മണലിലെ വിശപ്പ്
എം. പി. എസ്. വീയ്യോത്ത്
ചൂടിനാൽ ഉരുകീടും
ജോലി തേടിടുമോരോ ആളും
മറകില്ലിത് ഒരുനാളും
മണലിലെ ഈന്തപ്പഴം
കുലയിൽനിന്നടർത്തവേ
ഒരു വഴിപോക്കൻ ചൊല്ലീ
പൊട്ടിച്ചിടല്ലേ കുല
അടർത്തി ഈന്തപ്പഴം
കഴിക്കൂ മതിവരേം
തേനൂറും പഴത്തിന്റെ
വിശേഷം പലവിധം
വേനലിൻ ചൂടിലൊരു
ആശ്വാസമായ നേരം
കയ്യിലെ ഈന്തപ്പഴം
സൂക്ഷിച്ചു കഴിച്ചീടു
കഴിച്ചു മതിവരേം
വിശപ്പ് മാറീ ഡിൽ നീ
തണുത്ത വെള്ളം വേഗം
കുടിക്കൂ ദാഹം മാറാൻ
ഇന്നുമാ ഓർമ്മകൾ തൻ
മധുര സ്വപ്നം പേറി
പാവങ്ങളായ പലർ
ജീവിതം നീക്കീടുന്നൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ