പ്രണയ ജോഡികൾ
എം പി എസ് വീയ്യോത്ത്
മലപ്പുറം ജില്ലയിലെ നിലംബൂരിനടുത്തെ പ്രകൃതി രമണീയമായ കൊച്ചു ഗ്രാമം . ആ ഗ്രാമ ത്തിലെ അറിയപ്പെടുന്ന പൗരപ്രമുഖനായിരുന്നൂ മനക്കൽ അന്ത്രുഹാജി. കാലങ്ങളായുള്ള ജന്മി കുടുംബമായിരുന്നൂ
അവരുടേത്. നോക്കത്താദൂരത്തോളം
പരന്നുകിടക്കുന്ന നെല്‍വയലുകളും തെങ്ങിന്‍ തോപ്പും കവുങ്ങിന്‍തോപ്പും
മാവുകളും വന്‍ മരങ്ങളും അതുകൂടാതെയുള്ള മറ്റു വിളകളും മാത്രം മതി ആ
തറവാടിന്റെ മഹത്വമറിയാൻ . ഇന്നും ആ പഴയ രീതികളിൽ ഒരു മാറ്റവുമില്ലാതെ അവരുടെ ജീവിതം അങ്ങനെ കഴിഞ്ഞു വരുന്നൂ . ആ
തറവാട്ടില്‍ മത്സ്യവും മാംസവും അല്ലറ ചില്ലറ സാധനങ്ങളുമേ അവര്‍ പുറത്തുനിന്നു
വാങ്ങാറുള്ളൂ . ബാക്കി എല്ലാ ഭക്ഷ്യ വസ്തുക്കളും അവരുടെ പാടത്തും പറമ്പിലുമായി കൃഷിചെയ്ത് വരുന്നൂ . തോപ്പിലെ വിളകള്‍ പാട്ടത്തിനു കൊടുത്തും മറ്റും നല്ലൊരു
വരുമാനം അവർ നേടിയിരുന്നൂ . അതോടൊപ്പം ആ അങ്ങാടിയിലെ ഒട്ടുമിക്ക കടകളും സ്ഥാപനങ്ങളും അവരുടെ ഉടമസ്ഥയിലുള്ളതുമായിരുന്നൂ. ആ തറവാടിന്റെ വളര്ച്ചയുമായി ചരിത്രവുമായും ഒത്തിരി ബന്ധമുണ്ടായിരുന്നൂ.
റോഡിൽ നിന്നും നടന്ന് ഞാൻ ആ
തറവാടിന്റെ കമാനം കടന്നുചെന്നപ്പോൾ ദൂരെ എന്റെ മുന്നിൽ മനക്കൽ തറവാട് അതിന്റെ
പഴയകാല പ്രതാപത്തോടെ തലയുയർത്തി നിൽപ്പുണ്ടായിരുന്നൂ. ഞാൻ തലയുയർത്തി ആ മൂന്നുനിലയിലുള്ള ആ
തറവാടിന്റെ നേരെ നോക്കിയപ്പോൾ ആ ചുമരുകള്‍ക്കു കുറെയേറെ ഓര്‍മ്മകള്‍ പങ്കുവെക്കാനുള്ളതുപോലെ എനിക്ക് തോന്നി. ഞാൻ ചുറ്റുപാടും കണ്ണോടിച്ചു നടന്ന് മുന്നോട്ടു നീങ്ങി . അവിടെ മുറ്റത്ത് പഴയകാല പ്രതാപത്തോടെ നിലയുറപ്പിച്ച
ബെന്‍സ് കാറും, ജീപ്പും, ബുള്ളറ്റും ആ തറവാടിന്റെ ആഡ്യത്വത്തിന്റെ ഗര്‍വ് ഒന്നുകൂടി കൂട്ടി . ഞാന്‍
ചുറ്റിലും കണ്ണോടിച്ച് ഓരോന്ന് നോക്കി നടന്നപ്പോഴാണ് ആ മാളിക വീടിന്റെ വരാന്തയിലെ
ചാരുകസേരയില്‍ ഇരുന്ന് എന്നെ നോക്കി വെറ്റില മുറുക്കുന്ന തലേക്കെട്ട് കാരനെ ശ്രദ്ധിച്ചത്.
ഏകദേശം അറുപതോട് അടുത്ത് പ്രായം വരുന്ന ആരോഗദൃഡഗാത്രനായ അയാള്‍ എന്നോട് തല
മേലോട്ടെക്ക് പൊക്കി എന്താ കാര്യം എന്നാ മട്ടില്‍ നോക്കി. ഞാന്‍ അതിനിടയില്‍ പടികള്‍ കയറി വരാന്തയിലേക്ക്
എത്തിയിരുന്നൂ .
തലേക്കെട്ടുകാരന്‍ ചാരുകസേരയില്‍നിന്നും എഴുന്നേറ്റ്
വായിലെ മുറുക്കാന്‍ രണ്ടു വിരലുകള്‍ചു ണ്ടിനു ചേർത്തുവച്ചു അതിൽ ക്കിടയിലൂടെ നീട്ടി മുറ്റത്തിന്റെ ഒരു
വശത്തേക്ക് തുപ്പിക്കൊണ്ട് എന്നോട്
ചോദിച്ചു “ മോനേതാ എവിടുന്നാ."
ഞാന്‍ അദ്ദെഹത്തോട് “സാഹബ് പറയാം ഞാന്‍ ഒന്ന് ഇരുന്നോട്ടെ “എന്ന് ചോദിച്ചു.
അദ്ദേഹം എന്നെ നോക്കി ചിരിച്ചുകൊണ്ട് ചുണ്ടു തുടച്ചു അടുത്തുകണ്ട കസേര ചൂണ്ടി അതിൽ ഇരിക്കാന്‍ നിര്‍ദേശിച്ചു .
അദ്ദേഹം എന്നെ നോക്കി ചിരിച്ചുകൊണ്ട് ചുണ്ടു തുടച്ചു അടുത്തുകണ്ട കസേര ചൂണ്ടി അതിൽ ഇരിക്കാന്‍ നിര്‍ദേശിച്ചു .
ഞാൻ നടന്ന് ആ കസേരയില്‍ ഇരുന്നുകൊണ്ട് പറഞ്ഞു
“ സാഹെബ് എന്റെ പേര് അനൂപ് ഒരു സിനിമാക്കാരനാണ് ,
താങ്കളുടെ പഴയകാല ജീവിതകഥയില്‍ ചിലത് ചോദിച്ചറിയാനുള്ള ആകാംഷയാണ് എന്നെ താങ്കളുടെ മുന്നിലെത്തിച്ചത്.”
അയാള്‍ ചിരിച്ചുകൊണ്ട് എന്നെ അടിമുടി നോക്കി പിന്നെ
വീട്ടിനകത്തേക്ക് നോക്കി നീട്ടിവിളിച്ചു “ജമീലാ”.
അല്പസമയത്തിനകം വെളുത്ത് നീണ്ട ഒരു മധ്യവയസ്ക
അങ്ങോട്ടേക്ക് നടന്നുവന്നു.
വന്നപാടെ അവര്‍ അയാളോട് ചോദിച്ചു “ എന്താ വിളിച്ചേ? “
പിന്നെ എന്നെ നോക്കിക്കൊണ്ട് അദ്ദേഹത്തോട് ചോദിച്ചു “ ഇതാരാ?”
അന്ത്രുക്കാ അവരെ നോക്കി പ്പറഞ്ഞു “ എന്റെ പഴയ കഥകള്‍
ചോദിച്ചറിയാന്‍ വന്ന സിനിമാക്കാരനാ ഇദ്ദേഹം”
പിന്നെ എന്നെ നോക്കി ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു “
എന്റെ ജീവിത കഥയിലെ ഒരു ഭാഗം ഇവളാണ് , മോന്‍ നാളെ വരുമോ എന്റെ ഓര്‍മ്മയിലുള്ള കുറച്ചു കാര്യങ്ങള്‍ ഞാന്‍ പറഞ്ഞുതരാം”
പിന്നെ ഭാര്യയെ നോക്കി പ്പറഞ്ഞു “ എടീ നീ ഞങ്ങള്‍ക്ക്
രണ്ടാള്‍ക്കും ചായ എടുത്തുവയ്ക്കു” അതിനിടയില്‍ ജമീല വീട്ടിന്റെ അകത്തേക്ക്
നടന്നു. കുറച്ചു കഴിഞ്ഞു അങ്ങോട്ട് തിരിച്ചു വന്നു ചായ എടുത്തുവച്ചു വിവരം പറഞ്ഞു അവർ അകത്തേക്ക് കയറിപ്പോയി. ഞാൻ കസേരയിൽനിന്നും എഴുന്നേ റ്റു അകത്തെ തീന്‍ മേശയ്ക്കരികിലേക്ക് നടന്നു അവിടെ കണ്ട കസേരകളിൽ ഇരുന്നു . ഞാൻ ആ മേശ മേലൂടെ ഒന്ന് കണ്ണോടിച്ചു വിവിധങ്ങളായ ഭക്ഷണ സാധനങ്ങൾ ആ മേശമേൽ നിരന്നിരുന്നൂ. അതിൽനിന്നും കുറച്ചെടുത്ത് ഞങ്ങളും ഭക്ഷണം കഴിച്ചു. പിന്നെ ചായയും കുടിച്ചു വരാന്തയിലേക്ക് നടന്നു. അന്ത്രുക്കാ കടയിലേക്കായി അയാളുടെ ബെന്‍സിൽ കയറി അവിടെനിന്നും എന്നോട് യാത്ര പറഞ്ഞു അകന്നു പോയി. ഒപ്പം തന്നെ ഞാനും ഓഫീസിലേക്കു തിരിക്കാനായി ആ വീട്ടിന്റെ വെളിയിലായി നിറുത്തിയിട്ട ബൈക്കിനരികിലേക്കും നടന്നു .
അങ്ങനെ അദ്ദേഹം പറഞ്ഞ ആ ഞായറാഴ്ച വന്നെത്തി, കാലത്ത്
തന്നെ ഞാന്‍ എന്റെ ബൈക്കില്‍ അദ്ദേഹത്തിന്റെ വീട്ടിന്റെ കമാനവും കടന്ന്
മുറ്റത്ത് നിറുത്തി. വരാന്തയിലെ ചാരുകസേരയില്‍ ഇരുന്ന് പത്രം വായിച്ചുകൊണ്ടിരുന്ന
അന്ത്രുക്കാ എന്നെ കണ്ടപ്പോള്‍ പത്രം താഴ്ത്തി വച്ചു കസേരയില്‍നിന്നും എഴുന്നേറ്റ്
മുറ്റത്തേക്കിറങ്ങി . അപ്പോഴേക്കും അയാളുടെ സഹായി ചാത്തുവും കൂടെക്കൂടി,
അന്ത്രുക്കാ അയാളെ മറ്റെവിടെക്കോ പറഞ്ഞയച്ചുകൊണ്ട് എന്നെയും കൂടി അദ്ദേഹത്തിന്റെ പറമ്പിലെ പച്ചക്കറി
തോട്ടത്തിലൂടെ നടന്നു തുടങ്ങി .ആ നടത്തത്തിനിടയില്‍ അദ്ദേഹം അങ്ങനെ ആ കഥയിലേക്ക്
കടന്നു.
നഗരത്തില്‍നിന്നും മാറി സ്ഥിതിചെയ്യുന്ന ആ സർക്കാർ
കലാലയ സമുച്ചയവും അതോടു ചേര്‍ന്ന ഹരിതാഭയും മനസ്സിന്റെ ആഴങ്ങളില്‍ ഓര്‍മ്മകള്‍ തന്‍
കുഞ്ഞോളങ്ങളിന്‍ ചിറകേറ്റി അവരെ ആ പഴയ കലാലയകാലഘട്ട ത്തിലേക്ക് കൊണ്ടുപോയി . അന്ത്രുഹാജി
മലപ്പുറത്തെ അറിയപ്പെടുന്ന കോളേജില്‍ ആണ് പഠിച്ചത്. ഷര്‍ട്ടും പാന്റും
ആണ് അയാളുടെ വേഷം. കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് അദ്ദേഹം ലാമ്പി
സ്കൂട്ടറിലും യെസ്ഡി ബൈക്കിലും കറുത്ത അംബാസഡര്‍ കാറിലും മാറി മാറിയാണ്
വന്നുകൊണ്ടിരുന്നത് . അധിക ദിനങ്ങളിലും അന്തുമാന്റെ ഉച്ചഭക്ഷണം സുന്ദരന്റെ
കോളേജ് കാന്റീനില്‍നിന്നുമായിരുന്നൂ കൂടെ ഒരു കൂട്ടം തന്നെ അയാളോടൊപ്പം ഉണ്ടാവും.
അവരുടെ വിനോദങ്ങളില്‍ പ്രധാനം കൂട്ടത്തിലെ സുര എന്ന ബുദ്ധിജീവിയുടെ
പ്രസംഗവും നാരാണത്ത് ഭ്രാന്തന്‍ എന്ന കവിതപറയാനാവുമായിരുന്നൂ . വൈകീട്ട്
ബോധംപോവുന്നത് വരെ കുടിക്കാനുള്ള വകയാമാണ് സുര പ്രസംഗിച്ചും കവിത ചൊല്ലിയും
ഉണ്ടാക്കിയെടുക്കുന്നത്. അനാഥനായ അയാൾ തന്റെ ജീവിതവീഥികളിലൂടെയുള്ള
സഞ്ചാരത്തിൽ ചെറുപ്പം മുതൽ ഒറ്റയാനായി വളർന്നു. മനസ്സിലെ നോവുന്ന ഓർമ്മകളിൽനിന്നും
ഒളിച്ചോടാൻ തെരഞ്ഞെടുത്ത വിദ്യയാണ് ബോധം മറയുന്നതു വരെയുള്ള മദ്യപാനം. പല്ലിന്റെ
ഇടയിൽ കടിച്ചുപിടിച്ച ദിനേശ് ബീഡിയും മെലിഞ്ഞു നീണ്ട ഊശാം തടിയോടുള്ള അയാളെ പലതവണ
അന്ത്രുവും കൂട്ടരുംകൂടി പിരിവിട്ട് തടിവടിപ്പിച്ചു സുന്ദരനാകിയിരുന്നൂ.
മറ്റുള്ളവരോട് ഏതെങ്കിലും വിഷയത്തിൽ ഇപ്പോഴും തട്ടിക്കയറുന്ന അയാളെ
മെരുക്കാൻ പോന്ന ആളായിരുന്നൂ അന്ത്രു. പലപ്പോഴും അമ്മതൻ സ്നേഹത്തെ പ്പറ്റി
ആരെങ്കിലും സംസാരിച്ചാൽ ദൂരെ എഴുന്നേറ്റു പോയി ഏതെങ്കിലും കോണിൽ മാനവും
നോക്കിനിൽക്കുന്ന അയാളെ അധികവും അന്ത്രുവും കൂട്ടരും വേദനയോടെയാണ്
നോക്കിക്കാണുന്നത്. അതിനാൽ തന്നെ അയാൾക്ക് അന്ത്രു തന്റെ വീട്ടിൽ ഒരു
സഹോദരനെപ്പോലെ അല്ലെങ്കിൽ ആ വീട്ടിലെ അംഗത്തെപ്പോലെ ഇടപഴകാൻ അവസരം നല്കിയിരുന്നൂ.
അതുകൊണ്ടു തന്നെ അയാൾ തന്റെ സൌന്ദര്യത്തെക്കാളും കാലികസംഭവവികാസങ്ങളിലും
പ്രാധാന്യം നല്കിയിരുന്നൂ. സുര അന്ത്രുവിന്റെ ബാപ്പയുടെ അനുസരണയുള്ള കുഞ്ഞായി
പെട്ടെന്ന് തന്നെ മാറി. അദ്ധേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ “ ബൂര്‍ഷ്വാ
നിലപാടുകള്‍ക്കെതിരെയുള്ള വികാരങ്ങളുടെ പ്രതിബിംബങ്ങളാണ് ഇന്നത്തെ രാഷ്ട്രീയ നിലപാടുകള്‍
അത്രയും”. ചിലപ്പോഴൊക്കെ ഒന്നും മനസ്സിലാകാതെ ഈ
ബുദ്ധിജീവിയുടെ പ്രസംഗത്തിന് മുമ്പില്‍ എല്ലാവരും പകച്ചു നിന്നിട്ടുണ്ട്.
അന്ന് അന്ത്രുമാൻ എന്ന ഇന്നത്തെ അന്ത്രു ഹാജി വളരെ സുന്ദരനായിരുന്നൂ, ആ വെളുത്തു തുടുത്ത
ചെറുപ്പക്കാരൻ അതുകൊണ്ടു തന്നെ പെണ്‍കുട്ടികളുടെ ഇടയിലൊരു ചര്‍ച്ചാ വിഷയമായിരുന്നൂ.
അന്ന് വാമനന്‍ നമ്പൂതിരിയും ജോസഫും മഹമ്മൂദും അന്നും ഇന്നും അയാളുടെ
സന്തത സഹചാരികളായിരുന്നൂ, അവരുടെ എല്ലാ
കുസൃതിത്തരങ്ങള്‍ക്കും ആ കെട്ടിടം എത്രയോ തവണ സാക്ഷിയായിരുന്നൂ. അന്ത്രുമാനും വാമനന്‍ നമ്പൂതിരിയും ജോസഫും കോമേഴ്സ് ഡിപ്പാര്‍ട്ട്മെന്റില്‍
ആയിരുന്നൂ പഠിച്ചിരുന്നത് .അന്നത്തെ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയുടെ
വക്താക്കളായ അവര്‍ സമരത്തിനും ഇലക്ഷനും അതുപോലെ സംഘട്ടനത്തിനും മുന്‍പന്തിയില്‍
ഉണ്ടായിരുന്നൂ. അങ്ങനെയിരിക്കെ ഒരിക്കല്‍ കോളേജിലേക്ക് വരുന്ന വഴിക്കു ബൈക്ക്
റോഡിലെ കുഴിയില്‍ വീണു അന്ത്രുവിന്റെ കാല് ഒടിഞ്ഞു. ആ അപകടത്തില്‍ അയാളുടെ
ശരീരത്തിൽനിന്നും ധാരാളം രക്തവും റോഡിലേക്ക് ഒലിച്ചിറങ്ങിയിരുന്നൂ . വേദനയാൽ
പുളഞ്ഞ അയാളുടെ മുകളിലായി ബൈക്ക്ആ മറിഞ്ഞു കിടന്നു. വഴിയിലൂടെ നടന്നുനീങ്ങിയ ആളുകൾ
അതുകണ്ട് നടന്നു നീങ്ങിയതല്ലാതെ സഹായിക്കാനായി ആരും മുന്നോട്ടു വന്നില്ല. അങ്ങനെ
ഇരിക്കെ അതിലൂടെ കടന്നുപോയ തമിഴരായ കുറച്ചു ആക്രി പെറുക്കി നടക്കുന്ന സ്ത്രീകൾ
അയാളെ ആശുപത്രിയിൽ എത്തിച്ചു. അവർ ആശുപത്രിയിലേക്ക് അന്ത്രുവിനെ കൊണ്ടുപോവുന്ന
വഴിക്ക് കൂ ടിനിന്ന വികാരം നഷ്ടപ്പെട്ട് നിന്ന ജനങ്ങളെ അവരുടെ ഭാഷയിൽ തെറി പറയാൻ
മറന്നില്ല. അതിനിടയിൽ ഈ അപകട വിവരം കാട്ടുതീ പോലെ നാടെങ്ങും പരന്നു .
വിവരമറിഞ്ഞ് കോളേജില്‍ നിന്നും വാമനനും ജോസഫും മഹമ്മൂദും അതുപോലെ അന്ത്രുമാന്റെ
ബാപ്പ ഇബ്രാഹിം ഹാജിയും ആശുപത്രിയിലേക്ക് തിരിച്ചു . ആ പാവം സ്ത്രീകൾ അയാളെ
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുപോയിരുന്നൂ. അവർ അവിടെ ആ മുറിക്കു
പുറത്തായി വിവരങ്ങൾ അറിയാനായി കാത്തിരുന്നൂ. അതിനിടയിൽ ഇബ്രാഹിം ഹാജിയുംകൂട്ടരും
അവിടെ എത്തിച്ചേർന്നു അയാൾ തന്റെ ബെൽറ്റിന്റെ ഉള്ളിൽനിന്നും കുറച്ചു പണമെടുത്ത് ആ
സ്ത്രീകൾക്ക് നൽകാൻ ശ്രമിച്ചു, പക്ഷെ അവർ അത് ചിരിച്ചുകൊണ്ട്
നിരസിച്ചു. പിന്നെ അവിടെനിന്നും ആരോടും ഒന്നും മിണ്ടാതെ നടന്നകന്നു. അന്ത്രു
ബാൻഡേജ് ഇട്ട കാലുമായി ആ ആശുപത്രിയില്‍ കുറച്ചു ദിവസം കഴിച്ചുകൂട്ടി.
കൂട്ടിനായി സുരയും മറ്റു കൂട്ടരും അയാളോടൊപ്പം ചേർന്നു. അന്ത്രുവിന്റെ ബാപ്പയും
സഹോദരങ്ങളും മാറി മാറി അയാളെ പരിചരിച്ചുകൊണ്ടു ആശുപത്രിയിൽ കഴിച്ചുകൂട്ടി. ഏകദേശം
രണ്ടാഴ്ചയോടെ അയാളെ ആശുപത്രിയിൽനിന്നും വീട്ടിലേക്ക് മാറ്റി. അവിടെ അയാളുടെ
കാര്യങ്ങൾ നോക്കാൻ ഉമ്മയും ബാപ്പയുടെ ഉമ്മയും സഹോദരങ്ങളും ബന്ധുക്കളും മത്സരിച്ചു.
അങ്ങനെയിരിക്കെ ഒരു നാൾ കോളേജിൽനിന്നും ഒരു സംഘം അയാളെ സന്ദർശിക്കാനായി
വന്നു , അതിൽ വെളുത്ത് നീണ്ട ഒരു പെൺകുട്ടിയുണ്ടായിരുന്നൂ
അയാളുടെ ഈ അവസ്ഥയിൽ ഏറ്റവും ദുഃഖിച്ചിരുന്നത് അവളാണെന്ന് അവളുടെ നിറഞ്ഞ
കണ്ണുകളിൽനിന്നും മനസ്സിലാവും. ഒന്ന് രണ്ടു പ്രാവശ്യം അവൾ തിരഞ്ഞു
നിന്ന് കണ്ണ് തുടച്ചത് അന്ത്രുവിന്റെ സഹോദരി ശ്രദ്ധിച്ചു. അവൾ ചിരിച്ചു തലയാട്ടി
കൊണ്ട് ആ പെൺകുട്ടിയേയും അന്ത്രുവിനെയും മാറി മാറി നോക്കി.
വാമനൻ നമ്പൂതിരിയാണ് എല്ലാവരെയും അന്ത്രുവിന്റെ
വീട്ടുകാർക്ക് പരിചയപ്പെടുത്തിയത് , അങ്ങനെ വന്നു വന്നു ആ പെണ്‍കുട്ടിയെപ്പറ്റി അയാൾ
പറഞ്ഞു തുടങ്ങി " ഇത് ജയശ്രീ , ഞങ്ങളുടെ കൂടെ പഠിക്കുന്നൂ"
അപ്പോൾ
അന്ത്രുവിന്റെ സഹോദരി ജമീല പറഞ്ഞു " നമ്പൂരിശാ അത് എനിക്ക് കുറച്ചു സമയം
മുന്നേ മനസ്സിലായിക്കുണ് "
അവളുടെ ആ ചിരിയിൽ എല്ലാവരും ചിരിച്ചു .
അങ്ങനെ കുറച്ചു നേരത്തിന് ഉള്ളിൽ എല്ലാരും
അവിടെനിന്നും യാത്ര തിരിച്ചു തുടങ്ങി . ആ പെൺകുട്ടിയും മടിച്ചു
മടിച്ചാണെങ്കിലും അവരോടൊപ്പം നടന്നു നീങ്ങി.
ദിനരാത്രങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നൂ മെല്ലെ
മെല്ലെ അന്ത്രു പരസഹായത്തോടെ നടക്കാൻ തുടങ്ങി. കഴിയുന്ന അവസരങ്ങളിലൊക്കെ വാമനൻ
നമ്പൂതിരിയോടൊപ്പം ആ പെൺകുട്ടിയും ആ വീട്ടിലെ നിത്യ സന്ദര്ശകയായിമാറി.
അവൾ അവരിൽ ഒരാളായി മാറാൻ അധികം സമയം വേണ്ടിവന്നില്ല . അങ്ങനെയിരിക്കെ
കുറച്ചു നാളുകൾകൾക്ക് ശേഷം അവൻ കോളേജിലേക്ക് യാത്ര തിരിച്ചു. കോളേജിൽ അവനു
ഗംഭീര സ്വീകരണമാണ് അവർ ഒരുക്കിയത്. ആ കാര്യ പരിപാടിയിൽ കവിതാ
പാരായണത്തിനായി ബുദ്ധിജീവി സുര സ്റ്റേജിൽ കയറിയെങ്കിലും അവനു അതിനു കഴിഞ്ഞില്ല.
അന്ത്രുവിന്റെ മുഖം കണ്ടമാത്രയിൽ തന്നെ അത് വരെ തന്ന്റെ മനസ്സിന്‍റെ കാത്തു
സൂക്ഷിച്ച ദുഃഖത്തിന്റെ മേഘശകലങ്ങൾ കണ്ണീരായി അവന്റെ മുഖത്തുകൂടെ
ഒലിച്ചിറങ്ങാൻ തുടങ്ങി . ആ തേങ്ങൽ ആ മുറിയിലെ ഓരോ വിദ്യാർത്ഥിയുടെ കണ്ണുകളിലും
നിഴലിച്ചിരുന്നൂ. അതിനിടയിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആ പെൺകുട്ടി കരഞ്ഞുകൊണ്ട്
ഓടിവന്ന് അന്ത്രുവിന്റെ കവിളിൽ അവളുടെ വിറയാർന്ന ചുണ്ടിനാൽ മുത്തം നൽകി. പിന്നെ
അവൾ അയാളുടെ നെഞ്ചിലേക്ക് വീണ് എങ്ങി യേങ്ങി കരയാൻ തുടങ്ങി. അവളെ
ആശ്വസിപ്പിച്ചുകൊണ്ടു അവനും അങ്ങനെ ആ സ്റ്റേജിൽ നിന്നു. ആ സദസ്സില്‍നിന്നും
ചിലരുടെ കൂക്കി വിളി അവസാനം അടിയില്‍ കലാശിച്ചു .
അതിനിടയില്‍ ചിലര്‍ അടക്കി പ്പിടിച്ചു അവനോട് ചോദിച്ചു
“ നിനക്ക് തോന്നുന്നുണ്ടോ നിന്റെ ബാപ്പാ ഈ ബന്ധത്തിന് സമ്മതിക്കുമെന്ന് “
ജയശ്രീ കരഞ്ഞുകൊണ്ട് അവരോട് പറഞ്ഞു “ അന്ത്രുക്കയേ
കിട്ടിയില്ലെങ്കില്‍ ഞാന്‍ എന്റെ ജീവന്‍ അവസാനിപ്പിക്കും “
അന്ത്രുചിരിച്ചുകൊണ്ട് അവളെ ചേര്‍ത്തുപിടിച്ചുകൊണ്ട്
പറഞ്ഞു “ എടീ നീ എന്റെ പെണ്ണാണ് , അതിനു നീ ഹിന്ദു ആയതുകൊണ്ടും ഞാന്‍ മുസല്‍മാനായതുകൊണ്ടും
അതിനു ഒരു തടസ്സമൊന്നുമില്ല , ഞാന്‍ നിന്നെ ഒരിക്കലും കൈവിടില്ല “
ജയശ്രീയുടെ കണ്ണുനീര്‍ തന്റെ പോക്കറ്റിലെ തൂവലയാല്‍
തുടച്ചുകൊണ്ട് പറഞ്ഞു “എന്റെ മോളല്ലേ ദയവുചെയ്ത് നിന്റെ കരച്ചിലൊന്ന് നിറുത്തിയാട്ടെ” .
തുടര്‍ന്നുള്ള നാളുകളില്‍ ആ പ്രണയ കഥകൾ അവളുടെയും
അവന്റെയും വീട്ടില്‍ അറിഞ്ഞു.ആ വാര്‍ത്ത മത സൌഹര്‍ദ്രമായ ആ ഗ്രാമത്തെ ആ വര്‍ഗീയ
വിദ്വേഷത്തിന്റെ അന്തരീക്ഷത്തിലേക്ക് ടാള്ളിവിടുമോന്നു
വരെ ചിലര്‍ ഭയന്നു. ജയശ്രീ യുടെ അച്ഛന്‍ ആ ഗ്രാമത്തിലെ ദേവീ ക്ഷേത്രത്തിലെ പൂജാരിയായ
നാരായണ നമ്പൂതിരിയായിരുന്നൂ.
ശാന്തസ്വരൂപനായ അദ്ദേഹം ഈ പ്രണയ വാർത്ത അറിഞ്ഞപ്പോള്‍ അവളോട് ഒന്നേ പറഞ്ഞുള്ളൂ “നിനക്ക് ശരി എന്ന് തോന്നുന്നത് ചെയ്യുക പക്ഷെ എപ്പോഴും ഈ ഒരു
പെണ്ണാണ് എന്ന ചിന്ത മനസ്സില്‍ കാത്തു സൂക്ഷിക്കുക, എന്റെ കുട്ടിയെ ദേവി കാത്തോളും ”.
അതിനാല്‍ തന്നെ ഈ സ്നേഹബന്ധത്തിന് അദ്ദേഹത്തിന്റെ
മൌനാനുവാദം ഉള്ളതുപോലെ തോന്നി . അതിനിടയില്‍ ജയശ്രീയുടെ സഹോദരനും കൂട്ടരും
അന്ത്രുവിനേയും തേടി കോളെജിലും വീട്ടിലും കൊലവെറിയോടെ നടന്നു. ഇതിനിടയില്‍ ഈ വാര്‍ത്ത
അന്ത്രുവിന്റെ വീട്ടില്‍ ഈ വാര്‍ത്ത വലിയ കോളിളക്കമുണ്ടാക്കി. അന്ത്രുവിനു ആ സ്നേഹബന്ധത്തിന്
എല്ലാവിധ പിന്തുണയുമായി സഹോദരീ ഭര്‍ത്താവും
സുഹൃത്തുക്കളും കൂടെനിന്നു . അങ്ങനെയിരിക്കെ ഒരു നാളില്‍ ജയശ്രീയുടെ സഹോദരനും
കൂട്ടരും അന്ത്രുവിന്റെ വീട്ടിലേക്കു കയറി വന്നു. ഇബ്രാഹിം ഹാജി അവരെ സ്വീകരിച്ചു
ഇരുത്തി തന്റെ കസേരയില്‍ അദ്ദേഹം ശാന്തനായി അവര്‍ക്ക് പറയാനുള്ളത് മുഴുവൻ ക്ഷമയോടെ ശ്രദ്ധിച്ചു കേട്ടു . അവരുടെ സംസാരത്തിനിടയില്‍ ഈ പ്രണയകഥ രണ്ടു
മതങ്ങള്‍ തമ്മിലുള്ള ഐക്ക്യത്തിന് വിഖാതമാ വുമെന്നു മനസ്സിലാക്കിയ ഇബ്രാഹിം ഹാജി .
അവരെ അനുനയത്തിന്റെ ഭാഷയില്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു . പക്ഷെ അവര്‍ അതൊന്നും
ചെവിക്കൊള്ളാതെ കൊലവെറിയോടെ നിന്നു. അങ്ങനെ നിന്ന അവരുടെ മുന്നിലേക്ക് അദ്ദേഹം ഒരു
പുതിയ അനുനയത്തിന്റെ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു. അതായതു അവരുടെ ആഗ്രഹമല്ലേ
നമ്മളായിട്ട് തടഞ്ഞാലും അവര്‍ അവരുടെ വഴിയെപോവും എന്നും മറ്റും അവരെ പറഞ്ഞു മനസ്സിലാക്കാന്‍ പരമാവധി ശ്രമിച്ചു.
അതിനിടയില്‍ പള്ളി കമ്മറ്റിയിലെ ചില നല്ല മത
പണ്ഡിതന്മാരും അങ്ങോട്ടേക്ക് കയറിവന്നു . അങ്ങനെ
ഇബ്രാഹിം ഹാജി അവരോട് രണ്ടു ദിവസത്തെ സമയം
ആവശ്യപ്പെട്ടു കൊണ്ട് അവരെ പറഞ്ഞയച്ചു . ജയശ്രീയുടെ
സഹോദരനും കൂട്ടരും ഇറങ്ങിപ്പോവുന്നതും നോക്കി വഴിയിലേക്ക് നോക്കി ഇബ്രാഹിം ഹാജി
നിന്നു .
പിന്നീട് അദ്ദേഹം പള്ളി കമ്മറ്റിയിലെ മത പണ്ഡിതന്മാരുമായി
ഈ പ്രണയത്തെക്കുറിച്ചുള്ള സംസാരം ആരംഭിച്ചു . അവര്‍ ഇബ്രാഹിം ഹാജിയുടെ നിലപാടിനെ തങ്ങളുടെ
ചില നിര്‍ദേശങ്ങളോടെ പിന്താങ്ങി . ആ നിര്‍ദ്ദേശങ്ങള്‍ “ അന്ത്രു ജയശ്രീയെ കല്യാണം കഴിക്കുന്നതില്‍
ഞങ്ങള്‍ക്ക് ഒരു എതിര്‍പ്പുമില്ല പക്ഷെ പെണ്‍കുട്ടി ഇസ്ലാം മതം സ്വീകരിക്കണം,
അതുപോലെ ഇസ്ലാം മതാചാരപ്രകാരം ജീവിക്കുകയും വേണം” എന്ന് തുടങ്ങുന്നതായിരുന്നൂ.
അങ്ങനെ അവര്‍ ആ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ഇബ്രാഹിം ഹാജിയെ ഏല്‍പ്പിച്ചു അന്നത്തേക്ക്
പിരിഞ്ഞു . ഇബ്രാഹിം ഹാജി പള്ളി കമ്മറ്റിയുടെ തീരുമാനങ്ങള്‍ അന്ത്രുവിനെ അറിയിച്ചു
, അവന്‍ ഒന്നും മിണ്ടാതെ അത് കേട്ട് നിന്നു.
അടുത്തദിവസം ആ ദുഃഖ വാര്‍ത്ത കേട്ടാണ് ആ വീടും കോളേജും
ഉണര്‍ന്നത് . അവരുടെ സഹപാഠിയായ ബുദ്ധിജീവി
സുര മരണമടഞ്ഞു , തലേന്ന് ആ ഗ്രാമത്തിലെ കുന്നിന്റെ മുകളിലെ വ്യാജ വാറ്റ് കേന്ദ്രത്തില്‍നിന്നും
വാങ്ങിയ ചാരായമാണ് സുരയുടെ ജീവന്‍ എടുത്തത് . സുരയുടെ മരണകാരണം മനസ്സിലാക്കിയ കോളേജ്
പിള്ളേര്‍ കൂട്ടത്തോടെ ഇളകി . അവര്‍ ആ വ്യാജ വാറ്റുകേന്ദ്രം അടിച്ചു നശിപ്പിച്ചു.
അവരെ സംബന്ധിച്ചിടത്തോളം ആ കോളേജിലെ ഒരു താരമായിരുന്നൂ സുര. അതുപോലെ തന്നെ ആ നഷ്ടം
അന്ത്രുവിന്റെ വീട്ടിലും വലിയ ശൂന്യതയാണ് ഉണ്ടാക്കിയത്. അവന്റെ കവിതയുടെയും പ്രസംഗത്തിന്റെയും ഓര്‍മ്മ എല്ലാവരുടെ ഹൃദയത്തിലുംആഴത്തിലുള്ള മുറിവാണ് സൃഷ്ടിച്ചത്
. അവന്റെ അന്ത്യയാത്രയില്‍ എല്ലാവിദ്യാര്‍ത്ഥികളും
നാട്ടുകാരും അവസാന നിമിഷം വരെ പങ്കെടുത്തു. അവന്‍റെ വലിയൊരു ആഗ്രഹമായിരുന്നൂ അന്ത്രുവിന്റെയും
ജയശ്രീയുടെയും വിവാഹം.
അങ്ങനെയിരിക്കെ ഇബ്രാഹിം ഹാജി
ജയശ്രീയുടെ സഹോദരനോട് പറഞ്ഞ ദിവസം വന്നണഞ്ഞു. ഏകദേശം
പത്തുമണിയോടെ ജയശ്രീയുടെ സഹോദരനും ഒരു സുഹൃത്തും അങ്ങോട്ടേക്ക് കയറി വന്നു.
ഇബ്രാഹിം ഹാജിയും അന്ത്രുവും കൂടി അവരെ സന്തോഷത്തോടെ സ്വീകരിച്ചു . അങ്ങനെ
തുടങ്ങിയ അവരുടെ ചര്‍ച്ച മണിക്കൂറുകള്‍ നീണ്ടുപോയി . അങ്ങനെയിരിക്കെ ഇബ്രാഹിം
ഹാജിയുടെ ഉമ്മ അങ്ങോട്ട് കടന്നുവന്നു. അവര്‍ അവരോട്നിറഞ്ഞ കണ്ണുകളോടെ പാഞ്ഞു “
മക്കളെ ആ മോളെ ഇവന് വലിയ ഇഷ്ടാ , അവളെ ഞങ്ങള്‍ക്കും ഇവിടെ വലിയ കാര്യമാ , ദയവു
ചെയ്ത് അവരെ പിരിക്കല്ലേ മക്കളെ , മതമല്ല മറിച് മനസ്സിന്റെ പൊരുത്തമാണ് ഒരു പെണ്ണിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യം, നിങ്ങള്ക്ക് എപ്പോ വീണെങ്കിലും ഇവിടെ വന്നു അവളെ കാണാം" ഇത് കേട്ട് ജയശ്രീ യുടെ സഹോദരൻ അവരോടു പറഞ്ഞു " ഇതിനു ഞാൻ ഒന്നും പറയുന്നില്ല നിങ്ങളുടെ ഇഷ്ടം പോലെ എന്താന്ന് വച്ചാൽ ചെയ്യുക പിന്നെ അവൾ അങ്ങോട്ട് വരണം എന്നില്ല " അങ്ങനെ അവർ എഴുന്നേറ്റ് അവിടെനിന്നും ഇറങ്ങി പോയി . അയാളുടെ കണ്ണുകൾ ഈറനണിഞ്ഞത് അന്ത്രു ശ്രദ്ധിച്ചു .
അങ്ങനെ അടുത്ത ശുഭ മുഹൂര്‍ത്തത്തില്‍ ജയശ്രീയുടെയും
അന്ത്രുവിന്റെയും വിവാഹം രെജിസ്ടാര്‍ ആപ്പീസില്‍ വച്ച് നടന്നു. വരന്റെ സാക്ഷികളായി വാമനൻ നമ്പൂതിരിയും വധുവിന്റെ സാക്ഷികളായി മഹമൂദും അന്ത്രുവിന്റെ അമ്മാവൻ ഖാദറും ഉണ്ടായിരുന്നൂ . വിവാഹവും കഴിഞ്ഞു അന്ത്രുവും ജയശ്രീയും കൂട്ടി അവർ നേരെ മനക്കലേക്കാണ് പോയത് . അവിടെ അവരെ സ്വീകരിക്കാൻ എല്ലാവരും തയ്യാറായി നിൽപ്പുണ്ടായിരുന്നൂ. അതിനിടയിൽ മുറ്റത്തോട് ചേർന്ന് മാറി ദൂരെ നിന്നവരെ അന്ത്രു ശ്രദ്ധിക്കാതിരുന്നില്ല ജയശ്രീയുടെ അച്ഛനും സഹോദരനുമായിരുന്നൂ അത് . അവരെ അന്ത്രു വീട്ടിലേക്കു വിളിച്ചു പക്ഷെ അവരിലെ ആഢ്യത്തം അങ്ങോട്ട് കയറാൻ അനുവദിക്കാതെ നിന്നു . അതിനിടയിൽ ജയശ്രീ വീട്ടിൽനിന്നും ഇറങ്ങി അച്ഛന്റെയും സഹോദരന്റെയും അരികിലേക്ക് ചെന്നു . അച്ഛൻ അവളെ ചേർത്തുപിടിച്ചു ശിരസ്സിൽ ആഗ്രഹിച്ചു. സഹോദരൻ കയ്യിൽ കരുതിയ സ്വർണ്ണ മാല അവളുടെ കയ്യിൽ വച്ചുകൊടുത്തു ഈറനണിഞ്ഞ കണ്ണുകളോടെ അവിടെനിന്നും അച്ഛനെയും കൂട്ടി ഇറങ്ങി നടന്നു. അവൾ പലകുറി പിന്നിൽ നിന്നും വിളിച്ചെങ്കിലും അവർ നിൽക്കാതെ മുന്നോട് നോക്കി നടന്നു നീങ്ങി . അവരുടെ മനസ്സിലെ നീറ്റൽ അവളുടെ ദുഖാർദ്രമായ മനസ്സിന്റെ ഭാരം കൂട്ടി അത് തേങ്ങലായി പെയ്തൊഴിയാൻ അധികനേരം വേണ്ടിവന്നില്ല . അതു കഴിഞ്ഞു ദിനരാത്രങ്ങൾ കഴിഞ്ഞു പോയികൊണ്ടിരുന്നൂ അതിനിടയിൽ എപ്പോഴോ ആരോ പറഞ്ഞറിഞ്ഞു ജയശ്രീയുടെ അച്ഛനും സഹോദരനും അവരുടെ വീടും സ്ഥലവും വിറ്റ് ആ ഗ്രാമത്തിൽ നിന്നും എങ്ങോട്ടോ യാത്ര തിരിച്ചു എന്ന്. ആയിടയ്ക്ക് അന്ത്രു ജയശ്രീയെയും കൊണ്ട് പൊന്നാനി പോയി . അവിടെ വച്ച് ജയശ്രീ എന്ന പേരുപേക്ഷിച്ചു് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം വരുത്തി ജമീലഎന്ന പേര് സ്വീകരിച്ചു തിരിച്ചുവന്ന്. ഇസ്ലാമിന്റെ ആചാരാനുഷ്ടാനങ്ങൾ അനുസരിച്ചു ജീവിച്ചു തുടങ്ങി . അതിനിടയ്ക്ക് ആരോ പറഞ്ഞറിഞ്ഞു ജയശ്രീയുടെ അച്ഛൻ മരിച്ചു എന്ന വാർത്ത . അതറിഞ്ഞു അവൾ കുറെ കരഞ്ഞു. ജന്മനാ സസ്യാഹാരം മാത്രം കഴിച്ചു ശീലിച്ചു വളർന്ന അവളുടെ മെല്ലെ മെല്ലെ എല്ലാ ഭക്ഷണവും അവൾക്കു ശീലമായി. ഇന്ന് മക്കൾക്ക് തികഞ്ഞ ഒരു ഉമ്മയായും അന്ത്രു ഹാജിക്ക് സ്നേഹമയിയായ ഭാര്യയായും അവർ ഇന്ന് കഴിഞ്ഞു വരുന്നൂ. അന്ന് ബാപ്പ ഏൽപ്പിച്ച ബിസ്സി നസ്സ് പത്തിന് മടങ്ങു വളർന്നു.ഇന്ന് അന്ത്രുഹാജിയുടെ ബിസ്സിനെസ്സ് സാമ്രാജ്യം വളര്‍ന്ന്
ഒരു വടവൃക്ഷമായി മാറി . ഇത്രയും പറഞ്ഞു അന്ത്രു ഹാജി അയാളെ കൂട്ടി ഉച്ചഭക്ഷണവും കൊടുത്തു സന്തോഷത്തോടെ പറഞ്ഞയച്ചു .
ഇപ്പോള്‍ അറുപത് വയസ്സായെങ്കിലും ആ പ്രായത്തിന്റെ ഒരസുഖവും അദ്ദേഹത്തെ തിരിഞ്ഞു നോക്കിയിട്ടില്ല. അന്ത്രുഹാജിക്ക് മൂന്ന് മക്കളാണ് മൂത്തത് അഷ്‌റഫ് രണ്ടാമത്തത് ഉനൈസ ഇളയവള്‍ റംല . അഷ്‌റഫാണ് അന്ത്രു ഹാജിയുടെ ബിസ്സിനെസ്സ് കാര്യങ്ങള്‍ നോക്കി നടത്തുന്നത് . ഇന്നത്തെ ചെറുപ്പക്കാര്‍ക്കുള്ള എല്ലാ ആഡംബരഭ്രമവും ഉള്ള അവന്റെ കല്യാണമാണ് ഇന്ന്. അന്ത്രു ഹാജി തന്റെ കൂടെ പഠിച്ച സുഹൃത്തുക്കളില്‍ ജീവിച്ചിരിപ്പുള്ള ചിലരെ മകന്റെ കല്യാണത്തിനു ക്ഷണിച്ചെങ്കിലും അതില്‍ ഇപ്പോഴേക്ക് സുഹൃത്തായ വാമനന്‍ നമ്പൂതിരിയും ജോസഫും മാത്രമേ വന്നുള്ളൂ . കല്യാണ വീട്ടിലേക്കു കയറി വന്ന വാമനന്‍ നമ്പൂതിരിയേയും ജോസഫിനേയും അന്ത്രുഹാജി സ്നേഹാദരവോടെ സ്വീകരിച്ച് ഭക്ഷണ ശാലയിലേക്ക് കൊണ്ടിരുത്തി. മൊബൈല്‍ ഫോണില്‍ തോണ്ടിക്കൊണ്ട് ഹാളിലെ തീന്‍ മേശയ്ക്കരികില്‍ ഇരുന്നപ്പോള്‍ മുതല്‍ ചിരിച്ചുകൊണ്ട് ഫേസ്ബുക്കിലും വാട്സപ്പിലും തിരഞ്ഞുകൊണ്ടിരുന്ന അയാൾ തന്റെ മുന്നിലെ ഇലയില്‍ ഭക്ഷണം വിളമ്പിയത് അറിഞ്ഞില്ല . പെട്ടെന്ന് അയാള്‍ തല മൊബൈല്‍ സ്ക്രീനില്‍ നിന്നും ഉയര്‍ത്തി ഇലയിലേക്ക് നോക്കി അടുത്തിരുന്ന ജോസഫിനെ നോക്കി ചോദിച്ചു “ശിവ ശിവ ഇനിപ്പോ എന്താ ചെയ്യാ “. മുന്നിലെ ഇലയില്‍ വിളംബിവച്ച കോഴി ബിരിയാണി അയാളെ നോക്കി ഒരു പരിഹസിച്ചു ചിരിച്ചപോലെ അദേഹത്തിന് തോന്നി. ജോസഫ് നമ്പൂരിയെ നോക്കി പിന്നെ അവിടെ കണ്ട ബങ്കാളി പയ്യനെ വിളിച്ചു തന്റെ വായിൽ വന്ന ഹിന്ദിയിൽ കാര്യം പറഞ്ഞു. അവൻ തിരിച്ചു അവന്റെ സുഹൃത്തിനോട് പറഞ്ഞത് കേട്ട് അറിയാതെ ജോസഫ് ചിരിച്ചു . നമ്പൂതിരി ജോസഫിനെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു " എന്താ കാര്യം " അപ്പോൾ ജോസഫ് പറഞ്ഞു " തിരുമേനി ആ പയ്യൻ പറയുവാ കോഴിയെടുത്ത് മാറ്റി ചോറ് തിന്നാൽ വെജിറ്റേറിയൻ ആയില്ലേ എന്ന് " തിരുമേനിയുടെ മുഖത്തുകൂടെ ദേഷ്യമോ സങ്കടമോ മറ്റോ മിന്നിമാഞ്ഞത് പോലെ ജോസഫിന് തോന്നി. അയാൾ മറ്റൊരാളെ വിളിച്ചു ആ ഇലമാറ്റി നടൻ ചോറും സാമ്പാറും വിളമ്പാനുള്ള ഏർപ്പാട് ചെയ്തു . ഭക്ഷണവും കഴിഞ്ഞു ജോസഫും നമ്പൂതിരിയും അന്ത്രുഹാജിയോടൊപ്പം വീട്ടിന്റെ അകത്തേക്ക് കയറി. അന്ത്രു ഹാജി അവിടെ കൂടിനിന്ന സ്ത്രീകളുടെ ഇടയിൽനിന്നും ജമീലയെയും മക്കളെയും വിളിച്ചു അവർക്കു പരിചയപ്പെടുത്തി. കാലങ്ങൾ കഴിഞ്ഞുള്ള ആ പഴയ സുഹൃത്തുക്കളുടെ സംഗമം ജമീലയുടെ കണ്ണിൽ ആനന്ദാശ്രു നിറച്ചു . അതിനിടയിൽ ജോസഫ് അവരോട് തമാശ രൂപത്തിൽ നമ്പൂരിക്ക് കോഴി ബിരിയാണി വിളമ്പിയതും ബംഗാളിയോട് അത് മാറ്റാൻ പറഞ്ഞപ്പോൾ അവൻ പറഞ്ഞ മറുപടിയും പറഞ്ഞു . അത് കേട്ട് എല്ലാവരും പൊട്ടി ചിരിച്ചു . അൽപ്പസമയത്തിനകം വീണ്ടും അവർ ആ കല്യാണത്തിന്റെ തിരക്കുകളിൽ മുഴുകി. കല്യാണത്തിന്റെ പെണ്ണുവീടുതേടി പോക്കും മറ്റും കഴിഞ്ഞപ്പോൾ സന്ധ്യയായി . പിന്നെ ചടങ്ങുകളും മറ്റും കഴിയുമ്പോളേക്കും രാത്രിയായി. അപ്പോഴേക്കും എല്ലാവരും തളർന്നിരുന്നൂ . അന്ത്രുഹാജിയും ജമീലയും ആ രാത്രി ഓരോ കാര്യങ്ങൾ സംസാരിച്ചു അങ്ങനെ കിടന്നു പിന്നെപ്പോഴോ അവർ നിദ്രയിലേക്ക് കടന്നു . അടുത്ത ദിവസങ്ങളിൽ വിരുന്നും മറ്റുമായി ആ വീട്ടിൽ എല്ലാവരും നല്ല തിരക്കിലായിരുന്നൂ . ദിനരാത്രങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നൂ ഒരു ദിവസം കാലത്ത് ഉറക്കമുണർന്നു പറമ്പിനു ചുറ്റും നടന്ന അന്ത്രു ഹാജി തന്റെ ശരീരത്തിന് ക്ഷീണം ബാധിച്ചപോലെ അദ്ദേഹത്തിന് തോന്നി .അയാൾ മെല്ലെ വരാന്തയിലേക്ക് കയറി അകത്തേക്ക് വിളിച്ചുപറഞ്ഞു " ജമീലാ കുറച്ചു വെള്ളം ", ജമീല അതിനിടയിൽ ഒരു ഗ്ലാസും ചെറിയ കുടത്തിൽ വെള്ളവുമായി അവർ വരാന്തയിലേക്ക് നടന്നു വന്നു. മെല്ലെ അയാൾ
ചാരുകസേരയിലേക്ക് ഇരുന്നു ഗ്ലാസിലെ വെള്ളം വാങ്ങി മെല്ലെ കുടിച്ചു പിന്നെ ചിന്തയിൽ ലയിച്ചു മച്ചിലെ ഓടും നോക്കി കിടന്നു. പിന്നെപ്പോഴോ അന്ത്രു ഹാജി മെല്ലെ നിദ്രയിലേക്ക് പ്രവേശിച്ചു . ജമീല ആദ്ദേഹത്തിന്റെ കൂർക്കം വലിച്ചുള്ള ഉറക്കവും നോക്കി കുറച്ചു സമയം നിന്നു പിന്നെ ചിരിച്ചുകൊണ്ട് ഗ്ലാസും പാത്രുവുമായി അകത്തേക്ക് നടന്നു . അതിനിടയിൽ അന്ത്രുഹാജിക്ക് മൊബൈലിൽ ഒരു കാൾ വന്നു . നിറുത്താതെ റിങ് ചെയ്യുന്നത് കേട്ട് വിളിക്കാനായി ജമീല അയാളുടെ അടുത്ത് വന്നു മെല്ലെ ആ ദേഹത്ത് തൊട്ടുനോക്കി . അവർ ഞെട്ടി തെറിച്ചു അവർ അകത്തേക്ക് നോക്കി മക്കളെ വിളിച്ചു . ഉമ്മയുടെ വിളിയിലെ പന്തികേട് മനസ്സിലായതിനാൽ എല്ലാവരും അങ്ങോട്ടേക്ക് പാഞ്ഞെത്തി അവർ ഉമ്മയോട് കാര്യമാരാഞ്ഞു . ജമീല കണ്ണീരൊലിച്ചിറങ്ങുന്ന കവിൾത്തടങ്ങളും വിതുമ്പുന്ന ചുണ്ടുകളോടും കൂടി അന്ത്രു ഹാജിയുടെ നേരെ വിരൽ ചൂണ്ടി. അഷ്‌റഫ് ഒന്നേ തൊട്ടുള്ളൂ അവൻ വാവിട്ടു നിലവിളിച്ചു . അതിനിടയിൽ ആരെല്ലാമോ ചേർന്ന് അന്ത്രു ഹാജിയുടെ ശരീരം എടുത്തു തറയിലെ പായയിൽ കിടത്തി . അതിനിടയിൽ ആരോ വിളിച്ചു പറഞ്ഞ ആംബുലൻസിൽ ആ ശരീരം ആശുപത്രിയിലേക്ക് കൊണ്ട് പോയി .അതിനിടയിൽ അകത്തുനിന്ന് അടുത്ത നിലവിളിഉയർന്നു . അവിടെ കൂടിയ ആളുകൾ നിലവിളികേട്ട് ഇടത്തേക്ക് ഓടി . അവിടെ പ്രാണനാധനായ അന്ത്രുഹാജിയുടെ വേർപാട് താങ്ങാനാവാതെ ജമീലയും ചുമരും ചാരിയിരുന്ന് മരണത്തെ വിലയം പ്രാപിച്ചിരുന്നൂ . അവരുടെ തണുത്തു തുടങ്ങിയ ശരീരം ആരൊക്കയോ ചേർന്ന് എടുത്ത് അവിടെയുണ്ടായിരുന്ന പായയിൽ കൊണ്ട് കിടത്തി. അൽപ്പം കഴിഞ്ഞപ്പോൾ ആരോ വിളിച്ചു പറഞ്ഞത് പ്രകാരം വന്ന ആംബുലസിൽ ജമീലയുടെ ശരീരവും അവർ ആശുപതിയിലേക്കു കൊണ്ട് പോയി. ഉച്ചയോടെ മറ്റു നടപടിക്രമങ്ങൾ കഴിച്ചു രണ്ടു ശരീരങ്ങളും ആശുപത്രിയിൽനിന്നും വീട്ടിലേക്ക് എത്തിച്ചേർന്നു . ആ ശരീരം അവസാനമായി ഒരു നോക്ക് കാണാൻ ആ നാട്ടുകാരും വീട്ടുകാരും സുഹൃത്തുക്കളും നിറകണ്ണുകളോടെ അങ്ങോട്ടേക്ക് ഒഴുകി . ഉച്ച കഴിഞ്ഞു ആ പ്രണയജോഡികളുടെ ദേഹവും മഞ്ചലിലേറ്റി അവർ അവിടെനിന്നും പള്ളിയിലേക്ക് കൊണ്ടുപോയി . പള്ളിയോടു ചേർന്ന ശ്‌മശാനത്തിൽ പണിത കല്ലറയിൽ ഇസ്ലാമിക ആചാരാനുഷ്ടാനങ്ങൾ പ്രകാരം ആ പ്രണയ ജോഡികളെ അവർ അടക്കം ചെയ്തു .
ഒരു മഹത്തരമായ പ്രണയത്തിന്റെ ഓർമ്മയായി ഇന്നും ആ നാട്ടുകാരും വീട്ടുകാരും ആ പ്രണയ ജോഡികളെ അവരുടെ ഹൃദയങ്ങളിൽ സൂക്ഷിച്ചിരിക്കുന്നൂ .
ഇപ്പോള്‍ അറുപത് വയസ്സായെങ്കിലും ആ പ്രായത്തിന്റെ ഒരസുഖവും അദ്ദേഹത്തെ തിരിഞ്ഞു നോക്കിയിട്ടില്ല. അന്ത്രുഹാജിക്ക് മൂന്ന് മക്കളാണ് മൂത്തത് അഷ്‌റഫ് രണ്ടാമത്തത് ഉനൈസ ഇളയവള്‍ റംല . അഷ്‌റഫാണ് അന്ത്രു ഹാജിയുടെ ബിസ്സിനെസ്സ് കാര്യങ്ങള്‍ നോക്കി നടത്തുന്നത് . ഇന്നത്തെ ചെറുപ്പക്കാര്‍ക്കുള്ള എല്ലാ ആഡംബരഭ്രമവും ഉള്ള അവന്റെ കല്യാണമാണ് ഇന്ന്. അന്ത്രു ഹാജി തന്റെ കൂടെ പഠിച്ച സുഹൃത്തുക്കളില്‍ ജീവിച്ചിരിപ്പുള്ള ചിലരെ മകന്റെ കല്യാണത്തിനു ക്ഷണിച്ചെങ്കിലും അതില്‍ ഇപ്പോഴേക്ക് സുഹൃത്തായ വാമനന്‍ നമ്പൂതിരിയും ജോസഫും മാത്രമേ വന്നുള്ളൂ . കല്യാണ വീട്ടിലേക്കു കയറി വന്ന വാമനന്‍ നമ്പൂതിരിയേയും ജോസഫിനേയും അന്ത്രുഹാജി സ്നേഹാദരവോടെ സ്വീകരിച്ച് ഭക്ഷണ ശാലയിലേക്ക് കൊണ്ടിരുത്തി. മൊബൈല്‍ ഫോണില്‍ തോണ്ടിക്കൊണ്ട് ഹാളിലെ തീന്‍ മേശയ്ക്കരികില്‍ ഇരുന്നപ്പോള്‍ മുതല്‍ ചിരിച്ചുകൊണ്ട് ഫേസ്ബുക്കിലും വാട്സപ്പിലും തിരഞ്ഞുകൊണ്ടിരുന്ന അയാൾ തന്റെ മുന്നിലെ ഇലയില്‍ ഭക്ഷണം വിളമ്പിയത് അറിഞ്ഞില്ല . പെട്ടെന്ന് അയാള്‍ തല മൊബൈല്‍ സ്ക്രീനില്‍ നിന്നും ഉയര്‍ത്തി ഇലയിലേക്ക് നോക്കി അടുത്തിരുന്ന ജോസഫിനെ നോക്കി ചോദിച്ചു “ശിവ ശിവ ഇനിപ്പോ എന്താ ചെയ്യാ “. മുന്നിലെ ഇലയില്‍ വിളംബിവച്ച കോഴി ബിരിയാണി അയാളെ നോക്കി ഒരു പരിഹസിച്ചു ചിരിച്ചപോലെ അദേഹത്തിന് തോന്നി. ജോസഫ് നമ്പൂരിയെ നോക്കി പിന്നെ അവിടെ കണ്ട ബങ്കാളി പയ്യനെ വിളിച്ചു തന്റെ വായിൽ വന്ന ഹിന്ദിയിൽ കാര്യം പറഞ്ഞു. അവൻ തിരിച്ചു അവന്റെ സുഹൃത്തിനോട് പറഞ്ഞത് കേട്ട് അറിയാതെ ജോസഫ് ചിരിച്ചു . നമ്പൂതിരി ജോസഫിനെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു " എന്താ കാര്യം " അപ്പോൾ ജോസഫ് പറഞ്ഞു " തിരുമേനി ആ പയ്യൻ പറയുവാ കോഴിയെടുത്ത് മാറ്റി ചോറ് തിന്നാൽ വെജിറ്റേറിയൻ ആയില്ലേ എന്ന് " തിരുമേനിയുടെ മുഖത്തുകൂടെ ദേഷ്യമോ സങ്കടമോ മറ്റോ മിന്നിമാഞ്ഞത് പോലെ ജോസഫിന് തോന്നി. അയാൾ മറ്റൊരാളെ വിളിച്ചു ആ ഇലമാറ്റി നടൻ ചോറും സാമ്പാറും വിളമ്പാനുള്ള ഏർപ്പാട് ചെയ്തു . ഭക്ഷണവും കഴിഞ്ഞു ജോസഫും നമ്പൂതിരിയും അന്ത്രുഹാജിയോടൊപ്പം വീട്ടിന്റെ അകത്തേക്ക് കയറി. അന്ത്രു ഹാജി അവിടെ കൂടിനിന്ന സ്ത്രീകളുടെ ഇടയിൽനിന്നും ജമീലയെയും മക്കളെയും വിളിച്ചു അവർക്കു പരിചയപ്പെടുത്തി. കാലങ്ങൾ കഴിഞ്ഞുള്ള ആ പഴയ സുഹൃത്തുക്കളുടെ സംഗമം ജമീലയുടെ കണ്ണിൽ ആനന്ദാശ്രു നിറച്ചു . അതിനിടയിൽ ജോസഫ് അവരോട് തമാശ രൂപത്തിൽ നമ്പൂരിക്ക് കോഴി ബിരിയാണി വിളമ്പിയതും ബംഗാളിയോട് അത് മാറ്റാൻ പറഞ്ഞപ്പോൾ അവൻ പറഞ്ഞ മറുപടിയും പറഞ്ഞു . അത് കേട്ട് എല്ലാവരും പൊട്ടി ചിരിച്ചു . അൽപ്പസമയത്തിനകം വീണ്ടും അവർ ആ കല്യാണത്തിന്റെ തിരക്കുകളിൽ മുഴുകി. കല്യാണത്തിന്റെ പെണ്ണുവീടുതേടി പോക്കും മറ്റും കഴിഞ്ഞപ്പോൾ സന്ധ്യയായി . പിന്നെ ചടങ്ങുകളും മറ്റും കഴിയുമ്പോളേക്കും രാത്രിയായി. അപ്പോഴേക്കും എല്ലാവരും തളർന്നിരുന്നൂ . അന്ത്രുഹാജിയും ജമീലയും ആ രാത്രി ഓരോ കാര്യങ്ങൾ സംസാരിച്ചു അങ്ങനെ കിടന്നു പിന്നെപ്പോഴോ അവർ നിദ്രയിലേക്ക് കടന്നു . അടുത്ത ദിവസങ്ങളിൽ വിരുന്നും മറ്റുമായി ആ വീട്ടിൽ എല്ലാവരും നല്ല തിരക്കിലായിരുന്നൂ . ദിനരാത്രങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നൂ ഒരു ദിവസം കാലത്ത് ഉറക്കമുണർന്നു പറമ്പിനു ചുറ്റും നടന്ന അന്ത്രു ഹാജി തന്റെ ശരീരത്തിന് ക്ഷീണം ബാധിച്ചപോലെ അദ്ദേഹത്തിന് തോന്നി .അയാൾ മെല്ലെ വരാന്തയിലേക്ക് കയറി അകത്തേക്ക് വിളിച്ചുപറഞ്ഞു " ജമീലാ കുറച്ചു വെള്ളം ", ജമീല അതിനിടയിൽ ഒരു ഗ്ലാസും ചെറിയ കുടത്തിൽ വെള്ളവുമായി അവർ വരാന്തയിലേക്ക് നടന്നു വന്നു. മെല്ലെ അയാൾ
ഒരു മഹത്തരമായ പ്രണയത്തിന്റെ ഓർമ്മയായി ഇന്നും ആ നാട്ടുകാരും വീട്ടുകാരും ആ പ്രണയ ജോഡികളെ അവരുടെ ഹൃദയങ്ങളിൽ സൂക്ഷിച്ചിരിക്കുന്നൂ .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ