2017 ഓഗസ്റ്റ് 8, ചൊവ്വാഴ്ച

ഗള്‍ഫ് ജീവിതത്തിലെ ഒരേട്‌

ഗള്‍ഫ് ജീവിതത്തിലെ ഒരേട്‌ 
എം.പി. എസ്സ്. വീയ്യോത്ത് 
ഭാഗം: ഒന്ന്
നാട്ടില്‍ സുഹൃത്തുക്കളോടൊപ്പം ഉത്സവും ആഘോഷവും സിനിമയുമായി നടന്ന പ്രദീപ്‌  യാദ്രിശ്ചികമായാണ് ദുബായിയില്‍ എത്തുന്നത് . അവന്റെ ഒരു സുഹൃത്ത് തന്നെ യായിരുന്നൂ ഒരു വിസിറ്റ് വിസയില്‍ അവനെ ഇവിടെ കൊണ്ട് വന്നത്.  അങ്ങനെ അവന്‍ ആദ്യമായി വന്നിറങ്ങിയത്
  ഷാര്‍ജ വിമാനത്താവളത്തിലായിരുന്നൂ .ഇവിടെ എത്തിചേര്‍ന്നപ്പോള്‍ അവനു ആകെ ഒരു പ്രതീക്ഷ അകന്നബന്ധത്തിലെ സഹോദരിയായ മിനിയിലായിരുന്നൂ .അവനെ ചെറുപ്പകാലത്ത് കുറേ എടുത്തുകൊണ്ട്  നടന്ന അവരെക്കുറിച്ച് പറയുമ്പോള്‍ അവന് നൂറു നാവാ യിരുന്നൂ. അവന്‍ അവരെ ശല്യം ചെയ്യുന്നത് എങ്ങനെ എന്ന് കരുതി  കഴിവതും അവരില്‍ നിന്നും അകന്നു കഴിഞ്ഞു .

അവന്റെ ഒരു ദിവസത്തെ രീതികള്‍ ഈ പ്പറയുന്ന വിധത്തിലായിരുന്നൂ. രാവിലെ റോളയിലെ വില്ലയിലെ മുറിയില്‍നിന്നും വസ്ത്രങ്ങള്‍ മാറി  പാസ്പോര്‍ട്ട്‌ കോപ്പിയും സര്‍ടിഫിക്കറ്റുകളും ബയോഡാറ്റയും അടങ്ങിയ ഫോള്‍ഡറുമായി അവന്‍ ഇറങ്ങി നടക്കും. വഴിയിലുള്ള അബ്ദുള്ളക്കയുടെ ഗ്രോസെരിയില്‍ നിന്നും അമ്പത്ഫില്‍സിന്‍റെ ഒരു പാക്കറ്റ് അരീജ് എന്ന ജ്യുസും ഒരു പാക്കറ്റ് ബിസ്കറ്റ് വാങ്ങി കഴിച്ചുകൊണ്ട് നടക്കും. പിന്നെ ഷാർജ റോളയിലുള്ള   പത്താന്‍ ടാക്സി സ്റ്റാന്‍ഡില്‍ പുറപ്പെടാന്‍ തയ്യാറാക്കി നിറുത്തിയ ഏതെങ്കിലും ടാക്സിയില്‍ കയറി
ദുബായ് ദേരയിലെ നാസ്സര്‍ സ്കൌയറില്‍ ഇറങ്ങും.  നേരെ അബ്രയിലേക്ക് നടന്ന് അവിടെ തയ്യാറായി നില്‍ക്കുന്ന ഏതെങ്കിലും അബ്രയില്‍ (പൌരാണികമായ യന്ത്രവല്‍കൃത വഞ്ചി) കയറി ബര്‍ദുബായ് എന്ന ആ കടത്തിനക്കരെയ്ക്ക് യാത്രതിരിക്കും 

ആ വഞ്ചി ബോട്ടുകളും പത്തേമാരികളും യാത്ര ചെയ്യുന്ന ആ കടലിടുക്കിലൂടെ നീങ്ങുമ്പോള്‍ വെള്ളത്തിലെ ഓലങ്ങള്‍ക്ക് അനുസരിച്ച് ആടിയുലഞ്ഞ് കടന്നുപോയിക്കൊണ്ടിരുന്നൂ. അങ്ങനെ യിരിക്കുമ്പോള്‍ വഞ്ചിയുടെ അധികമകലെയല്ലാതെ  ഒന്ന് രണ്ടു ബോട്ടുകള്‍ ആ വഞ്ചി യേ കടന്നുപോയി.ആ ബോട്ടിന്‍റെ സഞ്ചാരം ജലപ്പരപ്പില്‍ തീര്‍ത്ത അലകളുടെ താളത്തില്‍ വഞ്ചി ഒന്ന് ഉലഞ്ഞു ഒപ്പം കുറച്ചു ഉപ്പുകലര്‍ന്ന കുറച്ച് വെള്ളം അയാളുടെ മുഖത്തേക്കും  തെറിച്ചു .
 അത് കൈകൊണ്ട് തുടച്ചുമാറ്റിക്കൊണ്ട് ആ വഞ്ചിക്കു ചുറ്റും പറന്ന് നടക്കുന്ന കടല്‍ കാക്കക ളേയും നോക്കി അയാള്‍ അങ്ങനെ ഇരുന്നു. അല്‍പ്പസമയത്തിനകം ആ വഞ്ചി അക്കരെ എത്തിച്ചേര്‍ന്നു . അവിടെ യുണ്ടായിരുന്ന കല്‍പ്പടവുകളില്‍ കുത്തി ആ വഞ്ചി നിന്നു. അയാള്‍ ആ വഞ്ചിയില്‍നിന്നും ഇറങ്ങി മറ്റുള്ളവരെപ്പോലെ കരയ്ക്ക്‌ കയറി അവിടെ കണ്ട  വഴിയിലൂടെ അങ്ങാടിയിലേക്ക് നടന്നു.അവിടെ റോഡരികിലുണ്ടായിരുന്ന ബാങ്ക് ഓഫ് ബറോഡയുടെ കെട്ടിടവും കടന്ന് മുന്നോട്ട് നടന്ന് പ്രധാന പാത്യ്ക്കരികിലേക്ക് എത്തി. അവിടെക്കണ്ട  
പല പല കെട്ടിടങ്ങളിലായി സ്ഥിതിചെയ്യുന്ന ചെറുതും വലുതുമായ കമ്പനികളുടെ ആപ്പീസ്സുകളില്‍ കയറി തന്റെ ബയോഡാറ്റ കൊടുത്ത് അയാള്‍ മുന്നോട്ട് നീങ്ങി.
ജൂലായ്‌ മാസമായതിനാല്‍ ഈ നാട്ടിലെ ചൂടിന്റെ കാഠിന്യം കൂടിയിരിക്കുന്നൂ. സൂര്യന്‍ ഉച്ചിയില്‍നിന്ന് തീഷ്ണമായ കണ്ണോടെ താഴോട്ടേക്ക് നോക്കുന്നതിനാല്‍ എല്ലാവരും തന്നെ ആ കൊപാഗ്നിക്ക് ഇരയായി. പക്ഷെ ഈ മരുഭൂമിയിലും ഇവിടുത്തെ ഭരണ കര്‍ത്താക്കള്‍ പ്രകൃതിയുടെ സംരക്ഷണത്തിനു കോടിക്കണക്കിനു രൂപ ചിലവഴിക്കുന്നൂ. അപ്പോഴോ നമ്മുടെ നാട്ടിലെ ഉള്ള മരങ്ങളും ചെടികളും വെട്ടിയും പിഴുതും നശിപ്പിക്കുന്നത് ഓര്‍ക്കുമ്പോള്‍. ഇവിടെയുള്ള ഭരണകര്‍ത്താക്കളെ എത്ര പ്രശംസിച്ചാലും അധികമാകില്ലെന്നു അവന് തോന്നി. റോഡിലെയും വഴിയോരങ്ങളിലെയും വൃത്തിയും മറ്റും നമ്മളെ പലതും പഠിപ്പിക്കുന്നത്‌ പോലെ അയാള്‍ക്ക് തോന്നി.സമയം ഉച്ചയോടടുത്ത് വരുന്നൂ.  അവന് വിശക്കാന്‍ തുടങ്ങി, വീട്ടില്‍ ചോറില്‍ മുടികണ്ടതിനും കറിയില്‍ ഉപ്പില്ലാത്തതിനും വാശിപിടിച്ചു പലപ്പോഴും പത്രം ദൂരേക്ക്  തട്ടിത്തെറിപ്പിച്ചതോര്‍ത്തു അവന് കരച്ചില്‍ വന്നതുപോലെ തോന്നി. അവനാകെ ക്ഷീണിച്ചു അങ്ങനെ നേരെ വഴിയരികിലുള്ള പള്ളിയോട് ചേർന്ന് സ്ഥാപിച്ച കൂളറിൽനിന്നും കൈകുമ്പിളിൽ കുറച്ച് വെള്ളമെടുത്ത് കുടിച്ചു. പിന്നെ അവിടെക്കണ്ട അമ്പലത്തിലേക്കുള്ള വഴിയിലൂടെ നടന്നു. അയാള്‍ അമ്പലത്തിനടുത്തെത്തിയപ്പോള്‍ ഉച്ചപൂജയുടെ സമയമായതിനാല്‍  കുറച്ചാളുകള്‍ ആ അമ്പലത്തിന്റെ കോണിപ്പടികളിലൂടെ നടന്ന് കയറുന്നുണ്ടായിരുന്നൂ. 
തുടരും 
ഗള്‍ഫ് ജീവിതത്തിലെ ഒരേട്‌ 
എം.പി. എസ്സ്. വീയ്യോത്ത് 
ഭാഗം: രണ്ട്

ചന്ദനത്തിരിയുടെയും ധൂമ ത്തിരികളുടേയും സുഗന്ധത്താലും വിവിധങ്ങളാലുമായ ദൈവീക സ്തുതികളാലും
 നിറഞ്ഞ ആ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലൂടെ അയാള്‍ അമ്പലത്തിന്റെ പടികൾ കയറി.

അവിടെ ശിവ പ്രതിമയുടെ മുന്നില്‍ നിന്ന് കണ്ണുകള്‍ അടച്ചു കുറച്ചു സമയം പ്രാര്‍ത്ഥിച്ച ശേഷം അയാള്‍ അവിടെനിന്നും തിരിഞ്ഞു . അമ്പലത്തിൽ നിന്നും  പ്രസാദമായിക്കിട്ടിയ രണ്ട് പൂരിയും മധുരമൂറുന്ന പയറുകറിയും ഒരു ഗ്ലാസ് വെള്ളവുമായി പടികളിലൂടെ ഇറങ്ങി താഴെ ഇരിക്കാനുള്ള സ്ഥലത്ത് ഇരുന്ന് അത് കഴിച്ചു . 

ആ അമ്പലം ദുബായിയിൽ
 ജോലിഅന്വേഷിക്കുന്ന ചില ആളുകൾക്ക് പലപ്പോഴും ശരിക്കും ഒരു  അന്നദാതാവായിരുന്നു . 

അതറിയുന്നവർ വിരളം ചിലർ ഇപ്പോഴത്തെ ഔന്നിത്യത്തിന്റെ മറവിൽ ആ പഴയകാലമൊക്കെ പാടെ മറന്നു എന്നത് കുറച്ചൊക്കെ സത്യം .

കിട്ടിയ പ്രാസാദവും കഴിച്ചുകൊണ്ട് പ്രദീപ് കുറച്ചു സമയം കടലരികിലെ കാറ്റേറ്റ് അയാള്‍ അവിടെ കണ്ട ബെഞ്ചില്‍ ഇരുന്ന്ചിലവഴിച്ചു ഉള്ളിലെ മനസിന്റെ ചൂടിന്റെ കാഠിന്യം കൊണ്ടാണെന്ന് തോന്നുന്നൂ പുറത്തെ ചൂടൊന്നും അയാളില്‍ ഒരു ഭാവവും ഉണ്ടാക്കിയതും ഇല്ല . കടല്‍ വെള്ളത്തിന് മുകളിലൂടെ താഴ്ന്നും പൊങ്ങിയും പറക്കുന്ന കടല്‍ക്കാക്കകളെ നോക്കിക്കൊണ്ട് അയാള്‍ അവിടെ കുറച്ചു സമയം  ചിലവഴിച്ച ശേഷം നേരെ ബർദുബായ് ടാക്സി സ്റ്റാൻഡ് ലക്ഷ്യമാക്കി നടന്നൂ.

ദിനരാത്രങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നൂ അതിനോടൊപ്പം അയാളുടെ ജോലി അന്വേഷണവും ഇന്റർവ്യൂ കളും തകൃതിയായി നടന്നൂ.

 ഒരു കാര്യത്തിൽ പ്രദീപ് നിരാശനായിരുന്നൂ എല്ലാ ഇന്റർവ്യൂ സ്ഥലത്തും പതിവ് പല്ലവിയിലാണ് ചോദ്യങ്ങൾ പലതും പ്രത്യേകിച്ച് ഗൾഫ് എക്സ്പീരിയൻസ് ഉണ്ടോ. 

അത് തന്നെയായിരുന്നൂ അയാളുടെ ജോലിക്കുള്ള  തടസ്സവും. 

അതിനിടയിൽ അയാൾ ഒരു സ്ഥാപനത്തിന്റെ ഇന്റർവ്യൂവിന് പതിവ് ഗൾഫ് എക്സ്പീരിയൻസ് ഉണ്ടോ എന്ന് ചോദിച്ച ഉദ്യോഗസ്ഥനോട് ചോദിച്ചു "സാർ ഒരവസരം ആരെങ്കിലും തന്നാലല്ലേ ഗൾഫ് എക്സ്പീരിയൻസ് കിട്ടുള്ളൂ . " 

അവന്റെ ആ ചോദ്യം ആ ഉദ്യോഗസ്ഥന് ഇഷ്ടപ്പെട്ടില്ല അങ്ങനെ ആ ജോലിയ്ക്കുള്ള അവസരവും പോയിക്കിട്ടി .

 പിന്നെ നേരെ ഷാര്‍ജയിലെ മുറി ലക്ഷ്യമാക്കി യാത്രയായി . 

ഷാർജയിലെ റോളഎന്ന സ്ഥലത്തു് ടാക്സിയിറങ്ങി നേരെ അയാളുടെ മുറിയിലേക്ക് നടന്നൂ. 

മുറിയിലേക്ക് പോവുന്ന വഴിക്കുള്ള ഗ്രോസറിയിലെ ഖാദർക്ക  അയാളെ കണ്ട് നീട്ടി വിളിച്ചു . "പ്രദീപാ......ഇങ്ങോട്ടു വാ ....". പ്രദീപ് വഴിയിൽ നിന്നും ആ ഗ്രോസറിയിലേക്കുള്ള പടവുകൾ കയറി അകത്തേക്ക് നടന്നു .

 ഖാദർക്ക അയാളെ അരികിലേക്ക് വിളിച്ചുകൊണ്ട് " ഒരു കമ്പനിന്ന് ഇനിക്കൊരു ഫോണുണ്ടെന്. ഈ നമ്പറിലേക്ക് നീ വന്നിട്ട് വിളിക്കാൻ പറഞ്ഞിക്ക്  " എന്ന് പറഞ്ഞു അയാൾക്ക്‌ ഒരു കടലാസ്സ് നൽകി. 

പ്രദീപ് ആ കടലാസിലെഴുതിയ ടെലിഫോൺ നമ്പർ ഒന്ന് മനസ്സിൽ വായിച്ചശേഷം അവിടെയുണ്ടായിരുന്ന ഫോണിൽ ആ നമ്പർ ഡയൽ ചെയ്തശേഷം കടലാസ്സ്
  തന്റെ ഷിർട്ടിന്റെ പോക്കറ്റിൽ നിക്ഷേപിച്ചു. അയാൾ ഫോണിൽ കുറച്ചു സമയം സംസാരിച്ചു .

അടുത്ത ദിവസം ഇന്റർവ്യൂ പോവേണ്ട കമ്പനിയിൽ നിന്നുമായിരുന്നൂ ആ കാൾ  അതിനാൽ അതിന്റെ ആവശ്യമുള്ള കാര്യങ്ങൾ കുറിച്ചെടുത്തശേഷം അയാൾ ഫോൺ പൂർവസ്ഥാനത്തു്
 വച്ച് ഖാദര്‍ക്കയ്ക്ക് നന്ദിപറഞ്ഞു മുറിയിലേക്ക് നടന്നൂ .

അടുത്ത ദിവസം രാവിലെതന്നെ അയാള്‍ ആ കമ്പനിയിലേക്ക് പുറപ്പെട്ടു. അവിടെ എത്തി അധികം താമസിയാതെ തന്നെ അയാളെ അകത്തേക്ക് ഇന്റർവ്യൂവിന് വിളിച്ചു . കുറച്ചു സമയം കഴിഞ്ഞു സന്തോഷത്തോടെ അയാള്‍ പുറത്തേക്കിറങ്ങി. അയാള്‍ക്ക് ആ കമ്പനിയില്‍ ജോലി ലഭിച്ചിരിക്കുന്നൂ. പിന്നെ അവിടെനിന്നും ഇറങ്ങി റൂമിലേക്ക്‌ പുറപ്പെട്ടു. വഴിയില്‍ ഖാദര്‍ക്കയുടെ കടയില്‍ കയറി ആ സന്തോഷ വാര്‍ത്ത അറിയിക്കാന്‍ അയാള്‍ മറന്നില്ല.
തുടരും 
ഗള്‍ഫ് ജീവിതത്തിലെ ഒരേട്‌ 
എം.പി. എസ്സ്. വീയ്യോത്ത് 
ഭാഗം: മൂന്ന്
അയാൾ ആ പഴയ വില്ലയുടെ ഇരുമ്പ് ഗേറ്റിന്റെ മുന്നിലായി നിന്നു  പിന്നെ അതിന്റെ ഉള്ളിൽനിന്നും പുറത്തേക്കു നീണ്ടുകിടന്ന കമ്പിയിൽ പിടിച്ചുവലിച്ചു് ഗേറ്റ് തുറന്നു. അയാൾ ആ വില്ലയുടെ അകത്തേക്ക് കയറി .ആ വില്ലയിൽ രണ്ട് കിടപ്പ് മുറികളും ഒരു അടുക്കളയും ടോയ്‌ലെറ്റുമാണ് ഉണ്ടായിരുന്നത്. മുറികൾ കഴിഞ്ഞുള്ള ഭാഗം വിശാലമായ ഒരു മുറ്റമായിരുന്നൂ, അതിലൊരു വശത്ത് ഒരു ബദാം മരവും മുരിങ്ങാ മരവും സ്ഥിതിചെയ്തിരുന്നൂ . പ്രദീപ് അയാളുടെ മുറി ലക്ഷ്യമാക്കി നടന്നു, ആ വഴിയിൽ സ്ഥിതിചെയ്തിരുന്ന ബദാം മരത്തോട് ചേർത്തിട്ട ഒരു മര ബഞ്ചിൽ ആരോ ഇരുന്ന് എന്തോ വായിക്കുന്ന തിരക്കിലായിരുന്നൂ . അടുത്തെത്തിയപ്പോഴാണ് അത് കരീംക്കയാണ് എന്ന് മനസ്സിലായത് . അയാൾ നാട്ടിൽ നിന്നും വന്ന കത്ത് ആസ്വദിച്ചു വായിക്കുന്ന തിരക്കിലായിരുന്നൂ. അയാളുടെ മുഖത്തൂടെ വിവിധ ഭാവങ്ങൾ മിന്നിമാഞ്ഞു കൊണ്ടിരുന്നൂ. ആ ചുറ്റുപാടും നടക്കുന്നതൊന്നും അയാൾ അറിഞ്ഞില്ല . പ്രദീപ് അയാൾ കത്തു വായിച്ചു തീരുന്നതു വരെ ബഞ്ചിന്റെ ഒരറ്റത്തു കാത്തിരുന്നൂ . പ്രദീപ് അടുക്കളയുടെ മുകളിൽ ഉയർന്നു നിൽക്കുന്ന മുരിങ്ങാമരത്തിൽ നിന്നും ഞാന്നു കിടക്കുന്ന മുരിങ്ങാക്കായും നോക്കി അങ്ങനെ ഇരുന്നൂ. കരീംക്കയാണ്  ആ വില്ലയുടെ യഥാർത്ഥ വാടകക്കാരൻ , അദ്ദേഹം ടാക്സി ഡ്രൈവറായിജോലിചെയ്യുന്നൂ . പ്രദീപ് അടക്കമുള്ള എല്ലാവരും അദ്ദേഹത്തിന്റെ സഹായത്തിൽ കഴിയുന്നവരായിരുന്നൂ.  അവരിൽ വിസിറ്റ് വിസയിൽ  ജോലി അന്വേഷിച്ചു വന്നവരും, ഇപ്പോൾ ജോലിചെയ്യുന്നവരും,  ജോലി നഷ്ടപ്പെട്ടവരും തുടങ്ങി പലരും ഉണ്ടായിരുന്നൂ . അതിൽ ചിലർ ആരും കാണാതെ മാറിനിന്ന് കരയുന്നതു പലതവണ അയാൾ പലതവണ കണ്ടിരിക്കുന്നൂ മറ്റും ഉണ്ടായിരുന്നൂ .  കുറച്ചു കഴിഞ്ഞപ്പോൾ കാത്തു വായിച്ചു തീർത്ത് എന്തോ ചിന്തയിൽ ലയിച്ചിരുന്നു കരീംക്ക തല തിരിച്ചു അയാളെ നോക്കിചിരിച്ചുകൊണ്ട്  ചോദിച്ചു "  പോയ കാര്യം എന്തായി, ജോലികിട്ടിയോ " പ്രദീപ് ചിരിച്ചുകൊണ്ട് പറഞ്ഞു " കരീംക്കാ ഇങ്ങള് രാവിലെ പറഞ്ഞപോലെ ജോലി കിട്ടി" കരീംക്ക ബഞ്ചിൽ നിന്നും എഴുന്നേറ്റ്  അയാളെ ചേർത്ത് പിടിച്ചു . അയാളുടെ കണ്ണ് നിറഞ്ഞിരുന്നൂ , പിന്നെ എന്തോ ആലോചിച്ച  ശേഷം പറഞ്ഞു " എല്ലാവരും വന്നു പാർട്ടിയും മറ്റും ചോദിക്കും , ഇപ്പൊ ആർക്കും ഒന്നും കൊടുക്കണ്ട , അഥവാ കൊടുക്കണം എന്നുണ്ടെങ്കിൽ കുറച്ചു മിട്ടായി വാങ്ങി കൊടുത്തേക്ക് , കയ്യിൽ പൈസ ഉണ്ടോ , ഞാൻ ഒന്ന് പുറത്തേക്കു പോയിട്ട് വേഗം വരാം". അങ്ങനെ അദ്ദേഹം ഗേറ്റ് കടന്ന്  പുറത്തേക്കു പോയി . 
സന്ധ്യയോടെ എല്ലാ അന്തേവാസികളും വിലയിലേക്കു തിരിച്ചെത്തി . എല്ലാവരും വളരെ സന്തോഷത്തോടെയാണ് പ്രദീപിന്റെ ജോലിക്കാര്യം അറിഞ്ഞത് . അവന്റെ സാമ്പത്തിക സ്ഥിതി  അറിയുന്നതിനാലും മറ്റും അതിലൊരാൾ (ഷാഫി ) തന്റെ  മനസ്സിൽ തോന്നിയ ഒരു തീരുമാനം എല്ലാവരെയുമായി അറിയിച്ചുകൊണ്ട് ഈ വിധത്തിൽ  " ഞാനും ചാക്കോച്ചനും പ്രവീണും കൂടി ഇന്നത്തെ പാർട്ടി സ്പോൺസർ ചെയ്യുന്നൂ , മാഷേ ആദ്യത്തെ ശമ്പളം കിട്ടിയാൽ നിങ്ങൾ  വേറൊരു പാർട്ടിനടത്തിയാൽ മതി , സമ്മതിച്ചോ " എന്നും പറഞ്ഞു തിരുമ്പോളേക്കും കരീംക്കാ വലിയ കീശകളും  കൊണ്ട് അങ്ങോട്ടേക്ക് കടന്നു വന്നത് . അയാളുടെ ചിരിച്ചുകൊണ്ടുള്ള ആ നിലിപ്പ് കണ്ട് ഷാഫി ചോദിച്ചു " എന്താ കരീംക്കാ ഇത് ?" കരീംക്കാ കയ്യിലുള്ള സഞ്ചികൾ  പ്രദീപിന്റെ കയ്യിലേക്ക് കൊടുത്ത് കൊണ്ട് പറഞ്ഞു " ഇന്നത്തെ പാർട്ടി  എന്റെ വക" പ്രദീപ് സഞ്ചിയിലെ പേര് വായിച്ചു നോക്കി അത് ഒരു പ്രശസ്തമായ ഹോട്ടലിന്റെ പേരോടുകൂടിയ സഞ്ചികളായിരുന്നൂ  . പ്രദീപ് അതിൽ ഒരു സഞ്ചിയുടെ ഉള്ളിലേക്ക് ഒന്ന് എത്തിനോക്കി . അത് നിറച്ചും  പാർസലായി അടുക്കിവെച്ച ബിരിയാണിയാണെന്ന് അയാൾക്ക്‌ മനസ്സിലായി ആ സുഗന്ധത്തിൽനിന്നും മനസ്സിലായി .  പിന്നെ എല്ലാവരും ആ പാർസലുമായി മുറിയിലേക്ക് നടന്നു. തറയിൽ വർത്തമാന പത്രത്തിന്റെ താളുകൾ വിരിച്ചു വച്ച് പാഴ്സലുകൾ തുറന്ന് കഴിച്ചുതുടങ്ങി . അതിനിടയിൽ ആരോ പോയി ഒന്ന് രണ്ട് വലിയ പെപ്സിയും വാങ്ങി വന്നു . കുറെ ദിവസത്തിനു ശേഷം അന്നാണ് അയാൾ വയറുനിറച്ച് ഭക്ഷണം കഴിച്ചത് . അറിയാതെയെങ്കിലും അയാളുടെ കണ്ണ് നിറഞ്ഞു .  
അടുത്ത ദിവസം ഒന്ന് രണ്ടു നാളുകള്‍ക്കകം പ്രദീപ് ആ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. ആ കമ്പനിയുടെ മാനേജർ ഒരു ഇംഗ്ലീഷുകാരൻ ആയിരുന്നൂ . അയാൾ അവിടയുള്ള എല്ലാവര്ക്കും പ്രദീപിനെ പരിചയപ്പെടുത്തി . അവിടെ വിവിധങ്ങളായ രാജ്യക്കാരാണ്‌ ജോലിചെയ്യുന്നത് എങ്കിലും എവിടെയേയും പോലെ കൂടുതലും മലയാളികൾ ആയിരുന്നൂ .  അവിടെ അയാൾക്ക്‌ ഒരേ ഒരു വിഷമം ഇംഗ്ലീഷും  ഹിന്ദിയും സംസാരിക്കാനുമുള്ള വിഷമ മായിരുന്നൂ . അതിനു കാരണം ഭാഷയിലുള്ള അറിവില്ലാത്തതല്ല മറിച്ചു  നാട്ടിലെ സ്കൂളിൽ പഠിപ്പിക്കുന്ന ഗ്രാമറിൽ ഏതു എവിടെ ഉപയോഗിക്കണമെന്നാണ് തന്നെ . അങ്ങനെ ഒരുവിധം പോരുത്തപ്പെട്ടുവരാനും ഭാഷയിലെ ഒരു ഒഴുക്ക് കിട്ടാനും വീണ്ടും കുറെ സമയമെടുത്തു. ദിവസങ്ങള്‍ വളരെ വേഗത്തില്‍ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നൂ , ഇതിനിടയില്‍ അയാള്‍ക്ക്ആദ്യത്തെ ശമ്പളം കിട്ടി.  അതിനു ശേഷം തന്റെ ഷാര്‍ജയിലെ ആ പഴയ മുറിയില്‍ വച്ച് അയാള്‍ വലിയൊരു പാര്‍ട്ടിയും  നടത്തി അതില്‍ ഖാദര്‍ക്കയും കരീംക്കയും പങ്കെടുത്തിരുന്നൂ. അതിനിടയിൽ വില്ലയ്ക്കരികിലുള്ള പബ്ലിക്‌ ടെലിഫോണ്‍ ബൂത്തില്‍നിന്നും കാര്‍ഡിട്ടു അയാള്‍ പതിവ് പോലെ നാട്ടിലേക്ക് വിളിച്ചു. ആ വിളിയിൽ വീട്ടിൽനിന്നും ചെറിയചെറിയ ആവശ്യങ്ങൾ അറിയിച്ചു തുടങ്ങി . ഒരു ആദ്യമായിടട്ട്  അവരാവശ്യപ്പെട്ട സാധനങ്ങൾ വെറും ഒരു സാനിയാ ടോർച്ചു് , പിന്നെ ചുകപ്പും പച്ചയും വെളിച്ചം തൂവുന്ന പോക്കറ്റ് ടോർച്ചു അതുപോലെ ഒരു എമർജൻസി ലൈറ്റും. ആരെങ്കിലും നാട്ടിലേക്ക് പോവുമ്പോൾ കൊടുത്തയക്കാം എന്നും പറഞ്ഞു അയാൾ ആ ഫോൺ വിളി അവിടെ അവസാനിപ്പിച്ചു .
                             തുടരും 
ഗള്‍ഫ് ജീവിതത്തിലെ ഒരേട്‌ 

എം.പി. എസ്സ്. വീയ്യോത്ത് 
ഭാഗം: നാല് 
പിന്നെ നേരെ വില്ലയിലേക്ക് നടന്നൂ. അപ്പോഴാണ് അയാള്‍  വഴിയരികിലായി നിന്നു സിഗരറ്റും പുകച്ചുകൊണ്ട് നില്‍ക്കുന്ന കരീംക്കയേ കണ്ടത്. അവന്‍ കരീംക്കയുടെ അരികിലേക്ക് നടന്നൂ. അവിടെ അദ്ദേഹത്തിന്റെ കണ്ണുകള്‍ നീലാകാശത്തിലെ നക്ഷത്രങ്ങളുമായി സംവദിക്കുന്നത് പോലെ അയാള്‍ക്ക് തോന്നി. അദ്ദേഹത്തിന്റെ മുഖത്തിലെ ആ മങ്ങിയ ചിരിയില്‍ ഒത്തിരി നോവ്‌ കല്ര്‍ന്നുവോ. ഏതായാലും ഒന്ന് അന്വേഷിച്ചു നോക്കാം. അങ്ങനെ അയാള്‍ ചോദിച്ചു” കരീംക്കാ എന്താ ഇങ്ങനെ മാറി നില്‍ക്കുന്നെ. എന്ത് പറ്റി” അദ്ദേഹം ഒന്ന് ചിരിക്കാന്‍ ശ്രമിച്ചു , പക്ഷെ ആ ശ്രമം വിഫലമായപ്പോള്‍ പിന്നെ ഒന്നും മിണ്ടാതെ എങ്ങോട്ടോ നടന്ന് നീങ്ങി. പ്രദീപ്‌ നേരെ വില്ലയിലേക്കും നടന്നൂ. ഗേറ്റ് തുറന്നപ്പോള്‍ പാര്‍ട്ടിയുടെ കോലാഹലം വില്ലയുടെ ഗേറ്റ് കടന്ന് പുറത്തേക്ക് കടന്ന് വന്നു. സമയം കടന്നുപോയിക്കൊണ്ടിരുന്നൂ, പിന്നീട് പാര്‍ട്ടിയുമവസാനിപ്പിച്ച് ഓരോരുത്തരായി എഴുന്നേറ്റ് ഉറങ്ങാനായി മുറികളിലേക്ക് നടന്നൂ . ഗള്‍ഫില്‍ ബാച്ചിലര്‍മാര്‍ താമസിക്കുന്ന മുറികളില്‍ ആഴ്ചയുടെ അവസാനനാളില്‍ കിടക്കാന്‍ നാട്ടിലെപ്പോലെ പ്രത്യേകം കട്ടിലൊന്നും വേണ്ട, മറിച്ച്  വിരിച്ച കിടക്കയിലും തറയിലുമായി  എല്ലാവരും നിരന്നു കിടന്നുറങ്ങുന്നു. പിന്നീട് കുറച്ചു സമയത്തിനകം മുറികളില്‍ നിന്നും നിമ്നോന്നതങ്ങളായ  കൂര്‍ക്കം വലികള്‍ ഉയര്‍ന്നുകേട്ടു തുടങ്ങി. അതിനിടയില്‍ സ്വപ്നം കണ്ട് കൂവി വിളിക്കുന്ന ചിലരും  അതിലുണ്ടായിരുന്നൂ. പ്രദീപിന്റെ ഉറക്കത്തിനു അത് പലതവണ ഭംഗം വരുത്തി. അവന്‍ മെല്ലെ എഴുന്നേറ്റ് മുറിക്കു പുറത്തിറങ്ങി. നിലാവെളിച്ചത്തില്‍ ആ പരിസരം കൂടുതല്‍ ചന്തമേറിയത് പോലെ അയാള്‍ക്ക് തോന്നി. പിന്നെയും കുറെ കഴിഞ്ഞ് അവിടെയുള്ള ബഞ്ചില്‍ കിടന്ന് അവന്‍ ഉറങ്ങി.
പിന്നെയുള്ള ദിവസങ്ങള്‍ക്ക് വേഗത കൂടിയതുപോലെ അവന് തോന്നി.ദിവസങ്ങളും മാസങ്ങളുമായി കാലം മുന്നോട്ട് നീങ്ങി.  അയാള്‍ ശമ്പളത്തില്‍നിന്നും ചെലവ് കഴിഞ്ഞുള്ള സംഖ്യ കൃത്യമായി നാട്ടിലേക്ക് അയക്കുന്നത് അപ്പോഴേക്കും ഒരു ശീലമാക്കി മാറ്റിയിരുന്നൂ. അതിനിടയില്‍ നാട്ടിലെ ജനിച്ചുവളര്‍ന്ന ആ പഴയ ഓലമേഞ്ഞ വീടിന്റെ രൂപമാറ്റത്തിനുള്ള പദ്ധതികളുമായി അയാള്‍ മുന്നോട്ട് നീങ്ങി .  അങ്ങനെ എത്രയും പെട്ടെന്ന് ഒരു വിധം കയറി താമസിക്കാനുള്ള നിലയില്‍ എത്തിക്കാനുള്ള പണി പുരോഗമിച്ചുകൊണ്ടിരുന്നൂ. അതിനിടയില്‍  ആ കമ്പനിയില്‍ ജോലിചെയ്യാന്‍ തുടങ്ങിയിട്ട് ഒരു വര്ഷം തികയുന്ന വിവരം ഒരു ദിവസം അവിടത്തെ സുഹൃത്ത് പറഞ്ഞാണ് ഓര്‍ത്തത് . അതിനിടയില്‍ ഒന്നുരണ്ട് തവണ ഇംഗ്ലിഷ്കാരനായ മാനേജര്‍ മീറ്റിങ്ങില്‍ വച്ച് ഇയാളെന്താ ലീവിന് പോവുന്നില്ലേന്നു തമാശരൂപേണ ചോദിച്ചു . പ്രദീപ്‌ അദ്ദേഹത്തെ നോക്കി ചിരിച്ചുകാണിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല.  അങ്ങനെയിരിക്കെ ഒരു ദിവസം നാട്ടില്‍ വിളിച്ചപ്പോഴാണ് അനിയത്തി അയാളുടെ സുഹൃത്തിന്റെ കയ്യില്‍ ഒരു കത്ത് കൊടുത്തയച്ചിട്ടുണ്ട് എന്ന് പറഞ്ഞത്. 
അങ്ങനെ ആ വ്യാഴാഴ്ച ഓഫീസ് വിട്ട് നേരെ ദുബായ് ദെയരയിലുള്ള അവന്റെ  സുഹൃത്തിന്റെ മുറിയിലേക്ക് യാത്ര തിരിച്ചു. ആ ഫ്ലാറ്റിനു മുന്നില്‍ ചെന്ന് കോളിംഗ് ബെല്ല് അമര്‍ത്തി. ആ കോളിംഗ് ബെല്ലില്‍ നിന്നും ഉയരുന്ന പക്ഷികരയുന്ന ശബ്ദം പുറത്തു വ്യക്തമായി കേള്‍ക്കാമായിരുന്നൂ. അതിനിടയില്‍ സുഹൃത്ത് വന്നു താക്കോല്‍ തിരിച്ചു വാതില്‍ തുറന്നു, അങ്ങനെ അയാള്‍ അകത്തേക്ക് കടന്നു. പിന്നെ അവിടെ കണ്ട മേശമേല്‍ നിരത്തിവച്ച ഉണ്ണിയപ്പത്തിലും  ഹലുവ കഷണങ്ങളിലും  അയാള്‍ നാടിന്റെ സ്വാദ് ആസ്വദിക്കുകയാണെന്ന് തോന്നുന്ന വിധത്തില്‍ അവിടെ കണ്ട സ്ടൂളില്‍ ഇരുന്നു. അതിനിടയില്‍ സുഹൃത്ത് കത്ത് അവന് കൈമാറി. അവന്  സുഹൃത്തിന്റെ കയ്യില്‍നിന്നും കത്ത് വാങ്ങി അകത്തെ  മുറിയിലേക്ക് നടന്നു. പിന്നെ ആ മുറിയിലെ  തണുത്ത നിലത്ത്ചുമരും ചാരിയിരുന്ന് കത്തിന്റെ കവര്‍  പൊട്ടിച്ചു. കവറില്‍ നിന്നും കത്ത് പുറത്തേക്ക് വലിച്ചെടുത്തു. കത്തിനുള്ളില്‍ നിന്നും എന്തോ ഒന്ന് താഴേക്ക്‌ വീണു . അത്  പാവാടയും ബ്ലൌസും ധരിച്ച ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ ഫോട്ടോ ആയിരുന്നൂ. കത്തിനോടൊപ്പം  കണ്ട ആ ഫോട്ടോയില്‍ അവന്‍ സൂക്ഷിച്ചുനോക്കി. ആ കണ്ണുകള്‍ അവനെ നോക്കിനില്‍ക്കുന്നത് പോലെ അവന് തോന്നി.പിന്നെ വിശദമായി കത്ത് വായിച്ചു .ആ കത്തില്‍  പറഞ്ഞ ചിലവരികള്‍ ഇങ്ങനെ യായിരുന്നൂ “ഫോട്ടോയില്കാണുന്ന പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടെങ്കില്‍ അറിയിക്കുക അതുപോലെ നീ എപ്പോഴാണ് വരുന്നത് “. അപ്പോഴാണ് അറിയുന്നത് അടുത്ത മുറിയില്‍നിന്നും ഒരാള്‍ അന്നേദിവസം നാട്ടിലേക്ക് യാത്രതിരിക്കുന്നൂ എന്ന്. പിന്നെ അവിടെനിന്നും ഒരു വിശദമായ വിവരങ്ങളും തന്റെ ഇഷ്ടാനിഷ്ടങ്ങളും അറിയിച്ചുകൊണ്ട്‌ പെട്ടെന്ന് തന്നെ ഒരു കത്ത് എഴുതി തീര്‍ത്തു. ഒരു എയര്‍ മെയില്‍ കവറില്‍ ഇട്ട് ഉമിനീരുകൂട്ടി ഒട്ടിച്ചശേഷം യാത്രികന് അത് കൈമാറി. അന്നത്തെ അത്താഴവും കഴിച്ചു നന്ദി പറഞ്ഞു ഇറങ്ങി വീട്ടിലേക്കു നടന്നു.
തുടരും
ഗള്‍ഫ് ജീവിതത്തിലെ ഒരേട്‌ 

എം.പി. എസ്സ്. വീയ്യോത്ത് 
ഭാഗം: അഞ്ച്  
ആ  വഴിക്കിരുവശവുമുള്ള പാതവിളക്കിന്റെ  കണ്ണഞ്ചിക്കുന്ന പ്രഭയിൽ ആ നഗരത്തിന്റെ സൗന്ദര്യം ആവോളം ആസ്വദിച്ചുകൊണ്ട് നടന്ന്.  ദെയ്‌റയിലെ ടാക്സി സ്റ്റാൻഡിൽ നിന്നും  ഒരു പത്താൻ ടാക്സിയിൽ കയറി നേരെ അയാൾ ഷാർജയിലേക്ക് യാത്ര തിരിച്ചു . അയാൾ  സീറ്റിൽ ഇരുന്ന്  പുറത്തേക്കു നോക്കി. തിരക്കൊഴിഞ്ഞ ഷാർജ  ദുബായ് ഹൈവേയിലൂടെ ആ ടാക്സി അതിവേഗം കുതിച്ചു പാഞ്ഞു.  കാറിനുള്ളിലെ സ്‌പീക്കറിലൂടെ പുഷ്‌തോ ഭാഷയിലുള്ള  ഏതോ പാട്ടിന്റെ  ശീലുകൾ  അലയടിച്ചുകൊണ്ടിരുന്നൂ . അയാൾ ദൃഷ്ടികൾ പുറത്തേ ചുറ്റുപാടുമുള്ള കാഴ്ചകളിലേക്ക് പായിച്ചുകൊണ്ട് അങ്ങനെ ഇരുന്നു. അംബരചുംബികളായ  കെട്ടിടങ്ങളും അതിലെ പല   വർണ്ണങ്ങളിലുള്ള  വിളക്കുകളും പരസ്യബോര്ഡുകളും  അതോടോപ്പം നയന മനോഹരങ്ങളായ   പാത വിളക്കുകളുടെ ഭംഗിയും ആസ്വദിച്ചുകൊണ്ട് ആ നഗരത്തിലൂടെ ആ കാർ കടന്നു പോയിക്കൊണ്ടിരുന്നൂ .  പിന്നീടെപ്പോഴോ  അയാൾ കയറിയ ആ ടാക്സി  ഷാർജയിലെ പ്രശസ്തമായ  റോള പാർക്കിനരികിലായി  നിന്നു. അയാൾ അതിൽ നിന്നും ഇറങ്ങി  ആ പാർക്കിനരികിലൂടെ   താമസ സ്ഥലം ലക്ഷ്യമാക്കി നടന്നു. നഗരത്തിലെ വെളിച്ചങ്ങളിൽനിന്നും മാറി അയാൾ ഇരുടുപിടിച്ച ആ വിജനവും നിശബ്ദവുമായ  പാതയിലൂടെ നടന്നു .  ഏതാനും സമയങ്ങൾക്കകം  അയാൾ ഒരു വില്ലയുടെ മുന്നിലെത്തി, അവിടെയാണ് അയാൾ താമസിക്കുന്നത് . അയാൾ ഗേറ്റിനുള്ളിൽനിന്നും പുറത്തേക്ക് തള്ളിനിൽക്കുന്ന  കമ്പിക്കഷണത്തിൽ  കൈകൊണ്ടു വലിച്ചു ലോക്ക് തുറന്നു.  ഒരു പ്രേത സിനിമയിലെ ഓർമ്മപുതുക്കാലെ ന്നവണ്ണം ഒരു ഞെരുക്കത്തോടെ ആ ഗേറ്റ് അയാളുടെ മുന്നിൽ മലർക്കെ തുറന്നു. അയാൾ അകത്തേക്ക് കയറി ഗേറ്റ് പൂർവസ്ഥിതിയിൽ അടച്ചുവച്ച ശേഷം മുന്നോട്ടു നടന്നു.  ചുറ്റുപാടുമുള്ള നിശബ്ദത യ്ക്ക് ഭംഗം വരുത്തിക്കൊണ്ട് മുറിയുടെ പുറത്തേക്കു തുറിച്ചുനിൽക്കുന്ന വിൻഡോ എ സി യിൽ  നിന്നുയരുന്ന എയർകണ്ടീഷണറിന്റെ  ശബ്ദവും ചിലപ്പോഴൊക്കെ പൊങ്ങിയും താഴ്ന്നും  കേൾക്കുന്ന ചില  ശക്തമായ കൂർക്കം വലിയും മാത്രമാണ് . അയാൾ നേരെ തന്റെ മുറിയിലേക്ക് കടന്ന് വേഗം വസ്ത്രം മാറി ഉറങ്ങാൻ കിടന്നു .  രാത്രിയുടെ  ഏതോയാമത്തിൽ  എങ്ങോട്ടോ നീന്തി നീങ്ങിയ മഴമേഘങ്ങൾ മഴയായി അവിടെ തന്നെ പെയ്തൊഴിഞ്ഞു . ആ മഴയുടെ ശക്തിയാലും മേൽക്കൂരയുടെ  ശോച്യാവസ്ഥയും കാരണം നല്ലൊരു ശതമാനം മഴവെള്ളവും മുറിയുടെ അകത്തേക്ക് ഒലിച്ചിറങ്ങി. ആ ഒഴുക്കിൽ ചിലരുടെ മുഖത്തും ആ വെള്ളത്തുള്ളി ഇറ്റിറ്റുവീണു. അങ്ങനെ ആ മഴ അവരുടെ എല്ലാവരുടെയും നിദ്രയ്ക്ക് ഭംഗം വരുത്തി.  പ്രദീപും മറ്റുള്ളവരെപ്പോലെ തറയിൽ വിരിച്ച കിടക്ക മടക്കി ചുമരിൽ ചാരി വച്ച് മഴവെള്ളത്തിന്റെ ആക്രമണത്തിൽനിന്നും സ്വയം രക്ഷിച്ചു കൊണ്ട് ചുമരരികിലേക്കു മാറിയിരുന്നൂ. അത് അയാൾക്കു ജീവിതത്തിൽത്തന്നെ ആദ്യത്തെ അനുഭവമായിരുന്നൂ. അതിനിടയിൽ തങ്ങളുടെ ഉറക്കിന് ഭംഗം വരുത്തിയ മഴയെ മനസ്സിൽ അവർ ശപിച്ചെന്ന് തോന്നുന്നു, അതിശക്തമായി തുടങ്ങിയ കാറ്റിന്റെയും മഴയുടെ താണ്ഡവം വളരെ പെട്ടെന്ന് തന്നെ അവസാനിച്ചു . മഴവെള്ളം നിറഞ്ഞ മുറിയിൽ നിന്നും തുണിയും ബക്കറ്റും ഉപയോഗിച്ച് അവർ ആ രാത്രിതന്നെ വെള്ളം വറ്റിച്ചു. 
തുടരും 


ഗള്‍ഫ് ജീവിതത്തിലെ ഒരേട്‌ 

എം.പി. എസ്സ്. വീയ്യോത്ത് 
ഭാഗം: ആറ്  

കെട്ടിക്കിടന്ന വെള്ളം ഒട്ടുമുക്കാലും തുണികൊണ്ട്  മുക്കി പിഴിഞ്ഞ് വറ്റിച്ചെങ്കിലും മുറിയിലെ തറയിലെ നനവ് അവിടെ തന്നെ ബാക്കിയായിരുന്നു. പ്രദീപും കൂട്ടരും മനസ്സില്ലാ മനസ്സോടെ കിടക്കകൾ വിരിച്ച് കിടന്നു. മനസ്സിൽ മഴ പെയ്യരുതേ എന്ന പ്രാർത്ഥന മാത്രമേ അപ്പോൾ അവരുടെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. രാത്രിയുടെ ഏതോ യാമത്തിൽ ആരുടേയോ ടൈംപീസിൽ നിന്നും ഉയർന്ന അലാറത്തിന്റെ ശബ്ദം കേട്ടാണ് പ്രദീപ് ഉണർന്നത് .അയാൾ പുതപ്പ് മാറ്റി മെല്ലെ എഴുന്നേറ്റ് കിടക്കയിൽ കണ്ണും തിരുമ്മിക്കൊണ്ട് അൽപ്പസമയം ഇരുന്നു. പിന്നെ കൈകൾ മേലോട്ട് വലീച്ച് നീണ്ട് നിവർന്ന ശേഷം വലതുകൈ കിടക്കയിൽ അമർത്തി എഴുന്നേറ്റ്  നിന്ന് നേരെ വാതിൽ ലക്ഷ്യമാക്കി നടന്നു. മുറിയിലെ ഇരുളിന്റെ മറവിലെ ശീതീകരണിയിൽ നിന്നുമുയരുന്ന തണുപ്പിൽ അയാളുടെ നടത്തത്തിന്റെ വേഗം അൽപ്പം കൂടിയത് പോലെ അയാൾക്ക് തോന്നി. അയാൾ വേഗം വാതിൽ തുറന്ന് വെളിയിലേക്ക് കടന്നു, പുറത്ത് വാതിലിന് അധികമകലെ അല്ലാതെ സ്ഥിതി ചെയ്ത ബദാംമരത്തിന്റെ ചില്ലയിൽ നിന്നും ഒന്നു രണ്ട് തുള്ളി മഴത്തുള്ളികൾ അയാളുടെ മുഖത്ത് പതിച്ചു. അയാൾ കൈ കൊണ്ട് ആ വെള്ളത്തുള്ളികൾ തുടച്ചു മാറ്റി എന്തോ അതിനു് നല്ല തണുപ്പുണ്ടായിരുന്നു. നേരെ തന്റെ പ്രഭാത കർമ്മങ്ങളിലേക്ക് കടന്നു . 

അയാൾ വേഗം തന്നെ ഒരുങ്ങി മുറിയിൽ നിന്നുമിറങ്ങി വേഗം വില്ലയുടെ ഗേറ്റും തുറന്ന് പുറത്തേക്ക് ഇറങ്ങി നടന്നു. റോള പാർക്കിലൂടെ വേഗത്തിൽ നടന്ന അയാളെ പിറകിൽ നിന്നും ആരോ " കുട്ടാപ്പി " എന്ന് നീട്ടി വിളിച്ചു. അതു കേട്ട് അയാൾ ആരോ പിടിച്ചു നിറുത്തിയ പോലെ നടത്തം നിറുത്തി തിരിഞ്ഞ് നോക്കി. പിന്നിൽ കുറച്ച് അകലെയായി ചിരിതൂകി നിൽക്കുന്ന ആളെ കണ്ട് പ്രദീപ് അൽപ്പസമയത്തേക്ക് സ്തബ്ദനായി നിന്നു. പെട്ടെന്ന് സ്ഥലകാലബോധം വീണ്ടെടുത്ത് ജിജ്ഞാസ കലർന്ന ശബ്ദത്തോടെ അദ്ദേഹത്തോട് "എടാ... ട്രൗസറ് റാഫി നീ എപ്പാ വന്നത് ". ആ ചോദ്യത്തിന് അദ്ദേഹത്തിൽ നിന്നും മറുപടി ഒന്നും ലഭിച്ചില്ല. പകരം അദ്ദേഹം ചിരിച്ചു കൊണ്ട് പ്രദീപിനെ ആ പാദചൂടമൊന്ന് നോക്കി . പിന്നെ അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു തുടങ്ങി '' ഞാൻ രണ്ട് ദിവസമായി വന്നിട്ടു് ജമാലിക്കാന്റെ പീടികേന്റെ വിസയിൽ വന്നതേനും, പിന്നെ പറ നീ എപ്പം വന്ന്? ഏടയാ പണി? അ തിനടക്ക് അനിതയുടെ എന്തെങ്കിലും വിവരം അറിയുമോ?" അൽപ്പസമയം അവരുടെ ഇടയിൽ ഒരു മൌനം തളം കെട്ടി നിന്നു. പിന്നെ ആ മൌനം ഭഞ്ജിച്ചു കൊണ്ട് പ്രദീപ് പറഞ്ഞു തുടങ്ങി " നിന്റെ ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരം അനിതയുടെ വീട്ടിലെ സംഭവത്തിൽ പറ്റിയ പരുക്കുകൾ ഭേദമായപ്പോൾ അച്ഛന്റെ ഒരു സുഹൃത്ത് മുഖേന വിസിറ്റ് വിസയിൽ പത്ത് മാസം മുമ്പ് ഞാൻ ഷാർജയിൽ എത്തി.ഇപ്പോൾ ദുബായിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു. നിന്റെ മൂന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരം ഞാൻ ഇപ്പോൾ തിരക്കാറില്ല. പക്ഷേ അത് ഒരു വേദനയായി ശരീരത്തിനും മനസ്സിനും ഇന്നും വല്ലാതെ നോവിക്കുന്നു. ഇതുവരെ ഞാൻ മറക്കാൻ ശ്രമിക്കുന്ന ഒന്നിനെയാണ് നീ ഉണർത്തിയത് . സാരമില്ല " എന്ന് പറഞ്ഞവസാനിപ്പിച്ച് ഒരു ദീർഘനിശ്വാസം വീട്ടു് വീണ്ടും ഏതോ ചിന്തയിലേക്ക് കടന്നു. ചിന്തയിൽ പഴയ പലതും തെളിഞ്ഞു വന്നു അതിൽ അയാൾക്ക് സംഭവിച്ച ആ അപകടവും അതിന്റെ വേദനയും മനസ്സിൽ തെളിഞ്ഞപ്പോൾ അറിയാതെ മിഴികൾ ഈറനണിഞ്ഞു.

അന്ന് നാട്ടിലേ  ഒരു ചെരുപ്പ് കടയിൽ സെയിൽസ് മേനായി ജോലി ചെയ്തിരുന്ന സമയം . അവന്റെ അയൽവീട്ടിലെ സ്കൂൾ മാഷുടെ മോളായ അനിതയുമായി പല കാരണം പറഞ്ഞ് തർക്കിക്കുന്നത്  ഒരു പതിവായിരുന്നു. അത് ഒടുക്കം പ്രണയത്തിൽ കലാശിച്ചപ്പോൾ അവർ എന്നും അവളുടെ വീടിന്റെ ടെറസിൽ കണ്ടുമുട്ടുന്നത് പതിവാക്കിയ കാലം. എന്നും ടെറസ്സിൽ വച്ചുള്ള ആ സമാഗമത്തിന് പ്രദീപ് അവളുടെ വീട്ടിന്റെ ചുറ്റുമതിലിലെ ഉയരം കുറവുള്ള ഭാഗത്തു കൂടിയാണ്  ചാടീക്കടന്നുകൊണ്ടിരുന്നത്. അങ്ങനെ അവരുടെ സമാഗമം ദിവസങ്ങളും മാസങ്ങളും കടന്നു പോയി.അങ്ങനെ ജോലിക്കുള്ള ഇന്റർവ്യൂവുമായി ബന്ധപ്പെട്ട് അയാൾക്ക് കുറച്ച് ദിവസം അന്നത്തെ മദിരാശിയിലേക്ക് പോകേണ്ടതായി വന്നു. മനസ്സില്ലാ മനസ്സോടെയാണ് അന്ന് അയാൾ യാത്ര തിരിച്ചത്. മദിരാശിയിലെ ഇന്റർവ്യൂ എങ്ങനെയൊക്കയോ പൂർത്തിയാക്കി രണ്ട് മൂന്ന് ദിവസത്തിന് ശേഷം ഒരു ശനിയാഴ്ച ഉച്ചയോടെ അയാൾ വീട്ടിൽ തിരിച്ചെത്തി. അയാളെ ദൂരേ നിന്ന് കണ്ടപ്പോൾ മുതൽ അനിതയുടെ കണ്ണിൽ ഒരു പ്രത്യേക തിളക്കം ദൃശ്യമായിരുന്നു. വീട്ടിലെ ആളുകളുടെ കണ്ണകളിൽ സംശയത്തിന്റെ നിഴൽ പരക്കാതിരിക്കാനായി പതിവ് സമയം വരെ അവർ കാത്തു നിന്നു. രാത്രിയുടെ മറപിടിച്ച് അയാൾ അന്നും ചുറ്റുമതിൽ കടന്നു ചാടി .പക്ഷേ ആഴമേറിയ ഗർത്തത്തിലേക്കായ അയാൾ പതിച്ചത്. ശബ്ദം കേട്ട് വീട്ടുകാരും അവരുടെ അലർച്ചകേട്ട് അയൽക്കാരും അവിടെ ഓടിക്കൂടി . എന്നങ്ങോട്ട് ശബ്ദമുഖരിതമായിരുന്നു ആ അന്തരീക്ഷം അനിത മനസിന്റെ വേദന സഹിക്കാനാവാതേ വലിയ വായിൽ പൊട്ടിക്കരഞ്ഞു. ഇതിനിടയിൽ ആരോ   വിളിച്ചറിയിച്ച പ്രകാരം അലറി വിളിച്ചും മണി മുഴക്കിയും ഫയർ സർവീസും അവിടെ എത്തിച്ചേർന്നുനാട്ടുകാരും ഫയർ സർവീസും കൂടി പ്രദീപിനെ ആ കിണറിനായി കുഴിച്ച കുഴിയിൽ നിന്നും വളരെ സമയത്തെ ശ്രമത്തിനൊടുവിലാണ്പുറത്തെടുത്തത്  .ശരീരമാസകലമുള്ള അസ്ഥിപഞ്ചരങ്ങൾ ആവീഴ്ചയിൽ തകർന്നിരുന്നതിനാൽ 
 .വേദനയാൽ അയാൾ പുളഞ്ഞു. അത് വല്ലാത്തൊരു കരളലിയിപ്പിക്കുന്ന കാഴ്ച തന്നെ ആയിരുന്നു. അതിനിടയിൽ ആരോ വിളിച്ചുപറഞ്ഞത് പ്രകാരം അവിടെ എത്തിച്ചേർന്ന ആംബുലൻസിൽ അവനേ ആളുകൾ ചേർന്ന് കയറ്റി. ആ ആംബുലൻസ് നിലവിളിശബ്ദത്തോടെ അവിടെനിന്നും ആശുപതിയിലേക്ക് യാത്ര തിരിച്ചു . പിന്നെ മാസങ്ങളോളം‌ അവൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നെ എപ്പോഴോ ആശുപത്രിയിൽനിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് അവനെ കൊണ്ടുവന്നു.  ഈ കാലയളവിനുള്ളിൽ അനിതയേ അവളുടെ വീട്ടുകാർ ദൂരെയേതോ   ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റിയിരുന്നൂ . പിന്നെ അവളേപ്പറ്റി ഒരു വിവരവും ആർക്കും അറിയാൻ കഴിഞ്ഞില്ല .കാലങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നൂ അതിനിടയിൽ പ്രദീപിന്റെ  ശരീരം മെല്ലെമെല്ലെ പൂർവ്വസ്ഥിതിയിലേക്ക് മാറിക്കൊണ്ടിരുന്നൂ. അവൻ നടന്നു തുടങ്ങിയപ്പോൾ തുടങ്ങിയ ശ്രമങ്ങളുടെ  ഫലമായി കിട്ടിയ വിസിറ്റ് വിസയിൽ അങ്ങനെ അവനും സ്വപ്നനഗരിയായ ദുബായിയിൽ എത്തിച്ചേർന്നു. കഴിഞ്ഞതെല്ലാം  അയാളുടെ മനസ്സിലൂടെ കടന്നുപോയപ്പോൾ അറിയാതെയെങ്കിലും അയാളുടെ മനസ്സിൽ അനിതയെ എങ്ങനെയെങ്കിലും കണ്ടെത്താനുള്ള മോഹം ഉണർന്നു
തുടരും
ഗള്‍ഫ് ജീവിതത്തിലെ ഒരേട്‌ 

എം.പി. എസ്സ്. വീയ്യോത്ത് 

ഭാഗം: ഏഴ്‌   
അങ്ങനെ എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ അവൻ അന്നാദ്യമായി തനിക്കു വേണ്ടി മനസ്സിൽ ഒരു തീരുമാനമെടുത്തു. പിന്നെ നേരെ ടെലിഫോൺ ബൂത്തിലേക്ക് നടന്നു 

യച്ചുകൊടുത്തിട്ടും പരാതി മാത്രം ബാക്കി നിന്നു. അതിനിടയില്‍ അയാള്‍ അവധിക്ക്നാട്ടിലേക്കു തിരിച്ചു . ആ പോക്കില്‍ എല്ലാവര്‍ക്കുമുള്ള സാധനങ്ങള്‍ അയാള്‍ വാങ്ങി മുറിയില്‍ ഖാദര്‍ക്കയുടെ നേതൃത്വത്തില്‍ പെട്ടി കെട്ടി. ആ കെട്ടില്‍ ചില സുഹൃത്തുക്കള്‍ തന്ന സാധനങ്ങളും ഉണ്ടായിരുന്നൂ. അങ്ങനെ നാട്ടിലെത്തിയ അയാള്‍ സുഹൃത്തുക്കളുടെ വീട്ടില്‍ പോയി അവരുടെ സാധനങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ മറന്നില്ല. അങ്ങനെയിരിക്കെ സുഹൃത്തുക്കളോടൊപ്പം ബൈക്കില്‍ കറങ്ങി നടന്നപ്പോളാണ് അയാള്‍ ആ പെണ്‍കുട്ടിയെ കണ്ടത് അവളില്‍ അയാള്‍ ആകൃഷ്ടയായിഅങ്ങനെ പറ്റിയ ഒരവസരത്തില്‍ സഹോദരി വഴി ആ വിവരം വീട്ടുകാരെ അറിയിച്ചു. അങ്ങനെ വീട്ടുകാരുടെ സമ്മതപ്രകാരം വിവാഹ നിശ്ചയവും ഭംഗിയായി നടന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഒരു ആവശ്യമേ  ഉണ്ടായിരുന്നുള്ളൂ. കല്യാണം കഴിച്ചു അവളെ കൂടെ കൊണ്ട് പോവണം. അങ്ങനെ അവധികഴിഞ്ഞു അയാള്‍ മനസ്സില്ലാ മനസ്സോടെ നാട്ടില്‍നിന്നും ദുബായിലേക്ക് യാത്ര തിരിച്ചു. തിരിച്ചു വന്നു ജോലിയില്‍ പ്രവേശിച്ച അയാള്‍ പിന്നെ വീട് മോടിപിടിപ്പിക്കലിന്റെ ഓട്ടത്തിലായിരുന്നൂ.  കമ്പനിയിലെ ജോലിയും അത് കഴിഞ്ഞ് കുടുംബമായി താമസിക്കാനുള്ളതും തന്റെ ബജറ്റില്‍ ഒതുങ്ങുന്ന ഫ്ലാറ്റ് സംഘടിപ്പിച്ചു അതില്‍ അത്യാവശ്യമുള്ള ഫര്‍ണിച്ചറുകള്‍ വാങ്ങി നിറച്ചു. അതിനിടയില്‍ കമ്പനിയില്‍നിന്നും അനുവദിച്ചു കിട്ടിയ അവധിയില്‍ ഒരു നാള്‍ വിവാഹാവശ്യാര്‍ത്ഥം അയാള്‍ നാട്ടിലേക്ക് യാത്ര തിരിച്ചു. കയ്യില്‍ ഭാര്യയാവുന്ന പെന്കുട്ടിക്കുള്ള വിസയും കയ്യില്‍ കരുതിയിരുന്നൂ. അയാള്‍ നാട്ടിലെത്തുമ്പോഴേക്കും അവിടം തിരക്ക് പിടിച്ച ഒരുക്കത്തിലായിരുന്നൂ. അവന്‍ വീട്ടിലെത്തി വസ്ത്രം  മാറി ബൈക്കും എടുത്ത് രേഷ്മയുടെ വീട്ടിനരികിലുള്ള അമ്പലത്തിലേക്ക് തിരിച്ചു. അമ്പലപ്പരിസരത്തെത്തി ബൈക്കും സ്റ്റാന്‍ഡില്‍ വച്ച് അവിടെയുള്ള ആള്‍ ത്തരയില്‍ ഇരുന്നു. അപ്പോഴാണ് ആ വഴി അവളുടെ കൂട്ടുകാരി നടന്നുപോവുന്നത് കണ്ടത്. അവള്‍ നീട്ടി ചോദിച്ചു " പ്രദീപേട്ടാ എപ്പോളാ വന്നേ " അയാള്‍ പറഞ്ഞു ഇന്ന് വന്നേയുള്ളൂ " അപ്പോള്‍ അവള്‍കുസൃതി കലര്‍ന്ന ചിരിയോടെ ചോദിച്ചു " രേഷ്മയെ നോക്കി നില്‍ക്കുവാ അല്ലെ" അയാള്‍ ഒന്നും മിണ്ടാതെ ചിരിച്ചു. അവള്‍ ചിരിച്ചുകൊണ്ട് മുന്നോട്ടുപോയി.



നേരം സായന്തനത്തോടടുക്കുന്നൂ.

 എങ്ങുനിന്നോ വന്ന ഇളം തെന്നൽ നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ആ പാടത്തെ നെൽക്കതിരുകളെ പതിയെ തൊട്ട് തലോടിക്കൊണ്ട്  കടന്നുപോവുന്നുണ്ടായിരുന്നൂ .  അന്നത്തെ ജോലികൾ കഴിഞ്ഞു പറവകൂട്ടങ്ങൾ  കുശലാന്വേഷണവും നടത്തിക്കൊണ്ട് ആ വിഹായസ്സിലൂടെ  പറന്നു നീങ്ങി. വയലിൻ കരയിലെ ഓലമേഞ്ഞ കുടിലിൽനിന്നും മീര അമ്മയോട് "അമ്മെ ഞാൻ അമ്പലത്തിലേക്ക് പോണു " എന്നും വിളിച്ചുപറഞ്ഞു ഇറങ്ങി. വഴിയിലെ മൺതിട്ടയിൽനിന്നും ഒരു പുൽനാമ്പ് പൊട്ടിച്ചെടുത്ത് അത് വായിൽ വച്ച് കടിച്ചു് കാലിലെ വള്ളിച്ചെരിപ്പ് ഉയർത്തിവച്ചുകൊണ്ട്  കുണുങ്ങിക്കുണുങ്ങി അവൾ ആ വരമ്പിലൂടെ നടന്നൂ . 
അവളെപ്പറ്റിപ്പറയുകയാണെങ്കിൽ  അഞ്ചടി അഞ്ചിഞ്ചു് ഉയരംകറുപ്പുനിറംചുവപ്പിൽ വെള്ളയും ഓറഞ്ചും  പൂക്കളോടുകൂടിയ നീളന്‍  പാവാടയും ഓറഞ്ചുനിറത്തോടുകൂടിയ ബ്ലൗസ്സുമാണ് വേഷം . കതിരോന്റെ ഇളം ചൂടെറ്റ്  കക്ഷത്തിൽ വിയര്‍പ്പിന്റെ നനവ് പടർന്നിരിക്കുന്നൂ . നിദംബം മറച്ചുകൊണ്ടുള്ള അവളുടെ  കാർകൂന്തൽ പിന്നിയിട്ട് അതിൽ തുളസിക്കതിർ ചൂടിയിരിക്കുന്നൂ  . നെറ്റിയിൽ കുത്തനെ ഒട്ടിച്ചുവച്ചിരിക്കുന്ന ശിങ്കാര്‍ സ്റ്റിക്കർ പൊട്ടും അതിനുമുകളിലൂടെ  നെറ്റിയിലേക്ക് വീണുകിടക്കുന്ന കുറുനിരയും അവളുടെ ചന്തം പതിൻമടങ്ങു കൂട്ടിയിരിക്കുന്നൂ.
 സായന്തനസൂര്യന്റെ വേറിട്ട കിരണങ്ങൾ ഇടവിട്ട് അവളുടെ മുഖത്തേക്ക്പതിച്ചുകൊണ്ടിരുന്നൂ . ആ രശ്മികളെ  കൈത്തലംകൊണ്ട് മറച്ചുകൊണ്ട്‌  അവൾ മുന്നോട്ട് നടന്നു .പെട്ടന്നാണ് വയലിന്റെ കരയിലെ അമ്പലപറമ്പിലെ  ആൽത്തറയിലിരുന്ന് അവളെ കണ്ണിമവെട്ടാതെ നോക്കിക്കൊണ്ടിരിക്കുന്ന ആളെ ശ്രദ്ധിച്ചത്. ആളെ അവൾ തിരിച്ചറിഞ്ഞു . അവളുടെ മനസ്സ് പതിയെ മന്ത്രിച്ചു "എന്റെ പ്രദീപേട്ടന്‍ , ഇതെപ്പോ വന്നു ".അവളുടെ കാലുകൾക്കു വേഗം കൂടിക്കൂടിവന്നുകാലിനടിയിൽ ഞരിഞ്ഞമർന്ന പുൽനാമ്പുകളെ അവൾ ശ്രദ്ധിച്ചില്ല. വയലിന്റെ ഓരത്തെ ചരിഞ്ഞ പാതയിലൂടെ അവള്‍ മുന്നോട്ട് നടന്നുഅതിനിടയില്‍ അയാള്‍ ആല്‍തറയില്‍നിന്നും ഇറങ്ങി അവളുടെ അരികിലേക്ക് നടന്നെത്തിയിരുന്നൂ. അയാളുടെ സാന്നിധ്യം അവളുടെ മനസ്സിന്‍റെ സന്തോഷം വര്‍ധിപ്പിച്ചു. അവളുടെ നെഞ്ച് സന്തോഷത്താല്‍ അതിവേഗം ഉയര്‍ന്നും താഴ്ന്നുമിരുന്നൂ. തറയിലെ ചെമ്മണ്ണില്‍ കാലിന്‍റെ തള്ള വിരലുകൊണ്ട് വൃത്തം വരച്ചുകൊണ്ട് നമ്രശിരസ്കയായി നഖം കടിച്ച് നാണം കുണുങ്ങി അവള്‍ നിന്നു.
അയാൾ നിശബ്ദനായി ചുണ്ടില്‍ വിരിഞ്ഞ  ചെറുപുഞ്ചിരിയോടെ അവളെ ആപാദചൂടം   നോക്കിനിന്നു. അയാളുടെ ആ നോട്ടത്തില്‍  അവളുടെ നെഞ്ചിടിപ്പിന്റെ വേഗം കൂട്ടി.
ആ മൗനം ഭഞ്ജിച്ചുകൊണ്ടു അവൾ  പരിഭവത്തോടെ  ചോദിച്ചു .."ഹും.  എന്താ ഇങ്ങനെ നോക്കുന്നെ ‘ അയാള്‍ ഒന്നുമില്ലെന്ന് കണ്ണ് ചിമ്മിക്കാണിച്ചു . അതുകണ്ട്  അവളുടെ മുഖത്ത് ഒരു ചിരി പടർന്നുഅപ്പോൾ അടുത്ത ചോദ്യം ഉയര്‍ന്നു .. പ്രദീപേട്ടന്‍ എപ്പോഴാ വന്നേ." അതിനു മറുപടി നല്‍കാതെ കുറച്ചു നേരം അവളുടെ മുഖത്ത് നോക്കി കൊണ്ട് അയാള്‍ നിന്നു. പിന്നെ എന്തോ ആലോചിച്ചുകൊണ്ട് അയാൾ പറഞ്ഞു " എന്റെ പെണ്ണേ നിന്റെ മുഖത്ത് ഇങ്ങനെ നോക്കിനില്ക്കാൻ എന്തൊരു സുഖമാണ്ഇത്രയും ദിവസത്തിനുള്ളിൽ നിനക്ക് ചന്തം കൂടിയപോലെ തോന്നുന്നു. പിന്നെ നിനക്ക് സുഖമാണോ"
അവൾ നാണത്തോടെ പറഞ്ഞു " എനിക്ക് സുഖം , പ്രദീപേട്ടന്‍ എപ്പോഴാ വന്നു" അയാൾ മറുപടി പറഞ്ഞു " ഞാൻ  ഇന്ന് രാവിലെ എത്തി,ഇനി നമുക്ക് ഒരുമിച്ചു പോകാം എന്താ " അതിനിടയില്‍ അവളുടെ അടുത്ത ചോദ്യം ഉയർന്നു "പ്രദീപേട്ടന് ശരിക്കും എന്താ ജോലി, "  അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു "എടീ മണ്ടീ എത്രപ്രാവശ്യം ഞാന്‍ പറഞ്ഞതാ മറന്നുപോയോ, എന്നാല്‍ ഒന്നുകൂടി പറയാം ഞാന്‍ ദുബായില്‍ ഒരു കമ്പനിയില്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്നൂ .” 
അയാൾ ചിരിച്ചുകൊണ്ട് അവളോട്  പറഞ്ഞു " എടീ .. ഇനി കുറച്ചു ദിവസങ്ങലല്ലേ ഉള്ളൂ , അത് കഴിഞ്ഞു ശരിക്കും പരിചയപ്പെടുത്തി തരാം എന്താ "
അത്അ കേട്ട് അവളുടെ  മുഖത്തുവിടർന്ന നാണം കലർന്ന ചിരിയിൽ നുണക്കുഴികൾ തെളിഞ്ഞു വന്നു.
ഒന്ന്പുണരാൻ നീണ്ട അയാളുടെ കൈകൾ തട്ടിമാറ്റിക്കൊണ്ടു  അവൾ   പറഞ്ഞു " കള്ളൻ , ഞാൻ പോകുവാ "
അയാൾ  എന്തെങ്കിലും പറയാൻ തുടങ്ങുമ്പോളേക്കും  അവൾ ചിരിച്ചുകൊണ്ട് വരമ്പിലൂടെ വീട്ടിലേക്കോടി.അയാൾ  അതും നോക്കിക്കൊണ്ടു അങ്ങനെ നിന്നു. 
അതിനിടയിൽ അയാൾ അവളോട് വിളിച്ചുപറഞ്ഞു "ഏതായാലും നിന്നെ  കൈയിൽ കിട്ടുമല്ലോ അപ്പൊ കാണാം " 
അവൾ  വരമ്പിൽ കുറച്ചു അകലെയായി നിന്നും കിതച്ചുകൊണ്ട് നിന്ന് അയാളെ തിരിഞ്ഞു നോക്കി ചിരിച്ചു  . അങ്ങനെ അവള്‍ അകന്നു പോവുന്നതും നോക്കി അയാള്‍ അങ്ങനെ നിന്നു. പിന്നെ ബൈക്കില്‍ കയറി അയാള്‍ വീട്ടിലേക്കു യാത്ര തിരിച്ചു .
അതിനിടയില്‍  അങ്ങനെ ആ ഞായറാഴ്ച വന്നെത്തി,
അന്നായിരുന്നൂ പ്രദീപും  രേഷ്മ എന്ന ആ പെണ്‍കുട്ടിയും തമ്മിലുള്ള കല്യാണം. ആ കല്യാണവും ചടങ്ങുകളും ഭംഗിയായി തന്നെ നടന്നു. അങ്ങനെ അവരുടെ ആദ്യരാത്രിയില്‍ അവള്‍ അയാളോട് ചോദിച്ചു “ ഈ വീട് നിങ്ങളുടെ പേരിലാണോ ?” അയാള്‍ സത്യം പറഞ്ഞാല്‍ അതുകേട്ടു അതിശയിച്ചുപോയി. അയാള്‍ അതിനു അല്ല എന്ന് ,മറുപടിയും പറഞ്ഞു. അപ്പോള്‍ അടുത്ത ചോദ്യം ഉയര്ന്നൂ” നിങ്ങള്ക്ക് എത്ര ശമ്പളം കിട്ടുന്നുണ്ട്‌? പിന്നെ നിങ്ങള്‍ എത്രയാ ഇവിടേയ്ക്ക് അയക്കുന്നേ?” അയാള്‍ ചോദിച്ചു “ ഇതിനുത്തരം ഇപ്പോള്‍ തന്നെ പറയണോ “ അപ്പോള്‍ അവള്‍ പറഞ്ഞു “ എന്തായാലും ഇനി നിങ്ങളെ ഞാന്‍ ശരിയാക്കിയെടുത്തൊളാം”. പിന്നെ സത്യം പറഞ്ഞാല്‍ ആദ്യരാത്രിയ്ക്ക് വേണ്ട മൂടങ്ങ്‌ പോയിക്കിട്ടി. പിന്നെ എന്തൊക്കയോ കാണിച്ചു കൂട്ടി  അവര്‍ കിടന്നൂ. പ്രദീപ് തനിക്കബധം പറ്റിയതാണോ എന്ന് അറിയാതെ മനസ്സില്‍ ചിന്തിച്ചുപോയി. കുറേനേരം അയാള്‍ ഉറങ്ങാദേ തിരിഞ്ഞും മറിഞ്ഞും കിടന്നൂ. അപ്പോള്‍ അവള്‍ കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്നൂ. കുറച്ചു നാളുകള്‍ക്കകം പ്രദീപിന്റെ അവധികഴിഞ്ഞതിനാല്‍ അവര്‍ ദുബൈയിലേക്ക് യാത്ര തിരിച്ചു. അവരെ യാത്രയാക്കാന്‍ ഇരുവീട്ടുകാരും വിമാനത്താവളം വരെ വന്നിരുന്നൂ .
ദുബായിയിലെത്തിചെര്‍ന്നപ്പോള്‍  രാത്രിയോടടുത്തിരുന്നൂ. വിമാനത്താവളത്തില്‍നിന്നും പുറത്തിറങ്ങി ടാക്സിയില്‍ ഫ്ലാറ്റിലേക്ക് തിരിച്ചു. രേഷ്മയ്ക്ക് പുറത്തെ കാഴ്ചകളൊക്കെ കൌതുകത്തോടെ നോക്കിക്കണ്ടു. കുറച്ചു സമയത്തിനകം അവര്‍ ഫ്ലാറ്റ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ മുന്നില്‍ എത്തി. ടാക്സിയില്‍നിന്നും ഇറങ്ങി ഡിക്കിയിലും കാരിനകത്തും വച്ച ബാഗുകള്‍ താഴേക്ക്‌ വച്ച് അത് പറഞ്ഞയച്ചു.സാധനങ്ങള്‍ മേലെമെല്ലേ എടുത്ത് നടന്ന് ലിഫ്റ്റിലൂടെ കയറ്റി ഫ്ലാറ്റിലേക്ക് കൊണ്ടുപോയി . ദിവസങ്ങള്‍ കടന്നുപോയിക്കൊണ്ടിരുന്നൂ ആ യിടയ്ക്കു രേഷ്മയുടെ  ആവശ്യങ്ങളും വര്‍ധിച്ചു. ചുറ്റുപാടുമുള്ള സ്ത്രീകളുടെ മുന്നില്‍ തന്റെ നിലവാരം കൂട്ടാന്‍ വേണ്ടി അവള്‍ പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങിക്കൂട്ടാന്‍ തുടങ്ങി. അതിനിടയില്‍ ഒരു ദിവസം അവള്‍ ശര്‍ദ്ദിച്ചു. വൈകീട്ട് ജോലികഴിഞ്ഞുവന്ന പ്രദീപിനോട് അവള്‍ ഈ ക്കാര്യം അവതരിപ്പിച്ചു  അങ്ങനെ അയാള്‍ അവളെയും കൊണ്ട് അവിടെ അടുത്തുള്ള ഡോക്ടറെ കാണാന്‍ പോയി. അവിടെ നടന്ന പ്രഗ്നന്സി ടെസ്റ്റ്‌ ഫലം പ്രകാരം അവള്‍ ഗര്‍ഭിണിയാണെന്ന് സ്ഥിതീകരിച്ചു.               ഗര്‍ഭിണിയായി എന്ന പിന്നെ മാസങ്ങളായുള്ള ചെക്കിംഗ് തുടര്‍ന്നു  പരിഭവങ്ങളും മാറി മാറി വന്നു. അത് സഫലീകരിച്ചു കൊടുക്കാനായി അയാള്‍ ബാങ്കില്‍നിന്നും ലോണും എടുത്തു.  




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...