ലഹരി
എം പി എസ് വീയ്യോത്ത്ചോരയൊലിക്കുന്ന ഞരമ്പുകളി-
ലൂടൊഴുകുന്ന ലഹരിയാൽ
മാറിടുന്നൂ മർത്യൻ സത്വമായ്
വിസ്മരിച്ചിടുന്നൂ ബന്ധങ്ങൾ
പിച്ചിച്ചീന്തീടുന്നു സ്വപുത്രിയെം
സോദരിയേം വരെ
പണത്തിനും കാര്യത്തിനുമായി
കാഴ്ചവച്ചിടുന്നൂ പലർക്കും
പലവുരുവായി നീ പക്ഷേ
എന്തെ മാറിയത് ഇങ്ങനെ
എന്നത് ചിന്തിക്ക തന്നെ വേണം
അച്ഛന്റെ സാമീപ്യം
മകൾപോലും ഭയക്കുന്നൂ ഇന്ന്
കാമാവേശത്താൽ പ്രാപിച്ചിടുന്നൂ
കുഞ്ഞെന്നതോർക്കാർക്കാതെ നീ
ചോരയൊലിച്ചിറങ്ങിയ ദേഹത്താൽ
കുഞ്ഞു പിടഞ്ഞെന്നാലും ആ രോദനം
ആരുകേൾക്കാൻ
നീ മൂകനും ബധിരനും ആയ ആ നിമിഷം
ധാരാളം മതി നിൻ മകളെ ആ
രാക്ഷസക്കരങ്ങളിൽനിന്ന് കോരിരക്ഷിക്കാൻ
എന്തേ ലോകമിങ്ങനെ ക്രൂരരായതു
ഹ എന്തിനീ ക്രൂരത നിൻ മകളോട് മർത്യാ
ആ പാവം നിന്നെ എത്ര സ്നേഹിച്ചിരുന്നൂ
ആ ചിരി മാഞ്ഞപ്പോൾ നീ ചിരിച്ചെന്നാൽ
ലോകാവസാനത്തിന് സമയമായെന്നതോർക്കുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ