ടാബ്
എം പി എസ് വീയ്യോത്ത്
കരിപ്പൂർ വിമാനത്താവളത്തിലെ ആഗമന കവാടത്തിന്റെ അടുത്തുള്ള ഇരുമ്പു വേലിക്കരികിലായി ഞാനെന്ന ചന്തുവും അനിയത്തി ഇന്ദുവും മുത്തശ്ശനോടൊപ്പം അച്ഛനേയും കാത്ത് നിൽക്കുകയായിരുന്നു.
മുത്തശ്ശൻ അവിടെയുള്ള ടി വി സ്‌ക്രീനിൽ തെളിഞ്ഞുവന്ന വിമാനത്തിന്റെ സമയവിവര പട്ടികയിലേക്ക് ശ്രദ്ധിച്ചു കൊണ്ട് അദ്ദേഹത്തിന്റെ വാച്ചിലേക്ക് നോക്കി പറഞ്ഞു "കുട്ടികളെ ദുബായിൽനിന്നുള്ള വിമാനം ഇറങ്ങി കേട്ടോ , നോക്കി നിന്നോ നിങ്ങളെ അച്ഛൻ ഇപ്പൊ വരും".
അദ്ദേഹം ഒന്ന് ചുറ്റും കണ്ണോടിച്ചു നേരം വെളുത്തുവരുന്നേ ഉണ്ടായിരുന്നുള്ളൂ.
ഹജ്ജിന്റെ സമയമായതുകൊണ്ടു എയർപോർട്ടിൽ നല്ല ജനത്തിരക്കായിരുന്നു .
ഘടികാരത്തിലേ സൂചി നാഴികയും വിനാഴികയുമായി കടന്നു മുന്നോട്ട് പോയിക്കൊണ്ടേയിരുന്നൂ .
അങ്ങ് ദൂരെനിന്നും അച്ഛൻ അദ്ദേഹത്തിന്റെ പെട്ടിയും ബാഗുകളുമടങ്ങുന്ന ട്രോളിയും തള്ളിക്കൊണ്ട് അടുത്തേക്ക് വരുന്നത് എൻ്റെ ശ്രദ്ധയിൽ പതിഞ്ഞു.
ഞാൻ മുത്തശ്ശന്റെയും അനിയത്തിയുടേയും ശ്രദ്ധ അങ്ങോട്ടേക്ക് ക്ഷണിച്ചുകൊണ്ട് പറഞ്ഞു "മുത്തശ്ശാ അതാ അച്ഛൻ വരുന്നൂ "
അച്ഛൻ ഞങ്ങളെ ദൂരെനിന്നും കണ്ടതിനാൽ ചി രിച്ചുകൊണ്ട്കൈപൊക്കിക്കാണിച്ചുകൊണ്ടു് പുറത്തേക്കുള്ള വഴിയിലൂടെ നടന്നൂ . അങ്ങനെ അദ്ദേഹം ഞങ്ങളുടെ അടുത്തേക്ക് ആ ട്രോളിയും തള്ളിക്കൊണ്ട്നടന്നു വന്നു .
ഞങ്ങളെ ചേർത്തുപിടിച്ചു് കവിളിൽ മുത്തങ്ങൾ നൽകി, ഞങ്ങൾ തിരിച്ചും.
ഞാനും ഇന്ദുവും കൂടി അച്ഛന്റെകയ്യിൽനിന്നും ട്രോളിയുടെ നിയന്ത്രണം ഏറ്റെടുത്തു.
മുത്തശ്ശൻ വളരെ ബുദ്ധിമുട്ടിയാണെങ്കിലും നടന്ന് ഞങ്ങളുടെ അരികിലെത്തി . മുത്തശ്ശൻ ആ വിറയാർന്ന കൈകളാൽ അച്ഛനെ തന്നിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് കുറച്ചു സമയം അങ്ങനെതന്നെ നിന്നു.
മുത്തശ്ശന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.
പിന്നീട് ഞങ്ങളേയും കൊണ്ട് മുത്തശ്ശൻ അവിടെനിന്നും റോഡരികിലേക്ക് നടന്നു.
അവിടെ ഞങ്ങൾക്ക് പോവാനുള്ള വെളുത്തനിറമുള്ള അംബാസഡർ കാറുമായി സുരേട്ടൻ കാത്തുനിൽപ്പുണ്ടായിരുന്നൂ .
സുരേട്ടൻ കാറിൽ നിന്നും ഇറങ്ങിവന്ന് ട്രോളിയിൽ നിന്നും
പെട്ടിയും ബാഗുംഎടുത്തു ഡിക്കിയിൽ വച്ചു.
അച്ഛൻ ഡ്യൂട്ടിഫ്രീയിൽ നിന്നുമുള്ള സഞ്ചിയും ലാപ്ടോപ്ബാഗും ട്രോളിയിൽനിന്നും എടുത്ത് കയ്യിൽ പിടിച്ചുകൊണ്ടു കൊണ്ട് കാറിലേക്ക് കയറി.
ഞാനും ഇന്ദുവും അച്ഛനോടോപ്പം പിന്നിലെ സീറ്റിലായും മുത്തശ്ശൻ കാറിന്റെ മുന്നിലേ സീറ്റിലായും ഇരുന്നു.
കാർ ഞങ്ങളെയും കൊണ്ട് അവിടെനിന്നും വീട്ടിലേക്ക് യാത്രയായി.
യാത്രയിൽ മുത്തശ്ശൻ മൊബൈലിൽ വീട്ടിലേക്കു വിളിച്ചുകൊണ്ട് ഫോൺ അച്ഛന് കൈമാറി .
അച്ഛൻ അമ്മയോടും മുത്തശ്ശിയോടും സംസാരിച്ചശേഷം ഫോൺ കട്ട് ചെയ്ത് കൊണ്ട് മുത്തശ്ശന് തിരിച്ചുകൊടുത്തു.
ചുറ്റുമുള്ള മനോഹരമായ പ്രകൃതിഭംഗിയും ആസ്വദിച്ചുകൊണ്ട് ഞങ്ങൾ അച്ഛനോടൊപ്പം ഇരുന്നൂ.
എന്റെ കണ്ണ് ഞങ്ങളുടെ അടുത്തുകൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന പലതരം വാഹനങ്ങളിലായിരുന്നൂ.
കുറച്ചു സമയങ്ങൾക്കകം ഞങ്ങളുടെ കാർ രാമനാട്ടുകരയിലെ ഒരു ഹോട്ടലിന്റെ മുന്നിലായി മുത്തശ്ശന്റെ നിർദേശപ്രകാരം പോയി നിന്നു.
ഞങ്ങൾ ഓരോരുത്തരായി കാറിൽനിന്നും ഇറങ്ങി ഹോട്ടലിലേക്കു കയറി,
കൈകഴുകിയശേഷം അവിടെയുണ്ടായിരുന്ന മേശക്കു ചുറ്റിലുമായി ഇരുന്നു .
ഞാനും ഇന്ദുവും മുത്തശ്ശനും സുരേട്ടനും പൊറാട്ടയും അയലകറിയും വാങ്ങി ആസ്വദിച്ച് കഴിച്ചുകൊണ്ട് ഇരുന്നു .
ഞാൻ തലപൊക്കി അച്ഛന്റെ സീറ്റിലേക്ക് ഒന്ന് നോക്കി .
അച്ഛൻ ഒരു ചായയും വടയും മാത്രം വാങ്ങി കഴിച്ചുകൊണ്ട് ചുറ്റും നോക്കിക്കൊണ്ടു ഇരിക്കുന്നുണ്ടായിരുന്നു .
ഭക്ഷണം കഴിച്ചുകഴിഞ്ഞു കൈകഴുകി ഞങ്ങളെല്ലാവരും അവിടെനിന്നും ഇറങ്ങി .
മുത്തശ്ശൻ പണവും കൊടുത്തു് പിന്നാലെ കടയിൽനിന്നും ഇറങ്ങി.
പിന്നീട് ഞങ്ങൾ അവിടെനിന്നും വീട്ടിലേക്കു യാത്രതിരിച്ചു .
അച്ഛൻ പുറത്തെ കാഴ്ചകൾ കണ്ടുകൊണ്ടു അങ്ങനെ ഇരുന്നു .
ഞാനും ഇന്ദുവും കുറച്ചു സമയങ്ങൾക്കകം അച്ഛന്റെ മടിയിൽ തലവെച്ചുറങ്ങാൻ തുടങ്ങി .
മുത്തശ്ശൻ കാറിന്റെ മുന്നിലെ സീറ്റിൽ ഇരുന്നുകൊണ്ട് മെല്ലെ മെല്ലെ മയക്കത്തിലേക്ക് കടന്നു.
കുറെ സമയത്തെ യാത്രക്ക് ശേഷം ആ കാർ വയലുകളും ടൗണുകളും പാലങ്ങളും കടന്നു വടകര നഗരത്തിലേക്ക് പ്രവേശിച്ചു .
അപ്പോഴേക്കും ഞാനും ഇന്ദുവും മുത്തശ്ശനും ഉറക്ക് മതിയാക്കി അച്ഛനെ നോക്കി ചിരിച്ചുകൊണ്ട് തലപൊക്കി ശരിക്കൊന്നനങ്ങിയിരുന്നൂ .
ഞാൻ അച്ഛനോട് ചോദിച്ചു " അച്ഛാ അച്ഛനു അവിടെ കാറില്ലേ ?"
അച്ഛൻ ചിരിച്ചുകൊണ്ട്പറഞ്ഞു "ഉണ്ട് "
ഞാൻ വീണ്ടും ചോദിച്ചു " ഏതാ മോഡൽ "
അച്ഛൻ ചിരിച്ചുകൊണ്ടു പറഞ്ഞു " നിസ്സാൻ റ്റിടാ"
ഞാൻ വീണ്ടും ചോദിച്ചു " ഏതാ കളറ്"
അച്ഛൻ അതിനും ഉത്തരം പറഞ്ഞു " നീല "
അപ്പോൾ മുത്തശ്ശൻ മുന്നിലെ സീറ്റിൽനിന്നും തലചാരിച്ചുകൊണ്ടു പറഞ്ഞു " അടങ്ങിയിരി ക്കു പിള്ളേരെ , ഇപ്പൊ വരുന്നല്ലേ ഉളളൂ കുറെ സമയമുണ്ടല്ലോ വീട്ടിലെത്തിയിട്ടു വിശദമായിട്ടു ചോദിച്ചോ"
പിന്നീട് ആരും ഒന്നും മിണ്ടാതെ തമ്മിൽ തമ്മിൽ നോക്കി വീടുവരെ ഇരുന്നു.
ഞാൻ ഇടക്ക് എപ്പോഴോ അച്ഛനെയും ഇന്ദുവിനെയും നോക്കി മുത്തശ്ശന്റെ വശത്തേക്ക് മുഖം തിരിച്ചു കൊണ്ട് കൊഞ്ഞനം കുത്തി കാണിച്ചു.
കാർ വീട്ടിലേക്കുള്ള ഇടവഴിയിലൂടെ ഗേറ്റ് കടന്നു മുറ്റത്തു വന്നു നിന്നു.
അപ്പോഴേക്കും മുത്തശ്ശിയും അമ്മയും അവരെയും നോക്കി വരാന്തയിൽ നിൽക്കുന്നുണ്ടായിരുന്നൂ.
കാറിൽ നിന്നും ഓരോരുത്തരായി ഇറങ്ങി വന്നു .
സുരേട്ടൻ ഇറങ്ങിവന്നു കാറിന്റെ ഡിക്കി തുറന്ന് പെട്ടിയും ബാഗും എടുത്തു വരാന്തയിൽ വച്ചു .
അച്ഛൻ കൈയിലെ ലാപ്ടോപ്പ് ബാഗ് അമ്മയെ ഏൽപ്പിച്ചു ഡ്യൂട്ടിഫ്രീ ബാഗ് മുത്തശ്ശന്റെ മുറിയുടെ ഒരു മൂലയ്ക്ക് വച്ച് വരാ ന്തയിൽനിന്നും ബാഗും പെട്ടിയും എടുത്തു അകത്തു കോണിക്കൂടിനടിയിലായി വച്ചു .
മുത്തശ്ശൻ സുരേട്ടനെ പണം കൊടുത്തു അദ്ദേഹത്തെ പറഞ്ഞയച്ചു .
സുരേട്ടൻ കാറു മെടുത്തു അച്ഛനോട് യാത്ര ചോദിച്ചു അവിടെ നിന്നും പോയി.
എന്റെയും ഇന്ദുവിന്റേയും ശല്യത്തെ സഹിക്കാതെ വന്നപ്പോൾ മുത്തശ്ശൻ അച്ഛനോട് പറഞ്ഞു " നീ ഏതായാലും ഉടുപ്പ് മാറ്റി ഒന്ന് കുളിക്കു, അത് കഴിഞ്ഞു അവർക്കെന്തെങ്കിലും നീ കൊണ്ട് വന്നിട്ടുണ്ടെങ്കിൽ അങ്ങെടുത്തു കൊടുത്തേ, അല്ലെ ഇവർ ചെവിതല കേൾപ്പിക്കില്ല ".
മുത്തശ്ശൻ അതും പറഞ്ഞു കട്ടിലിൽ ഇരുന്നു അന്നത്തെ പത്രപാരായണം തുടങ്ങി .
അച്ഛൻ കുളിക്കാനുള്ള തയ്യാറെടുപ്പുമായി അകത്തേക്ക് കയറി പോയി .
അച്ഛൻ വേഗം കുളികഴിഞ്ഞു വന്നു.
മുത്തശ്ശിയും അമ്മയും അപ്പോഴേക്കും അച്ഛന്റെ യാത്രകഴിഞ്ഞു വരുമ്പോൾ പതിവുള്ള പൊടിയരിക്കഞ്ഞിയും ചുട്ട തേങ്ങാച്ചമ്മന്തിയും മേശമേൽ കൊണ്ട് വച്ചു.
അച്ഛൻ അവിടെ ഇരുന്നു അതാസ്വദിച്ചു കഴിച്ചു കൊണ്ടിരുന്നൂ.മുത്തശ്ശൻ അവിടെയുള്ള ടി വി സ്‌ക്രീനിൽ തെളിഞ്ഞുവന്ന വിമാനത്തിന്റെ സമയവിവര പട്ടികയിലേക്ക് ശ്രദ്ധിച്ചു കൊണ്ട് അദ്ദേഹത്തിന്റെ വാച്ചിലേക്ക് നോക്കി പറഞ്ഞു "കുട്ടികളെ ദുബായിൽനിന്നുള്ള വിമാനം ഇറങ്ങി കേട്ടോ , നോക്കി നിന്നോ നിങ്ങളെ അച്ഛൻ ഇപ്പൊ വരും".

ഞാനും ഇന്ദുവും അച്ഛന്റെ അടുത്തുള്ള കസേരകളിൽ വന്നിരുന്നു അച്ഛൻ കഞ്ഞികുടിക്കുന്നതും നോക്കി അങ്ങനെ ഇരുന്നൂ .
കുറച്ചുസമയങ്ങൾക്കകം കഞ്ഞിയും കുടിച്ചു അച്ഛൻ കൈകഴുകാനായി പുറത്തേക്കിറങ്ങി .
കൈകഴുകി തുടച്ചു് അച്ഛൻ വരാന്തയിലൂടെ മുത്തച്ഛന്റെ മുറിയിലേക്ക് നടന്നു.
അപ്പോളതാ മുറ്റത്തേക്ക് ഒരു ഗൂർക്ക നടന്നു വന്നുകൊണ്ടിരിക്കുന്നു .
അയാളെ കണ്ടതും അച്ഛൻ വരാന്ത യിൽ തന്നെ നിന്നും അകത്തുനോക്കി വിളിച്ചുപറഞ്ഞു "അച്ഛാ ഒരു ഗൂർക്ക വന്നിട്ടുണ്ട് "
അതുകഴിഞ്ഞു അച്ഛൻ ഗൂർക്കയോട് ഹിന്ദിയിൽ എന്തൊക്കെയോ കാര്യങ്ങളും ചോദിച്ചും ഗൂർക്ക അതിനുത്തരം പറഞ്ഞുകൊണ്ടുമിരുന്നു.
അതിനിടയിൽ മുത്തശ്ശൻ അകത്തുനിന്നും മെല്ലെ ഇറങ്ങിവന്നു കൊണ്ട് പറഞ്ഞു " നീ എന്തിനാ അയാളെ കഷ്ടത്തിലാക്കുന്നേ, അകത്തേക്ക് കേറി പൊയ്ക്കോ ഇത് ഞാൻ നോക്കിക്കോളാം".
അച്ഛൻ അതുപോലെ അനുസരിച്ചു കൊണ്ട് അകത്തേക്ക് നടന്നു.
മുത്തശ്ശൻ വരാന്തയിലുള്ള തിണ്ണയുടെ അടുത്ത് ചാരിനിന്നുകൊണ്ടു ഗൂർക്കക്ക് പണംകൊടുത്തുകൊണ്ട് ഹിന്ദിയിൽ വേറെയൊരു കാര്യങ്ങൾ ചോദിച്ചു
അയാൾ അതിനു മറുപടിയും പറഞ്ഞശേഷം "സലാം സാബ് "എന്നും പറഞ്ഞു അവിടെനിന്നും നടന്നുനീങ്ങി .
മുത്തശ്ശൻ അകത്തേക്ക് കയറികോണിപ്പടിയുടെ അടുത്തായുള്ള കസേരയിൽ വന്നിരുന്നൂ .
അച്ഛൻ താഴെ തറയിലായി പെട്ടിയുടെ അടുത്തായി ഇരുന്ന് അതിലെ കെട്ടഴിക്കാൻ തുടങ്ങി .
ഞാനും ഇന്ദുവും കയറുവലിച്ചും മറ്റും അച്ഛനെ സഹായിച്ചുകൊണ്ടുമിരുന്നൂ .
കുറച്ചു സമയത്തേ ശ്രമത്തിനു ശേഷം അതിലെ മാസ്കിങ് ടാപ്പും പൊളിച്ചു മാറ്റി അച്ഛൻ പെട്ടി മലർക്കെ തുറന്നു.
അതിൽ നിന്നും ഓരോ സാധനങ്ങളായി എടുത്തു മുത്തശ്ശന്റെ കൈയിൽ കൊടുത്തുകൊണ്ടും അദ്ദേഹം അത് മേശമേൽ വച്ചുകൊണ്ടുമിരുന്നു.
അവസാനം രണ്ടു ടാബ് കയ്യിലെടുത്തു എനിക്കും അനിയത്തിക്കും തന്നു.
ഞങ്ങൾ അതും കൊണ്ട് വരാന്തയിലേക്കോടി.
ഞാനും ഇന്ദുവും ആകാംഷയോടെ ആ ടാബ് ഓൺ ചെയ്തു വിരലുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും തോണ്ടിക്കൊണ്ടിരുന്നൂ.
മുത്തശ്ശി ഒഴിഞ്ഞ പെട്ടിയെടുത്തു വിറകു കൂടയിൽ കൊണ്ടുവച്ചു.
അമ്മയും മുത്തശ്ശിയോടൊപ്പം ഞങ്ങളുടെ അടുത്ത് വന്നു കൗതുകത്തോടെ ഞങ്ങൾ കളിക്കുന്നതും നോക്കി നിന്നു .
മുത്തശ്ശൻ അച്ഛനോട് ജോലികാര്യങ്ങളാരാഞ്ഞുകൊണ്ടു നടന്നു അദ്ദേഹത്തിന്റെ കട്ടിലിൽ പോയി ഇരുന്നു പത്രപാരായണം തുടർന്നു.
അത് കഴിഞ്ഞു അമ്മയെയും വിളിച്ചു അച്ഛൻ മുറിയിലേക്കും മുത്തശ്ശി അടുക്കളയിലേക്കും പോയി .
ഞങ്ങൾ ടാബിൽ ഞങ്ങളുടെ കളി തുടർന്നുകൊണ്ടേയിരുന്നു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ