വിരഹം
എം പി എസ് വീയ്യോത്ത്
സ്വരജതി പറയുവാൻ എൻ തംബുരുവിന്നില്ല
എൻ പ്രണയിനി എങ്ങോ പോയ് മറഞ്ഞു
വിരഹത്തിൻ വേദനയൊന്നു വേറെങ്കിലും
ഹൃത്തിന്റെ നോവോന്നറിക വേണം
ഹൃത്തടം തന്നിലെ നിനവാർന്ന ഓർമ്മയിൽ
കൈത്തടം ഞാനൊന്നാമർത്തി വച്ചു
എന്നിട്ടുമെന്തേ ആ നിണ രേഖ മായാതെ
ആ വേദന ഞാനിന്നുമനുഭവിപ്പൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ