2017 ഏപ്രിൽ 10, തിങ്കളാഴ്‌ച

ആ മുറിവ്

 ആ മുറിവ് 
എം. പി എസ്സ് വീയ്യോത്ത്

ദുബൈയിലെ ഒരു കെട്ടിട  കമ്പനിയിലെ എഞ്ചിനീയറായിരുന്ന ഞാന്‍ സത്വയിലെ ലാല്‍ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപമുള്ള ഫ്ലാറ്റില്‍ ആണ് ഇന്നലെമുതല്‍ താമസിക്കുന്നത്.  മെനിയാഞ്ഞു വൈകീട്ട് വരെ ബാച്ചിലര്‍ മാത്രം താമസിക്കുന്ന ഇടത്ത് താമസ്സിച്ചതിനാലും കുടുംബം ഇന്ന് വരുന്നതിനാലും കുറച്ചുദിവസം ആയി അതുമായി ബന്ധപ്പെട്ട ഓട്ടപ്രദക്ഷിണത്തില്‍ ആയിരുന്നൂ താനും.
 ഭാര്യ രശ്മി മകൻ അക്ഷയ് പിന്നെ ഞാനും അടങ്ങുന്നതാണ് ഞങ്ങളുടെ കൊച്ചുകുടുംബം.
 കരിപ്പൂർ വിമാനത്താവളത്തിൽനിന്നും അവര്‍ യാത്ര തിരിച്ചതുമുതല്‍ എന്റെ മനസ്സില്‍ അനാവശ്യമായി അസ്വസ്ഥമായി മാറി.
 ടിക്കറ്റില്‍ കാണിച്ചതുപോലെ ഏകദേശം അർധരാത്രി  12:30 മണിയോടെയാണ് എന്റെ കുടുംബം ദുബായിയില്‍ എത്തിച്ചേരുന്നത്  .
അങ്ങനെ പലതും ആലോചിച്ച് സോഫയില്‍ കിടന്നു ഞാന്‍ കയ്യിലെ വാച്ചില്‍ ഒന്ന് കണ്ണോടിച്ചു .സമയം രാത്രി പത്തു മണികഴിഞ്ഞു അരമണിക്കൂറായിഇനിയും സമയം ഉണ്ട് എന്നാ ചിന്തയില്‍ ആ സോഫയില്‍ നീണ്ടു കിടന്ന് മൊബൈലിലെ ഗാനങ്ങളും ആസ്വദിച്ചു അങ്ങനെ കിടന്നപ്പോള്‍  അതിലൂടെ  ഹിറ്റ് എഫ്.എം എന്ന റേഡിയോചാനലിലൂടെ ഒഴുകിവന്ന  മധുരതരമായ ഗാനംശകലങ്ങൾ എന്നെ മെല്ലെ  തഴുകിയുറക്കികൊണ്ടിരുന്നൂ .
അപ്രതീക്ഷിതമായി ആ റേഡിയോ ഗാനങ്ങൾ നിലച്ചു മൊബൈൽ ഫോണിന്റെ  മണിനാദം മുഴങ്ങാൻ തുടങ്ങി .
 ആ മയക്കത്തിൽനിന്നും ഭാരമേറിയ കൺപീലികൾ പണിപ്പെട്ട് തുറന്നുപിടിച്ചുകൊണ്ട് കൊണ്ട് പതിയേ എഴുന്നേറ്റിരുന്ന്  ഇയർ ഫോണ്‍ എടുത്ത് ചെവിയില്‍ ചേര്‍ത്തു വച്ച് സ്ക്രീനിനു കീഴെയായി കണ്ട ബട്ടണില്‍ വിരലൊന്നമർത്തി. ഫോൺ വിളി ശ്രവിച്ചുകൊണ്ട്  പറഞ്ഞു 
"ഹലോ.... ആരാ” മറുവശത്ത്‌ നിന്നുമുള്ള മൂളലില്‍ നിന്നും ആളെ ശരിക്കും മനസ്സിലായി   “ ... ഹാ... ബാബുവേ ട്ടനായിരുന്നോ "
മറുവശത്തുനിന്നും
"അതെ നീ എവിടെയാ"
എന്ന് മറുപടി ലഭിച്ചു
ഞാന്‍  മറുപടിയെന്നോണം പറഞ്ഞു
"ബാബുവേട്ടാ....  ഞാൻ ഫ്ലാറ്റിലുണ്ട്, എപ്പൊ വരും ?...."
 മറുവശത്തുനിന്നും
 "വേഗം വാ... ഞാൻ താഴെ പാർക്കിങ്ങിലുണ്ട് "
എന്ന് മറുപടി ലഭിച്ചു
ഞാന്‍   " ഓക്കേ.. ബാബുവേട്ടാ ഇപ്പോ വരാം"
എന്നും പറഞ്ഞുകൊണ്ട് ഫോൺ വിളി അവസാനിപ്പിച്ചു ഫ്ലാറ്റ് പൂട്ടി താക്കോല്‍  പോക്കറ്റില്‍  നിക്ഷേപിച്ചു ഞാന്‍   സോഫയിൽ നിന്നും ചാടിയെഴുന്നേറ്റു. 
 കഴിവതും വേഗം ഞാൻ ഫ്ലാറ്റിനു വെളിയിലേക്ക് കടന്നു . പിന്നീട് നേരെ ലിഫ്റ്റ്‌ വഴി താഴെ നിലയില്‍ എത്തിയപ്പോഴേക്കും  ശ്രവണ സഹായികൾ എന്റെ  ശരീരത്തിന്റെ ഭാഗമായി മാറിയിട്ടുണ്ടായിരുന്നൂ .
ലിഫ്റ്റില്‍ നിന്നും   പുറത്തുകടന്നു കെട്ടിടത്തിന്റെ റിസെപ്ഷന് മുന്നിലൂടെ പുറത്തേക്കുള്ള കവാടം ലക്ഷ്യമാക്കി നടന്നു.
 റിസെപ്ഷനിൽ ഇരിക്കുകയായിരുന്ന സെക്യൂരിറ്റി ഓഫീസർ എന്നെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു
" അജി സാറെ എയർ പോര്ടിലെക്കായിരിക്കും ..."
"അതെ"
എന്ന് മറുപടിയും പറഞ്ഞു ഞാന്‍ ചിരിച്ചുകൊണ്ട്  മുന്നോട്ട് നടന്നു .
 കവാടത്തിലുണ്ടായിരുന്ന ഓട്ടോമേറ്റഡ് വാതിൽ  എന്റെ   മുന്നിലായി  ഇരുവശങ്ങളിലേ ക്കുമായി വഴി മാറിക്കൊടുത്തു. ആ വഴിയിലൂടെ നടന്ന്  പാര്‍ക്കിങ്ങില്‍ നിറുത്തിയിട്ട പിക്ക് അപ്പില്‍ കയറി വാതിൽ വലിച്ചടച്ചു ഭദ്രമാക്കി.
ഡ്രൈവർ ബാബു എന്റെ നാട്ടുകാരനും അതിലുപരി എന്റെ നല്ല  സുഹൃത്തും ആയിരുന്നൂ .
ഞങ്ങള്‍ നാട്ടുകാര്യങ്ങളും   രാഷ്ട്രീയസംഭവവികാസങ്ങളും  ചര്‍ച്ചചെയ്തു  അവിടെനിന്നും യാത്ര തിരിച്ചു.
വാഹനം  ഞങ്ങളെയും  കൊണ്ട് ആ പരിചിതമായ പാതയിലൂടെ മുന്നോട്ടു പാഞ്ഞു  . രാത്രിയെ പകല്‍ പോലെ പ്രകാശമാനമാക്കി വഴിവിളക്കുകൾ നഗരത്തെ കൂടുതല്‍ സുന്ദരിയാക്കിയിരിക്കുന്നു,  ദുബായ് ശരിക്കും ഒരു മായാ നഗരം തന്നെയാണ്
പ്രധാന പാതകളും ഗാറൂദ് പാലവും കഴിഞ്ഞു  ദുബായ് എയർപോർട്ട് ടെർമിനൽ 1-ൽ  ആഗമന കവാടത്തിന്റെ മുന്നിലെ താൽക്കാലിക പാർക്കിങ്ങിൽ ആ  വാഹനം നിന്നു .
 ഞാന്‍ അതില്‍ നിന്നും പുറത്തിറങ്ങി അവിടെ തന്നെ നിന്നു വണ്ടി പാര്‍ക്ക്‌ ചെയ്തു
 വരാമെന്ന് ബാബുവേട്ടന്‍ അവിടെനിന്നും യാത്ര തിരിച്ചു.
 അങ്ങനെ ഞങ്ങള്‍ ആഗമന കവാടവും കടന്ന്  അകത്തു കയറി മറ്റുള്ള ആളുകളെപ്പോലെ ആകാംഷയോടെ കാത്തു നിന്നു. സമയം കടന്നുപോയിക്കൊണ്ടിരുന്നൂ അതിനിടയില്‍ കോഴിക്കോടെ വിമാനം എത്തിച്ചെര്‍ന്നൂ എന്ന് ബോര്‍ഡില്‍ എഴുതിക്കണ്ടു. അല്പസമയത്തിനകം തന്നെ കോഴിക്കോട് നിന്നുള്ള യാത്രക്കാര്‍ പുറത്തേക്ക് വന്നു തുടങ്ങി. ഞാന്‍ ശരിക്കും അക്ഷമനായി അകത്തേക്ക് കണ്ണും നാട്ടിരുന്നപ്പോള്‍ അതാ ദൂരെ  
ദൂരെനിന്നും രശ്മിയും മോനും ട്രോളിയും തള്ളി വരുന്നത് എന്റെ  അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പതിഞ്ഞത്.കൂടെ ഞാന്‍ ഏര്‍പ്പെടുത്തിയ മർഹബ എന്ന എയർ പോർട്ട് പാസഞ്ചർ സർവീസിലെ ഒരു ഫിലിപ്പിനോ സ്ത്രീയും ഉണ്ടായിരുന്നൂ. ആ സ്ത്രീ എന്റെ അരികില്‍ വന്ന് പാസ്സ്‌പോർട്ടും വിസയും എന്നെ  ഏൽപ്പിച്ചു കൊണ്ട് പറഞ്ഞു
" SIR, THIS IS THEIR VISA AND PASSPORT CAN YOU CHECK"
ഞാന്‍  അതൊന്നു മറിച്ചുനോക്കിക്കൊണ്ട്  പറഞ്ഞു
"IT IS OK, THANK YOU MADAM"
അവർ തിരിച്ചു
 "THANK YOU SIR"
എന്നും പറഞ്ഞു അവര്‍ തിരിഞ്ഞു നടന്നു .
ഞാനും  ബാബുവേട്ടനും  കൂടി രശ്മിയെയും മോനെയും കൂട്ടി ട്രോളിയും തള്ളിക്കൊണ്ട്
വാഹനം നിർത്തിയിരിക്കുന്ന സ്ഥലം ലക്ഷ്യമാക്കി നടന്നു .യാത്രാക്ഷീണം കാരണം രശ്മിയും മോനും നന്നേ അവശരായിരുന്നൂ അതിനാല്‍ അല്പം സമയം  എടുത്താണ് ഞങ്ങള്‍ വാഹനത്തിന് അരികിലെത്തിയത്. സാധനങ്ങൾ പിന്നിലും സീറ്റിലുമായി വച്ച് എല്ലാവരും കാറിൽ കയറി . നാട്ടുവിശേഷങ്ങളും മറ്റുമായി  പറഞ്ഞുകൊണ്ട് ഞങ്ങള്‍ അവിടെ നിന്നും യാത്ര തിരിച്ചു. അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നതിനാല്‍ മിക്ക റോഡുകളും വിജനമായിരുന്നൂ. എങ്കിലും  തലങ്ങും വിലങ്ങും പായുന്ന പോലീസ് വാഹനങ്ങളും ഇടേയ്ക്കെപ്പൊഴോ കടന്നുപോയ ആംബുലൻസും മാത്രമാണ് ആ യാത്രയില്‍ ഞങ്ങള്‍  കണ്ടത്.  രശ്മിക്കും മോനും ആ കാഴ്ചകള്‍  പുതിയൊരു അനുഭവമായിരുന്നൂ. നാട്ടിലെ വെളിച്ചമില്ലാത്ത  ഇടവഴികളും പൊട്ടിപൊളിഞ്ഞ റോഡുകളും കണ്ടുനടന്ന അവർക്കു ഇവിടം ഒരു അത്ഭുതമായി തോന്നി .
അതിനിടയിൽ ആ വാഹനം എന്റെ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന   കെട്ടിടത്തിന്റെ മുന്നിലായി നിന്നു. അങ്ങനെ സാധനങ്ങളും ഞങ്ങളും ഇറങ്ങിയ ശേഷം ബാബുവേട്ടന്‍ അദ്ദേഹത്തിന്റെ വാഹനവുമായി അവിടെനിന്നും യാത്രയായി. ഞങ്ങള്‍ സാധനങ്ങളുമായി ഫ്ലാറ്റ് ലക്ഷ്യമാക്കി നടന്നൂ. സഹായത്തിന് സെക്യൂരിറ്റിയും ഞങ്ങളോടൊപ്പം ചേര്‍ന്നൂ. അധെഹത്തോട് നന്ദീ പറഞ്ഞു ഫ്ലാറ്റില്‍ പ്രവേശിച്ചു വാതിലും പൂട്ടി വേഗം കിടന്ന് വാച്ചില്‍ നോക്കി സമയം 2:൦൦ മണി. അപ്പോഴേക്കും മോന്‍ ഉറങ്ങി. പിന്നെ ഞങ്ങളുടെ കുസൃതികളും ആയി എപ്പോഴോ ഉറങ്ങി.
അടുത്ത ദിവസം കാലത്ത് ഒത്തിരി  വൈകിയാണ്  ഞാന്‍  ഉറങ്ങിയെഴുന്നേറ്റതു  മോൻ അപ്പോഴും ശീതികരണിയുടെ തണുപ്പില്‍ ചുരുണ്ട് കൂടി ഉറങ്ങുകയായിരുന്നു.
 അവനു ഒരു ഉമ്മയും കൊടുത്തു ഞാന്‍  കട്ടിലിൽനിന്നും എഴുന്നേറ്റു നേരെ അടുക്കളയിലേക്കു നടന്നു.
 അവിടെ രശ്മി കുളിച്ചുവസ്ത്രം മാറി മുടി മേലോട്ട് കെട്ടിവച്ചു  ഉപ്പുമാവും ചായയും ഉണ്ടാക്കി വച്ച് ഏതോ സ്വപ്നലോകത്തില്‍ എന്നപോലെ ഇരിക്കുകയായിരുന്നൂ.
  ഞാന്‍  അവളെ  ചേര്‍ത്തുപിടിച്ചു ആ കവിളിൽ ഒന്നുമ്മവച്ചു ആ  മുഖം നാണം കൊണ്ട് ചുവന്നു. അവൾ എന്നെ ചിരിച്ചുകൊണ്ട് ചട്ടുകം എടുത്തു വീശി ഓടിച്ചു.
ഞാന്‍  ചിരിച്ചുകൊണ്ട് അകത്തെ മുറിയിലേക്ക് പോയി കുറച്ചു സമയങ്ങൾക്കകം ഒന്ന് ഓഫീസില്‍ പോയി മുഖം കാണിക്കാനായി ഒരുങ്ങിവന്നു.
 രശ്മി അത്ഭുതത്തോടെ ചോദിച്ചു
"നിങ്ങളെങ്ങോട്ടാ "
 ഞാന്‍  പറഞ്ഞു
" എടീ ഒന്ന് സൈറ്റിൽ പോയി തലകാണിച്ചു വേഗം വരാം  വണ്ടി വന്നു താഴെ നിൽക്കുന്നുണ്ട്."
 അവർ  ഒരു പാത്രത്തിൽ കുറച്ചു ഉപ്പുമാവും ഒരു ചായയും എനിക്ക്  വേണ്ടി  എടുത്തു.
 ഞാന്‍ അടുക്കളയില്‍ നിന്നുകൊണ്ടു അത് വേഗം കഴിച്ചു  ചായയും കുടിച്ചു അവളുടെ സാരിയുടെ തലപെടുത്തു തുടച്ചുകൊണ്ട് ചേര്‍ത്തു പിടിച്ചു ആ  ചെഞ്ചുണ്ടില്‍   ചുടുചുംബനവും നൽകി . അവൾ മുഖം കൈകൊണ്ടു തുടച്ചുകൊണ്ട് കള്ളച്ചിരിയോടെ നോക്കിനില്‍ക്കുന്നതിന് ഇടയില്‍ ഫ്ലാറ്റിന്റെ ഒരു താക്കോലും എടുത്തു പുറത്തേക്കിറങ്ങി.
 സമയം കടന്നു പോയിക്കൊണ്ടിരുന്നൂ .
 സമയം ഉച്ചകഴിഞ്ഞ്  3:00 മണി .
 വാതിലിൽ തുറന്നുകൊണ്ടു ഞാന്‍  ഫ്ലാറ്റിലേക്ക് കയറി,  ഷൂ അഴിച്ചുവച്ചു അകത്തേക്ക് നടന്നു
അവിടെ രശ്മി ടി. വി.യിൽ ഏതോ പരിപാടി കണ്ടു അതില്‍ ലയിച്ചു  ഇരിപ്പുണ്ടായിരുന്നൂ.
 ഞാന്‍  അവളോട് ചോദിച്ചു
"മോനിവിടെ ?"
  അവർ  തലഉയർത്താതെ പറഞ്ഞു
" ഞാൻ പലകുറിപറഞ്ഞു എന്നിട്ടും കേൾക്കാതെ ആ മുറിയുടെ മൂലക്കിരിക്കുന്നുണ്ട്"
 ഞാന്‍ അവള്‍ കാണിച്ച മുറിയുടെ മൂലയ്ക്ക് ചെന്ന് നോക്കിയപ്പോള്‍ കണ്ടത് നിശബ്ദനായി തലതാഴ്ത്തി കൂനിക്കൂടിയിരിക്കുന്ന എന്റെ പൊന്നുമോനെയായിരുന്നൂ .
ആ കാഴ്ചകണ്ട്‌ ഞാന്‍ ആകെ തകർന്നു പോയി.
ഞാന്‍ അവനെ ചേർത്തുപിടിച്ചു കുറച്ചുസമയം അവന്റെ അടുത്ത് തന്നെ ഇരുന്നു.
അപ്പോള്‍ അവൻ എന്നോട് ചോദിക്കുവാ "അച്ഛാ എപ്പോഴാ ഞങ്ങൾ നാട്ടിലേക്കു അയക്കുക . എനിക്ക് ഇവിടം തീരെ ഇഷ്ടല്ല "
 അപ്പോഴാണ് നാട്ടില്‍ ഓടി നടന്ന എന്റെ മോനെ ഫ്ലാറ്റില്‍ അടച്ചിട്ടപ്പോഴുള്ള വേദന ശരിക്കും അറിഞ്ഞത്. അവന്റെ മനസ്സിലെ ആ മുറിവ് എന്റെ ഹൃദയത്തില്‍ ആഴങ്ങളില്‍ ചെന്ന് തറിച്ച്ചപ്പോള്‍ ആ വേദന അസഹ്യമായിരുന്നൂ .
ഞാന്‍ അവനെ ചേർത്ത് പിടിച്ചുകൊണ്ട് കുറെ സമയം അങ്ങനെ  ഇരുന്നു.
 പിന്നീട് അവനെയും ചേർത്തുപിടിച്ചു രശ്മിയുടെ  അടുത്തേക്ക് നടന്നപ്പോള്‍ അവള്‍ തന്റെതായ ലോകത്ത് മുഴുകിയിരിക്കുകയായിരുന്നൂ . എന്റെ മോന്റെ മനസ്സിലെ മുറിവുണക്കാന്‍ വേണ്ട മരുന്നിനായി അപ്പോള്‍ ഞാന്‍ അലയുകയായിരുന്നൂ .
















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...