'അമ്മ മലയാളം
എം പി എസ് വീയ്യോത്ത്ജനിച്ച മണ്ണും അമ്മയുമോരുപോല്‍
കാണണമെന്നൊരു ചൊല്ലുണ്ട് പക്ഷേ
മറന്നിടുന്നു പതിയെ പലരും പലവുരി
പലവിധം അമ്മയാം മലയാളത്തെ
ചടങ്ങിനായ് നാമോടുന്നു എന്നും
വിദ്യ കുറിച്ചിടാനായ് പക്ഷെ
പണത്താൽ സർവ്വതും നേടീടാമെന്ന
മോഹം കഷ്ടം വിദ്യ അറിഞ്ഞു തന്നെ നേടേണം
അടിച്ചമര്‍ത്തിനാം മലയാള ഭാഷയെ
കൂടിനുകൂട്ടി ആംഗലേയത്തെ പക്ഷെ
നാടിന്‍റെ ഭാവിയായ നമ്മുടെ പൈതലിൻ
നാവിൽ നിന്നാംഗലേയം മൊഴിയാൻ കൊതിച്ചു
ഉയര്‍ന്നു വന്നു നാട്ടില്‍ പല പല
ആംഗലേയ വിദ്യാലയങ്ങൾ പക്ഷേ
അത്ചലിച്ചിടുന്നൂ ആ നാടിന്റെ
സംസ്കാരദൂരീകരണ ശാലകലെന്നപോൽ
ഇക്കൂട്ടർ തകർത്തിടുന്നൂ നന്മ നിറഞ്ഞ
ആ മലയാണ്മയെ ഇന്ന്ഒ പക്ഷേ
സൃ ഷ്ടിച്ചിടുന്നൂ പലതിലും അജ്ഞരായ
ഇന്റെർനെറ്റിൽ മുഴുകിയ സമൂഹത്തെയായ്
മലയാളമുരചെയ്ത് പോയാല്‍ ഹോ കഷ്ടം
തല മുണ്ഡനം ചെയ്തിടുന്നൂ പക്ഷേ
മലയാളത്തിനൊപ്പം നശിപ്പിച്ചിടുന്നൂ
നാടിൻറെ ഭാവിയായ കുഞ്ഞുങ്ങളേം
മലയാളത്തിൻ നേരെ കൊഞ്ഞനം കുത്തുന്നു
വിവരദോഷികളായ ഇക്കൂട്ടർ പക്ഷെ
ലാഭേച്ചനോക്കാതെ പെറ്റമ്മയ്ക്ക് പോലുമന്നം
ഏകുന്നില്ല ഹാ ഇത്എന്ത് കഷ്ടം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ