മാരുതൻ
എം.പി. എസ്സ്. വീയ്യോത്ത്നീലവാനിൻ ഉച്ചിയിലായെരിഞ്ഞടങ്ങും ആദിത്യനും
അതിന് താഴെ സർവ്വതും സഹിച്ചുനിൽക്കും മാമരവും
പച്ചമരഛായയിലെ ശീതമാർന്ന പച്ച മണ്ണും
വഴികളിലൂടൂളിയിട്ട് പാഞ്ഞുപോവും മാരുതനും
കുസൃതികളിലാടിടുന്നച്ചില്ലയിലെ പച്ചിലയും
ചില്ലയിലായ് കൂടുകൂട്ടി നിൽക്കുമാ കിളിക്കുഞ്ഞും
കിളികളുടെ ചുണ്ടിലൂറും മധുരമാമാ നാദങ്ങളും
എന്നേ എന്റെ കാതിനിമ്പമായി ത്തീർന്നിരുന്നൂ
പച്ച മര ഛായയിലായ് ഒന്ന്ഞാൻ മയങ്ങിയപ്പോൾ
അമ്മ മടിത്തട്ടിലി ലെന്നപോലെയെൻ മനം കുളിർത്തു
മാമരവും മാരുതനും മാമലയും പറവകളും
മണ്മറഞ്ഞു പോയിടുന്ന കാലമല്ലോ ഇന്നിവിടം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ