2017 ഓഗസ്റ്റ് 7, തിങ്കളാഴ്‌ച

പത്ര പരസ്യം

പത്ര പരസ്യം 
എം പി എസ് വീയ്യോത്ത്  

പത്രത്തിലെ ആ വാർത്തയുടെ തലവാചകം കണ്ടപ്പോഴാണ് എന്നിലെ ജിജ്ഞാസ ഉണർന്നത്. തുടർന്ന് ഞാൻ ആ വാർത്ത  മുഴുവനായും വായിച്ചു തുടങ്ങി.  അത് ഇപ്രകാരമായിരുന്നൂ .

കാണ്മാനില്ല 
പണ്ട് ഞാൻ അറബിക്കടലിലേക്ക് ആവശ്യം കഴിഞ്ഞ് വലിച്ചെറിഞ്ഞ മഴു കാണ്മാനില്ല.  അന്നത്തെ ചീല പ്രത്യേക സാഹചര്യത്താൽ  മഴു വലിച്ചെറിഞ്ഞാണ് കേരളം എന്ന കര കടലിൽനിന്നും രൂപാന്തരം പ്രാപിച്ചത് എന്ന വസ്തുത നിലനിൽക്കവേ .  ഇന്ന് എന്റെ ഈ അവസ്ഥയിൽ ദൈവത്തിന്റെ സ്വന്തം നാട് എന്ന നാമത്തിനു പോലും കളങ്കം വരുത്തുന്ന വിധമാണ് കാര്യങ്ങൾ  കടന്നു പോവുന്നത്. ആയതിനാൽ  മഴു തിരിച്ചെടുക്കാനുള്ള പ്രവർത്തനവുമായി ഞാൻ മുന്നോട്ടു പോവുന്നു .  

ഇവിടത്തെ മാറി മാറി വരുന്ന രാഷ്ട്രീയ സാംസ്‌കാരികവുമായ ഭരണം ഈ നാടിൻറെ നാശത്തിനുള്ള വഴിതെളിച്ചു എന്നുള്ളത് എല്ലാവര്ക്കും അറിയുന്നതാണ് . അവരുടെ ക്രൂരവും  ഭീഭത്സവും ആയ നിലപാടുകളിൽ പലതും  ഭയാനകവും പൈശാചികങ്ങളുമായിരുന്നൂ .  അതുപോലെ ജനങ്ങളുടെ വൃത്തിഹീനവും മനുഷ്യത്വരഹിതമായ  ജീവിതാന്തരീക്ഷവും എന്റെ  ഈ പ്രവർത്തിയുടെ ആഴം  വീണ്ടും കൂട്ടി . 
ആയതിനാൽ  എവിടെനിന്നെങ്കിലും മഴുവിനെ സംബന്ധിച്ച സൂചനയോ മറ്റോ  നൽകുന്നവർക്ക് പരമശിവന്റെ ഒപ്പോടുകൂടിയ ഒരു സർട്ടിഫിക്കറ്റും സ്വർണ്ണ നാണയങ്ങളും നൽകുന്നതായിരിക്കും .

എന്ന് 

പരശുരാമൻ ഒപ്പ് 

ഈ വിചിത്രമായ പരസ്യം എന്നിൽ ചിരിക്കു പകരം എന്നിലെ ചിന്തയാണ് ഉണർന്നത് . 

നമ്മുടെ നാട്ടിലെ പ്രകൃതിയും അതിന്റെ സൗകുമാര്യതയും  ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു വിഘാതമായിനിൽക്കുന്ന എല്ലാ മത രാഷ്ട്രീയ സാംസ്ക്കാരിക  ശക്തികളെയും ഒരു നിമിഷത്തേക്കെങ്കിലും ഞാൻ വെറുത്തു . 

നിങ്ങളൊന്നാലോചിച്ചു നോക്കൂ പരശുരാമൻ തന്റെ മഴുവും കണ്ടെടുത്ത്  തിരിച്ച്പോയാൽ നമ്മളും ഓർമ്മകളും  കടലിന്റെ ആഴങ്ങളിലേക്ക് മുങ്ങും ശരിയല്ലേ . 

ഞാൻ ഇവിടെപ്പറഞ്ഞത് സാങ്കല്പികമാണെങ്കിലും  ചിന്തിക്കാനുള്ള എന്തോ ഒന്ന് അതിലുണ്ട് എന്ന് തോന്നുന്നു ശരിയല്ലേ. നമ്മുടെ പ്രകൃതിയെ തിരിച്ചു പിടിച്ചു പ്രകൃതി ക്ഷോഭത്തിന്റെ ഇരകളാകാതെ സ്വയം നാം കാക്കുക തന്നെ വേണം . 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...