പ്രാണസഖി
സന്ധ്യമയങ്ങിയ നേരത്തവളുടെകൈത്തിരിനാളത്തിൽ പ്രഭയിൽ
കണ്ണിമവെട്ടതങ്ങനെ അവളേ
കാണാനെന്തൊരു ചേല്
പദസരത്തിൻ കിണി...കിണി ... നാദ
ത്താലവൾ എൻ മനതാരിൽ
കാത്തിടുമവളെ എന്നുമെനിക്കായ്
പണിതൊരു മന്ദിരം തന്നിൽ
പിണങ്ങിടൊല്ലേ എൻ മണിവീണേ
കരഞ്ഞിടൊല്ലേ ഇങ്ങനെ നീ
എന്നാൽ ഞാനാ കവിളിണയതിലായ്
ഒരു ചുടുചുംബനമേകീടം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ