2017 ജൂലൈ 4, ചൊവ്വാഴ്ച

സ്വപ്നം

സ്വപ്നം 
എം.പി,എസ് വീയ്യോത്ത്

പഴയ നാരായണനഗരത്തിലെ മൈതാനം ഇന്നും ഓർക്കാത്ത നാട്ടുകാർ വടകരയിൽ വിരളമാണ് . ഇന്ന് പുരോഗതിയുടെ ഭാഗമായ ഷോപ്പിംഗ് മാളും സ്റ്റേഡിയവും തലയുയർത്തി നിൽക്കുന്ന ആ മൈതാനത്തിൽ കാല്പന്തുകളിച്ചുനടന്ന കാലം ഒത്തിരിപ്പേരുടെ ഓർമ്മയിലൂടെ  ഇന്നും കടന്നുപോയിക്കൊണ്ടിരിക്കുന്നൂ . അതുപോലെ  സർക്കസ്സും മറ്റുപരിപാടികളും ഡ്രൈവിംഗ് പഠനവുമായി ഒത്തിരി കഥകളുണ്ട് ആ മണ്ണിനും ആ നാട്ടിലെ ജനങ്ങൾക്കും ഓർത്തോർത്തു് പറയാൻ . അങ്ങനെ ഒരു കഥയാണ് ഞാൻ ഇവിടെ പറയുന്നത് .
1990-ൽ ആണെന്ന് തോന്നുന്നൂ കലാനിലയം എന്ന ഡ്രാമാസ്കോപ്പിക് നാടക വേദി നാരായണനഗരത്തിലെ ആ മൈതാനത്തു് അവരുടെ പ്രദർശനം തുടങ്ങിയത് . നാരദൻ കേരളത്തിൽ , രക്തരക്ഷസ്സ് തുടങ്ങി ഒത്തിരി നാടകങ്ങൾ അവർ  ആ  ഡ്രാമാസ്കോപ്പിക് സ്റ്റേജിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന കാലം .
അന്ന്  ഒരു ഞായറാഴ്ച്ച ദിവസം പതിവുപോലെ വൈകീട്ട് ഞാൻ വീട്ടിൽനിന്നും ഇറങ്ങി നടന്ന്നാരായണനഗരിയിലെ കലാനിലയമ നാടകവേദിയുടെ താൽക്കാലിക വേദിയുടെ  ആ വലിയ വേലിയുടെ അരികിലേക്ക് എത്തി . നാടകത്തിന്റെ അടുത്ത കളി ആരംഭിക്കുകയാണെന്നറിയിച്ചുകൊണ്ടുള്ള അനൗൺസ്‌മെന്റ് വേലിക്കരികിലുള്ള ഉച്ചഭാഷിണിയിലൂടെ മുഴങ്ങി. ഞാൻ ആ സമയത്തു് രക്തരക്ഷസ്സ് എന്ന നാടകത്തിന്റെ പോസ്റ്ററിലേ ചിത്രത്തിലൂടെ കണ്ണോടിച്ചുകൊണ്ട് നിന്നൂ. അപ്പോഴേക്കും പരസ്യപ്രക്ഷേപണാർത്ഥം പുറത്തുപോയ മൈക്ക് ഘടിപ്പിച്ച ജീപ്പ് റോഡിൽനിന്നും ആ ടെന്റിന്റെ അരികിലായിവന്ന് ഒന്ന് രണ്ട് നോട്ടീസുകൾ വാരിയെറിഞ്ഞു. ഞാൻ അതിലെ കഥാസാരവും വായിച്ചു് സമയം കഴിച്ചുകൂട്ടി. അങ്ങനെ നാടകം കാണാൻ തന്നെ തീരുമാനിച്ചുകൊണ്ട്  നേരെ  പ്രധാനകവാടത്തിനരികിലുള്ള ടിക്കറ്റ് വിതരണം ചെയ്യുന്ന കിളിവാതിലിനരികിലേക്കു നടന്നൂ . അവിടെ സ്ത്രീകളുടെയും പുരുഷന്മാരുടേതുമായി വലിയ നിര തന്നെ ഉണ്ടായിരുന്നൂ . കുറച്ചു സമയത്തെ കാത്തിരിപ്പിനൊടുവിൽ കിളിവാതിലിലൂടെ പണം കൊടുത്തു് ടിക്കറ്റും വാങ്ങി പ്രധാന കവാടത്തിനരികിലേക്കു നടന്നു. അവിടെനിന്നും ഒരാൾ ടിക്കറ്റിന്റെ പകുതി മുറിച്ചെടുത്തശേഷം എന്നെ അകത്തേക്ക് കടത്തിവിട്ടു . അകത്തെത്തിയ ഞാൻ അവിടെക്കണ്ട ഒരു ഇരിപ്പിടത്തിലായി ഇരുന്നൂ. കുറച്ചു സമയത്തിനകം ആ വലിയ പ്രദർശനലയം ജനങ്ങളെക്കൊണ്ട് നിറഞ്ഞു . അപ്പോഴേക്കും സ്റ്റേജിന്റെ മുന്നിലെ മൈക്കിലൂടെ "സഹൃദയരായ കലാസ്നേഹികളെ  നിങ്ങള്ക്ക്കലാനിലയം നാടകവേദിയുടെ ഊഷ്മളമായ സ്വാഗതം ......." എന്ന് തുടങ്ങിയ അനൗണ്സ്മെന്റും ഉയര്ന്നു. അൽപ്പ സമയത്തിനകം ആ സ്ഥലത്തെ വെളിച്ചങ്ങൾ മങ്ങിത്തുടങ്ങി കൂടെ "സത്കാല ദേവിതൻ ....." എന്ന് തുടങ്ങുന്ന മനോഹരമായ അവതരണ ഗാനവും മുഴങ്ങിക്കൊണ്ടിരുന്നൂ . അത് കഴിഞ്ഞു  മെല്ലെ മെല്ലെ ആ  ഇരുളർന്ന വേദിയിൽ  വെളിച്ചം പരന്നൂ അതോടെ  നാടകം ആരംഭിച്ചു. ഒരു സിനിമയിലെന്ന പോലെ ഞാൻ പരിസരം മറന്ന് അതിൽ മുഴുകി . സമ്മിശ്രവികാരങ്ങളിലൂടെ കടന്നുപോയ ആ കഥ ഏകദേശം രണ്ടര മണിക്കൂറിനു ശേഷം അവസാനിച്ചു. ആ നാടകത്തിലെ അവസാന ഭാഗങ്ങൾ എന്നെ തീർത്തും ഭയചകിതനാക്കി. നാടകം കഴിഞ്ഞു മറ്റുള്ള ജനങ്ങളോടൊപ്പം മെയിൻ റോഡുവരെ വഴിവിളക്കിന്റെ വെളിച്ചത്തിൽ മനസ്സിലുള്ള ഭയം ഒട്ടും തന്നെ പുറത്തുകാട്ടാതെ ഞാൻ നടന്നു . കുറച്ചുസമയത്തിനകം ഞാൻ നടന്നു അറത്തിൽ ഒന്തം  എന്ന സ്ഥലത്തെത്തി, പിന്നെ അവിടെനിന്നും കുറച്ചു ദൂരം  മാത്രമേ വഴിവിളക്കുണ്ടായിരുന്നുള്ളൂ. അങ്ങനെ ഞാൻ വഴിവിളക്കവസാനിക്കുന്ന സ്ഥലത്തുനിന്നും ഇരുളാർന്ന വഴിയിലൂടെ മുന്നോട്ടു നടന്നൂ . മനസ്സിൽ നാടകത്തിലെ രക്തരക്ഷസ്സും മനസ്സിൽ ഇരുട്ടിൽ വഴിലായുണ്ടാവാറുള്ള പാമ്പുകളെയും മനസ്സിൽ കണ്ട് ശ്രീരാമനിൽ തുടങ്ങി ജീസസിനെയും അള്ളാവിനെയും ചുണ്ടിലുരുവിട്ട് മുന്നോട്ടു നടന്നൂ . മനസ്സിലെനിക്കറിയുന്ന ഒന്നുണ്ട് അറത്തിൽ ഒന്തത്ത് നിന്നും കുറച്ചു് ഇടത്തോട്ടെക്ക് നടന്ന് വലത്തോട്ടേക്കു ഒരു ഏഴുമിനിറ്റ്  നടന്നാൽ  പിന്നെ വീണ്ടും ഇടത്തോട്ടേക്ക് വളയണം .  പക്ഷെ എന്റെ മനസ്സിലുള്ള പേടി കാരണം ആ ഏഴുമിനിറ്റ് കഴിഞ്ഞുള്ള വളവ് നേരത്തെ എത്തി എന്ന് ആരോ എനിക്ക്പ റഞ്ഞപോലെ തോന്നി. പിന്നെ ആ ഇരുട്ടത്ത് നേരെ ഇടത്തോട്ടെക്ക് തിരിഞ്ഞു മുന്നോട്ടേക്കു നടക്കാൻ ശ്രമിച്ചു പക്ഷെ എന്തിലോ തട്ടി ഞാൻ നിന്നിടത്തുതന്നെ നിന്നു . എന്റെ കയ്യിൽ മണ്ണ് പറ്റിയപ്പോളാണ് മനസ്സിലായത് അത് വളവിന് കുറച്ചുമുമ്പിലായുള്ള ഒരാളുടെ പറമ്പിന്റെ മതിലായിരുന്നൂ എന്ന്. കണ്ണ് തുളയ്ക്കുന്ന കൂരിരുട്ടിൽ എങ്ങനെയോ ഞാൻ കുറച്ചു വിഷമിച്ചാണെങ്കിലും വളവുകൾ കഴിഞ്ഞു മെയിൻ റോഡിലേക്ക് പ്രവേശിച്ചു . ഒന്നുരണ്ടു നായകളുടെ മാറിമാറിയുള്ള  കുരയും കുറുക്കന്മാരുടെ സംഗീതക്കച്ചേരിയും എന്നിലെ ഭയത്തിന്റെ അളവ് കൂട്ടി. അതുവരെ  ചുണ്ടിലുരുവിട്ടുകൊണ്ടിരുന്ന ദൈവത്തിന്റെ പലപല പേരുകൾ കുറച്ചശബ്ദത്തോടെ പുറത്തേക്ക് വ്യക്തമായി കേൾക്കാൻ പാകത്തിന് ചുണ്ടിൽനിന്നും പുറത്തേക്കു കടന്നൂ ഒപ്പം എന്റെ നടത്തത്തിന്റെ വേഗവും കൂടി. വീട്ടിൽനിന്നും വഴിയിലേക്ക്  തെളിഞ്ഞുപ്രകാശിക്കുന്ന വിളക്കിന്റെ ശോഭയിൽ ഞാൻ കൽ പടവുകളിലൂടെ  മുറ്റത്തു് കയറി.  അവിടെനിന്നും പിന്നെ ഞാൻ  വരാന്തയിലേക്ക് കയറി കോളിങ്‌ബെ ല്ലിൽ വിരലമർത്തി  . ആ വെളിച്ചത്തിലും  എന്റെ മനസ്സിലെ പേടി വിട്ടുമാറിയിരുന്നില്ല . 'അമ്മ പതുക്കെ വാതിൽ തുറന്നു , ഞാൻ മുട്ടത്തോടെ ചേർന്ന ടാപ്പിൽനിന്നും വെള്ളമെടുത്തു് കൈകാലുകൾ വൃത്തിയാക്കി വീട്ടിനകത്തേക്ക് കയറി . അവിടെ പായയിൽ ചരിഞ്ഞുറങ്ങുന്ന അച്ഛനെ ബുദ്ധിമുട്ടിക്കാതെ വേഷം മാറി അമ്മയോടൊപ്പം അടുക്കളയിൽ ചെന്ന് അത്താഴം കഴിച്ചെന്നു വരുത്തി . അതിനിടയിൽ അമ്മ വാതിൽ അടച്ചു കൊളുത്തിട്ടു , ഞാൻ അച്ഛന്റെ ഒപ്പം അതെ പായയിൽ അച്ഛന്റെ കയ്യിൽ തലയും വച്ച് കിടന്നു . 'അമ്മ അതും നോക്കി വിലക്കണച്ചു കിടന്നു . സ്വപ്നത്തിലൊന്നു രണ്ടു തവണ ഞാൻ പല്ല് അമർത്തിക്കടിച്ചു . ആ ശബ്ദം കേട്ട് അച്ഛൻ അമ്മയോട് പറഞ്ഞു അവിടെ സൂക്ഷിച്ച തൊടുന്നേയ് എന്ന മരുന്ന് കയ്യിലാക്കി എനിക്ക് മണപ്പിച്ചു തന്നു . കാലം കഴിഞ്ഞു പിന്നെയും എപ്പോഴൊക്കെയോ ആ രക്ത രക്ഷസ്സ് എന്റെ ഉറക്കിന് ഭംഗം വരുത്തിക്കൊണ്ട് സ്വപ്നത്തിൽ വന്നു . അപ്പോഴൊക്കെ അച്ഛൻ തൊടുന്നേയ് എന്ന മരുന്ന് മണപ്പിച്ചു കൊണ്ടിരുന്നൂ .ഇന്നും ആ കഴിഞ്ഞ കാലത്തിന്റെ ഓർമ്മകൾ ഒരു ബാക്കി പത്രമെന്നോണം മനസ്സിൽ ഞാൻ സൂക്ഷിക്കുന്നൂ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...