ബാല്യം
എം പി എസ്സ് വീയ്യോത്ത്
ബാല്യത്തിന്‍ കളിത്തട്ടില്‍
മണ്ണപ്പം ചുട്ടതും
ഓലയാല്‍ കെട്ടിയ പന്തലില്‍
ചോറും കൂട്ടാനും വച്ചതും
അച്ഛന്‍ ഉണ്ടാക്കിത്തന്ന ഓലപീപ്പി
ഊതിക്കൊണ്ട് ചുറ്റും ഓടിനടന്നതും
ഓലപ്പന്തിനാല്‍ ഏറുകളിച്ചതും
ചണനാരിനാല്‍ വണ്ടി
യുണ്ടാക്കിയതും
കാലില്‍ തറിച്ച കുപ്പിച്ചില്ലും
മുള്ളുംഅമ്മ തട്ടിയെടുത്തതും
എറിഞ്ഞു വീഴ്ത്തിയ പച്ചമാങ്ങ
ഉപ്പുകൂട്ടി അതിന്‍ പുളിരസിച്ചു
കഴിച്ചതും
കുഴിയാനയെ ഈര്‍ക്കിലാല്‍
തട്ടി കുഴിയില്‍നിന്നും
പുറത്തെടുത്തതും
ക്ഷേത്രത്തിലെ ആഘോഷനാളില്‍
വാങ്ങിത്തന്ന ബലൂണിനെ നോക്കി
രസിച്ചതും
നിന്റെ വികൃതിയാല്‍ മാതുലന്‍
പ്ലാവിന്‍ ചില്ലയാല്‍ തല്ലിയതും
കൂട്ടുകാരുടെ കുപ്പായത്തില്‍
പിടിച്ചു
തീവണ്ടി കളിച്ചതും
ആ നഷ്ട ബാല്യത്തിന്‍
പരിച്ചേദമായിടുന്നൂ
മറക്കുക എങ്ങനെ നീ
ആ നഷ്ട ബാല്യത്തെ ഇപ്പോഴും
ഹൃത്തിന്റെ ആ വേദന
കൂടെയുണ്ടാം നിന്‍
അന്ത്യനാളിലും ഒപ്പമായ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ