ആ ദിനത്തിന്റെ ഓർമ്മ
എം പി എസ് വീയ്യോത്ത്
“അച്ഛാ അച്ഛാ എഴുന്നേല്‍ക്ക് “ എന്ന മക്കളുടെ വിളികേട്ടാണ് രവി കണ്ണ് തുറന്നത്. മൂത്തകുട്ടി വലതു വശത്ത് ഇരുന്ന് അയാളുടെ മുഖത്തേക്ക് നോക്കി ചിരിച്ചു. അപ്പോഴേക്കും ഇളയവന്‍ ഇഴഞ്ഞു രവിയുടെ വയറ്റത്ത് കയറിയിരിപ്പായി. ഇതെല്ലം കണ്ടുകൊണ്ട് അവരുടെ അമ്മ ദീപ ചിരിച്ചുകൊണ്ട് നിന്നു. രവി കുഞ്ഞുങ്ങളെ നോക്കി ചോദിച്ചു “ഇത്രനേരത്തെ എവിടെപ്പോവാനാ, ഞാന്‍ കുറച്ചുകൂടെ ഉറങ്ങട്ടെ എന്റെ പോന്നു മക്കളല്ലേ ഇന്നലെ ഉറങ്ങാന്‍ വളരെ താമസിച്ചു മക്കള് പോയി കളിച്ചോ കുറച്ചു കഴിഞ്ഞു നമ്മുക്ക് പുറത്തു പോകാം” അവര്‍ അതും കേട്ട് കട്ടിലില്‍ നിന്നും ഇറങ്ങി ആ മുറിക്ക് പുറത്തിറങ്ങി കളിയില്‍ വ്യപ്രിതരായി. പിന്നെ അയാള്‍ ഭാര്യയെ നോക്കി “ നീയും വന്നു ഇവിടെക്കിടന്നോ”എന്നും പറഞ്ഞു അവളെ വലിച്ചടുപ്പിക്കാന്‍ ശ്രമിച്ചു . ദീപ അയാളുടെ കയ്യില്‍നിന്നും പിടിവിടുവിച്ചു ദേഷ്യം നടിച്ചു കൊണ്ട് പറഞ്ഞു “നിങ്ങളുടെ ഓരോ കാര്യം, ഇന്നലെ എന്തെല്ലാമാണ് കട്ടികൂട്ടിയത് അത് നമ്മുടെ മൂത്ത സന്താനം കാണുകയും ചെയ്തു, അവന്‍ ഉറങ്ങിയിട്ടില്ലായിരുന്നൂ, രാവില്‍ എന്നോട് വന്നു അച്ഛനെന്തിനാ അമ്മേനെ കൊല്ലാൻ നോക്കിയെന്ന് ചോദിച്ചപ്പോൾ , മനുഷ്യന്റെ തൊലിയുരിഞ്ഞുപോയി” അവരുടെ മുഖത്ത് സമ്മിശ്രവികാരങ്ങള്‍ മിന്നി മാഞ്ഞു. ദീപ അവിടെനിന്നും അടുക്കളയിലേക്കു നടന്ന് നീങ്ങി. അതോടെ അയാളുടെ ഉറക്കും പോയി, മനസ്സില്‍ നാണമോ പേടിയോ എന്തോന്ന് മിന്നി മാഞ്ഞപോലെ തോന്നി . പിന്നെ കിടക്കയില്‍നിന്നും മെല്ലെയെഴുന്നെറ്റ് ലുങ്കി വാരിയുടുത്ത് ഉറക്കക്ഷീണത്താല്‍ നന്നേ ക്ലേശിച്ചു തുറന്നുപിടിച്ച കണ്ണുകളുമായി വേച്ച് വേച്ച് അടുക്കളയിലേക്ക് നടന്നൂ. പോകുന്ന വഴിയില്‍ മക്കളെ കൂടെക്കൂട്ടാന്‍ അയാള്‍ മറന്നില്ല. അടുക്കളയിലെത്തി ദീപയെനോക്കി അയാള്‍ ചോദിച്ചു “ എടീ ഇന്നെന്താ പ്രഭാത ഭക്ഷണം,” ദീപ ഗൌരവം നടിച്ചുകൊണ്ട് പറഞ്ഞു “ ദോശയും ചട്നിയും രാവിലെ കൊഞ്ചിക്കാൻ വന്നതാ ” പിന്നെ രവി തലതിരിച്ചു മക്കളെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് വീണ്ടും ദീപയോട് പറഞ്ഞു “ എടീ വേഗം പണിയൊക്കെ കഴിച്ചു് ശരിയാവ് നമുക്ക് പുറത്ത് ഒന്ന് കറങ്ങാന്‍ പോവാം എന്താ ?” ദീപ ചിരിച്ചുകൊണ്ട് പറഞ്ഞു “ അച്ഛനും മക്കളും കൂടി അങ്ങ് പോയാമതി, ഞാന്‍ എവിടെക്കുമില്ല” രവി സ്വരം ഒന്ന് മാറ്റി” ക്ഷമിക്കു ഭാര്യേ നമുക്ക് പുറത്തൊക്കെ ഒന്ന് കറങ്ങി സിനിമയും ബിരിയാണിയും ബീച്ചും ആയി ഒന്ന് ചുറ്റിവരാം, പോവുന്ന വഴിക്ക് ഡ്രെസ്സും വാങ്ങാം” കുഞ്ഞുങ്ങള്‍ സന്തോഷംകൊണ്ട് ചാടിക്കളിക്കാന്‍ തുടങ്ങി. അതുകണ്ടപ്പോൾ ദീപയുടെ മനസ്സൊന്നയഞ്ഞു അവളും രവിയും കൂടി കുഞ്ഞുങ്ങളെ വേഗം ഒരുക്കി ഒപ്പം തന്നെ അവരും വേഗം തയ്യാറായി പ്രഭാതഭക്ഷണവും കഴിച്ച് വീടുപൂട്ടി അവിടെനിന്നും മുറ്റത്തേക്കിറങ്ങി . അവിടെ നിറുത്തിയ അവരുടെ പച്ച മാരുതി 800ല്‍ കയറി യാത്ര തിരിച്ചു.
ആ വാഹനം വീട്ടിന്റെ ഗേറ്റ്
കടന്ന് മെയിന്‍ റോഡിലേക്ക് പ്രവേശിച്ചു നഗരത്തിലേക്ക് പാഞ്ഞു. കുട്ടികള്‍ മാനം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന വര്‍ണ്ണങ്ങള്‍
ചാലിച്ച പരസ്യ ബോര്‍ഡുകളും കെട്ടിടങ്ങളും അവരുടെ ചുറ്റിലുമായി
കടന്നുപോയിക്കൊണ്ടിരിക്കുന്ന വിവിധതരം വാഹനങ്ങളും അത്ഭുതത്തോടെ ഇരുന്നു. അങ്ങനെ
നഗരത്തിലെ ഒരു സിനിമ കൊട്ടകയുടെ പാര്‍ക്കിങ്ങില്‍ അവരുടെ വാഹനം നിന്നു. അധികം
തിരക്കില്ല എങ്കിലും ദീപയുടെ കയ്യില്‍ ടിക്കറ്റിനുള്ള പണം നല്‍കി രവി അവളെ കൌണ്ടറിനരികിലേക്ക് പറഞ്ഞയച്ചു മക്കളെയും കൊണ്ട് അങ്ങോട്ട് നടന്നു. കൗണ്ടറിൽനിന്നും ടിക്കറ്റും വാങ്ങി ദീപ രവിയുടെ
അടുത്തേക്ക് വന്നു, പിന്നീട് എല്ലാവരുംകൂടി സിനിമാ
കൊട്ടകയുടെ അകത്തേക്ക് കയറി ഇരിപ്പിടങ്ങളിലായി ഇരുന്നൂ . അല്‍പ്പസമയത്തിനകം ആ ഹാളിൽ ഇരുട്ട് പരന്നു സ്‌ക്രീനിൽ പതിക്കുന്ന വെള്ളിവെളിച്ചത്തിന്റെ കിരണങ്ങളല്ലാതെ ഒരു വെളിച്ചവും അവിടെ ഇല്ലായിരുന്നൂ . പരസ്യങ്ങൾക്കും മറ്റും ശേഷം സിനിമ ആരംഭിച്ചു . രവിയുടെ കൈ ആ ഇരുട്ടിന്റെ മറവിൽ ദീപയുടെ ശരീരത്തിലൂടെ സഞ്ചരിക്കാൻ തുടങ്ങി. കുറെ സമയത്തെ പ്രദര്ശനത്തിനൊടുവിൽ ആ ചിത്രം അവിടെ അവസാനിച്ചു എന്നറിയിച്ചുകൊണ്ടുള്ള "ശുഭം" എന്ന വാക്കും എഴുതിവന്നു. അങ്ങനെ അവിടെനിന്നും മറ്റുള്ളവരോടൊപ്പം പുറത്തേക്കിറങ്ങി അവർ പാർക്കിങ്ങിൽ നിറുത്തിയിട്ട കാറിനടുത്തേക്ക് നടന്ന് അതിൽ കയറി പുറത്തേക്കു കടന്നു . അവിടെനിന്നും നേരെ ടൗണിലിനെ പ്രശസ്തമായ ഹോട്ടൽ ലക്ഷ്യമാക്കി ആ കാർ നീങ്ങി, നഗരത്തിലെ തിരക്കിലൂടുള്ള കുറച്ചുദൂരത്തെ യാത്ര ശരിക്കും ആ ചൂടിലും വളരെ വിഷമിച്ചു ഒടുവിൽ ഒരുവിധം കാർ ആ ഹോട്ടലിന്റെ മുന്നിലായി നിന്നു . അവർ കാറിൽനിന്നും ഇറങ്ങി ഹോട്ടലിലേക്ക് കയറി. കുറച്ചുസമയത്തിനകം ഭക്ഷണവും കഴിച്ചു അവിടെനിന്നും അവർ ഇറങ്ങി നേരെ അടുത്തുകണ്ട പുതിയ വസ്ത്രാലയത്തിലേക്കി കയറി. കുറേനേരത്തെ തിരച്ചിലിനൊടുവിൽ അവർക്കെല്ലാവർക്കുമുള്ള വസ്തങ്ങളുമായി നേരെ അവിടെനിന്നും ബീച്ചിലേക്ക് യാത്രതിരിച്ചു. ബീച്ചിലെത്തി അതിനടുത്തുകണ്ട സ്ഥലത്തു് കാർ പാർക്ക് ചെയ്ത് അവർ കുഞ്ഞുങ്ങളുമായി ഇറങ്ങി ബീച്ചിലേക്ക് നടന്നു . അവിടെ അധികമാരുമുണ്ടായിരുന്നില്ല . ഇരമ്പുന്ന തിരയുടെ ശബ്ദവും മാനത്തായി പാറി പാറിനടക്കുന്ന കടൽക്കാക്കകളുടെ കരച്ചിലും എങ്ങുനിന്നോ ഉയർന്നു കേൾക്കുന്ന ബോട്ടിന്റെ ഹോണും മാത്രമേ ഉയർന്നു കേൾക്കാനുണ്ടായിരുന്നുള്ളൂ . അവർ കടലിന്റെ കരയിലായി ഇരുന്നൂ. കുഞ്ഞുങ്ങൾ തിരയുടെ കുഞ്ഞോളങ്ങളുടെ അരികിലേക്ക് പോയി അവയെ തൊട്ടുകളിച്ചുകൊണ്ടിരുന്നൂ. അവർ എഴുന്നേറ്റു അവരുടെ അരികിലേക്ക് നടന്നൂ . അതിനിടയിൽ അപ്രതീക്ഷിതമായിവന്ന തിര മൂത്തകുഞ്ഞിനെ തട്ടിവീഴ്ത്തി . രവിയുടെയും അവിടെ കുളിച്ചുകൊണ്ടിരുന്ന ചില നല്ലവരായ ആളുകളുടെയും സഹായത്താൽ അവർക്ക് ആ കുട്ടിയെ രക്ഷിക്കാൻ പറ്റി പക്ഷെ അവൻ അബോധാവസ്ഥയിലായിരുന്നൂ. ദീപ ഇളയവനെയും ചേർത്ത് പിടിച്ചു വലിയ വായിൽ കരഞ്ഞുകൊണ്ടിരുന്നൂ. രവി അവളെ സമാധാനിപ്പിക്കാൻ ആവതും ശ്രമിച്ചുകൊണ്ടുമിരുന്നൂ . പക്ഷെ അബോധാവസ്ഥയിലായ ആ കുഞ്ഞിനെ അവർ കരയിലെ പൂഴിയില്ല് കിടത്തി വയറിലമർത്തി കുടിച്ച കടൽവെള്ളം മുഴുവൻ പുറത്തേക്ക് ഒഴുക്കിക്കളഞ്ഞു . അതുകേട്ട് ഓടിക്കൂടിയ ആളുകൾ അവരെ സമാധാനിപ്പിച്ചു്. കുറച്ചു സമയത്തിനകം ആളുകളുടെ അനുവാദവും വാങ്ങി അവർ അവിടെനിന്നും കുഞ്ഞുങ്ങളെയും കൂട്ടി കാറിനടുത്തേക്ക് നടന്നു, ആളുകൾ കാറിനടുത്തുവരെ അവരെ അനുഗമിച്ചു .അങ്ങനെ അവിടെ തടിച്ചുകൂടിയ കൂടിയ ആബാലവൃന്ദം ജനങ്ങളോടും നന്ദിപറഞ്ഞു അവർ വീട്ടിലേക്കു തിരിച്ചു. വീട്ടിലെത്തി അവർ കാറിൽനിന്നും യാന്ത്രികമായി കുഞ്ഞുങ്ങളെയും സാധനങ്ങളും കൊണ്ടിറങ്ങി . മനസ്സിലെ മരവിപ്പ് അവരിൽനിന്നും അപ്പോഴും വിട്ടുമാറിയിട്ടില്ലായിരുന്നൂ. നഷ്ടപ്പെടുമായിരുന്ന ജീവൻ തിരിച്ചുകിട്ടിയ പ്രതീതിയായിരുന്നൂ ആ സംഭവം അവരിലുണ്ടാക്കിയത്. അന്ന് രാത്രി ദീപയ്ക്കും രവിക്കും ഉറങ്ങാൻ കഴിഞ്ഞില്ല അവർ മക്കളെയും ചേർത്തുപിടിച്ചു അങ്ങനെ കിടന്നു. രാത്രിയുടെ ഏതോ യാമത്തിൽ അവരും ഉറക്കത്തിലേക്കു പതിയെ വഴുതിവീണു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ