2017 ഓഗസ്റ്റ് 2, ബുധനാഴ്‌ച

ഭ്രാന്തര്‍ (കവിത)

ഭ്രാന്തര്‍
എം പി എസ്സ് വീയ്യോത്ത്

ഭ്രാന്തരെന്ന്‍ വിളിക്കാന്‍ മാത്രം
ഭ്രാന്തര്‍ വാഴുന്നു ഈ ലോകത്തില്‍
ചിന്തിക്കുന്ന കൂട്ടരേ നോക്കിയവര്‍
ചൊല്ലുന്നൂ ഭ്രാന്തനെന്ന്പലവുരു
പലയിടങ്ങളിലായി

ഭൂലോകത്തിന്റെ ചുറ്റിലുമായുള്ള
ഭ്രാന്തര്‍ക്ക് ഷോക്ക്‌ കൊടുത്തീടാന്‍
കറണ്ടെവിടെ ഇവിടെ കൂട്ടരേ

ഇതുകണ്ട് സൂര്യന് പോലും
ഭ്രാന്തയോ അത്രയും ചൂടുണ്ട്
ചുറ്റിലും എന്നത് എന്നിലെ
ചിന്തകനുണരാന്‍ കാരണമായതും

ചിലര്‍ക്ക് കലാഭ്രാന്തെങ്കില്‍
ഞാനും ഒരു അക്ഷരഭ്രാന്താനെന്ന
സത്യം ഞാന്‍ തിരിച്ചറിയുന്നൂ

ചിലര്‍ക്ക് കാമാഭ്രാന്തെങ്കില്‍
മറ്റുചിലര്‍ക്ക് പണഭ്രാന്ത്
അങ്ങനെ ഭ്രാന്തന്മാരുടെയാണ് ഇന്നീ ലോകം

അതിലൊരു ഭ്രാന്തനായി ഇന്ന് ഞാനും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...