2017 ഓഗസ്റ്റ് 6, ഞായറാഴ്‌ച

പ്രവാസി (കവിത)

പ്രവാസി
എം പി എസ്സ് വീയ്യോത്ത്

മരുപ്പച്ച തേടി വന്നൊരു പധികനാണ് ഞാന്‍ ഈ
മരുഭൂവില്‍ നിങ്ങളെന്നെയൊരുപ്രവാസിയാക്കീലെ  
ഞാനിന്നീ മണല്‍നഗരത്തില്‍ കഴിഞ്ഞിടുമെന്നാലും
മനസ്സെന്നോ എന്‍  ജന്മനാടില്‍ പണയം വച്ചീലെ
കഴിവതില്ലെന്‍ പെറ്റമ്മയെ മറന്നിടാനൊരുനാളും
പോറ്റമ്മയേ കൈവിട്ടു ഓടി പോവുന്നതെങ്ങനെ നീ  
ജന്മനാടിന്റെ  ഓരോ സ്പന്ദനവുമറിഞ്ഞിടുന്നൂ നീ
ഇങ്ങീ കേരളനാടിലെ ഉത്സവമേളങ്ങളറിയുന്നൂ  
ഇവിടെ ച്ചുട്ടുപഴുക്കും മണലിന്‍ പൊള്ളലിന്‍ നീറ്റലുകള്‍
സ്നേഹിക്കുന്നോര്‍ക്കായ് ഞങ്ങള്‍ എന്തും സഹിച്ചീടും
ഓണവും വിഷുവും ഈസ്ടരും പെരുന്നാളൊക്കെ വന്നാലും  
മുറിയിലെ പരിപ്പുകറിയും കോഴിയും സദ്യയായിമാറീലെ
വിശാലമായി സദ്യകഴിക്കാന്‍ ഹോട്ടലില്‍ പോയീടാം പക്ഷേ
ചെലവുച്ചുരുക്കി മിച്ചം പിടിക്കാന്‍ ഓടുന്നൂ ഇവിടെല്ലാരും  
നാട്ടില്‍ പോവാന്‍ നേരത്ത് പലതും വാങ്ങിക്കൂട്ടുന്നു
ഓര്‍ക്കും വീട്ടിലെ ഓരോ ആളിനേം മറന്നിടാതെ നീ  
ദിനങ്ങളോരോന്ന് കടന്ന്പോവും നേരത്തെപ്പോഴും
കലണ്ടറിലെ തീയതി എണ്ണിക്കാലം കഴിചിടില്ലേ നീ
നാട്ടില്‍ പോവാനുള്ള നാളങ്ങനെ വന്നു ചേര്‍ന്നാലോ
കൂട്ടുകാര്‍ ചേര്‍ന്നു പെട്ടിയുമെടുത്ത് യാത്രയാവില്ലേ നീ
നിന്‍ ശരീരം വിമാനമതിലായ് ഇരുന്നെന്നാകിലും
നിന്‍ മനസ്സ്  എന്നോ നാട്ടിലെ ഓര്‍മ്മയിലലിഞ്ഞു ചേരൂല്ലേ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...