2017 ഓഗസ്റ്റ് 18, വെള്ളിയാഴ്‌ച

കൃഷ്ണ സ്തുതി

കൃഷ്ണ സ്തുതി 

എം പി എസ് വീയ്യോത്ത്

യദുകുലബാലാ  ഉണ്ണിക്കണ്ണാ
വെണ്ണക്കള്ളാ  നീ   വാവാ
നിൻ ഓടക്കുഴലിന്‍ വീചികളൊത്തിരി
കാമുകിമാര്‍തന്‍  മനം കവർന്നേ
                                                             യദുകുലബാലാ
നെറ്റിയിലുള്ളൊരു പീലി ചാർത്തും
ചുണ്ടിന് ചേർന്നൊരു മുരളിയുമായ്
ഗോക്കളെ മേച്ചുനടന്നാ  ബാലൻ
വാസുദേവസുതന്‍ തന്നല്ലോ
                                                             
                                                                യദുകുലബാലാ
മുരളിയിലോഴുകു മാ മധുരസംഗീതമാ
പ്രകൃതിയിലെങ്ങുമായലയടിക്കേ
പക്ഷിലതാദികള്‍ കാതോര്‍ത്തങ്ങനെ
ആ സംഗീത മാധുര്യമാസ്വദിക്കും
                                                              യദുകുലബാലാ


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...