ഓണം
എം പി എസ് വീയ്യോത്ത്പൂവേ പൊലി പാ...ടാ..ൻ
അത്തം വന്നു കുഞ്ഞേ
നിൻ കുഞ്ഞു കയ്യാൽ
പൂവിറുത്തീടാം കുഞ്ഞേ
തുമ്പയും മുക്കുറ്റീം ......
പിച്ചിം.. മന്ദാ....രം
തെച്ചിക്കും കൂട്ടായ്
നെൽ വരി ചേരും
അലങ്കാര മോഡി
തെല്ലൊന്ന് കൂട്ടാൻ
ജമന്തീ ചെമ്പരത്തീം
ലില്ലി കോലാംബീം
പത്ത് പൂ ആയാൽ
തിരുവോണ നാള്
ആ ഓണനിലാവിൽ
അവധിതൻ പൂരം
കളികളൊത്തിരി
കോ ടികളൊത്തിരീ
സദ്യയിലൊത്തിരി
വിഭവങ്ങളു ണ്ടെ
മലയാളനാട്ടിൽ
ആഘോഷ നാള്
പഴയൊരാഓർമ്മകൾ
തൻ സുഖമുള്ള നാള്
പൂവേപൊലി പാടാൻ
ഞങ്ങളുണ്ടെ കൂടെ
എല്ലാവരും ചേർന്നാ
ഓണത്തിനോർമ്മ
കേരളനാട്ടിൽ എന്ന്
കാണുമാ കാലം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ