ഒരു ബൈക്ക് യാത്ര
എം പി എസ് വീയ്യോത്ത് ചട് കുടു ചട് കുടു മേളത്തോടെൻ
യാന്ത്രിക ശകടം പായുന്നൂ
അതിന്റെ മേലെൻ ആറടി രൂപ-
മങ്ങനെ വിരാജിക്കുന്നൂ
വഴിയോരക്കാഴ്ചകൾ പലതും
പിന്നോട്ടായി മായുമ്പോൾ
അതിലെപോയൊരു പഥികനെ
ഞാനെൻ പാണികൾ വീശിക്കാണിച്ചു
മുന്നോട്ടോടിയ എൻ ശകടത്തെ
നിയമം വഴിയിൽ തടഞ്ഞപ്പോൾ
കീശയിലെ ഗാന്ധിയെ നൽകി ഞാ -
നന്ന് രംഗമൊഴിഞ്ഞല്ലോ
ചറപറ പെയ്യും മഴതൻ ത്തുള്ളികൾ
എൻ നയനങ്ങളിൽ പതിച്ചപ്പോൾ
യാത്രയതൊത്തിരി ദുര്ഘടമായൊരു-
നേരമെൻ വേഗം കുറച്ചീടും
എങ്കിലുമാസുഖമൊരുസുഖമാണെ
കുളിരേകും പഴയ ശീലുകളാണേ
ഇന്നെൻ കൂടെയാ യാത്രയ്ക്ക് കൂട്ടായ്
എൻ പ്രിയ സഖി കൂടായതുണ്ടേ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ