ഗുഹ എന്ന ബുഫേ
എം പി എസ് വീയ്യോത്ത്
"ലോറൻസേ ഇഞ്ഞി ഏടെക്കാ പോന്നേ " എന്ന വിളികേട്ടാണ് അയാൾ നിന്നത്.
പിന്നെ തല തിരിച്ചു പിറകിലേക്ക് നോക്കി. അതാ മടക്കിയ വെറ്റിലയും പുകയിലയും അടക്കയും കൂടി എ ടി എം ലേക്ക് കാർഡ് തള്ളുന്നതുപോലെ വായിലേക്ക് തള്ളിക്കൊണ്ട് ജാനുവേടത്തി നിൽക്കുന്നൂ . എവിടേക്കോ പോവാനുള്ള പുറപ്പാടിലാണെന്ന് അയാൾക്ക് കണ്ടപ്പോഴേ മനസ്സിലായി .
അയാൾ ചിരിച്ചുകൊണ്ട് " ഞാൻ ചന്ദ്രന്റെ മോളെ കോപ്പിന് പോന്നാ , ഇങ്ങളേടിയാ പോന്നേ ?" എന്ന് മറുപടി പറഞ്ഞു .
ജാനുവേടത്തി "ഞാളും ആടത്തേക്കാ , തെക്കേലെ വിമലയും നാരാണീം വരാന്നു പറഞ്ഞിക്ക് , ഞാൻ ഓലേം കാത്തിരിക്കുന്നാ മോനെ "എന്ന് മറുപടിയും പറഞ്ഞു .
പിന്നെ കുറച്ചു നേരത്തെ നിശബ്ദദയ്ക്ക് ശേഷം ജാനുവേടത്തി തുടർന്നു " ആഡേ ഭച്ചണം ഗുഹയാന്നാ കേട്ടെ "
ലോറൻസ് ശരിക്കും ഞെട്ടി " ജാനുവേടത്തി എന്താ ഈ ഗുഹ ?"
ജാനുവേടത്തി വിശദീകരിച്ചു തുടങ്ങി " അത് പാത്രവുമെടുത്തു തെണ്ടി തിന്നുന്നില്ലേ അത് "
ലോറൻസ് ചിരിച്ചുകൊണ്ട് പറഞ്ഞു " ജാനുവേടത്തി അത് ഗുഹയല്ല ബുഫേ ആണ് "
ജാനുവേടത്തിക്കു അത് അത്ര സുഖിച്ചില്ല . സത്യം കുട്ടികളും പുരുഷപ്രജകളും ഇത് ആസ്വദിക്കുന്നൂ പക്ഷെ പറഞ്ഞാൽ ഇന്നും പല നാട്ടിൻ പുറത്തുള്ള സ്ത്രീകൾക്കും മനസ്സുകൊണ്ട് യോചിക്കാൻ പറ്റാത്ത ഒരു വ്യവസ്ഥിതിയാണ് ബുഫേ .
അവർ നീരസത്തോടെ പറഞ്ഞു " എന്തായാലും എനക്ക് അത്ര വിവര മൊന്നുമില്ല എന്തായാലും തെണ്ടിത്തിന്നുന്ന ഏർപ്പാടല്ലേ അത് മതി "
അതിനിടയിൽ വിമലേടത്തിയും നാരായണേടത്തിയും അങ്ങോട്ടേക്ക് വന്നു . അങ്ങനെ ലോറൻസ് എല്ലാവരോടും യാത്ര പറഞ്ഞു മുന്നിൽ നടന്നു നീങ്ങി.
പിറകിൽ നിന്നും ജാനുവേടത്തിയുടെ മറ്റുള്ളവരോടുള്ള സംസാരത്തിൽ ഗുഹയുടെയും തെണ്ടിത്തിന്നലിന്റെയും വിവരണങ്ങളും കേട്ട്കൊണ്ട് ചുണ്ടിൽ ഒരു ചിരിപടർത്തിക്കൊണ്ടു അയാൾ മുന്നോട്ട് നടന്നു .
ചിലരങ്ങനെയാ പുതിയ കാര്യങ്ങളെ മനസ്സാൽ പെട്ടെന്ന് അംഗീകരിക്കാനും അതുപോലെ അവരിലെ തെറ്റ് ആരെങ്കിലും ചൂണ്ടിക്കാട്ടിയാൽ അത് തിരുത്താനും വളരെ പ്രയാസം തന്നെയാണെന്ന് അയാളുടെ ആ ചിരിയിൽ തെളിഞ്ഞു കാണാമായിരുന്നൂ .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ