2017 ഓഗസ്റ്റ് 1, ചൊവ്വാഴ്ച

ഒരു പുതുവത്സരാഘോഷം

ഒരു പുതുവത്സരാഘോഷം
എം പി എസ്സ് വീയ്യോത്ത്

കര്‍ണാടകയിലെ ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളായിരുന്നൂ പോളും അലെക്സും സലീമും അനുപും. ഹോസ്റ്റലിലെ  വലിയ മുറിയില്‍ ചുമരില്‍ ഒട്ടിച്ചുവച്ച സണ്ണി ലിയോണിന്റെ ഫോട്ടോയില്‍ നോക്കി അലക്സ്‌ അങ്ങനെ കിടന്നു . പോള്‍കട്ടിലില്‍ നിന്നും ചാടി എഴുന്നേറ്റു സലീമിന്റെ പെയിസ്റ്റും സോപ്പുമെടുത്തു കുളിമുറിയിലേക്ക് നടന്നു. ഇന്ന് നേരത്തെ തന്നെ കോളേജില്‍ എത്തണം അവരു കോഴ്സിന്റെ ഭാഗമായ സര്‍വ്വേയുടെ പ്രാക്റ്റിക്കലാണ്. അത്  പ്രകാരം സ്ഥലം അളന്നു തിട്ടപ്പെടുത്താന്‍ ഉള്ളതിനാല്‍ എല്ലാവരും കാലത്ത് തന്നെ കോളേജില്‍ നിന്നും യാത്ര തിരിച്ചു. മംഗലാപുരത്തുനിന്നും ഏകദേശം എട്ട് കിലോമീറ്റര്‍ ദൂരത്തുള്ള ഉള്‍ഗ്രാമത്തിലാണ് അവരുടെ പ്രാക്റ്റിക്കല്‍  നടക്കുന്ന സ്ഥലം . വളരെ  ബുദ്ധിമുട്ടിയാണെങ്കിലും പത്ത് മണിയോടെ അവര്‍ ആ സ്ഥലത്ത് എത്തിച്ചേര്‍ന്നു.  അവരുടെ കൂട്ടംകൂടിയുള്ള ആ വരവ് ഗ്രാമീണരില്‍ വലിയ അങ്കലാപ്പാണ് ഉണ്ടാക്കിയത്.
അല്‍പ്പസമയത്തിനകം പോളും കൂട്ടരും പലപല സ്ഥലങ്ങളില്‍ സര്‍വ്വേ ഉപകരണങ്ങള്‍ സ്ഥാപിച്ചു സര്‍വേ ആരംഭിച്ചു.ആ ഗ്രാമത്തിലെ റോഡില്‍ തുടങ്ങി പറമ്പും മറ്റും കൃത്യമായി അളന്നു തങ്ങളുടെ കയ്യില്‍ കരുതിയ പുസ്തകത്താളുകളില്‍ അവര്‍ കുറിച്ചുവച്ചു കൊണ്ടിരുന്നൂ. ഈ കാഴ്ച്ച ആ ഗ്രാമീണരുടെ ആകാംഷ വീണ്ടും കൂട്ടി. അവരില്‍ കുറച്ചു പേര്‍ പോളിന്റെ അടുത്തേക്ക്‌ നടന്ന് ചെന്ന് അവനെ അരികില്‍ വിളിച്ചു കാര്യമാരാഞ്ഞു . ഇത് കണ്ടുകൊണ്ടു അലക്സ്‌  പോളിന്റെ അരികിലേക്ക് നടന്നു. ആ ഗ്രാമീണരില്‍ പ്രായമായ ഒരാള്‍ അവരോട് ചോദിച്ചു “ മക്കളെ ഇത് എന്തിനാണ് സര്‍വേ നടത്തുന്നത്?” അതിനു മറുപടിയായി അലക്സ്‌ അവരോട് ഗൌരവത്തില്‍ “ ഇവിടെ ഒരു പുതിയ റോഡ്‌ വരുന്നുണ്ട് അതിന്റെ സര്‍വ്വേയാണ് “ എന്നും പറഞ്ഞ് വിശ്വസിപ്പിച്ചു അവന്‍ തന്റെ സര്‍വ്വേ ഏരിയയിലേക്ക് നടന്ന് മറ്റുള്ളവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുത്തുകൊണ്ട് നിന്നു . തുടര്‍ന്ന്  എല്ലാവരും തകൃതിയായി അവരവരുടെ ജോലികളില്‍  മുഴുകിക്കൊണ്ടിരുന്നൂ. ആ സമയമത്രയും അവരുടെ മറുപടികേട്ട് സ്തബ്ദരായ ഗ്രാമീണര്‍ കുറച്ചു ദൂരെ മാറി ഒത്തുകൂടി ഇനി എന്തുചെയ്യുമെന്ന് ആലോചിക്കുകയായിരുന്നൂ.  കുറേനേരത്തെ  ഒത്തുകൂടലിന് ശേഷം ആ ഗ്രാമീണര്‍ കൂട്ടത്തില്‍ ഏറ്റവും വിദ്യാഭ്യാസമുള്ള വേണു എന്നൊരാളെ കാര്യങ്ങള്‍ അലക്സിനോട്  കാര്യങ്ങള്‍ ചര്‍ച്ചചെയ്തു തീരുമാനിക്കാനായി അവര്‍ നിയോഗിച്ചു . അങ്ങനെ വേണു അലക്സിന്റെ അരികിലേക്ക് നടന്ന്  അയാളെ സ്വകാര്യമായി വിളിച്ചു കുറച്ചു ദൂരേക്ക്‌ കൊണ്ടുപോയി . സംശയദ്രിഷ്ടിയോടെ ഇതൊക്കെ കണ്ടുകൊണ്ടിരുന്ന പോളും സലീമും അനുപും അങ്ങോട്ടേക്ക്‌ നടന്ന് അലക്സിനോടൊപ്പം ആ ചര്‍ച്ചയുടെ ഭാഗമായി. കുറച്ചു നേരത്തെ കൂലംകഷമായ ചര്‍ച്ചയ്ക്ക്ശേഷം വേണു പ്രസന്നവദനനായി മറ്റുള്ള ഗ്രാമീണരുടെ അടുത്തേക്ക്‌ നടന്നു. അങ്ങനെ അദ്ദേഹം അലക്സുമായി താന്‍ നടത്തിയ ചര്‍ച്ചയില്‍നിന്നും ഉരുത്തിരിഞ്ഞ വിഷയങ്ങളെപ്പറ്റി വിശദമായി അവരോട് സംസാരിച്ചു.  ആ ഗ്രാമീണര്‍ വളരെ  ആകംഷയോടെ അയാള്‍ പറഞ്ഞതൊക്കയും കേട്ട്കൊണ്ടിരുന്നൂ .  അങ്ങനെ ആ ചര്‍ച്ചയ്ക്കൊടുവില്‍ അലക്സിനും കൂട്ടര്‍ക്കും കുറച്ചു പണം കൊടുത്ത് കാര്യങ്ങള്‍ അവരുടെ ഇഛപ്രകാരം ശരിയാക്കിയെടുക്കാന്‍ തീരുമാനിച്ച ശേഷം വേണുവിനെ അവരേ  അവിടെനിന്നും യാത്രയാക്കി  . തുടര്‍ന്നുള്ള ചര്‍ച്ചയില്‍  വേണു അലക്സിനോടും കൂട്ടരോടും സംസാരിച്ചു ഒരു സംഖ്യ  തീരുമാനിച്ചുറപ്പിച്ചു . അത് പ്രകാരമുള്ള പണവും ഗ്രാമീണരില്‍ നിന്നും പിരിച്ചു  നല്‍കി വൈകീട്ടോടെ അവരെ അവിടെനിന്നും പറഞ്ഞയച്ചു. പുതുവത്സരം ആഘോഷിക്കാന്‍ പണമില്ലാതെ വിഷമിച്ച അലക്സിനും കൂട്ടര്‍ക്കും അത് ശരിക്കും ഒരു ലോട്ടറിയായിരുന്നൂ . ദിന രാത്രങ്ങള്‍ കടന്ന് പോയിക്കൊണ്ടിരുന്നൂ .
ഡിസംബര്‍ 31 അന്നൊരു ശനിയാഴ്ച്ചയായിരുന്നൂ. അലക്സും  കൂട്ടരും ആ ദിവസങ്ങളില്‍ പുതുവര്‍ഷത്തിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തില്‍ മുഴുകി . ഹോസ്റ്റലിനോട് ചേര്‍ന്ന തുറസ്സായ മൈതാനത്തില്‍ അവര്‍ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരുന്നൂ. ക്ലാസ്സ് കഴിഞ്ഞു വന്നു തുടങ്ങിയ അലങ്കാരങ്ങളും അതുപോലെ മേശകളും കസേരകളും നിരത്തിയിടുന്നതും സന്ധ്യയോടെ ഏകദേശം കഴിഞ്ഞു. അതിനിടയില്‍ അവരില്‍ ചിലര്‍ സുരസേവ ആരംഭിച്ചു . പതിവായുള്ള വാര്‍ഡന്‍ കൂടിയായ ഫാദര്‍ ഫ്രാന്‍സിസ് തെറ്റയില്‍ ആ വഴിവന്നപ്പോള്‍ എല്ലാവരും വളരെ ഭക്ത്യാദരപൂര്‍വ്വം അദ്ദേഹത്തെ സ്വീകരിച്ചു. അന്നത്തെ അവരുടെ സ്നേഹം കണ്ട് അച്ചന്‍ ചിരിച്ചു തലയാട്ടി ചുറ്റിനടന്ന്എല്ലാം ഒന്ന് വിലയിരുത്തിയശേഷം പറ്റുമെങ്കില്‍ “ അടുത്ത വര്‍ഷമെങ്കിലും നന്നാവാന്‍ നോക്ക് , ആ പാവം ഗ്രാമീണരെ പറഞ്ഞു പറ്റിച്ച പണം കൊണ്ടുള്ള ഈ ആഘോഷം  നിനക്ക് ഭൂഷണമാണെന്ന് തോന്നുന്നുണ്ടോ അലക്സേ ? “എന്ന് അലക്സിന് ഉപദേശവും കൊടുത്ത് അദേഹം അവിടെനിന്നും നടന്നകന്നു. അലക്സിന് അച്ചന്റെ ആ വാക്കുകള്‍ ശരിക്കും പൊള്ളിച്ചു എന്ന് തോന്നി. അതിനിടയില്‍ പോളും കൂട്ടരും കൂടി ഒരു വലിയ ചോക്ലേറ്റ് കേക്ക് പന്ത്രണ്ട് മണിക്ക് മുറിക്കാനായി അവിടെ കണ്ട മേശപ്പുറത്തു കൊണ്ട് വച്ചു. അലക്സ്  അതിനിടയില്‍ പതിവിലും നല്ല രീതിയില്‍  സുരസേവ ചെയ്ത് നാലുകാലില്‍ ആവാന്‍ തുടങ്ങിയിരുന്നൂ. പന്ത്രണ്ടു മണിയോടെ അവിടെ നിരത്തിയിട്ട   മേശയും കസേരയും മൈതാനത്തിലെ പുല്‍നാംബുകള്‍ക്കും  ചെടികള്‍ക്കും വൃക്ഷങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും ഒഴികെ ഒന്നിനും ബോധം മങ്ങിത്തുടങ്ങിയിരുന്നൂ. സമയം പന്ത്രണ്ട് മണികഴിഞ്ഞു ഒരു മിനുട്ട് നേരത്തേക്ക് എല്ലാ വിളക്കുകളുംഅണഞ്ഞു. ഒരു മിനിട്ട് കഴിഞ്ഞപ്പോള്‍ വിലക്കുകളൊക്കെ തെളിഞ്ഞപ്പോള്‍ കണ്ട കാഴ്ച ചിലരുടെയെങ്കിലും കണ്ണില് ഈറനണിയിചിരുന്നൂ. ബോധത്തിന്റെ അവസാനകണികയും തല്‍ക്കാലികമായി മാഞ്ഞ നമ്മുടെ അലക്സ് അപ്പോള്‍ ചതുരത്തിലുള്ള ആ ചോക്ലേറ്റ് കേക്കിന്റെ മുകളിലായി  കയറി ഇരിക്കുകയായിരുന്നൂ. ആ കാഴ്ചകണ്ട്‌ എല്ലാവരും കുറച്ചുസമയത്തെക്കെങ്കിലും  അങ്ങനെ  സ്തബ്ദരായി നിന്നു. അവരില്‍ ചിലര്‍ ചെന്ന് അലക്സിനെ ആ കേക്കിന്റെ മുകളില്‍നിന്നും ഇറക്കി നേരെ അടുത്തുള്ള കസേരയില്‍ ഇരുത്തി. അവന്റെ നീല ജീന്‍സിന്റെ അടിയിലും വശങ്ങളിലും പറ്റിപിടിച്ച കേക്കിന്റെ അംശം ആ കസേരയിലേക്കും പരന്നു. അങ്ങനെ ആ പുതുവത്സരം അലങ്കോലം ആയതിന്റെ ഓര്‍മ്മയില്‍ ഇന്നും അവര്‍ ഈ ദുബൈയില്‍ കഴിഞ്ഞു പോരുന്നൂ.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...