ജീവജലം
എം പി എസ്സ് വീയ്യോത്ത്
കാടിന്റെ ഉള്ളിലെ നീര്‍ചോലകള്‍
തേടിയ
എന്‍ മുന്നിലൊരു ചോദ്യമതുയര്‍ന്നു
വന്നു
കാടെവിടെ കുന്നെവിടെ വയലെവിടെ കൂട്ടരേ
അരുവികളിലെ ഉറവതന്‍ വിതാനവും
താഴ്ന്നപ്പോള്‍ ആ വര്‍ഷകാലത്തിന്
പെയ്തൊഴിയാന്‍ സമയമില്ലപോലും
എങ്ങോ തിരക്കോടെ നീങ്ങിടുന്ന
മേഘ ശകലങ്ങളെ നോക്കി ഞാന്‍
നിന്നു
മഴപോലും മടിക്കുന്നു ഈ പുകയുന്ന
മണ്ണിലൊന്നു പെയ്തോഴിഞ്ഞീടാൻ
ഓര്‍മ്മയിലെന്നോ പെയ്ത മഴത്തുള്ളികള്‍
ഈ മണ്ണിന്‍ മടിത്തട്ടിലായലിഞ്ഞില്ലാതായതും
ആ വരണ്ട മണ്ണിലും ചൂടുള്ള
കാറ്റിലുംകത്തുന്ന
വെയിലത്തും നീരുറവ തേടി ഞാനലഞ്ഞു
എങ്ങും ചത്തുവീഴുന്ന
ജീവജാലങ്ങളെന്‍റെ
ഹൃത്തിനെ ഒത്തിരി കുത്തി നോവിച്ചു
അതില്‍ എന്റെ കണ്ണീരും വറ്റി വരണ്ടു
ജലത്തിന്‍ ക്ഷാമം ശരിക്കും
അറിയാത്ത
ഈ ജനം ഇന്നും പഴക്കീടുന്നൂ ആ ജീവജലത്തെ
ഈ അന്ത്യ നാളിലുമായി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ