കുസൃതി പർവ്വം
സത്യദാസ് എം .പി ,
ഭാഗം - ഒന്ന്
ആ ഗ്രാമത്തിന്റെ ദൃശ്യ ചാരുത അതൊന്നു വേറെതന്നെയായിരുന്നൂ .
ഇരുവശവും കൊയ്യാൻ സമയമായെന്നറിയിച്ചുകൊണ്ടു നമ്മെ നോക്കി തെന്നിലിൽ തലയാട്ടി വിരാചിക്കുന്ന നെൽപ്പാടങ്ങളും, കാറ്റിന്റെ താളാനുസൃതമായി ആടിയാടി നിൽക്കുന്ന തെങ്ങും കവുങ്ങും , പിന്നെ മാവും പ്ലാവും തുടങ്ങി വൃക്ഷ ലതാദികളുടെ ഒരു സംഗമ ഭൂമി തന്നെയാണ്ആ പ്രദേശം .
പ്രകൃതി രമണീയമായ ആ കാഴ്ച നമ്മളുടെ നയനങ്ങൾക്കു കുളിർമ്മ പകരും തീർച്ച.
അങ്ങ് ദൂരെയായ്യുള്ള മരക്കൂട്ടങ്ങൾ അതിലൊരു മാവിന്റെ കൊമ്പിൽ കെട്ടിയ ഊഞ്ഞാലിൽ ഇരുന്നാടുന്ന കുറച്ചു കൊച്ചു കൂട്ടുകാർ .
അവരാണ് അവിടുത്തെ കുസൃതിക്കുരുന്നുകൾ.
നമ്മൾക്ക് ഓരോരുത്തരായി ഒന്ന് പരിചയപ്പെടാം
ആ കറുത്ത് മെലിഞ്ഞു നീണ്ട ഒരു വള്ളി ട്രൗസര്കാരൻ പേര് ചന്തു,
അടുത്ത ആൾ ചന്തുവിന്റെ അനിയത്തി ശാന്തി ,
അടുത്ത ആൾ എല്ലാരും ഉണ്ട പ്പ ക്രു എന്ന് തമാശക്ക് വിളിക്കുന്ന റഷീദ് ,
അടുത്ത ആൾ കൂട്ടത്തിലെ മൊഞ്ചത്തി റസിയ .
ഇവരാണ് ആ കുസൃതിക്കൂട്ടത്തിലെ അംഗങ്ങൾ .
എല്ലാ വികൃതികളും ഒപ്പിച്ചുവച്ചു സൂത്രത്തിൽ രക്ഷപ്പെടും.
ഇവരെ കണ്ടാലും അടിക്കാൻ തോന്നില്ല കാരണം അവരുടെ നിഷ്ക്കളങ്കമായ ചിരി ആളുകളെക്കൊണ്ട് പാവം കുഞ്ഞുങ്ങളെന്നേ പറയിപ്പിക്കുമായിരുന്നുള്ളൂ .
അവരുടെ വികൃതിത്തരണങ്ങളിലൂടെ ഒരു യാത്ര അതാണ് ഇവിടെ അർത്ഥമാക്കുന്നത് .
ഒരു ദിവസം അവർ ചന്തുവിന്റെ മുറ്റത്ത് ചിരട്ടകൊണ്ട്മണ്ണപ്പം ചുട്ടു കളിക്കുകയായിരുന്നൂ. 'അമ്മ അടുക്കളഭാഗത്തുനിന്നും "പോ പൂച്ചേ .. പോ , " എന്നും പറഞ്ഞുകൊണ്ട് ചന്തുവിനേ നീട്ടി വിളിച്ചു " എടാ ... ചന്തൂ ഒന്ന് ഈ ചട്ടിയുടെ അടുത്ത് വന്നു നിന്നേ "
ചന്തു മടിച്ചുമടിച്ചാണെങ്കിലും കൂട്ടുകാരുടെ അടുത്തുനിന്നും നടന്ന് ആ കുടിലിന്റെ അടുക്കളഭാഗത്തു ഒരു പലകയിൽ ഇരുന്നു മീൻ മുറിച്ചുകൊണ്ടിരിക്കുന്ന അമ്മയുടെ അടുത്ത് വന്നു 'അമ്മ മീൻ മുറിക്കുന്നതും നോക്കി അങ്ങനെ നിന്നു .അവരുടെ അധികമകലെയല്ലാതെ ഒരു പൂച്ച അവനെനോക്കി കണ്ണടച്ച് ദയനീയമായി " ങ്യാവൂ ..... ങ്യാവൂ ....." എന്ന് കരഞ്ഞുകൊണ്ട് അങ്ങനെ ഇരുന്നിരുന്നൂ . അവൻ കാലിന്റെ വിരലുകൾ കൊണ്ട് താഴെനിന്നും ഒരു കല്ലെടുത്ത് അതിനു നേരെ എറിഞ്ഞു അത് തന്ത്രപൂർവം ഒഴിഞ്ഞുമാറി കുറച്ചുകൂടി അകലെ വന്നിരുന്നു കൈകൾ നക്കി വെളു പ്പിച്ചുകൊണ്ടങ്ങനെ ഇരുന്നൂ. അതിനിടയിൽ 'അമ്മ മീൻ മുറിച്ചു കഴിഞ്ഞു അരിവാളിലെ മീനിന്റെ തൊലിയും രക്തവും തുടച്ചു താഴെവിരിച്ച കടലാസ്സിൽ ആക്കിക്കൊണ്ടു മീൻചട്ടി ആ ക്കടലാസ്സിൽനിന്നും മാറ്റി വച്ചശേഷം അരിവാൾ അതിൽ വച്ചു ആ കടലാസ്സും മടക്കി എടുത്തുകൊണ്ടു എഴുനേറ്റു അവനോടു ശ്രദ്ധിക്കണെന്നും പറഞ്ഞുകൊണ്ട് തെങ്ങിൻ തോപ്പിലേക്കു നടന്നൂ.
പിന്നെ തിരിച്ചുവന്ന് മീൻ ചട്ടിയും അരിവാളും അവന്റെ സഹായത്താൽ കഴുകി വൃത്തിയാക്കി അവനോടു "നീ പൊയ്ക്കോ" എന്നും പറഞ്ഞു അടുക്കളയിലേക്കു നടന്നൂ .
ചന്തു ദൂരെനിന്നും ആ തെങ്ങിൻ തോപ്പിന്റെ അരികിലേക്കു നോക്കി അവിടെ ആ പൂച്ചയും കൂട്ടുകാരും മീനിന്റെ ബാക്കി ഭാഗങ്ങൾ കടിച്ചു വലിച്ചു തിന്നുന്നുണ്ടായിരുന്നൂ
പിന്നെ ട്രൂ...... എന്ന് ശബ്ദമുണ്ടാക്കിക്കൊണ്ടു കൈകൊണ്ടു സാങ്കല്പിക കാറു മോടിച്ചു കൊണ്ട് കൂട്ടുകാരുടെ അടുത്തേക്ക് പോയി .
അപ്പോഴുണ്ട് അയൽവീട്ടിലെ നാരായണേടത്തി എന്ന സ്ത്രീ അവിടെക്കെ പടികൾ കയറി വരുന്നൂ .
ചന്തു അവർ കണ്ടതും അകത്തേക്ക് തല തിരിച്ചു വിളിച്ചു പറഞ്ഞു "അമ്മേ.... ഇതാ നാരായണേടത്തി വന്നിക്ക്"'
അതിനിടയിൽ നാരായണേടത്തി മുറ്റത്തേക്കെത്തിയിരുന്നൂ
'അമ്മ അകത്തുനിന്നും വരാന്തയിലേക്ക് ഇറങ്ങിവന്നുകൊണ്ടുചോദിച്ചു "എന്തെല്ലാ നാരാണേടത്തി ബിശേഷം എന്തേ ഉണ്ടേനോ "
നാരായണേടത്തി അമ്മയെനോക്കി ചിരിച്ചു കണ്ണ് ചിമ്മിക്കാണിച്ചുകൊണ്ട് ചന്തുവിന്റെ തലയിലൂടെ വിരലോടിച്ചു വരാന്തയിലേക്ക് കയറി .
അമ്മയും നാരായണേടത്തിയും കൂടി എന്തൊക്കയോ വിശേഷം പറഞ്ഞുകൊണ്ട് അകത്തേക്ക് കയറിപ്പോയി .
ആ കുടിലിന്റെ ഇടതു വശത്തായുള്ള തൊഴുത്തിലെ നിത്യ ശല്യക്കാരനായ നാരായണേടത്തി യുടെ പിടക്കോഴി അപ്പോൾ തലയും ഉയർത്തിപ്പിടിച്ചു ചുറ്റുപാടും കണ്ണോടിച്ചുകൊണ്ടു തന്റെ അവകാശമെന്നോണം സ്വര്യവിഹാരം നടത്തിക്കൊണ്ടിരുന്നൂ .
ചന്തു അതിനെ ഒരു ഭാഗത്തേക്ക് തെളിച്ചോടിക്കും അത് ദൂരെ പോയി കറങ്ങി തിരിഞ്ഞു വേറെ വഴിക്കു പിന്നയും തന്റെ സ്ഥാനത്തു വരും .
ചന്തു തല്ക്കാലം അതിനെ തുരത്തുന്നത് നിറുത്തി തന്റെ കൂട്ടുകാരോടോപ്പം അവരുടെ കളിയിൽ വ്യാപൃതനായിരുന്നൂ .
അതിനിടയിൽ നാരായണേടത്തി അവിടെനിന്നും തിരിച്ചുപോയിരുന്നൂ .
നേരം കടന്നുപോയിക്കൊണ്ടിരുന്നൂ .
സന്ധ്യമയങ്ങി ആ ശല്യക്കാരൻ അപ്പോഴും മെല്ലെ മെല്ലെ നടന്നു ചുറ്റുപാടും തല തിരിച്ചു നോക്കിക്കൊണ്ടു വൈക്കോലിലേക്കു തന്റെ ചുണ്ടിറക്കി എന്തോ കൊത്തിത്തിന്നുകൊണ്ടിരുന്നൂ .
പശു തന്റെ തൊഴുത്തിലെ കോഴിയുടെ നേരെ നോക്കി ദേഹത്തേക്ക് വരുന്ന പ്രാണികളെ ആട്ടിയോടിച്ചുകൊണ്ടും തന്റെ ചെവി ഇടവിട്ടാട്ടിക്കൊണ്ട് അയവിറക്കികൊണ്ടുഅതിലൊന്നും എനിക്ക് പരാതിയില്ലെന്ന് മട്ടിൽ അങ്ങനെ കിടക്കുന്നുണ്ടായിരുന്നൂ .
ആ കൊഴിയാണെങ്കിൽ ആ പ്രദേശം തനിക്കവകാശപ്പെട്ടതാണെന്ന മട്ടിൽ അങ്ങനെ വിഹരിച്ചുകൊണ്ടേ ഇരുന്നൂ .
അങ്ങനെ ഇരിക്കെ 'അമ്മ മുറ്റത്തേക്കിറങ്ങി വന്നു ചന്തുവിനെ വിളിച്ചു "എടാ ഇവിടെ വാ ഈ നശിച്ച കോഴിയെ ഒന്നോടിക്ക് " എന്നും പറഞ്ഞു അതിനെ തെളിച്ചുകൊണ്ട് അതിന്റെ പിന്നാലെ യായി ഓടി .
കോ ഴിയാണെങ്കിൽ അവരെയും മണ്ടി യാക്കികൊണ്ടു ആ തൊഴുത്തിനെ ഒന്ന് പ്രദക്ഷിണം വച്ച് വീണ്ടും വൈക്കോലിലേക്കു ഓടിക്കയറി
.അതിനിടയിൽ ചന്തു വീട്ടിനുള്ളിൽ നിന്നും അനിയത്തിയോടൊപ്പം ഇറങ്ങി വന്നു .
മുറ്റത്തിന്റെ അരികിലെ ചരൽ കല്ലിൽ കുറച്ചു കയ്യിൽ വാരിയെടുത്തു ആ കൈ പിന്നിലായി ഒളിപ്പിച്ചു പിടിച്ചുകൊണ്ട് കോഴിയുടെ പിന്നാലെ ഓടിക്കൊണ്ട് വലിച്ചെറിഞ്ഞു .
പിന്നീട് തിരിച്ചു വന്നു കൈകഴുകി വരാന്തയിലേക്ക് .
പിന്നെ അതിന്റെ ശല്യമൊന്നുമുണ്ടായില്ല .
അങ്ങനെ ആ ദിവസം അവസാനിച്ചു .
അടുത്ത ദിവസം കാലത്തു തന്നെ നാരായണേടത്തി ശരം കണക്ക് ആ വീട്ടിലേക്കു കയറിവന്നൂ .
മുറ്റത്തുനിന്ന് കൊണ്ട് അവർ "ചന്ദ്രീ ....ചന്ദ്രീ ....എന്ന് നീട്ടി വിളിച്ചുകൊണ്ടിരുന്നൂ .
ആ വിളികേട്ടു 'അമ്മ വരാന്തയിലേക്ക് വന്നുകൊണ്ട് ചോദിച്ചു "എന്താ നാരാണേടത്തീ എന്താ പറ്റിയേ "
നാരായണേട്ടത്തിയുടെ മുഖത്ത് ദേഷ്യവും ദുഖവും ചേർന്ന ഒരു സമ്മിശ്ര വികാരം തളം കെട്ടിയിരുന്നൂ .
അവർ അല്പം ഈർഷ്യത്തോടെ തന്നെ "എന്റെ ഒരു കോഴീനേ ഇന്നലെമുതൽ കാണുന്നില്ല , അത് ഇങ്ങോട്ടാ വന്നേ" എന്ന് പറഞ്ഞു
അതിനു മറുപടിയെന്നോണം 'അമ്മ "ഇന്നലെ സന്ധ്യക്ക് ആ വൈക്കോലിൽ നടന്നു ശല്യമാക്കിയപ്പോ ചന്തു ഓടിച്ചു വിട്ടതാണെല്ലൊ"എന്നും പറഞ്ഞു 'അമ്മ അകത്തേക്ക് നോക്കിക്കൊണ്ടു '"ചന്തൂ ....എടാ ചന്തൂ ..."എന്ന് നീട്ടി വിളിച്ചു .
അവൻ മടിച്ചു മടിച്ചാണെങ്കിലും എഴുന്നേറ്റ് വരാന്തയിലേക്ക് കടന്നു വന്നുകൊണ്ടിരുന്നൂ .
മുറ്റത്തെ നാരായണേടത്തി യുടെ ഭാവവും അമ്മയുടെ വിളിയുടെ ഗൗരവസ്വഭാവവും അവനു സംഗതി കുറച്ചു സീരിയസ് ആണെന്ന് മനസ്സിലായി .
എന്നാലും ഒന്നുമറിയാത്തപോലെ അവൻ അമ്മയെ നോക്കി ക്കൊണ്ട് ചോദിച്ചു " എന്താ അമ്മേ എന്താ വിളിച്ചേ "
'അമ്മ അവനോടു ചോദിച്ചു " നീ ഇന്നലെ എവിടെക്കാ ആ കോഴിയെ ഓടിച്ചുവിട്ടത് "
അവൻ മുറ്റത്തേക്കിറങ്ങിക്കൊണ്ട് തൊഴുത്തിന്റെ ഇടതു വശത്തേക്ക് ചൂണ്ടിക്കാണിച്ചു കൊണ്ട് പറഞ്ഞു " അങ്ങോട്ടേക്കാ ഞാനതിനെ എറിഞ്ഞോടിച്ചേ "
നാരായണേടത്തിയുടെ മുഖത്ത് അതുകേട്ടു ചിരിച്ചുകൊണ്ടു ചോദിച്ചു " നീയോ നേരെചൊവ്വേ ഏറിയാനറിയാത്ത നീയെറിഞ്ഞോടിച്ചെന്നു , മാവിൽ നിന്നും മര്യാദയ്ക്ക് ഒരു മാങ്ങാ എറിയാൻ നിനക്കറിയാമോ ,പിന്നിട്ടു പറയുന്നത് കണ്ടില്ലേ " ഇതും പറഞ്ഞു ചിരിച്ചുകൊണ്ട് അവൻ ചൂണ്ടിക്കാണിച്ച സ്ഥലത്തേക്ക് അവർ നടന്നൂ .
ആ കാഴ്ചകണ്ട് അവർക്കു തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല .
അവരുടെ മുഖത്തെ ചിരി പെട്ടെന്ന് മാഞ്ഞു പിന്നെ അത്ഭുതവും ദേഷ്യവും സങ്കടവും ചേർന്ന് ദയനീയമായി അവിടെ നിന്നും വിളിച്ചു ചോദിച്ചു "കിടക്കുന്ന കിടപ്പു കണ്ടാ എന്റെ കോഴി മുട്ടയിടാറായതായിരുന്നൂ നിന്റെ ഏറുകൊണ്ട്അതിന്റെ കാലൊടിഞ്ഞ വേദനയാൽ ആ മുട്ട പുറത്തേക്കു വന്നു "
പിന്നെ അവനെ രൂക്ഷമായി നോക്കി കൊണ്ടു അതിനെയും എടുത്തുകൊണ്ടു അവിടെനിന്നും പോയി .
അതിനിടയിൽ അമ്മയും അനിയത്തിയും കൂടി " ഇതെങ്ങനെ സംഭവിച്ചെടാ " എന്നും പറഞ്ഞു കളിയാക്കി .
അവൻ ഒന്നും മിണ്ടാതെ വരാന്തയിലേക്ക് കയറി .
അവനു മനസ്സിൽ തന്നെ പ്പറ്റിയോർത്തു് അഭിമാനം തോന്നി അവൻ അവർ നോക്കിക്കൊണ്ടു പറഞ്ഞു " ഇത്രയും നാള് ഞാൻ വേണ്ടാന്ന് വച്ചിട്ടാ" 'അമ്മ അനിയത്തിയും കൂട്ടി നടന്നു വന്നു
അവനെയും ചേർത്തുപിടിച്ചുകൊണ്ടു അകത്തേക് നടന്നു
തുടരും
ആ ഇടിമുഴക്കത്തിന്റെ ശബ്ദം കേട്ട് എല്ലാവരും ശരിക്കും പേടിച്ചു .
അപ്പോഴേക്കും ജാനകി ടീച്ചർ അങ്ങോട്ട് കയറി വന്നുകൊണ്ടു ചന്തുവിന്റെയും മറ്റും മുഖത്തെ ആ ഭയചകിതരായ ഭാവം കണ്ട് ചോദിച്ചു. "ഏതായാലും ഇടിമുഴക്കത്തെയെങ്കിലും നിങ്ങള്ക്ക് പേടിയുണ്ടല്ലോ. ഇന്നേതായാലും ക്‌ളാസ്സില്ല മഴതോർന്നിട്ട് വീട്ടിലേക്കു പൊയ്ക്കോ".
ആ സ്‌കൂൾ കെട്ടിടത്തിന് ഈ ഒര് ശക്തമായ ഇടിയോടുകൂടിയുള്ള മഴ താങ്ങാനുള്ള ശേഷിയുണ്ടോയെന്ന് ടീച്ചർക്ക് സംശയമുള്ളതു പോലെ തോന്നി ആ അവധി പ്രഖ്യാപനം.
ടീച്ചർ ക്‌ളാസിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ തുടങ്ങി കല ശബ്ദത്തോടെയുള്ള അവരുടെ സംസാരം. ചന്തുവും കൂട്ടരും വീട്ടിൽ പോയി പുസ്തകം വച്ച് കുളത്തിലേക്ക് പോകാനായി പദ്ധതിയൊരുക്കി.
കുറച്ചു സമയത്തെ തകർപ്പൻ പ്രകടനത്തിന് ശേഷം മഴ അതിന്റെ ക്ഷീണം തീർക്കാണെന്നമട്ടിൽ തല്ക്കാലം ആ പ്രകടനം നിറുത്തിവച്ചു .
ചന്തുവും കൂട്ടരും അവിടെനിന്നും ഇറങ്ങി പുസ്തകവുമായി വീട്ടിലേക്കു കുതിച്ചുപാഞ്ഞു .
അങ്ങനെ അവര്‍ വീട്ടിലെ വഴിയിലൂടെ നടന്ന് മുറ്റത്തെ പടികള്‍ കയറി അകത്തെ മേശപ്പുറത്ത് പുസ്തകങ്ങള്‍ അടുക്കി വച്ച് വേഷം മാറി അടുക്കളയിലേക്ക് നടന്നു.
കുസൃതി പർവ്വം
സത്യദാസ് എം .പി ,
ഭാഗം - രണ്ട്
അന്ന് പതിവുപോലെ 'അമ്മ കാലത്തു് എഴുന്നേറ്റ് വീട്ടിലെ ജോലികൾ എല്ലാം തന്നെ തീർത്തു.
പിന്നീട് ചന്തുവിനേയും ശാന്തിയേയും കൂട്ടി അമ്മയുടെ തറവാട്ടിലേക്ക് പുറപ്പെട്ടു.
മഴക്കാലമായിരുന്നതിനാൽ വഴിയിലെ വെള്ളക്കെട്ടുകളിൽ എടുത്തു ചാടി വെള്ളം തെറിപ്പിച്ചും മറ്റും വഴിയിലുടനീളം അമ്മയ്ക്ക് ഒരു തലവേദനതന്നെ അവർ സൃഷ്ട്ടിച്ചുകൊണ്ടിരുന്നൂ .
ഒന്ന് രണ്ടു പ്രാവശ്യം ശാന്തിക്ക് അമ്മയുടെ കയ്യുടെ ചൂടറിയാനുള്ള അവസരമുണ്ടായി, എന്നാലും അവർ ഇരുവരും അമ്മയുടെ ക്ഷമയെ പരിശോധിച്ചുകൊണ്ട് മുന്നോട്ടു പോയി.
അപ്പോഴാണ് വഴിയിൽ ഒരിടത്തെ തോടിന് കുറുകെസ്ഥാപിച്ചിട്ടുള്ള കോൺക്രീറ്റ് തൂണുകൊണ്ടുള്ള പാലത്തിന്റെ മുകളിലേക്ക് അവർ കയറിയത് .
ചന്തു ആ പാലത്തിലൂടെ 'അമ്മ പറഞ്ഞത് ചെവിക്കൊള്ളാതെ അഭ്യാസം കളിച്ചുകൊണ്ട് നടന്നു.
ഏകദേശം ആ പാലത്തിന്റെ നാടുവിലെത്തിക്കാണും പെട്ടെന്ന് ചന്തു കാൽ വഴുതി തോട്ടിലെ വെള്ളത്തിലേക്ക് വീണു .
അവൻ വെള്ളത്തിൽ മുങ്ങിയും പൊങ്ങിയും കൊണ്ടിരുന്നൂ .
അവിടെ കരയ്ക്കിരുന്ന് മീൻ പിടിക്കുകയായിരുന്ന ഒരു ചേട്ടൻ അത് കണ്ടു തോട്ടിലേക്കിറങ്ങി അവനെ കരയ്ക്കു കയറ്റി .
ആ സമയമത്രയും അമ്മയും ശാന്തിയും അവന്റെ അവസ്ഥകണ്ട് വലിയ വായിൽ കരഞ്ഞുകൊണ്ടിരുന്നൂ .
അത് കണ്ടു ആളുകൾ തടിച്ചുകൂടി. ആ ചേട്ടൻ അതിനിടയിൽ ചന്തുവിനെ വലിച്ചു കരയ്ക്കു കയറ്റി .
പിന്നീട് കുറച്ചു സമയം അവിടെ ചിലവഴിച്ചു് അമ്മ അവരെയും കൂട്ടി ആളുകളോട് നന്ദിയും പറഞ്ഞു അവിടെനിന്നും നടന്നൂ .
അങ്ങനെ കുറച്ചു സമയത്തിനകം അവർ അമ്മയുടെ തറവാട്ടിലേക്ക് എത്തിച്ചേർന്നു .
അമ്മയുടെ അമ്മയും സഹോദരരും അവരോട് കാര്യമാരാഞ്ഞു .
അവസാനം അമ്മാവൻ ചന്തുവിനോട് കുളിച്ചിട്ട് വരാൻ പറഞ്ഞു തോർത്തും കൊടുത്തു പറഞ്ഞു വിട്ടു.
അവൻ വീട്ടിന്റെ പിന്നിലെ ഓലകൊണ്ട് മറച്ച കുളി മുറിയിൽ കയറി വാതിലടച്ചു.
അതിനിടയിൽ 'അമ്മ ആ വാതിലും തുറന്നു കൊണ്ട് അങ്ങോട്ട് വന്നു . പുറത്തു് സോപ്പ് തേച്ചുകൊണ്ടു അവിടെനിന്നു .
പിന്നീട് കുളികഴിഞ്ഞു അമ്മയുടെ തോർത്തുകൊണ്ടു ശരിക്കു തലയിലെ വെള്ളം തുടച്ചു വൃത്തിയാക്കി അവനെയും കൊണ്ട് അകത്തേക്ക് പോയി .
വസ്ത്രം മാറി വീടിന്റെ ഉമ്മറത്തേക്ക് വന്നപ്പോളാണ് അമ്മയുടെ അച്ഛൻ ഇരിക്കുന്ന ചാരുകസേര അവന്റെ ശ്രദ്ധയിൽ പതിഞ്ഞത് .
പിന്നെ ഒന്നുമാലോചിക്കാതെ അതിനടുത്തേക്കു നടന്നു .
പിന്നെ ആ കസേരയിൽ ഇരുന്നു , പക്ഷെ അവൻ ആ കസേരയുടെ അടിയിലേക്ക് ചന്തിയും കുത്തിവീണു .
ആരോ അതിന്റെ തുണിയുടെ അറ്റത്തു ഉണ്ടായിരുന്ന കമ്പ് ഊരിമാറ്റിയിരുന്നു.
അവൻ ചുറ്റും നോക്കി ആരുമില്ല പിന്നെ മെല്ലെ എഴുന്നേറ്റ് കസേരയുടെ തുണി പൂര്വസ്ഥിതിയിലാക്കിക്കൊണ്ട് അവിടെനിന്നും എഴുന്നേറ്റ് അരുമറിയാത്തപോലെ അകത്തേക്ക് നടന്നൂ .
നേരം കടന്നുപോയി അങ്ങനെ ഇരിക്കുമ്പോളാണ് അയാൾ വീട്ടിലെ വറീത് മാപ്പിള അവിടെ കുട്ടികളെ കാണാനായി വന്നത്.
അദ്ദേഹം ചന്തുവിനോടും ശാന്തിയോടും അവരുടെ പഠിപ്പിനെപ്പറ്റിയും മറ്റും ചോദിച്ചറിഞ്ഞു .
അപ്പോഴാണ് അമ്മാവൻ അങ്ങോട്ട് വന്നത്, അദ്ദേഹം നിര്ബന്ധിച്ചതിന്റെ അടിസ്ഥാനത്തിൽ വറീത് മാപ്പിള അവിടെയുണ്ടായിരുന്ന കസേരയിലേക്ക് ഇരുന്നു .
പക്ഷെ അദ്ദേഹം അതിനുള്ളിൽ കുടുങ്ങി വളരെ ബുദ്ധിമുട്ടി.
അത് കണ്ട് സംഗതിയുടെ ഗൗരവത്തിനെ പ്പറ്റി മനസ്സിലാക്കി ചന്തു ആരുമറിയാതെ അവിടെനിന്നും നടന്ന് അടുക്കള വഴി ഇറങ്ങി അടുത്തവീട്ടിലേക്കു തന്റെ സുഹൃത്തിന്റെ അടുത്തേക്കോടി.
അതിനിടയിൽ അമ്മാവൻ വറീത് മാപ്പിളയെ കസേരയിൽ നിന്നും എഴുന്നേൽപ്പിച്ചു അദ്ദേഹത്തോട് ക്ഷമ പറഞ്ഞു തിരിച്ചയച്ചു പിന്നീട് ചന്തുവിനെയും തിരഞ്ഞു നടന്നു .
കുറെ തിരഞ്ഞു അവനെ കിട്ടാതായപ്പോൾ നിരാശനായി അദ്ദേഹം മടങ്ങിയെത്തി. സന്ധ്യ മയങ്ങി ചന്തു ആരുമറിയാതെ അമ്മമ്മയുടെ അരികിൽ വന്ന് അഭയം പ്രാപിച്ചു .
അതറിഞ്ഞു അമ്മാവൻ കലിതുള്ളിക്കൊണ്ട് അങ്ങോട്ട് കടന്നു വന്നു. അമ്മമ്മ മാമനോട് പറഞ്ഞു നീ പോയെ പാവം മോൻ ആകെ പേടിച്ചുപോയി എന്നും പറഞ്ഞു അമ്മാവനെ പറഞ്ഞയച്ചു .
പിന്നീട് ചന്തുവിനെ ചേർത്തുപിടിച്ചുകൊണ്ട് സ്‌നേഹത്തിന്റെ ഭാഷയിൽ ശാസിച്ചു .
തുടരും
കുസൃതി പർവ്വം
സത്യദാസ് എം .പി ,
ഭാഗം - മൂന്ന്
അടുത്തദിവസം കാലത്ത് ചന്തു ശാന്തിയുമായി ചേർന്ന് തറയിൽ കള ങ്ങൾ വരഞ്ഞുകൊണ്ട് അതിലൂടെ വരച്ചവിട്ടാതെ ഒറ്റക്കാലിൽ ഞൊണ്ടിക്കൊണ്ട് മാസ് എന്ന കളികളിക്കുകയായിരുന്നൂ .
അതിനിടയിൽ 'അമ്മ ഒരു സഞ്ചിയുമായി വീട്ടിനകത്തുനിന്നും ഇറങ്ങി വന്നുകൊണ്ട് അവനെ വിളിച്ചുപറഞ്ഞു " എടാ സഞ്ചിയിതാ വേഗം കടയിൽ പോയി കുറച്ചു തേങ്ങാപ്പിണ്ണാക്ക് വാങ്ങിവന്നേ"
അവൻ കളി നിറുത്തി വന്നു അമ്മയുടെ കയ്യിൽനിന്നും സഞ്ചിയും പൈസയും വാങ്ങി കട ലക്ഷ്യമാക്കി അവന്റെ കൈകൊണ്ട് സാങ്കൽപ്പിക സ്റ്റിയറിങ്ങിൽ തിരിച്ചു മറ്റേകൈകൊണ്ട് ഗിയറുകൾ മാറ്റിക്കൊണ്ട് മുന്നോട്ടു പാഞ്ഞു .
വഴിക്കു വച്ച് അയൽ വീട്ടിലെ ഉസ്മാനിക്കയുടെ മോൻ നാസ്സർ അവന്റെ പുത്തൻ സൈക്കിളിൽ വന്ന് ചന്തുവിന്റെ പിന്നിൽ വന്ന് ബെല്ലടിച്ചു .
അവൻ ശരിക്കും പേടിച്ചു ഓട്ടം നിറുത്തി . നാസ്സർ സൈക്കിളും കൊണ്ട് ചന്തുവിനെയും കടന്ന് കളിയാക്കി ചിരിച്ചുകൊണ്ട് മുന്നോട്ടു പോയി.
ചന്തു എന്തോമനസ്സിലുറപ്പിച്ച പോലെ കടയിലേക്ക് നടന്നു.
കടക്കാരൻ കുമാരേട്ടൻ ചിരിച്ചുകൊണ്ട് ചന്തുവിനോട് പറഞ്ഞു " ചന്തു നീ ഒന്നും ചെയ്യരുതേ മോനെ, അവനു അൽപ്പം തലക്കനം കൂടുതലാ , അവനുള്ള ശിക്ഷ ദൈവം കൊടുത്തോളും "
ചന്തു ഒന്നും മിണ്ടാതെ തന്റെ കയ്യിലെ സഞ്ചി കുമാരേട്ടന് നീട്ടികൊണ്ടു പറഞ്ഞു " കുമാരേട്ടാ അരക്കിലോ തേങ്ങാപ്പിണ്ണാക്ക് ".
കുമാരേട്ടൻ ഒരു കടലാസ്സുകൊണ്ട് കുമ്പിൾകുത്തി അതിൽ തേങ്ങാപ്പിണ്ണാക്ക് ചാക്കിൽനിന്നും എടുത്തു നിറച്ചു് തുലാസിൽ വച്ച് തൂക്കിയശേഷം ഒരു കാല് ചാക്കിന്റെ മുകളിലേക്ക് കയറ്റിവെച്ചു അതിനെ ചാക്ക് നാരുകൊണ്ട് കെട്ടാൻ തുടങ്ങി .
പിന്നെ അത് അവന്റെ സഞ്ചിയിലേക്കു വച്ചുകൊടുത്തു.
അവൻ ബാക്കി പൈസക്ക് നാരങ്ങാമിഠായിയും വാങ്ങി അവിടെനിന്നും അവന്റെ കാറു മോടിച്ചു് വീട്ടിലേക്ക് തിരിച്ചു .
വീട്ടിലെത്തി അടുക്കളഭാഗത്തേക്കു നടന്നു സഞ്ചി അമ്മയെ ഏൽപ്പിച്ചു .
'അമ്മ അവനോടു ചോദിച്ചു " ബാക്കി യെവിടെ"
അവൻ നാവുനീട്ടിക്കാണിച്ചു കൊണ്ട് കയ്യിലെ നാരങ്ങാമിഠായി അമ്മയ്ക്ക് നീട്ടി.
'അമ്മ ചിരിച്ചുകൊണ്ട് അതിലൊന്നെടുത്തു വായിലിട്ടുകൊണ്ടു പറഞ്ഞു " ശാന്തിക്കും കൊടുക്കണേ "
അവൻ "ആ അമ്മേ" എന്നും പറഞ്ഞു അവിടെനിന്നും ശാന്തിയുടെ അടുത്തേക്ക് നടന്നു.
അവൻ നടന്ന് ശാന്തിയുടെ അടുത്തെത്തിയപ്പോൾ അവൾ മണ്ണും ചിരട്ടയും ഇലകളും കൊണ്ട് ചോറും കറിയും ഉണ്ടാക്കുകയായിരുന്നൂ .
അവൻ അവൾക്കു മിഠായി വായിൽ വച്ചുകൊടുത്തു .
അങ്ങനെ അവർ കളിയിൽ മുഴുകിയിരിക്കുമ്പോളാണ് ചന്തുവിന്റെ സുഹൃത്ത് റഷീദിന്റെ വീട്ടിൽനിന്നും അവന്റെ ഉച്ചത്തിലുള്ള നിലവിളികേട്ടതു് .
ചന്തുവും ശാന്തിയും 'അമ്മ കാണാതെ പതുങ്ങിപ്പതുങ്ങി വീട്ടിൽനിന്നും വേലിയുടെ ഇടയിലുള്ള വഴിയിലൂടെ പുറത്തുകടന്നൂ .
അപ്പോഴുണ്ട് ഒരു ചേരപ്പാമ്പ് ആരെയും കൂസാതെ മുന്നിലോടെ ഇഴഞ്ഞു പോവുന്നു .
ചന്തു ചരൽ വാരിയെറിഞ്ഞു അതിനെ ഓടിച്ചു കൊണ്ട് റഷീദിന്റെ വീട്ടി ലേക്കു ഓടി .
വഴിക്കു വച്ച് റസിയയേയും അവർ കൂട്ടാൻ മറന്നില്ല .
അങ്ങനെ അവർ റഷീദിന്റെ വീടിന്റെ മുന്നിലെത്തി .
മുറ്റത്ത് അവന്റെ ഉമ്മ കയ്യിൽ വടിയുമായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ടായിരുന്നൂ .
ഉമ്മ കാണാതെ ചന്തു അവന്റെ കരച്ചിൽ കേൾക്കുന്ന സ്ഥലത്തേക്ക് എത്തിനോക്കി .
അപ്പോഴതാ കൈകൾ കൂട്ടി തൂണിൽ കെട്ടിയനിലയിൽ റഷീദ് നിൽക്കുന്നു.
അവന്റെ കരച്ചിലിനിടയിൽ പറഞ്ഞ " ഉമ്മ ഇനി ഞാൻ വികൃതി കളിക്കില്ല എന്നെ അഴിച്ചു വീട് എന്റെ കണ്ണ് എറിയുന്നൂ ഉമ്മ " ആ വാക്കിൽ നിന്നും കാര്യം ചന്തുവിന് മനസ്സിലായി .
റഷീദിന്റെ ഉമ്മ അവനെ തൂണിൽ പിടിച്ചു കെട്ടിയിട്ട ശേഷം കണ്ണിൽ നല്ല പച്ചമുളക് അരച്ച് തേച്ചതാണ് .
ചന്തുവിനോദ് റസിയയും ശാന്തിയും എന്തെങ്കിലും ചെയ്യാൻ പറഞ്ഞു .
അവൻ പിന്നെ ഒന്നുമാലോചിച്ചില്ല.
റഷീദിന്റെ വീടിന്റെ മുന്നിലെ റോഡിൻറെ അരികിൽ ഇറക്കിയിട്ട കരിങ്കൽ ചീളുകളിൽ ഒന്നെടുത്തു്.
പിന്നെ ഒളിഞ്ഞുനിന്നു ഉമ്മകാണാതെ ഒരേറ്.
പിന്നെ എല്ലാവരും അവിടെനിന്നും തിരിഞ്ഞോടി.
ഉമ്മയുടെ നെറ്റിയിൽ തന്നെ ആ കരിങ്കല്ലിന്റെ ചീള് കൊണ്ടു .
അവർ വേദനകൊണ്ടു പുളഞ്ഞുകൊണ്ട് അവർ അലറി വിളിച്ചു .
അതിനിടയിൽ ആളുകൾ ആ നിലവിളികേട്ട് അവിടെ തടിച്ചുകൂടി.
ആർക്കുമറിയില്ല ആരാ എറിഞ്ഞതെന്ന് .
എന്നാലും ഒരു സംശയത്തിന്റെ അടിസ്ഥാനത്തിൽ കുറച്ചു പേര് ഉമ്മയെയും കൂട്ടി ചന്തുവിന്റെ വീട്ടിലേക്കു തിരിച്ചു .
അവിടെ ചെന്നപ്പോൾ അവർ തകൃതിയായ കളിയിൽ മുഴുകിയിരിക്കുകയായിരുന്നൂ
എന്നാലും അവർ മുറ്റത്തേക്ക് കയറി അകത്തേക്ക് നോക്കി വിളിച്ചു " ഇവിടെ ആരുമില്ലേ ".
ആ വിളികേട്ടു 'അമ്മ അകത്തുനിന്നും ഇറങ്ങി വന്നു .
പിന്നെ അമ്മയെ നോക്കി അതിലൊരാൾ ചോദിച്ചു " ചന്തു ഇവിടെനിന്നും പുറത്തെങ്ങാനും പോയിരുന്നോ "
'അമ്മ " ഇല്ല കുമാരേട്ടന്റെ കടയിലേക്ക് മാത്രമേ പോയുള്ളൂ ," എന്നി പറഞ്ഞുകൊണ്ട് മുറ്റത്തേക്കിറങ്ങി അവർ കളിക്കുന്നിടത്തേക്കു നോക്കി .
അവർ അതൊന്നും ശ്രദ്ധിക്കാതെ അവരുടെ കളിയിൽ മുഴുകിയിരുന്നൂ .
'അമ്മ ചന്തുവിനെ വിളിച്ചു ചോദിച്ചു " എടാ ചന്തു നീ ഈ കളിക്കിടയിൽ എവിടെയെങ്കിലും പോയോ "
ശാന്തിയാണ് അതിനു മറുപടി പറഞ്ഞത് " അമ്മെ ഞാനാ പോയെ റസിയയെ വിളിക്കാൻ "
'അമ്മ വിശ്വാസത്തോടെ അവരെ നോക്കി ചിരിച്ചുകൊണ്ട് വന്നവരെ നോക്കി പറഞ്ഞു " ഇവരെവിടെയും പോയില്ലല്ലോ "
വന്നവർ ക്ഷമചോദിച്ചുകൊണ്ടു അവിടെനിന്നും പോയി .
അവർ പോയിക്കഴിഞ്ഞപ്പോൾ 'അമ്മ മെല്ലെ നടന്നു ചന്തുവിന്റെ അടുത്തേക്ക് നടന്ന് ചോദിച്ചു " അപ്പൊ നീ അതിനിടയിൽ ഇവിടെനിന്നും പോയി ഒപ്പിച്ച വേലയാണത് , അച്ഛൻ വരട്ടെ ഞാൻ ശരിയാക്കി തരാം "
ചന്തുവും ശാന്തിയും റസിയയും അമ്മയോട് ചോദിച്ചു " അമ്മെ ശരിക്കും ഞങ്ങൾക്കറിയില്ല, എന്താ സംഭവിച്ചത് "
'അമ്മ ചിരിച്ചുകൊണ്ട് അവിടെനിന്നും തിരിഞ്ഞു വീടിന്റെ മുറ്റത്തേക്ക് നടന്നു.
തുടരും
.
കുസൃതി പർവ്വം
സത്യദാസ് എം .പി ,
ഭാഗം - നാല്
അന്ന് ഒരു ശനിയാഴ്ചയായിരുന്നൂ.
കാലത്തു് ഇടവഴിയിൽനിന്നും ആരെയോ സംസാരം കേട്ട് ചന്തുവിന്റെ 'അമ്മ അങ്ങോട്ടേക്ക് നോക്കി .
അത് റഷീദിന്റെ ബാപ്പയും ഉമ്മയും ആയിരുന്നൂ .
അവർ അയൽവീട്ടിലെ നാസറിന്റെ ഉമ്മയുമായി റഷീദിന്റെ ചേച്ചിയുടെ നിക്കാഹിന്റെ കാര്യങ്ങളെപ്പറ്റി ഉച്ചത്തിൽ സംസാരിച്ചു നിൽക്കുകയിരുന്നൂ.
ചന്തുവിന്റെ 'അമ്മ വരാന്തയിൽ നിന്നും ഇറങ്ങി പറമ്പിലെ നാസറിന്റെ വീടിന്റെ അതിർത്തിയോടടുത്തുള്ള ഇല്ലി വേലിയുടെ അരികിലേക്ക് നടന്നൂ .
അമ്മയുടെ അങ്ങോട്ടേക്കുള്ള നടത്തം കണ്ട് ചന്തുവും ശാന്തിയും അമ്മയോടൊപ്പം അങ്ങോട്ടേക്ക് നടന്നൂ.
കുറച്ചു സമയം 'അമ്മ അവരോടു വിശേഷം പങ്കുവച്ചങ്ങനെ ഇരുന്നൂ.
അപ്പോൾ ചന്തുവും ശാന്തിയും അവരുടെ മുഖത്തുനോക്കിക്കൊണ്ട് അങ്ങനെ നിന്നൂ. അപ്പോൾ 'അമ്മ തല തിരിച്ചു അവരോടു പറഞ്ഞു മക്കള് പോയി ക്കളിച്ചോ.
അതിനിടയിൽ അവർ സംസാരമവസാനിപ്പിച്ചു് പിരിഞ്ഞു .
റഷീദിന്റെ ഉമ്മയും ബാപ്പയും അവിടെനിന്നും നടന്നു ചന്തുവിന്റെ വീട്ടിലേക്കുള്ള വഴിയിലേക്ക് കയറി .
മുറ്റത്തു കിടന്നിരുന്ന തെങ്ങോല വലിച്ചു പറമ്പത്തേ ക്കി ട്ടുകൊണ്ടു അവർ മുറ്റത്തേക്ക് കയറി.
ചന്തുവിന്റെ അമ്മ അവരെ സ്വീകരിച്ചു വരാന്തയിലിരുത്തി.
പിന്നെ ചന്തുവിനോടും ശാന്തിയോടും അതുപോലെ അവരുടെ അമ്മയോടുമായി റഷീദിന്റെ ചേച്ചിയുടെ നിക്കാഹിനേക്കുറിച്ചു് പറഞ്ഞുകൊണ്ട് അവരോടു സമ്മതം വാങ്ങി അവിടെനിന്നും പെട്ടെന്ന് തന്നെ ഇറങ്ങി .
ചന്തുവും ശാന്തിയും റസിയയും റഷീദും കൂടി കൈത്തലങ്ങൾ വരാന്തയോടടുത്ത തറയിൽ കമഴ്ത്തി വച്ചുകൊണ്ടു അക്കുത്തിക്കുത്താറടി .................... എന്ന് തുടങ്ങുന്ന കളിയിൽ മുഴുകി .
അപ്പോളേക്കും അവരോട് വീട് നോക്കാനേൽപ്പിച്ചുകൊണ്ട് ചന്തുവിന്റെ 'അമ്മ അങ്ങാടിയിലേക്ക് സാധനം വാങ്ങാനായി ഇറങ്ങി.
അപ്പോഴതാ മീൻകാരൻ മൂസാക്ക അയാളുടെ മീൻ കൊട്ടയുമാട്ടിക്കൊണ്ടു കൂയ്..... നല്ല പിടക്കണ മത്തി..... കൂയ്.....എന്നും വിളിച്ചുകൊണ്ട് ആ വഴിയിലൂടെ കടന്ന് പോവുന്നുണ്ടായിരുന്നൂ.
ചന്തുവിന്റെ 'അമ്മ അയാളുടെ മീൻ കൊട്ടയുടെ അരികിൽ ചെന്ന് അതിലൊന്ന് എത്തിനോക്കിയശേഷം അവിടെനിന്നും അങ്ങാടിയിലേക്ക് നടന്നൂ .
റഷീദും റസിയയും കളിതാൽക്കാലത്തേക്കു മതിയാക്കി വേഗം വരാമെന്നും പറഞ്ഞു അവരുടെ വീടുകളിലേക്ക് ഓടിപ്പോയി.
ചന്തുവും ശാന്തിയും കളി നിറുത്തി തമ്മിൽ തമ്മിലൊന്നു നോക്കിയാ ശേഷം എന്തോ മനസ്സിലുറപ്പിച്ചപോലെ അകത്തേക്ക് നടന്നു .
അകത്തു കയറി വാതിലുചാരികൊണ്ട് നേരെ അടുക്കളലക്ഷ്യമാക്കി അവർ നടന്നൂ .
ചന്തു അവിടെയുണ്ടായിരുന്ന അലമാരിയിലൊന്നിന്റെ വാതിൽ തുറന്ന് പാൽപ്പൊടിയുടെ ടിന്നെടുത്തു് ശാന്തിയുടെ കയ്യിലേൽപ്പിച്ചു ഏൽപ്പിച്ചു .
പിന്നെ അതിനടുത്തു തന്നെയുള്ള പഞ്ചസാരയുടെ കുപ്പിയും കയ്യിലെടുത്തു അവൻ ആ അലമാരയുടെ വാതിലടച്ചു.
പിന്നെ രണ്ടു സ്പൂൺ കഴുകി തുടച്ചെടുത്തു് ഒരു സ്പൂൺ ശാന്തിക്ക് കൊടുത്തു് കൊണ്ട് അവന്റെ കയ്യിലെ സ്‌പൂണിനാൽ കുപ്പിയും തിന്നും തുറന്ന് കുറച്ചു പാൽപ്പൊടിയും കുറച്ചു പഞ്ചസാരയും എടുത്ത് വായയിലിട്ടു .
നല്ല രസം പാൽപ്പൊടിയിലെ പാലിന്റെയും പഞ്ചസാരയിൽ മധുരത്തിന്റെയും ആ രുചി ഒന്ന് വേറെത്തന്നെയാണേ.
അതിനിടയിൽ ആരോ കോളിംഗ് ബെല്ലടിച്ചു ശാന്തി വേഗം ഓടിപ്പോയി വാതിൽ തുറന്നൂ .
അപ്പോളതാ 'അമ്മ സഞ്ചിയിൽ സാധനങ്ങളുമായി നിൽക്കുന്നൂ .
'അമ്മ ശാന്തിയോട് ചോദിച്ചു " എന്താ വികൃതി ഒപ്പിച്ച മട്ടുണ്ടല്ലോ "
ശാന്തി ഒന്നുമില്ലമ്മേ എന്ന് പറയലും അവളുടെ വായിലുണ്ടായിരുന്ന പാൽപ്പൊടി മെല്ലെ ചുണ്ടിന്റെ വശങ്ങളൂടെ പുറത്തേക്കു തെറിച്ചു.
'അമ്മ " ആഹാ ഇതായിരുന്നോ നിങ്ങളെ പരിപാടി" എന്നും പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി അടുക്കളയിലേക്കു നടന്നൂ .
ചന്തു പാൽപ്പൊടി വായയിൽ പറ്റിയാൽ ഒന്നും മിണ്ടാൻ പറ്റാതെ കുറച്ചു വിഷമിച്ചെങ്കിലും അടി ഉറപ്പാണെന്നറിഞ്ഞ നിമിഷം തന്നെ തിന്നും കുപ്പിയും അവിടെ തന്നെ ഉപേക്ഷിച്ചു അടുക്കള വാതിലിലൂടെ എഴുന്നേറ്റോടി .
ആ സമയത്തിനുള്ളിൽ ശാന്തിയും മുറ്റത്തേക്കിറങ്ങിയിരുന്നൂ .
രണ്ടു പേരും കൂടി മുന്നിലെ ബക്കറ്റിൽ നിന്ന് വായകഴുകിക്കൊണ്ടു റഷീദിന്റെ വീട് ലക്ഷ്യമാക്കി ഓടി.
ഉച്ചയായപ്പോൾ മെല്ലെ രണ്ടാളും പതുങ്ങി വന്ന് അടുക്കളയിലേക്കു എത്തിനോക്കി 'അമ്മ അവിടെങ്ങുമില്ല .
പിന്നെ മെല്ലെ അകത്തേക്ക് കയറി ആ വഴി വരാന്തയിലേക്ക് നടന്നൂ .
അവിടെ 'അമ്മ അവരെയും കാത്തിരിപ്പുണ്ടായിരുന്നൂ.
മെല്ലെ അമ്മയുടെ അരികിലേക്കവർ നടന്നൂ .
പെട്ടെന്ന് 'അമ്മ കസേരയിൽനിന്നും ചാടിയെഴുന്നേറ്റ് കയ്യിലൊളിപ്പിച്ചിരുന്ന വടി വീശി . ചന്തുവിനും ശാന്തിക്കും തുടയിൽ തന്നെ നല്ല അടികിട്ടി.
അവർ വാവിട്ടു നിലവിളിച്ചു .
കുറച്ചു കഴിഞ്ഞു 'അമ്മ ആ വടി ദൂരെ ക്കളഞ്ഞുകൊണ്ട് അവരുടെ മുമ്പിലിരുന്ന് അവരേ ചേർത്തണച്ചാശ്വസിപ്പിച്ചു .
പിന്നെ അവരെയും കൂട്ടി അകത്തേക്ക് നടന്നൂ.
തുടരും
കുസൃതി പർവ്വം
സത്യദാസ് എം .പി ,
ഭാഗം - അഞ്ചു്
അന്ന് അമ്മയും അച്ഛനും കൂടി എന്തോ അത്യാവശ്യകാര്യത്തിനായി കാലത്തു് തന്നെ വീട് ചന്തുവിനേയും ശാന്തിയെയും നോക്കാനേല്പിച്കൊണ്ട് അവിടെനിന്നും ഇറങ്ങി .
പോകുന്ന വേളയിൽ അച്ഛൻ അവരോടു പറഞ്ഞേൽപ്പിച്ചു "ഉച്ചഭക്ഷണം ഞങ്ങൾ കൊണ്ട് വരും കേട്ടോ , ഞങ്ങൾ ഉച്ചയാവുമ്പോളേക്കും എത്തും " അവർ അവിടെ നിന്നും നടന്നു റോഡിലേക്ക് കയറി നടന്നു നീങ്ങി .
അവർ വരാന്തയിലിരുന്നു അന്നത്തെ പത്രത്തിലെ ചിത്രങ്ങളും നോക്കി അങ്ങനെ സമയം കളഞ്ഞു .
ഒരു പൂച്ച വരാന്തയിലേക്ക് കയറാനായി അവരോടു അനുവാദം ചോദിക്കാനായി മുറ്റത്തു നിന്നുമുള്ള പടികൾക്കരികിലിരുന്നു അവരെ നോക്കി കണ്ണ് ചിമ്മിക്കൊണ്ട് ങ്യാവൂ ....ങ്യാവൂ .... എന്ന് കരയാൻ തുടങ്ങി .
ചന്തു അതിനെ വരാന്തയിൽ നിന്നും ചാടിയെഴുന്നേറ്റുകൊണ്ടു ഓടിച്ചു വിട്ടു.
കുറച്ചു കഴിഞ്ഞപ്പോൾ റഷീദും റസിയയും അങ്ങോട്ടേക്ക് ഓടി വന്നു,
അവർ അവരുടെ കളികളിൽ മുഴുകി.
സമയം ഉച്ചയോടടുത്തു , ചന്തുവിനും ശാന്തിക്കും വിശക്കാന് തുടങ്ങി .
അമ്മയുടെ അടി പേടിച്ചു അടുക്കളയിൽ കയറാൻ ഒരു ഭയം അവരിൽ നിഴലിച്ചിരുന്നൂ .
അപ്പോഴാണ് റഷീദിന്റെ കണ്ണ് അടുത്ത വീട്ടിലെ ഗോപാലേട്ടന്റെ കിഴങ്ങിലേക്കു പതിഞ്ഞത് അവൻ ഉടൻ തന്നെ തന്റെ സുഹൃത്തുക്കൾക്ക് വേണ്ടി പുതിയ പദ്ധതിക്ക് രൂപം കൊടുത്തു .
അങ്ങനെ അവർ ആ വീടിന്റെ പറമ്പിലെ ഗോപാലേട്ട്ടന്റെ കിഴങ്ങിന്റെ കൂട്ടത്തിനടുത്തേക്കു ചെന്നു തലതിരിച്ചുകൊണ്ട് ചുറ്റും നോക്കി .
അവിടെങ്ങും ഒരു കുഞ്ഞുമില്ലെന്നു ഉറപ്പിച്ചശേഷം ആ കിഴങ്ങിന്റെ മൂട്ടിൽ ചുറ്റുമായി ഒരു കമ്പുകൊണ്ട് കുഴിക്കാൻ ആരംഭിച്ചു .
കുറച്ചു നേരം കൊണ്ട് അവർക്കാവശ്യമുള്ള കിഴങ്ങു സംഘടിപ്പിച്ചുകൊണ്ടു ആ കൊമ്പു അവിടെ തന്നെ കുത്തി നിറുത്തിക്കൊണ്ട് അവർ അവിടെനിന്നും ഗോപിയുടെ വീട്ടിലേക്കു നടന്നു .
പിന്നെ നേരെ ആ പറമ്പിന്റെ ഒരു വശത്തായുള്ള തെങ്ങിന്റെ അരികിലെ ചവറുകൂനയ്ക്കുള്ളി ലായി ആ കിഴങ്ങു വച്ച് കൊണ്ട് നിന്നു .
ശാന്തി അടുക്കളയിൽനിന്നും ഒരു കടലാസ്സു കഷണവും തീപ്പെട്ടിയുമായി അങ്ങോട്ടേക്ക് വന്നു .
ഗോപിയും റഷീദും കൂടി തീപ്പട്ടിയിൽനിന്നും കടലാസ്സിലേക്ക് തീ പകർന്ന ശേഷം ആ തീ റഷീദ് ആ ചവറു കൂനയ്ക്ക് വച്ചു ,
കുറച്ചു കഴിയുമ്പോളേക്കും ആ തീ ആ ളിപ്പടർന്നു.
ഗോപി മുറ്റത്തെ ബക്കറ്റിൽനിന്നും മഗ്ഗിൽ വെള്ളം എടുത്തുകൊണ്ടുവന്ന് ആ തീയിൽ കുടഞ്ഞു അതിനെ നിയന്ത്രണ വിധേയമാക്കി .
അതിനിടയിൽ ആ കിഴങ്ങു ചുടുമ്പോഴുള്ള മണം ആ പരിസരമാകെ നിറഞ്ഞു.
ഒരു കമ്പെടുത്തുകൊണ്ടു റഷീദ് ആ കിഴങ്ങു തട്ടി പുറത്തെടുത്തുകൊണ്ടു അതിന്റെ ചൂട് തണിയുന്നതും കാത്തിരുന്നു .
കുറച്ചു കഴിഞ്ഞു അവർ കൂട്ടമായി നിരന്നിരുന്നു കൊണ്ട് കിഴങ്ങെടുത്തു് തോല് നീക്കം ചെയ്തുകൊണ്ട് ഭക്ഷിക്കാൻ തുടങ്ങി .
അവർ അതെ ആസ്വദിച്ച് കഴിച്ചുകൊണ്ട് അങ്ങനെ ഇരുന്നു .
അത് കഴിഞ്ഞു ബക്കറ്റിൽനിന്നും കുറച്ചു വെള്ളവും മുക്കിക്കുടിച്ചശേഷം നേരെ വരാന്തയിലേക്ക് നടന്നൂ .
അങ്ങനെ യിരിക്കെ ചന്തുവിന്റെ അമ്മയും അച്ഛനും അങ്ങോട്ട് കയറി വന്നു . കയ്യിൽ രണ്ടു കടലാസ്സു പൊതികളുമുണ്ടായിരുന്നു .
ചന്തുവിന്റെ അച്ഛൻ എന്തോ മനം പിടിച്ചുകൊണ്ടു വന്നു ചോദിച്ചു എന്താ ഒരു മണം . ചന്തു "അറിയില്ലച്ഛാ കുറെ നേരായി മണക്കുന്നൂ" എന്നും പറഞ്ഞുകൊണ്ട് അച്ഛന്റെ അരികിലേക്ക് നടന്നു .
അവരെ കണ്ടപ്പോൾ റഷീദും റസിയയും "പോട്ടേ" എന്നും ചോദിച്ചുകൊണ്ട് അവിടെനിന്നും ഇറങ്ങിയോടി .
അങ്ങനെ ചന്തുവിന്റെ അച്ഛൻ കയ്യിലെ പൊതികൾ അവരെഏല്പിച്ചുകൊണ്ടു പറഞ്ഞു കോഴിബിരിയാണിയാ .
രണ്ടു പേരും സന്തോഷത്തോടെ നേരെ അകത്തേക്ക് ഓടി .
അങ്ങനെ കുറച്ചു സമയത്തിനകം അവർ ഭക്ഷണവും കഴിച്ചുകൊണ്ട് വരാന്തയിലേക്ക് വന്നു പുറത്തേക്കു നോക്കി .
അച്ഛൻ മുറ്റത്തിനരികിലുള്ള തീക്കൂട്ടിയ സ്ഥലത്തിനടുത്തു നിന്നും എന്തോ കണ്ടു പിടിച്ചപോലെ നീട്ടിവിളിച്ചു " എടാ ചന്തു ...ഇവിടെ വാ ...."
ചന്തു പിടിച്ചുകൊണ്ടു അങ്ങോട്ട് നടന്നു .
അതിനിടയിൽ 'അമ്മ അങ്ങോട്ടേക്ക് കടന്നു വന്നു .
അച്ഛൻ അമ്മയോട് പറഞ്ഞു " ഇത് കണ്ടോ ഇവർ ഇവിടെ തീയിട്ടു കിഴങ്ങു്
ചുട്ടു കഴിച്ചിരിക്കുകയാ കണ്ടില്ലേ "
ചന്തു മെല്ലെ മെല്ലെ നടന്ന് നടന്ന് അച്ഛന്റെ കൈയ്യകലത്തിലെത്തിയ ശേഷം മെല്ലെ നീങ്ങിക്കൊണ്ടിരുന്നൂ അച്ഛന്റെ കയ്യിലെ കിട്ടിയാൽ അടിയുടെ പൂരമായിരിക്കുമെന്നറിയാവുന്നതിനാൽ വേലിയ്ക്കരികിലുള്ള വിടവിലൂടെ റഷീദിന്റെ വീട് ലക്ഷ്യമാക്കി അവൻ ഓടി അവനു പിന്നാലെ പിന്നാലെ ശാന്തിയും ജീവനും കൊണ്ടോടി .
തുടരും
കുസൃതി പർവ്വം
സത്യദാസ് എം .പി .
ഭാഗം – ആറ്
അമ്മ രാവിലെ എഴുന്നേ റ്റു ശാന്തിയുടെ കഴുത്തിലും നെറ്റിയിലും മാറിമാറി കൈപ്പത്തിയുടെ പുറം തിരിച്ചുകൊണ്ട് തൊട്ടുനോക്കിക്കൊണ്ട് പറഞ്ഞു "ദൈവമേ നല്ല പനിയുണ്ടല്ലോ , ഏതായാലും ഒന്ന് ആശുപതിയിലേക്കു പോയി ഒന്ന് കാണിക്കാം ഇല്ലേ മോളെ ".
അങ്ങനെ ചന്തുവിനെയും ശാന്തിയും വേഗം എഴുന്നേൽപ്പിച്ചു ഒരുക്കി.
അമ്മയും വേഗം ഒരുങ്ങി , ശാന്തിയെ എടുത്ത് തോളിൽ ഇട്ടുകൊണ്ട് തന്റെ കയ്യിലെ താക്കോൽകൂട്ടം ചന്തുവിന്റെ കയ്യിലേൽപ്പിച്ചു വീട് പൂട്ടാൻ ആവശ്യപ്പെട്ടു .
ചന്തു വാതിൽ പൂട്ടുന്നതും നോക്കി കുറച്ചു സമയം നിന്നു .
അത് കഴിഞ്ഞു അവിടെനിന്നും ഇറങ്ങി മുറ്റത്തുകൂടെ ചന്തുവിനെയും കൂട്ടി നടന്ന് റോഡിലേക്ക് കയറി .
വഴിയിൽ വച്ച് അടുത്ത വീട്ടിലെ ഗോപാലേട്ടന്റെ മകൾ അമ്മയുടെ അടുത്തെത്തി കാര്യമാരാഞ്ഞു .
'അമ്മ അവരോട് ശാന്തിയുടെ അസുഖ വിവരം വലിയ്യ് വിഷമത്തോടെ അവതരിപ്പിച്ചു .
അപ്പോൾ സുമതിയേച്ചി പറഞ്ഞു " ദൈവം അറിഞ്ഞു കൊടുത്തതാ ഇവരുടെ ശല്യംകൊണ്ട് മനുഷ്യന്മാർക്ക് സ്വര്യമുണ്ടോ "
അമ്മയുടെ മുഖത്തെ ദയനീയത കണ്ട സുമതിയേച്ചി പറഞ്ഞു തുടങ്ങി " അറിയോ വിശേഷം ഇവിടെ പറമ്പിൽ അച്ഛൻ കുഴിച്ചിട്ട കിഴങ്ങിന്റെ കൊമ്പ് ഇന്നലെ അച്ഛൻ തടമെടുത്തു് നോക്കിയപ്പോൾ അവിടെ കൊമ്പുമാത്രമേ ഉണ്ടായിരുന്നുള്ളൂ . ഞങ്ങൾ ആദ്യം വിചാരിച്ചേ മുള്ളൻ പന്നിയാണെന്നാ അതിനു സാരിയും ചുറ്റും വലിച്ചു കെട്ടിയിരുന്നൂ രണ്ടുദിവസം മുമ്പാണ് കുമാരേട്ടന്റാടത്തെ രമയാ കണ്ടത് ഇവരും ആ കൂട്ടരും കൂടി കിഴങ്ങു് എടുത്തു കൊമ്പ് കുത്തിവെക്കുന്നത് "
അമ്മ ആ വിവരമറിഞ്ഞപ്പോലെ തന്നെ ചന്തുവിനെ നോക്കിക്കൊണ്ടു കോപത്തോടെ പറഞ്ഞു " അച്ഛൻ വരട്ടെ ഞാൻ കാണിച്ചു തരുന്നുണ്ട് "
പിന്നെ അധികം സമയം അവിടെ നിന്നില്ല .
ചന്തു ആ നടത്തത്തിലും സുമതിയേച്ചിയെ തിരിഞ്ഞുനോക്കാൻ മറന്നില്ല .
അവർ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നൂ ആ നോട്ടത്തിൽ .
ശാന്തി അമ്മയുടെ തോളി ൽക്കിടന്ന് സുമതിയേച്ചിയെ സൂക്ഷിച്ചുനോക്കിക്കൊണ്ടു അങ്ങനെ കിടന്നൂ.
അങ്ങനെ അവർ അടുത്തുതന്നെയുള്ള സര്‍ക്കാര്‍ ആശുപതിയിലേക്ക് നടന്നൂ.
ആശുപത്രിയിൽ എത്തി 'അമ്മ വേഗം ചന്തുവിനെ ഓ പി ടിക്കറ്റിനുള്ള കൗണ്ടറിലേക്ക് പറഞ്ഞയച്ചു .
അവൻ കുറച്ചു സമയത്തിനകം ഓ പി ടിക്കറ്റുമായി വന്നു അത് അമ്മയ്ക്ക് കൊടുത്തു .
അങ്ങനെ അവർ ഡോക്ടറുടെ അടുത്തേക്ക് നടന്നൂ .
ഡോക്ടർ ശാന്തിയെ പരിശോധിച്ചു് ഒരു കടലാസ്സിൽ മരുന്ന് കുറിച്ചശേഷം അവർ പറഞ്ഞയച്ചു.
അവിടെ അരികിലായുള്ള മരുന്ന് കടയിൽ നിന്നും മരുന്നും വാങ്ങി അവർ വീട്ടിലേക്കു യാത്ര തിരിച്ചു .
വഴിയിൽ 'അമ്മ സുമതിയേച്ചി പറഞ്ഞകാര്യത്തെ സംബന്ധിച്ച് വിശദമായി പറഞ്ഞു . ഇനി വികൃതി ഒന്നും കളിക്കരുതെന്ന് ഒരു ഉപദേശവും നൽകി .
വഴിക്കുവച്ചു അവരെ കണ്ട് ചിരിച്ചുകൊണ്ട് നിൽക്കുന്ന രമേച്ചിയെ അവർ കണ്ടു .
ചന്തുവിന്റെയും ശാന്തിയുടെയും മുഖത്ത് കോപത്തിന്റെ നിഴൽ കണ്ടിട്ടാണെന്നു തോന്നുന്നു രമേച്ചി പറഞ്ഞു "എങ്ങനെയുണ്ട് നാശം പിടിച്ച പിള്ളേര് "എന്നും പറഞ്ഞു ഒന്ന് കാർക്കിച്ചു തുപ്പിക്കൊണ്ട് അവർ നടന്നൂ .
അമ്മയെ അത് അത് വളരെ വിഷമിച്ചെന്നു അവരുടെ ഭാവത്തിൽ നിന്നും മനസ്സിലായി.
പാവം ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നൂ.
അത് പുറത്തു കാണാതിരിക്കാൻ തല താഴ്ത്തിപ്പിടിച്ചാണ് അവർ നടന്നത് .
വീട്ടിലെത്തി ശാന്തിയെ കട്ടിലിൽ കിടത്തിയശേഷം അവൾക്ക് ബാർലി വെള്ളമുണ്ടാക്കാനായി 'അമ്മ അടുക്കളയിലേക്കു നടന്നൂ .
ചന്തു ശാന്തിയുടെ അരികിൽ അവളെയും നോക്കിക്കൊണ്ടു ഇരുന്നൂ .
അപ്പോഴേക്കും റഷീദും റസിയയും വിവരമറിഞ്ഞു അങ്ങോട്ടേക്ക് വന്നു .
അവരും ശാന്തിയുടെ അരികിൽ വന്നു അവൾ ബാർലി വെള്ളം കുടിക്കുന്നതും നോക്കി നിന്നു .
'അമ്മ അവരോടു സുമതിയേച്ചി പറഞ്ഞകാര്യം അവതരിപ്പിച്ചു .
അതിനിടയിൽ ശാന്തി 'ബാര്ലിവെള്ളം കുടിച്ചുകഴിഞ്ഞു, അമ്മ ആ കപ്പുമായി അടുക്കളയിലേക്കു നടന്നൂ .
അപ്പോൾ തളർന്ന ശബ്ദത്തിലും ശാന്തി പറഞ്ഞു "ചന്തു രമേച്ചിക്കു ഒരു പണികൊടുക്കണം"
എല്ലാവരും തലകുലുക്കി സമ്മതിച്ചു.
അങ്ങനെ അവർ അവിടെനിന്നും ഇറങ്ങി കളിക്കാനായി പറമ്പിന്റെ ഒരു മൂലക്കായി നീങ്ങി .
അതിനിടയിൽ റഷീദ് ഓടിപ്പോയി വീട്ടിലെ കാക്കയെ ഓടിക്കാനുപയോഗിക്കുന്ന തെറ്റാലിയുമെടുത്തു വന്നു .
സമയം കടന്നു പോയി ക്കൊണ്ടിരുന്നൂ .
സമയം വൈകുന്നേരമായി അപ്പോഴാണ് രമേച്ചി ഗോപാലേട്ടന്റെ വീട്ടിൽനിന്നും അലുമിനിയം പാത്രത്തിൽ വെള്ളവുമായി പോവുന്നത് അവരുടെ കണ്ണിൽ പെട്ടത് . പി
ന്നെ അവർ പദ്ധതിയൊരുക്കി കാത്തിരുന്നൂ അങ്ങനെ ആരും കാണാതെ മറഞ്ഞു നിന്ന് റഷീദ് തെറ്റാലിക്ക് രമേച്ചിയുടെ പത്രത്തിന് കല്ലടിച്ചു .
എല്ലാവരും ഓടി രക്ഷപ്പെട്ടു .
ചന്തു പിന്നിലൂടെ 'അമ്മ കാണാതെ വീടിന്റെ അകത്തെ ശാന്തിയുടെ അരികിൽ കയറി കിടന്ന് ഉറങ്ങുന്നത് പോലെ നടിച്ചു കിടന്നൂ .
രമേച്ചിയുടെ തലയിൽനിന്നും അലൂമിനിയം പത്രം വെള്ളത്തോടെ താഴെവീണു.
അവർ ചുറ്റും നോക്കി ആരുമില്ല എന്നാലും ആ പത്രവുമവിടെയിട്ട് അവർ ജ്വലിക്കുന്ന കോപത്തോടെ ചന്തുവിന്റെ വീട്ടിലേക്കു കയറി മുറ്റത്തു നിന്ന് ഉറക്കെ വിളിച്ചു.
അമ്മ വീട്ടിനുള്ളിൽ നിന്നും പുറത്തു വന്നൂ .
രമേച്ചി കോപത്തോടെ അമ്മയോട് ഏതൊക്കെയോ വിളിച്ചു പറയുന്നത് അവ്യക്തമായ സ്വരത്തിൽ ചന്തുകേട്ടു .
അമ്മ അകത്തു കയറി നോക്കിയപ്പോൾ ചന്തു നല്ല ഉറക്കം നടിച്ചു കിടക്കു കയായിരുന്നൂ .
അത് കണ്ടു 'അമ്മ തിരിച്ചു പോയി രമേച്ചിയോടു പറഞ്ഞു " രമേ നിനക്ക് ആള് മാറിപ്പോയതാ ചന്തു അതാ അകത്തു കിടന്നു ഉറങ്ങുന്നൂ , നീ കണ്ടോ ചന്തു എറിഞ്ഞതായി "
അവർ പറഞ്ഞു " ഇല്ല " '
അമ്മ പറഞ്ഞു " അപ്പൊ നീയങ്ങു തീരുമാനിച്ചു അവനാണ് എന്ന് , നീ പോ അവൻ അതൊന്നുമറിയാതെ കിടക്കുകയാ "
രമേച്ചി അവിടെനിന്നും ഇറങ്ങിപ്പോയി .
അമ്മ അകത്തേക്ക് കയറി അവരുടെ അടുത്തേക്ക് നടന്ന് വന്നു ചന്തുവിന്റെ മുടിയുടെ വിരലൊടിച്ചുകൊണ്ടു ഇരുന്നൂ .
പിന്നെ എഴുന്നേറ്റു അടുക്കളയിലേക്കു നടന്നൂ .
തുടരും
കുസൃതി പർവ്വം
എം.പി.എസ്.വീയ്യോത്ത്
ഭാഗം – ഏഴ്
അന്ന് പതിവുപോലെ ശാന്തിയും ചന്തുവും സ്ലേറ്റും പുസ്തകവുമെടുത്തു്
കൂട്ടുകാരോടൊപ്പം വീട്ടിൽനിന്നും കുറച്ചകലെയുള്ള വിദ്യാലയത്തിലേക്ക് പുറപ്പെട്ടു.
ഇരു ചുമലിലൂടെയും തൂങ്ങുന്ന വള്ളിട്രൗസറും കോറത്തുണികൊണ്ടുള്ള ഷിർട്ടുമായിരുന്നു ചന്തുവിന്റെയും റഷീദിന്റെയും വേഷം അതുപോലെ പാവാടയും ബ്ളൗസുമായിരുന്നു ശാന്തിയുടെയും റസിയയുടെയും വേഷം . റസിയ അതിനു പുറമെയായി ഒരു തട്ടത്താൽ തലയിൽ മൂടിയിട്ടുമുണ്ട് .
മഴക്കാലമായതിനാൽ മാനത്ത് വിങ്ങിപ്പൊട്ടാൻ തയ്യാറായിനിൽക്കുന്ന മേഘശകലങ്ങൾ അവരെ നോക്കി ചിരിച്ചുകൊണ്ട്പറന്നു നീങ്ങിക്കൊണ്ടിരുന്നൂ .
മഴ പതിവിലും നേരത്തെ ആരംഭിച്ചതിനാൽ വഴിയിലങ്ങിങ്ങായുള്ള നീർചാലുകളിലൂടെ തെളിനീർ കളകളാരവം മുഴക്കി ചിരിച്ചുല്ലസിച്ചുകൊണ്ട് ഒഴുകുന്നുണ്ടായിരുന്നൂ .
ദൂരെയെങ്ങാണ്ടായി ഒഴുകുന്ന കാട്ടരുവിയുടെ പതിഞ്ഞ കള കള നാദം കേട്ടുകൊണ്ട് അവർ നടന്നു . കുറച്ചുകൂടി ദൂരം നടന്നപ്പോൾ ആ ശബ്ദം അടുത്തടുത്ത് വന്നുകൊണ്ടിരുന്നൂ അങ്ങനെ അവർ ആ നീർച്ചാലിനരികിലായി നിന്നു. ആ തെളിനീരിലൂടെ നോക്കിയാൽ ഒഴുകിനടക്കുന്ന ചെറിയ മൽസ്യക്കുഞ്ഞുങ്ങളെയും വാൽമാക്രികളെയും തെളിഞ്ഞുകാണാം . ആ നീരൊഴുക്കിന് വഴിയൊരുക്കിക്കൊണ്ട് ആ ചാലിന്റെ അടിയിലും വശങ്ങളിലുമുള്ള പച്ചപ്പുല്ലുകൾ ചാഞ്ഞുനിന്നുകൊടുത്തിരിക്കുന്നൂ. ആ കാഴ്ച പ്രകൃതിയെസ്‌നേഹിക്കുന്ന ഓരോരുത്തർക്കും ഒരു അനുഭൂതിയായിരിക്കും .
അപ്പോഴാണ് റസിയ ഒരു കടലാസ്സ് വഞ്ചിയുണ്ടാക്കി ഈ വെള്ളത്തിലൂടെ ഒഴുക്കി വിടാമായിരുന്നൂ എന്ന് പറഞ്ഞത്.
അത് കേട്ടപാതി കേൾക്കാത്തപാതി ചന്തു പുസ്തകത്തിൽനിന്നും ഒന്നുരണ്ട് താളുകൾ കീറിയെടുത്തു് മടക്കി വഞ്ചിയുണ്ടാക്കി ഒന്ന് ശാന്തിക്കും മറ്റൊന്ന് റസിയക്കുമായി നൽകി.
അവർ സന്തോഷത്തോടെ ആ വഞ്ചി നീർച്ചാലിലൂടെ ഒഴുക്കിവിട്ടു .
ആ വെള്ളപ്പാച്ചിലിന്റെ വേഗതയ്ക്കനുസരണമായി വഞ്ചി അവർ നോക്കി നിൽക്കെ കുതിച്ചു നീങ്ങി.
അവർ സന്തോഷത്തോടെ ഓരോരോ കുസൃതികളൊപ്പിച്ചുകൊണ്ട് വിദ്യാലയത്തിന്റെ മുറ്റത്തേക്കു നടന്നു കയറി.
അവർ വിദ്യാലയത്തിലെ ക്‌ളാസ്സ്‌മുറിയിലേക്ക് കാലെടുത്തു് വച്ചപ്പോഴേക്കും ദിഗന്തങ്ങൾ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ഇടിമുഴക്കത്തിന്റെയും കാറ്റിന്റെയും അകമ്പടിയോടെ മഴയാരംഭിച്ചു. ക്ലാസ് മുറിയിലെങ്ങും ഇരുട്ട് പരന്നു .
ആ ഇടിമുഴക്കത്തിന്റെ ശബ്ദം കേട്ട് എല്ലാവരും ശരിക്കും പേടിച്ചു .
അപ്പോഴേക്കും ജാനകി ടീച്ചർ അങ്ങോട്ട് കയറി വന്നുകൊണ്ടു ചന്തുവിന്റെയും മറ്റും മുഖത്തെ ആ ഭയചകിതരായ ഭാവം കണ്ട് ചോദിച്ചു. "ഏതായാലും ഇടിമുഴക്കത്തെയെങ്കിലും നിങ്ങള്ക്ക് പേടിയുണ്ടല്ലോ. ഇന്നേതായാലും ക്‌ളാസ്സില്ല മഴതോർന്നിട്ട് വീട്ടിലേക്കു പൊയ്ക്കോ".
ആ സ്‌കൂൾ കെട്ടിടത്തിന് ഈ ഒര് ശക്തമായ ഇടിയോടുകൂടിയുള്ള മഴ താങ്ങാനുള്ള ശേഷിയുണ്ടോയെന്ന് ടീച്ചർക്ക് സംശയമുള്ളതു പോലെ തോന്നി ആ അവധി പ്രഖ്യാപനം.
ടീച്ചർ ക്‌ളാസിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ തുടങ്ങി കല ശബ്ദത്തോടെയുള്ള അവരുടെ സംസാരം. ചന്തുവും കൂട്ടരും വീട്ടിൽ പോയി പുസ്തകം വച്ച് കുളത്തിലേക്ക് പോകാനായി പദ്ധതിയൊരുക്കി.
കുറച്ചു സമയത്തെ തകർപ്പൻ പ്രകടനത്തിന് ശേഷം മഴ അതിന്റെ ക്ഷീണം തീർക്കാണെന്നമട്ടിൽ തല്ക്കാലം ആ പ്രകടനം നിറുത്തിവച്ചു .
ചന്തുവും കൂട്ടരും അവിടെനിന്നും ഇറങ്ങി പുസ്തകവുമായി വീട്ടിലേക്കു കുതിച്ചുപാഞ്ഞു .
അങ്ങനെ അവര്‍ വീട്ടിലെ വഴിയിലൂടെ നടന്ന് മുറ്റത്തെ പടികള്‍ കയറി അകത്തെ മേശപ്പുറത്ത് പുസ്തകങ്ങള്‍ അടുക്കി വച്ച് വേഷം മാറി അടുക്കളയിലേക്ക് നടന്നു.
അമ്മ അടുക്കളയില്‍ ഉച്ചഭക്ഷണം പാചകം ചെയ്യുന്ന തിരക്കിലായിരുന്നൂ.
ചന്തു തോർത്തും സോപ്പുമായി അമ്മയോട് അനുവാദം വാങ്ങി അപ്പോഴും അമ്മ അവനോട് "മോനെ നിനക്ക് നീന്തല്‍ അറിയില്ലെന്ന ബോധം നിനക്ക് വേണം അബദ്ധമൊന്നും കാണിക്കരുത്" എന്നും പറഞ്ഞു അവിടെയുണ്ടായിരുന്ന വെളിച്ചെണ്ണ കുപ്പിയില്‍നിന്നും ചെമ്പരത്തിയിട്ട് കാച്ചിയ വെളിച്ചെണ്ണ കൈക്കുടന്നയില്‍ പകര്‍ന്നെടുത്ത് അതില്‍ വിരല്‍ തൊട്ട് അവന്റെ ഇരുചെവിയിലും പകര്‍ന്നു ശേഷം രണ്ട് കൈകളിലുമാക്കി അവന്റെ തലയില്‍ ശരിക്കും തേച്ചു പിടിപ്പിച്ചു.
അത് കഴിഞ്ഞു അവന്‍ കൈയ്യിലെ തോര്‍ത്തും സോപ്പുമായി വീട്ടില്‍നിന്നുമിറങ്ങി അതിര്‍ത്തിയിലെ ഇല്ലിവേലിയും കടന്ന് ഇടവഴിലേക്ക് കയറി ഇടവഴിയിലൂടെ റഷീദിന്റെ വീട്ടിലേക്ക് നടന്നു.
റഷീദ് അവനെ വഴിയിലായി കാത്തുനിന്നിരുന്നൂ.
ഇരുവരും കുളം ലക്ഷ്യമാക്കി മത്സരിച്ചോടി കുറച്ചു സമയത്തിനകം അവര്‍ തെങ്ങിന്‍ തോപ്പും പാടവുംകടന്ന് അങ്ങനെ കുളത്തിനരികിലെത്തി.
റഷീദ് തോര്‍ത്ത് കരയ്ക്ക് വച്ച് കുളത്തിലേക്ക് എടുത്ത്ചാടി. പക്ഷെ നിര്ഭാഗ്യമെന്നുപറയട്ടെ എങ്ങുനിന്നോ പൊട്ടിപ്പുറപ്പെട്ട മലവെള്ളപ്പാച്ചിലിന്റെ കുത്തൊഴുക്കില്‍ അവന്റെ കണക്കൂട്ടലോന്നു തെറ്റി.
അവന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള നിലവിളികേട്ട് ചന്തു വലിയവായില്‍ നിലവിളിച്ചു.
അത് കേട്ട് ഓടിക്കൂടിയ നാട്ടുകാരില്‍ ചിലര്‍ ആ മലവെള്ളപ്പാച്ചലിലേക്ക് സ്വന്തം ജീവന്‍പോലും മറന്ന്എടുത്തു ചാടി അവനെ വലിച്ചു കരയ്ക്ക് കയറ്റി.
അങ്ങനെ ഒരാള്‍ അവനെ കരയ്ക്ക് ചെരിച്ചു കിടത്തി വയറില്‍ അമര്‍ത്തി വായിലൂടെ കുടിച്ച വെള്ളം മുഴുവന്‍ പുറത്തേക്കു ഒഴുക്കിക്കളഞ്ഞു .
അപ്പോഴാണ് ചന്തു ആളെ ശരിക്കും ശ്രദ്ധിച്ചത് അത് അവന്റെ അയല്‍ക്കാരനായ മുനീറായിരുന്നൂ.
മുനീര്‍ അവനെ നോക്കി ഒന്ന് ചിരിച്ചു , ചന്തു തിരിച്ചും.
അല്‍പ്പസമയത്തിനകം റഷീദിന്‍റെ ബോധം തെളിഞ്ഞു അങ്ങനെ അവിടെക്കൂടിയ എല്ലാവരും കൂടി റഷീദിനെയും കൊണ്ട് അവന്റെ വീട്ടിലേക്കു യാത്ര തിരിച്ചു.
റഷീദിന്റെ ഉപ്പയും മറ്റും അടുത്തേക്ക് വരുന്ന ആള്‍ക്കൂട്ടത്തെ കണ്ട് ഒന്ന്‍ അതിശയിച്ചു.
ആ ആള്‍ക്കൂട്ടത്തിലുണ്ടായിരുന്ന നാട്ടുപണിക്കാരനായ ചാത്തുവേട്ടന്‍ നടന്ന കാര്യങ്ങള്‍ വള്ളിപുള്ളിവിടാതെ റഷീദിന്റെ ബാപ്പയ്ക്ക് വിശദീകരിച്ചുകൊടുത്തു.
റഷീദിന്റെ ബാപ്പയുടെ കൈ റഷീദിന് ഒന്ന് പൊട്ടിക്കാനായി തരിച്ചെങ്കിലും പിന്നീട് എന്തോ ചിന്തിച്ച് ആ ഉദ്യമത്തില്‍നിന്നും അദ്ദേഹം പിന്മാറി .
കുറച്ചുസമയത്തിനകം ആളുകള്‍ അവിടെനിന്നും പിരിഞ്ഞുപോയി ചന്തു മുറ്റത്തായി അകത്തേക്ക് നോക്കി നിന്നു. അതുകണ്ട് റഷീദിന്റെ ഉമ്മ വരാന്തയിലേക്ക് വന്ന് ചോദിച്ചു “ നീ വീട്ടിലേക്കു പോവുന്നില്ലേ ഇനി എന്തുകാണാന്‍ നില്‍ക്കുവാ”
ചന്തു അതും കേട്ട് വീട്ടിലേക്കു തിരിഞ്ഞു നടന്നു. അപ്പൊ റഷീദിന്റെ ബാപ്പ ഉമ്മയോട് പറയുന്നത് അവന്റെ ശ്രദ്ധയില്‍ പെട്ടത്” നീ എന്തിനാ ആ പാവത്തിനോടങ്ങനെ പറഞ്ഞെ “
അതിനു അവന്റ് ഉമ്മ മറുപടിയായി “ ആ ചെക്കനെ എനിക്ക് കാണുന്നതെ വെറുപ്പാ ഒരിക്കല്‍ എന്റെ നെറ്റിയെറിഞ്ഞു പോട്ടിച്ചതല്ലേ അതങ്ങനെ മറക്കാന്‍ പറ്റുമോ, ആരെന്തൊക്കെ പറഞ്ഞാലും എനിക്കൊന്നുമില്ല” .
ചന്തുവിന്റെ മനസ്സ് അത് കേട്ട് നന്നെ വേദനിച്ചു അവന്‍ അത് പുറത്തു കാട്ടാതെ വീട്ടിലേക്കു നടന്നു.
ആ യാത്രയില്‍ ചെയ്തുകൂട്ടിയ വികൃതിത്തരങ്ങള്‍ അവന്റെ മനസ്സിലൂടെ കടന്ന് പോയി അറിയാതെ അവന്റെ കണ്ണുകള്‍ നിറഞ്ഞു.
വീട്ടിലേക്കുള്ള വഴിക്കരികിലെത്തിയപ്പോളെക്കും മുഖത്തെ ആ ഭാവത്തില്‍ നിന്നും പഴയ രൂപത്തിലേക്കൊരു പരകയപ്രവേശം അവന്‍ നടത്തി .
അങ്ങനെ ചിരിച്ചുകളിച്ചു വീട്ടിലേക്കു നടന്നു.
തുടരും
കുസൃതി പർവ്വം
എം.പി.എസ്.വീയ്യോത്ത്
ഭാഗം – എട്ട്
അന്ന് കാലത്ത് സൈക്കിളിന്റെ കിണി കിണി ശബ്ദം കേട്ടുകൊണ്ടാണ് ചന്തു വീടിന്റെ വരാന്തയിലേക്ക് കടന്ന് വന്നത്. അവന്‍ വരാന്തയില്‍ നിന്നു വീടിന്റെ ചുറ്റിലും ഒന്ന് കണ്ണോടിച്ചു , പക്ഷെ ആരെയും അവിടെങ്ങും കണ്ടില്ല പിന്നെ ശബ്ദംകേട്ട ദിക്കിലേക്ക് വരാന്തയില്‍നിന്നും ഇറങ്ങി നടന്നു. അപ്പോഴതാ വീട്ടില്‍ നിന്നും റോഡിലേക്ക് കടക്കുന്ന കല്പ്പടവുകള്‍ക്കരികിലായി കൂട്ടുകാരനായ മുനീര്‍ സൈക്കിളിന്റെ മുകളില്‍ ഇരുന്ന് അവനെ നോക്കി ചിരിച്ചുകൊണ്ട് നില്‍ക്കുന്നു . അവന്‍ ചോദിച്ചു “നീ എന്തിനാ വിളിച്ചേ” മുനീര്‍ പറഞ്ഞു “റസിയേന്‍റെ ഇത്താത്താന്റെ നിക്കാഹല്ലേ നീ പോവുന്നില്ലേ , ഞാന്‍ ചന്ദ്രേട്ടന്റെ പീടികയില്‍ മുല്ലപ്പൂ വാങ്ങാന്‍ പോവ്വാ, വരുന്നോ” ചന്തു കുറച്ചു സമയത്തെ നിശബ്ദദയ്ക്ക് ശേഷം “ നീ നിക്ക് ഞാന്‍ ഇപ്പൊ വരാം” എന്നും പറഞ്ഞു അവിടെനിന്നും വീട്ടിലേക്കു നടന്നു. വളരെ വേഗം തന്നെ പ്രഭാതകര്‍മ്മങ്ങള്‍ തീര്‍ത്തു അമ്മയോട് സമ്മതവും വാങ്ങി അവന്‍ വീട്ടില്‍ നിന്നും ഇറങ്ങി. മുനീറിന്റെ സൈക്കിളിന്റെ പിന്നില്‍ ഇരുകാലുകളും വശങ്ങളിലേക്ക് ഇട്ട് അവന്‍ ഇരുന്നു. മുനീറും അവനും ഓരോരോ കാര്യങ്ങളും പറഞ്ഞു കളിച്ചു ചിരിച്ചു അവിടെനിന്നും യാത്ര തിരിച്ചു . കുറച്ചു സമയത്തെ യാത്രയ്ക്കൊടുവില്‍ അവര്‍ ചന്ദ്രേട്ടന്റെ പൂക്കടയുടെ മുന്നിലായി വണ്ടി നിറുത്തി. ഇരുവരും അതില്‍നിന്നുമിറങ്ങി സൈക്കിള്‍ സ്റ്റാന്‍ഡിലേക്ക് ഇട്ട് കടയിലേക്ക് നടന്ന് കയറി. മുനീര്‍ ചന്ദ്രേട്ടനെ നോക്കി പറഞ്ഞു “ ചന്ദ്രേട്ടാ പത്ത് മുഴം മുല്ലമാല “ . ചന്ദ്രേട്ടന്‍ പത്തു മുഴം മുല്ലമാല കൈകൊണ്ട് അളന്നു മുറിച്ച് ഇലയിലും കടലാസ്സിലും ആയി മാറി ചുറ്റിക്കെട്ടി അവരെ ഏല്‍പ്പിച്ചു . മുനീര്‍ ട്രൌസറിന്റെ പോക്കറ്റില്‍ നിന്നും പണമെടുത്ത്ചന്ദ്രേട്ടന് കൊടുത്ത് കയ്യിലെ മുല്ലമാലഅടങ്ങിയ പൊതി ചന്തുവിനെ ഏല്‍പ്പിച്ചു. അങ്ങനെ അവര്‍ അവിടെനിന്നും സൈക്കിളില്‍ അവിടെനിന്നും മടങ്ങി.കുറച്ചു സമയത്തിനകം അവര്‍ റസിയയുടെ വീട്ടിലെത്തിചെര്‍ന്നു. സൈക്കിള്‍ വീടിന്റെ മുറ്റത്ത് സ്റ്റാന്‍ഡില്‍ ഇട്ട് അവര്‍ മുല്ലമാലയും കൊണ്ട് അകത്തേക്ക് നടന്നു.അവര്‍ അത് റസിയയുടെ ഉമ്മയെ ഏല്‍പ്പിച്ചു തിരിഞ്ഞു നടന്നു. ആ നടത്തത്തിനിടയില്‍ ചന്തു ഒന്ന് തിരിഞ്ഞു നോക്കി അവിടെ എല്ലാ സ്ത്രീ ജനങ്ങളും മുല്ല മാലയ്ക്ക് ചുറ്റും വണ്ടിനെപ്പോലെ കലപില ശബ്ദത്തോടെ ഓടി നടക്കുക്കയായിരുന്നൂ. അവര്‍ സൈക്കിളും തള്ളി മുന്നോട്ട് നീങ്ങിയപ്പോള്‍ പിന്നില്‍നിന്നും ഒരു വിളിവന്നു “ മോനേ ചന്തൂ അവിടെ നിന്നെ “. ചന്തു തിരിഞ്ഞു നോക്കി റഷീദിന്റെ ഉമ്മയായിരുന്നൂ. അവനു അത്ഭുതം തോന്നി ഈ അടുത്ത കാലം വരെ തന്നെ കണ്ടാല്‍ ചീറിയടുത്തിരുന്ന അവര്‍ക്കെന്തു പറ്റിയെന്നു ഒരു നിമിഷത്തേക്ക് അവന്‍ ആലോചിക്കാതിരുന്നില്ല. അതിനിടയില്‍ അവര്‍ നടന്ന് അടുത്തുവന്ന് ചോദിച്ചു “ എന്താ ചന്തുമോനെ വീട്ടിലെക്കൊന്നും വരാത്തെ , റഷീദിനെ കാണാന്പോലും നീ വന്നില്ലല്ലോ, ഞാന്‍ അന്നേരത്തെ ദേഷ്യത്തിന് പറഞ്ഞതല്ലേ. പിന്നെ നീ എനിക്കൊരു ഉപകാരം ചെയ്തു തരണം” ചന്തു “ഞാന്‍ എന്താ ചെയ്യണ്ടേ ?” എന്ന് ചോദിച്ചു. അവര്‍ പറഞ്ഞു തുടങ്ങി “ പിന്നെ നീ കുറച്ചു മുല്ലപ്പൂ എനിക്ക് വാങ്ങി കൊണ്ടുത്തരണം “ ചന്തു പറഞ്ഞു “ ഇതാണോ കാര്യം, അത് ഞാന്‍ ശരിയാക്കാം എത്ര മുഴം വേണം” അവര്‍ പറഞ്ഞു “ ഇതാ പൈസ രണ്ടു മുഴം മതി , നീ ഇവിടെ കൊണ്ട് വരണ്ട. ഞങ്ങളുടെ വീട്ടിന്‍റെ മുന്നിലെ പുല്ലില്‍ വച്ചശേഷം എന്നോട് പറഞ്ഞാല്‍ ഞാന്‍ വന്നു എടുത്തു കൊള്ളാം” ചന്തു “ ശരി “ എന്നും പറഞ്ഞു മുനീറിനെയുംകൂട്ടി വീണ്ടും ചന്ദ്രേട്ടന്റെ കട ലക്ഷ്യമാക്കി യാത്ര തിരിച്ചു. വളരെവേഗം തന്നെ അവര്‍ ചന്ദ്രേട്ടന്റെ കടയില്‍നിന്നും പൂക്കളും വാങ്ങി മടങ്ങി . അവര്‍ റഷീദിന്റെ വീട്ടിന്റെ ഗേറ്റിന് മുന്നിലായി സൈക്കിള്‍ നിറുത്തി , ചന്തു അതില്‍നിന്നും ഇറങ്ങി ഗേറ്റ് തുറന്ന് അകത്തേക്ക് കടന്ന് ചുറ്റുപാടും നിരീക്ഷിച്ചുകൊണ്ട് നടന്നു. കയ്യിലെ മുല്ലപ്പൂവിന്റെ പൊതി പോര്‍ച്ചിനോട് ചേര്‍ന്ന ജലകണങ്ങള്‍ നിറഞ്ഞ പുല്ലിലായിവച്ചു പോക്കറ്റില്‍ സൂക്ഷിച്ച മിട്ടായി കടലാസ്സുകള്‍ അതിനു കീഴെ വെക്കാന്‍ അവന്‍ മറന്നില്ല . പിന്നെ അവിടെനിന്നും നടന്ന് ഗേറ്റ് കടന്ന് മുനീറിന്റെ സൈക്ലില്‍ കയറി റസിയയുടെ വീട്ടിലേക്ക്. അവിടെ ചെന്നപാടെ ചന്തു സൈക്കിളില്‍നിന്നും താഴെ ഇറങ്ങി നടന്ന് ആ വീടിനുള്ളിലേക്ക് കയറി. അവിടെയുള്ള സ്ത്രീജനങ്ങളുടെ തിരക്കിനിടയില്‍ റഷീദിന്റെ ഉമ്മയെ കണ്ടുപിടിച്ചു വിവരമറിയിച്ചു അവന്‍ അവിടെനിന്നും പുറത്തേക്ക് കടന്നു. മുനീറിനോടൊപ്പംവീട്ടിലേക്കു തിരിച്ചു . പെട്ടെന്ന് എങ്ങുനിന്നോ ഉയര്‍ന്ന ഉച്ചത്തിലുള്ള നിലവിളികേട്ട് അവര്‍ സൈക്കിള്‍ നിറുത്തി. പിന്നെ സൈക്കിള്‍ തിരിച്ചു ആ നിലവിളികേട്ട ദിക്കിലേക്ക് സൈക്കിളില്‍ പറന്നു. ആളുകലെല്ലാവരും അങ്ങോട്ടേക്ക് ഓടിക്കൂടുന്നുണ്ടായിരുന്നൂ. അതിനിടയില്‍ ആരോ ആംബുലന്‍സ് വിളിക്കാനെന്നും പറഞ്ഞു ബൈക്കില്‍ അവരെ കടന്ന് പിന്നോട്ടേക്ക് കുതിച്ചു .
കുറച്ചുദൂരം പോയപ്പോള്‍ അവര്‍ക്ക് മനസ്സിലായി എല്ലാവരും ഓടുന്നത് റഷീദിന്റെ വീട്ടിലെക്കാണെന്ന് മുനീര്‍ സംശയത്തോടെ ചന്തുവിനോട് ചോദിച്ചു “എടാ നീ എന്തെങ്കിലും വേല ഒപ്പിച്ചോ” ചന്തു “ ഇല്ല “ എന്ന് മറുപടിയും പറഞ്ഞു. എതിരെപോയ ആളോട് അവര്‍ കാര്യം തിരക്കി. അയാള്‍ പറഞ്ഞറിഞ്ഞു റഷീദിന്റെ ഉമ്മയെ പമ്പ് കടിച്ചെന്ന്. അവരുടെ സൈക്കിള്‍ കുതിച്ചു പാഞ്ഞു. അവിടെ ചെന്നപ്പോഴാണ് അറിയുന്നത് റഷീദിന്റെ ഉമ്മ പിന്നിലെ ഓടു വഴിയിലൂടെ വീട്ടിലേക്കു നടന്നപ്പോള്‍ അറിയാതെ ഒരു പാമ്പിന്റെ വാലില്‍ ചവിട്ടി. അത് തിരിഞ്ഞു കടിക്കുകയും ചെയ്തു. അതിനിടയില്‍ ഒരു ആംബുലന്‍സ് ആ വീട്ടിന്റെ മുറ്റത്തേക്ക് കരഞ്ഞു വിളിച്ചുകൊണ്ടു കയറിവന്നു. ഒരു സ്ട്രെച്ചറില്‍ കയറ്റി ആളുകള്‍ റഷീദിന്റെ ഉമ്മയെ ആംബുലന്‍സില്‍ കയറ്റി. അതിനിടയില്‍ അവര്‍ റസിയയെ അടുത്ത് വിളിച്ചു എന്തോ പറഞ്ഞു . അതുകഴിഞ്ഞ് ആംബുലന്‍സ് വീടിന്റെ പടികടന്ന് നിലവിളിശബ്ദത്തോടെ മുന്നോട്ട് നീങ്ങി.ആളുകള്‍ ഒഴിഞ്ഞുപോയിക്കൊണ്ടിരുന്നൂ റസിയ ചന്തുവിനോട് ചോദിച്ചു “ നീ പോവുന്നില്ലേ “ അങ്ങനെ ചന്തുവും മുനീറും അവിടെനിന്നും മടങ്ങി. എല്ലാവരും പോയിക്കഴിഞ്ഞപ്പോള്‍ റസിയ മെല്ലെ നടന്ന് പുല്ലില്‍ വച്ച മുല്ലപൂവിന്റെ പൊതി കയ്യിലെടുത്ത് ആ പൊതി അഴിച്ചുനോക്കി. അത് മുഴുവന്‍ ഉറുമ്പുകള്‍ നിരഞ്ഞിരുന്നൂ. അവള്‍ ആ പൊതി പഴയപോലെ കെട്ടി തന്റെ വീട്ടിലേക്കു നടന്നു. വീട്ടിലെത്തിയതും അവള്‍ ആരും കാണാതെ മുറിയുടെ ഒരു കോണിലെ മേശപ്പുറത്ത് ആ പൊതിവച്ചു അവിടെനിന്നും മറഞ്ഞു. കുറച്ചുകഴിഞ്ഞു ചിലസ്ത്രീകള്‍ ആ പൊതിയെടുത്ത് മുറിച്ചു മുടിയില്‍ ചൂടിത്തുടങ്ങി . അല്‍പസമയം കഴിഞ്ഞപ്പോള്‍ ആ പൂക്കളിലെ ഉറുമ്പുകള്‍ അവരുടെ ദേഹത്തൂടെ സഞ്ചരിച്ചു തുടങ്ങി. പിന്നെ അതിലോരോരുത്തരായി ഉറുംബിനെ പൊക്കാനുള്ള വെപ്രാളത്തില്‍ അങ്ങോട്ടുമിങ്ങോട്ടുമായി ചാടാനും കൊലഹലമുണ്ടാക്കാനും തുടങ്ങി. അതില്‍ ചിലരം കണ്ട മുറികളില്‍ എല്ലാം കയറി ദേഹ പരിശോധന നടത്തി ഉറുംബിനെ തട്ടി ദൂരെ ക്കളഞ്ഞു. അതിലെ ചിലര്‍ ചന്തുവിനെയും തേടിപ്പുറപ്പെട്ടു. അപ്പോഴേക്കും ചന്തുവും മുനീറും കൂടി സൈക്കിളില്‍ കയറി ജീവനും കൊണ്ട് രക്ഷപ്പെട്ടു. അവര്‍ ചന്തുവിന്റെ വീട്ടില്‍ ചെന്ന് അവനെ തിരഞ്ഞു നിരാശരായി മടങ്ങി.
തുടരും
കുസൃതി പർവ്വം
എം.പി.എസ്.വീയ്യോത്ത്
ഭാഗം – ഒമ്പത്
അന്ന് രാവിലെ തന്നെ കോളിംഗ് ബെല്‍ രണ്ടു പ്രാവശ്യം മുഴങ്ങി. വീട്ടിന്റെ പിന്നില്‍ നിന്നും അലക്കുകയായിരുന്ന അമ്മ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു " എടാ ചന്തൂ എണീറ്റ് പോയി ആ വാതിലൊന്നു തുറന്നു ആരാണെന്നു നോക്ക്, എത്രനേരാന്നുവച്ചാ ഈ പിള്ളേര് ഉറങ്ങുന്നെ?". കോളിംഗ് ബെല്ലിന്റെ ശബ്ദവും അമ്മയുടെ ആജ്ഞയും കൂടിയായപ്പോള്‍ ചന്തു ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ് വേച്ചുവേച്ച് വാതില്‍ക്കലേക്ക് നടന്ന് വാതില്‍ തുറന്നു മുന്നിലതാ റഷീദും റസിയയും ചിരിച്ചുകൊണ്ട് നില്‍ക്കുന്നൂ. റഷീദ് കൈകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് ചോദിച്ചു " ഇതെന്തുറക്കമാണ് മോനേ?" ചന്തു ചിരിച്ചുകൊണ്ട് നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല. അപ്പൊ റസിയയുടെ അടുത്തുന്നും അടുത്ത ചോദ്യമുയര്‍ന്നു" ഇന്ദുവെവിടെ?". ചന്തു അവള്‍ക്കു ഇന്ദു കിടക്കുന്ന മുറി ചൂണ്ടിക്കാട്ടിക്കൊടുത്തു. റസിയ പടികടന്ന് അങ്ങോട്ട് നടന്നൂ അവിടെ കട്ടിലില്‍ മൂടിപ്പുതച്ചു പുഴുപോലെ ചുരുണ്ടുറങ്ങുന്ന ഇന്ദുവിനെ അവള്‍ തട്ടി വിളിക്കാന്‍ തുടങ്ങി. കുറച്ചു സമയങ്ങള്‍ക്കകം വിഷമിച്ചുകൊണ്ട് കണ്ണ് തുറന്ന് അവള്‍ റസിയയെ നോക്കി. പിന്നെ ആ മുറിയിലാകമാനം അവള്‍ കണ്ണോടിച്ചു കണ്ണ് തിരുമ്മിക്കൊണ്ട് അവളുടെ വീടാണെന്നു ഉറപ്പിച്ചു കൊണ്ട് റസിയയെ നോക്കി. റസിയ ചിരിച്ചുകൊണ്ട് ചോദിച്ചു "എടീ നീ വരുന്നില്ലേ നാളെ മുനീറിന്റെ ഇത്തേന്റെ കല്യാണമല്ലേ ? ഞങ്ങള്‍ അങ്ങോട്ട് പോവ്വാ നീ വരുന്നില്ലേ " ഇന്ദു മെല്ലെയെഴുന്നെറ്റ് തലതാഴ്ത്തി ഉറക്കച്ചടവോടെ അടുക്കളയിലേക്കു നടന്നു. റസിയ അതും നോക്കി അവളുടെ പിന്നാലെ അങ്ങോട്ട് നടന്നു. പിന്നെ "ഇന്ദുവും ചന്തുവും ഞങ്ങളിപ്പം വരാം" എന്നും പറഞ്ഞു വീട്ടിന്‍റെ പിന്നിലെക്കു പോയി കുളിയും കഴിച്ചു വസ്ത്രം മാറി കൂട്ടുകാരോടൊപ്പം മുനീറിന്റെ വീട്ടിലേക്കു ഓടി. അമ്മ ഭക്ഷണവും എടുത്തുവച്ചു വരാന്തയിലേക്ക് എത്തുമ്പോഴേക്കും അവര്‍ പടികടന്ന് അകന്നു പോയിക്കഴിഞ്ഞിരുന്നൂ.
മുനീറിന്റെ വീട്ടിലേക്ക് ആളുകള്‍ വന്നുതുടങ്ങിയിരുന്നൂ. അവരും അവിടെകണ്ട ഒരു കസേരയില്‍ ഇരുന്ന് ചായ കഴിച്ചു. പിന്നെ എല്ലാവരും കൂടി മറ്റുകുട്ടികളോടൊപ്പം കളികളില്‍ മുഴുകി. അതിനിടയില്‍ മുനീര്‍ വന്നു അവരെയും വിളിച്ചു അകത്തേക്ക് പോയി, അവിടെ റഷീദിന്റെ ഉമ്മ ചന്തുവിനെയും പ്രതീക്ഷിച്ചിരിക്കുന്ന വിവരം അവനറിഞ്ഞില്ല. റഷീദിന്റെ ഉമ്മയുടെയും സഹോദരിയുടെയും മുന്നില്‍ പെട്ടപ്പോള്‍ തന്നെ ഒരു തല്ലാണ് ചന്തു പ്രതീക്ഷിച്ചതെങ്കിലും അവര്‍ അവനെ പിടിച്ചു അടുത്തിരുത്തി. പിന്നെ ചേച്ചി അവന്റെ ചെവിയില്‍ സ്വകാര്യമായി ചോദിച്ചു " ആ മുല്ലപ്പൂവില്‍ എങ്ങനെയാട ഇത്ര കൃത്യമായി ഇരുമ്പിനെ കയറ്റി വിട്ടത്" അവന്‍ ശരിക്കും കുടുങ്ങി എന്ന് മനസ്സിലായപ്പോള്‍ ദയനീയമായി റസിയയെ നോക്കി. റസിയ അങ്ങോട്ട് നടന്ന് വന്നു പറഞ്ഞു "ഇത്താത്താ അന്ന് പുല്ലിലാ മുല്ലപ്പൂവു വച്ചേ അതാ" അപ്പൊ തന്നെ റഷീദിന്റെ ചേച്ചി കൂടി റസിയയുടെ ചെവിയിലേക്കു പിടി മുറുക്കിക്കൊണ്ട് ചോദിച്ചു " എങ്ങനെ?" റസിയയ്ക്ക്നല്ലവണ്ണം വേദനിച്ചു എന്നാലും അത് പുറത്തുകാട്ടാതെ അവള്‍ ചന്തുവിനെയും റഷീദിനേയുംമാറി മാറി നോക്കി. പിന്നെ ചന്തു അവരുടെ അടുത്തുനിന്നും മെല്ലെ നീങ്ങി അവളുടെ കയ്യും പിടിച്ചു ഓടി. അവരെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ റഷീദിന്റെ ഉമ്മ ആരുടെയോ കാല് തടഞ്ഞു വീണു. പിന്നെ അവിടം കുറച്ചു സമയം സംഭവ ബഹുലമായിരുന്നൂ. ഇതിനിടയില്‍ റസിയയും ചന്തുവും കൂടി അടുക്കളയില്‍ നിന്നും ആരും കാണാതെ മുളക് പൊടിയുടെ ഒരു പാക്കറ്റ് മോഷ്ടിച്ചു. പിന്നെ നേരെ ആളുകളുടെ കണ്ണ് വെട്ടിച്ച് കക്കൂസിലെ വെള്ളം നിറച്ചു വെക്കുന്ന സിമന്റ് വീപ്പയുടെ അരികിലേക്ക് നീങ്ങി. ചുറ്റും ആരുമില്ലന്നു ഉറപ്പിച്ച ശേഷം ചന്തു രാശിയെ കാവല്‍ നിറുത്തി ആ മുളകുപൊടി വീപ്പയില്‍ കലക്കി. മെല്ലെ അവിടെനിന്നും റഷീദി നേയും ഇന്ദുവേയും കൂട്ടി കളിക്കാനെന്നുംപറഞ്ഞ്ഓടി .കുറെക്കഴിഞ്ഞപ്പോള്‍ ഉച്ചത്തിലുള്ള നിലവിളികേട്ട് ആളുകള്‍ ആ വീട്ടിലേക്കു ഓടിക്കൂടി. അല്‍പ്പസമയത്തിനകം ആ വാര്‍ത്ത കാട്ടുതീ പോലെ പരന്നു. കക്കൂസില്‍ മൂത്രമൊഴിക്കാന്‍ പോയ ഒട്ടുമിക്ക സ്ത്രീകളും മുളകിന്റെ എരിച്ചിലില്‍ കിടന്നു പുളഞ്ഞു. ആളുകള്‍ സംഭവത്തെക്കുറിച്ച് പലപല കഥകള്‍ മെനഞ്ഞു തുടങ്ങി. എങ്ങനെയോ കുറേനേരത്തെ ആ കോലാഹലം വൈകീട്ടോടെ അടങ്ങി. അതിനിടയില്‍ കക്കൂസിലെ വീപ്പയിലെ വെള്ളം മാറ്റി കഴുകി വൃത്തിയാക്കി വെള്ളം നിറച്ചെങ്കിലും കക്കൂസില്‍ പോവാന്‍ അവര്‍ മടിച്ചു. അങ്ങനെ ആ ദിവസം ഒരുവിധം കഴിഞ്ഞു
തുടരും
കുസൃതി പർവ്വം
എം.പി.എസ്.വീയ്യോത്ത്
ഭാഗം –പത്ത്
അന്ന് പതിവുപോലെ ചന്തുവും ഇന്ദുവും കൂടി എഴുന്നേറ്റു. മുഖം കഴുകാനായി മുറ്റത്തെ തെങ്ങിന്‍ ചുവട്ടില്‍ വച്ച ബാക്കട്ടിനരികിലേക്ക് നടന്നൂ. പിന്നെ വിസ്തരിച്ച് മുഖം കഴുകി തിരിഞ്ഞപ്പോള്‍ അതാ മുറ്റത്തിന്റെ ഒരു ഭാഗത്ത് വിരലുപയോഗിച്ച് പല്ലു തേച്ചുകൊണ്ട് അച്ഛന്‍ നില്‍ക്കുന്നൂ. ഇരുവരും അച്ഛനരികിലേക്ക് നടന്നൂ അപ്പോള്‍ അച്ഛന്‍ അവിടെയുള്ള തെങ്ങോലയുടെ മുകളില്‍നിന്നും ഈര്‍ക്കില്‍ പൊട്ടിച്ച് എടുക്കുകയായിരുന്നൂ. അച്ഛന്റെ ചുമലില്‍നിന്നും ഞാന്നുകിടക്കുന്ന തോര്‍ത്തില്‍ മുഖം തുടച്ച് ചുറ്റും നോക്കി അങ്ങനെ നിന്നു. അപ്പോള്‍ അച്ഛന്‍ ഉമിനീര് കലര്‍ന്ന ശബ്ദത്തില്‍ “ പിള്ളേരെ വെറുതെ സമയം കളയാതെ വേഗം പല്ലുതേക്ക്” എന്ന് പറഞ്ഞു. ആദ്യം അവര്‍ക്ക് അത് വ്യക്തമായില്ല എങ്കിലും സന്ദര്‍ഭത്തില്‍ നിന്നും അച്ഛന്‍ഉദ്ദേശിച്ചത് മനസ്സിലാക്കി നേരെ പിന്നെ വരാന്തയുടെ അടുത്തേക്ക് നടന്നു. അവിടെ തൂക്കിയിട്ട പഴയ തൂക്കു പാത്രത്തില്‍നിന്നും കൈകൊണ്ട് കുറച്ചു ഉമിക്കരി എടുത്ത് ഇടത് കൈവെള്ളയില്‍ ഇട്ടു വലതു കയ്യിലെ ചൂണ്ടുവിരല്‍കൊണ്ട് പല്ലില്‍ തേച്ചു പിടിപ്പിച്ചുകൊണ്ട് മുറ്റത്തേക്ക് നടന്നു. മുറ്റത്തെ മുരിക്കിന്‍ കൊമ്പില്‍ ഇരുന്ന് പാടുന്ന ചെമ്പോത്തിന്റെ പാട്ടുംകേട്ടു നിന്നപ്പോഴാണ് അച്ഛന്‍ അവരുടെ അടുത്തുകൂടി കടന്ന് പോയത് . അപ്പോള്‍ അദ്ദേഹം “ വായ് നോക്കിനില്‍ക്കാതെ വേഗം പല്ലുതേച്ചു പോവാന്‍ നോക്ക് “ എന്ന് പറയാന്‍ മറന്നില്ല. അപ്പോള്‍ ചന്തു അച്ഛനോട് ഒരു ചോദ്യം ചോദിച്ചത് “ അച്ഛാ എല്ലാ മൃഗങ്ങളും പല്ല് തേക്കാറുണ്ടോ, പിന്നെ എന്തിനാ നമ്മളായി ഇങ്ങനെ ചെയ്യുന്നേ ”. അച്ഛന് ദേഷ്യത്തോടെ “ മനുഷ്യരെ പല്ല് തേക്കാറുള്ളൂ , ഇപ്പൊ അത്രയും അറിഞ്ഞാ മതി “ എന്നും പറഞ്ഞു അകത്തേക്ക് നടന്നൂ. അവര്‍ വേഗം തന്നെ പല്ലും തേച്ചു അകത്തേക്ക് നടന്നു. അടുക്കളയില്‍ അച്ചന്‍ പലകയിട്ട് അവരെയും പ്രതീക്ഷിച്ചു ഇരിക്കുകയായിരുന്നൂ. അങ്ങനെ എല്ലാവരും കൂടി പ്രഭാത ഭക്ഷണം കഴിച്ചു തുടങ്ങി. അത് കഴിഞ്ഞു ചായ ഊതി കുടിക്കുമ്പോഴാണ് അമ്മ പറഞ്ഞത് “ഇനി ഇതുങ്ങളെ നിങ്ങള് തന്നെ നോക്കിക്കൊ, ഇവരോപ്പിച്ചുവെക്കുന്ന കുസ്രിതിത്തരങ്ങള്‍ എന്‍റെ പരിധിക്കും അപ്പുറത്താണ് . ഇന്നാള് അപ്പുറത്തെ വീട്ടിലെ കക്കൂസില്‍ മുളക് പൊടി കലക്കി വച്ചതോര്‍ക്കുമ്പോള്‍ മേലാസകലം തരിച്ചു കേറുവാ”. അത് കേട്ട് അച്ഛന്‍റെ മുഖത്ത് ചിരി പടര്‍ന്നുവെങ്കിലും ആ ചിരി പെട്ടെന്ന് മാഞ്ഞു. ചന്തുവും ഇന്ദുവും തമ്മില്‍തമ്മില്‍ നോക്കി പിന്നെ എഴുന്നേറ്റ് പുറത്തേക്കോടി. അവിടെ മുറ്റത്തെ ബക്കറ്റില്‍നിന്നും വെള്ളമെടുത്ത്കൈയും കഴുകി. വരാന്തയിലേക്ക് കയറി കൈ അവിടെ തൂങ്ങിക്കിടന്ന തോര്‍ത്തില്‍ തുടച്ചശേഷം അകത്തേക്ക് നോക്കി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു “അച്ഛാ.... അമ്മേ.... ഞങ്ങള് കളിയ്ക്കാന്‍ പോവുവാ” അപ്പോള്‍ അകത്തു നിന്നും അച്ഛന്റെശബ്ദം ഉയര്ന്നൂ “ പിള്ളേരെ അവിടെനില്ക്”. അദ്ദേഹം അകത്തുനിന്നും ഇറങ്ങി വന്ന്കൈകഴുകി തുടച്ച് വരാന്തയിലേക്ക് കയറിക്കൊണ്ട് പറഞ്ഞു “ പിന്നെ നാളെയല്ലേ കുമാരേട്ടന്റെ മകളുടെ കല്യാണം, അവിടെ ചെന്ന് വേണ്ട സഹായം എന്താന്ന് വച്ചാല്‍ ചെയ്തുകൊടുക്കണം “. “ ശരി അച്ഛാ” എന്നും പറഞ്ഞ് അവര്‍ അവിടെനിന്നും ഇറങ്ങി ഓടി. അച്ഛന്‍ കുട്ടികള്‍ ഓടിപ്പോവുന്നതും നോക്കി ചിരിച്ചുകൊണ്ട് അങ്ങനെ നിന്നു.
ചന്തുവും ഇന്ദുവും പോകുന്ന വഴിയില്‍ റഷീദിനെയും റസിയയേയും മുനീറിനെയും കൂടെക്കൂട്ടാന്‍ മറന്നില്ല. അവര്‍ കല്യാണവീട്ടില്‍ ചെന്ന് കയറുമ്പോള്‍ അവിടെ കുറച്ചുപേര്‍ ലോറിയില്‍ കൊണ്ടുവന്ന വാടക സാധനങ്ങള്‍ ഇറക്കി താഴെ വെക്കുകയായിരുന്നൂ. ഓലമേഞ്ഞ വലിയ പന്തലിന്റെ മുന്നിലുള്ള തൂണിൽ ഈന്തോല പ്പട്ട വച്ച് കെട്ടി ഭംഗി കൂട്ടിയിരിക്കുന്നൂ . അവർ ലോറിയില്‍നിന്നും ഇറക്കിയ സാധനങ്ങള്‍ എടുത്ത് മുറ്റത്തിന്റെ ഒരു കോണിലേക്ക് നടന്നൂ . മടക്കിവെയ്‌ക്കാവുന്ന ഇരുമ്പു കസേരകൾ പറമ്പിന്റെ ഒരറ്റത്ത് അട്ടിയട്ടിയായി ഇട്ടു, പിന്നെ മേശയും അതിന്റെ സ്റ്റാൻഡും അതുപോലെ സമാവരും ചട്ടുകങ്ങളും മറ്റും എടുത്ത് മുറ്റത്തിന്റെ ഒരു കോണിൽ എടുത്തു കൊണ്ട് പോയി വച്ചു .
ഉച്ചയോടെ എല്ലാവരോടും കൂടി മേശയും കസേരയും മുറ്റത്തു നിർത്തിയിട്ടു . അത് കഴിഞ്ഞു ഓരോരുത്തരും വെള്ളത്തിന്റെ ജഗ്ഗും ഗ്ലാസും ഉപ്പും എടുത്ത് ഭക്ഷണത്തിനായി ഇരുന്ന ആളുകളുടെ അരികിലൂടെ നടന്നൂ. കുറെ കഴിഞ്ഞു വിശപ്പിന്റെ വിളിയും കറികളുടെ മണവും അവരുടെ കാത്തിരിപ്പിന് വിരാമമിട്ടു. അതിനിടയിൽ ആരോ വിളിച്ചുപറഞ്ഞു "കുട്ടികളെ നിങ്ങളിരുന്നോ " . പിന്നെ ഒരോട്ടമായിരുന്നൂ. അങ്ങനെ എല്ലാവരും മേശയുടെ അരികിലായി ഇട്ട കസേരയിൽ ഇരിപ്പുറപ്പിച്ചു. അതിനിടയിൽ ആരോ ഇല വച്ചു അതിൽ വേറൊരാൾ മുറത്തിൽ നിന്നും ചോറ് കുടഞ്ഞിട്ടു. രണ്ടു മൂന്ന് വറ്റ് ചന്തുവെടുത്ത് ചവച്ചുനോക്കി നല്ല മധുരം. പിന്നെ തലയും കാലുമാട്ടി അങ്ങനെയിരുന്നൂ . അതിനിടയിൽ ആരോ ഒരാൾ ബക്കറ്റുമായി വന്ന്സാമ്പാറു വിളമ്പി ചന്തു തല ഉയർത്തി ഒന്ന് നോക്കി അത് അച്ഛനായിരുന്നൂ. ചന്തു സാമ്പാറിലൊന്നു തൊട്ടു. കയ്യൊന്നു പൊള്ളി നല്ല ചൂട്. മെല്ലെമെല്ലെ അവർ ഭക്ഷണം കഴിച്ചുതുടങ്ങി. പിന്നെപ്പോഴോ ഭക്ഷണം കഴിച്ചുകഴിഞ്ഞു അവർ എഴുന്നേറ്റു .
പിന്നെ കയ്യും കഴുകി എല്ലാവരും കൂടി ഓടി . പിന്നെ അവരുടെ കളികളിൽ മുഴുകി. അവസാനം കളി കാര്യമായി. അതിനിടയിൽ ചന്തു മുനീറിന്റെ തലയ്ക്കു കല്ലുകൊണ്ട് എറിഞ്ഞു. അവന്റെ നെറ്റി പൊട്ടി ചോരയൊലിക്കാൻ തുടങ്ങി. ചന്തുവും റഷീദും റസിയയും ഇന്ദുവും അവിടെനിന്നും ഓടി രക്ഷപ്പെട്ടു. അതിനിടയിൽ ആരൊക്കയോ ചേർന്ന് മുനീറിനെ കൂട്ടി അടുത്തുള്ള നേഴ്സിന്റെ വീട്ടിൽ കൊണ്ടുപോയി.
ഉച്ചയോടെ എല്ലാവരോടും കൂടി മേശയും കസേരയും മുറ്റത്തു നിർത്തിയിട്ടു . അത് കഴിഞ്ഞു ഓരോരുത്തരും വെള്ളത്തിന്റെ ജഗ്ഗും ഗ്ലാസും ഉപ്പും എടുത്ത് ഭക്ഷണത്തിനായി ഇരുന്ന ആളുകളുടെ അരികിലൂടെ നടന്നൂ. കുറെ കഴിഞ്ഞു വിശപ്പിന്റെ വിളിയും കറികളുടെ മണവും അവരുടെ കാത്തിരിപ്പിന് വിരാമമിട്ടു. അതിനിടയിൽ ആരോ വിളിച്ചുപറഞ്ഞു "കുട്ടികളെ നിങ്ങളിരുന്നോ " . പിന്നെ ഒരോട്ടമായിരുന്നൂ. അങ്ങനെ എല്ലാവരും മേശയുടെ അരികിലായി ഇട്ട കസേരയിൽ ഇരിപ്പുറപ്പിച്ചു. അതിനിടയിൽ ആരോ ഇല വച്ചു അതിൽ വേറൊരാൾ മുറത്തിൽ നിന്നും ചോറ് കുടഞ്ഞിട്ടു. രണ്ടു മൂന്ന് വറ്റ് ചന്തുവെടുത്ത് ചവച്ചുനോക്കി നല്ല മധുരം. പിന്നെ തലയും കാലുമാട്ടി അങ്ങനെയിരുന്നൂ . അതിനിടയിൽ ആരോ ഒരാൾ ബക്കറ്റുമായി വന്ന്സാമ്പാറു വിളമ്പി ചന്തു തല ഉയർത്തി ഒന്ന് നോക്കി അത് അച്ഛനായിരുന്നൂ. ചന്തു സാമ്പാറിലൊന്നു തൊട്ടു. കയ്യൊന്നു പൊള്ളി നല്ല ചൂട്. മെല്ലെമെല്ലെ അവർ ഭക്ഷണം കഴിച്ചുതുടങ്ങി. പിന്നെപ്പോഴോ ഭക്ഷണം കഴിച്ചുകഴിഞ്ഞു അവർ എഴുന്നേറ്റു .
പിന്നെ കയ്യും കഴുകി എല്ലാവരും കൂടി ഓടി . പിന്നെ അവരുടെ കളികളിൽ മുഴുകി. അവസാനം കളി കാര്യമായി. അതിനിടയിൽ ചന്തു മുനീറിന്റെ തലയ്ക്കു കല്ലുകൊണ്ട് എറിഞ്ഞു. അവന്റെ നെറ്റി പൊട്ടി ചോരയൊലിക്കാൻ തുടങ്ങി. ചന്തുവും റഷീദും റസിയയും ഇന്ദുവും അവിടെനിന്നും ഓടി രക്ഷപ്പെട്ടു. അതിനിടയിൽ ആരൊക്കയോ ചേർന്ന് മുനീറിനെ കൂട്ടി അടുത്തുള്ള നേഴ്സിന്റെ വീട്ടിൽ കൊണ്ടുപോയി.
തുടരും
കുസൃതി
പർവ്വം
എം.പി.എസ്.വീയ്യോത്ത്
ഭാഗം –പതിനൊന്ന്
വൈകീട്ടോടെ അച്ഛന്റെയും
അമ്മയുടെയും കൂടെ ചന്തുവും ഇന്ദുവും കല്യാണവീട്ടിലേക്കു തിരിച്ചു. ആ വീട്ടിന്റെ
കുറച്ചു ദൂരെവച്ചുതന്നെ റഷീദും റസിയയും അവരുടെ കൂടെക്കൂടി. അവര്‍ ചിരിയും
കളിയുമായി മുന്നോട്ട് നടന്നു. അപ്പോഴതാ പാതയോരത്തായി
മുനീര്‍ നില്‍ക്കുന്നൂ അവന്റെ നെറ്റിയില്‍ മരുന്ന് വച്ചുകെട്ടിയിരുന്നൂ. ചന്തുവിന്റെ അച്ഛന്‍ അവനോട് കാര്യം തിരക്കി.
അവന്‍ മറുപടിയായി “ കാലുതെറ്റി വീണതാ “ എന്നു മറുപടിയും പറഞ്ഞ് അവരോടൊപ്പം ചേര്‍ന്ന്
ചന്തുവിന്റെ ചുമലില്‍ കയ്യും ഇട്ട് മുന്നോട്ട് നടന്നു. നാട്ടുകാരില്‍ ചിലര്‍ അവരുടെ
വരവ് സംശയദ്രിഷ്ടിയോടെ മാത്രമേ നോക്കി ക്കണ്ടുള്ളൂ. വീട്ടിലേക്കുള്ള കവാടത്തിലൂടെ
കടന്നപ്പോള്‍ അവരെ ഗൃഹനാഥന്‍ സ്വീകരിച്ചു കുശലം
പറഞ്ഞ് മുറ്റത്തെക്കാനയിച്ചു. പിന്നെയൊരു വിശദമായ ചായകുടിയും കഴിഞ്ഞു അവര്‍ മുറ്റത്ത്
നിരത്തിയിട്ട കസേരകളിലായി ഇരുന്നു . ആ സമയമെല്ലാം രണ്ടു പേര്‍ വീഡിയോ ക്യാമറയുമായി
ആ പരിസരമൊക്കെ കറങ്ങി നടക്കുന്നുണ്ടായിരുന്നൂ. അവരുടെ മേലും ക്യാമറയ്ക്ക് ഒപ്പമുള്ള
ശക്തമായ വെളിച്ചം പതിച്ചു. ചന്തുവും ഇന്ദുവും നെറ്റിചുളിച്ചു അതിലേക്കു സൂക്ഷിച്ച് നോക്കി. പിന്നെ അച്ഛന്റെ അടുത്തുനിന്നും സമ്മതവും വാങ്ങി അവിടെനിന്നും എങ്ങോട്ടോ ഓടിപ്പോയി.
സന്ധ്യയോടെ അച്ഛന്റെ നിര്‍ദേശപ്രകാരം അമ്മ അയല്‍ക്കാരായ സ്ത്രീകളുമൊത്ത് വീട്ടിലേക്ക് തിരിച്ചു
. യാത്രാമധ്യേ വഴിയില്‍ ഓടിക്കളിക്കുകയായിരുന്ന കുട്ടികളോട് അവര്‍ ചന്തുവിനെയും
ഇന്ദുവിനെയും കുറിച്ച് തിരക്കാതിരുന്നില്ല. അതിനിടയില്‍ ചില സ്ത്രീകളുടെ സംസാര വിഷയം
ചന്തുവിന്റെയും കൂട്ടരുടെയും വികൃതികളെ ക്കുറിച്ചായി.
അമ്മ ഒന്നും മിണ്ടാതെ അതൊക്കെ കേട്ടു തലതാഴ്ത്തി മുന്നോട്ട് നടന്നു.
സമയം കടന്നുപോയിക്കൊണ്ടിരുന്നൂ. കല്യാണവീട്ടിലെ തിരക്കുകള്‍ കൂടിക്കൂടിവന്നു.
അവരെ സ്വീകരിച്ചുകൊണ്ടും കുശലാന്വേഷണം നടത്തിയും ഗൃഹനാഥനും ബന്ധുമിത്രാദികളും തിരക്കുകളില്‍
മുഴുകി. പിന്നെപ്പോഴോ “നീ സൗകര്യം പോലെ അങ്ങ് വാ” എന്നും പറഞ്ഞു അച്ഛന്‍
ഇന്ദുവിനെയും റസിയയേയും കൂട്ടി വീട്ടിലേക്കു തിരിച്ചു
സമയം പതിനൊന്നായി എല്ലാ തിരക്കുകളില്‍ നിന്നും
മാറി, അടുത്ത ദിവസത്തെ സദ്യക്കുള്ള ഒരുക്കത്തിലേക്ക് തിരിഞ്ഞു. ആ പന്തലിന്റെ ഒരു
മൂലയ്ക്ക് മുറുക്കാന്‍ ചെല്ലവും തുറന്ന് വെറ്റിലയില്‍ ചുണ്ണാമ്പ് തേച്ചുകൊണ്ട് തിരിച്ചു വച്ച കസേരയില്‍ കാലുകളും കയറ്റിവച്ച് ഒരാള്‍ ഇരിക്കുന്നൂ. വെറ്റില മടക്കി
വായിലേക്ക് തിരുകുമ്പോള്‍ അയാളുടെ കണ്ണുകള്‍ പന്തലിന്റെ അടിയില്‍ തൂങ്ങുന്ന കടലാസ്സു പൂക്കളിലേക്ക്
തിരിഞ്ഞു . അയാളുടെ മുഖത്ത് ചിരി പടര്‍ന്നു . ചുണ്ടിന്റെ അരികിലൂടെ ഒലിച്ചിറങ്ങാന്‍
തുടങ്ങുന്ന ഉമിനീര് വിരലുകൊണ്ട് തുടച്ച് മുണ്ടില്‍ തേച്ച ശേഷം അങ്ങേ കിടന്നു. അതാണ്
ആ നാട്ടിലെ പൌരപ്രമുഖനായ നാരായണന്‍ നായര്‍
. ഇടക്കിടക്ക് അയാള്‍ തലതിരിച്ചു അടുത്തുള്ള കസേരയില്‍ നീണ്ടുനിവര്‍ന്ന്
കിടന്നുറങ്ങുന്ന കുട്ടിയെ നോക്കു. അത് അദ്ദേഹത്തിന്റെ പൌത്രനാണ്.വെളുത്തു തടിച്ച ആ
കുട്ടിയെ നോക്കി അങ്ങനെ ഇരുന്നപ്പോള്‍ അയാളുടെ കണ്ണുകളില്‍ ഉറക്കം വന്നു ശല്ല്യം
ചെയ്യാന്‍ തുടങ്ങി. കസേരയില്‍നിന്നും എഴുന്നേറ്റ് വായിലെ മുറുക്കാന്‍ തുപ്പിക്കളഞ്ഞു
വായും കഴുകി വൃത്തിയാക്കി അദ്ദേഹം തിരിചുവന്ന് ആ കസേരയില്‍ ഇരുന്ന് ഉറങ്ങാന്‍
തുടങ്ങി. അപ്പോഴേക്കും ഒരു കൂട്ടര്‍ അധികം ദൂരത്തല്ലാതെ വട്ടം കൂടിയിരുന്ന് ചീട്ടുകളിയില്‍
മുഴുകി.
ചന്തുവും റഷീദും മുനീറും കൂടി നാരായണന്‍ നായരുടെ അടുത്തു കിടക്കുന്ന
കുട്ടിയുടെ അരികത്തു വന്നു നിന്നു ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു. ആരും
ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പായപ്പോള്‍ ആ കുട്ടിയുടെ കാലുകളും കൈകളും അവന്‍ കിടന്ന കസേരയോട് തന്നെ ബന്ധിച്ചു. പിന്നെ
പുറത്തെ സമാവറിന്റെ അടുത്തുള്ള ചാക്കില്‍നിന്നും എടുത്ത കരി പൊടിച്ചു ആ കുട്ടിയുടെ
മുഖത്ത്മീശയും താടിയും വരച്ചു . അതിനിടയില്‍ റഷീദ് ഇച്ചിരി ചോക്ക് പൊടി
സംഘടിപ്പിച്ചു ആ കുട്ടിയുടെ ദേഹത്ത് മറ്റ് അലങ്കാരങ്ങള്‍ നല്‍കി. പിന്നെ മുനീര്‍
ഒരു കല്ലുപ്പ് ഒരു നൂലില്‍ കെട്ടി അവന്റെ വായിലേക്ക് ഇറക്കി. ഉപ്പു രസത്തിന്റെ
സുഖത്തില്‍ നൂലിനനുസരിച്ചു ആ കുട്ടിയുടെ തല ഉയര്‍ന്നും താഴ്ന്നും കൊണ്ടിരുന്നു.
പെട്ടെന്ന്‍ ആരോ”ആരെടാ അത് “എന്ന് ചോദിച്ചുകൊണ്ട് കസേരയില്‍നിന്നും ചാടി
എഴുന്നേറ്റു. ചന്തുവും റഷീദും മുനീറും അവിടെ നിന്നും അടുത്ത പറമ്പിലേക്ക് എടുത്ത് ചാടി
നിലം തൊടാതെ ഓടാന്‍ തുടങ്ങി. പിന്നെത്തെ പുകില് അടുത്ത ദിവസം അറിയാന്‍ കഴിഞ്ഞു.
എന്തുകൊണ്ടോ ആര്‍ക്കും ആ സംഭവത്തില്‍ അവരെ
സംശയം ഇല്ലായിരുന്നൂ.
തുടരും
കുസൃതി പർവ്വം
എം . പി, എസ്, വീയ്യോത്ത്
ഭാഗം - പന്ത്രണ്ട്
അങ്ങനെ ആ വേനലവധിക്കാലം വളരെ പെട്ടെന്ന് കടന്നുപോയതും സ്കൂൾ ദിനങ്ങൾ വേഗം തന്നെ ആരംഭിച്ചതും ചന്തുവിലും കൂട്ടുകാരിലും വളരെ നിരാശയാണ് ഉണ്ടാക്കിയത് . അങ്ങനെ മനസ്സില്ലാ മനസ്സോടെ ആദ്യദിനം സ്കൂളിലേക്ക് യാത്ര തിരിച്ച അവരെ കണ്ടപ്പോൾ നാട്ടുകാർക്കും വീട്ടുകാർക്കും എന്തോ ഒരു മനസ്സുഖം ലഭിച്ചിരുന്നൂ എന്ന് അവരുടെ മുഖത്ത് തെളിഞ്ഞു കണ്ടിരുന്നൂ .അവരുടെ കൊച്ചുകൊച്ചു വികൃതികൾ നാട്ടുകാർക്കും വീട്ടുകാർക്കും അത്രയ്ക്കും തലവേദനയായിരുന്നല്ലോ സമ്മാനിച്ചത് .
സ്കൂളിൽ ചെന്ന് കയറിയപ്പോൾ മുതൽ കൂട്ടുകാരോടൊപ്പം തങ്ങളുടെ അവധിക്കാല വിശേഷങ്ങൾ തമ്മിൽ പങ്കുവച്ചപ്പോൾ ആ ക്ലാസ്സ് മുറി ശബ്ദമുഖരിതമായിമാറി . ഹെഡ് മാസ്റ്ററായ കണ്ണൻമാഷും നാരായണി ടീച്ചറും കുറെ പരിശ്രമിച്ച ശേഷമാണ് ആ പരിസരത്തു ഒരു നിശബ്ദത കൈവന്നത് .
ഉച്ചയ്ക്ക് യു എൻ സ്കൂൾ കുട്ടികൾക്ക് സംഭാവന ചെയ്ത ഉപ്പില്ലാത്ത ഉപ്പുമാവും മഞ്ഞനിറമുള്ള പാലും കഴിച്ചു ഉറക്കം പിടിച്ച ചന്തുവിന്റെ തല ഒന്ന് രണ്ടു പ്രാവശ്യം താഴേക്കു താണു . കുട്ടികളിൽ അവരോടു ശത്രുത വച്ച് പുലർത്തുന്ന അബ്ദുള്ളയും പ്രദീപും ശബ്ദം താഴ്ത്തി അവനറിയാതെ ആ തലയുടെ താഴ്ച ഒന്ന് ... രണ്ട് .... എന്ന് പറഞ്ഞു എണ്ണിയപ്പോൾ സുഹൃത്തിന്റെ രക്ഷയ്ക്കായി റഷീദി ന്റെ മനസ്സ് പിടച്ചു . അവൻ അബ്ദുള്ളയുടെ തുടയിൽ അമർത്തി നുള്ളി . അബ്ദുല്ല വേദനകൊണ്ട് വേദനകൊണ്ട് പുളയുന്നത് ശ്രദ്ധിച്ച ടീച്ചർ അങ്ങോട്ടേക്ക് വന്നു അവരോട് കാര്യമാരാഞ്ഞു . എല്ലാം കെട്ടുകഴിഞ്ഞപ്പോൾ തന്നെ ടീച്ചർ കയ്യിലെ ചൂരൽ വായുവിൽ ഉയർത്തി റഷീദിന്റെ തുടയിൽ ആഞ്ഞടിച്ചു . റഷീദ് വേദനകൊണ്ടു പുളഞ്ഞു പിന്നെ റഷീദിനെയും ചന്തുവിനെയും ബഞ്ചിന്റെ മുകളിൽ കയറ്റി നിറുത്തിച്ചു .
നേരം സായാഹ്നത്തോടടുത്തു മണിമുഴക്കം മുഴങ്ങി. അപ്പോഴേക്കും ടീച്ചർ റഷീദിനെയും ചന്തുവിനെയും ബെഞ്ചിൽ നിന്നും താഴെയിറക്കി . അങ്ങനെ അടുത്ത ബെല്ലോടുകൂടി എല്ലാ കുട്ടികളും എഴുന്നേറ്റുനിന്ന് ഏകസ്വരത്തിൽ ഉച്ചത്തിൽ ദേശീയ ഗാനം ചൊല്ലാൻ ആരംഭിച്ചു . എങ്ങനെയോ ദേശീയ ഗാനം പാടി അവസാനിപ്പിച്ചപ്പോഴേക്കും അടുത്ത ബെല്ലും മുഴങ്ങി . അങ്ങനെ കാക്ക കൂട്ടത്തിൽ കല്ലെറിഞ്ഞ കണക്കു കലപില ശബ്ദത്തോടെ എല്ലാ കുട്ടികളും ക്‌ളാസ്സുകളിൽനിന്നും ഇറങ്ങി ഓടി . റഷീദും ചന്തുവും സ്കൂളിന് പുറത്തു കടന്ന് അബ്ദുള്ളയെയും പ്രദീപിനെയും കാത്ത് വഴിയരികിൽ ആരോ കൂട്ടിയിട്ട കരിങ്കൽ കൂമ്പാരത്തിനു മുകളിലായി ഇരുന്നൂ .
അല്പസമയത്തെ ഇടവേളയ്‌ക്കൊടുവിൽ അബ്ദുള്ളയും പ്രദീപും നടന്നു അവരുടെ അടുത്തു കളിയാക്കി ചിരിച്ചുകൊണ്ട് വന്നപ്പോൾ റഷീദും ചന്തുവും പുസ്തകകെട്ടുകൾ ശാന്തിയെയും റസിയയേയും ഏൽപ്പിച്ചു .പിന്നെ അവിടെനടന്നത് ശരിക്കും ഒരു സിനിമാ സ്റ്റൈൽ അടിപിടി തന്നെയായിരുന്നൂ . ചാടുന്നു ഓടുന്നൂ തുടങ്ങിയ എല്ലാവിധ സ്റ്റേജുകളും അതിൽ അടങ്ങിയിരുന്നൂ . അതിനിടയിൽ ചുറ്റിലും മറ്റുകുട്ടികളും കൂട്ടം കൂടിനിന്നപ്പോൾ തന്നെ ഒരു ഷൂട്ടിങ്ങിനുള്ള ആളുകൾ അവിടെ ഉണ്ടായിരുന്നൂ . അതിനിടയിൽ അതിലെ വന്ന കണ്ണൻ മാസ്റ്ററുടെ കർശന നിർദേശത്തിനൊടുവിൽ സംഘർഷം തൽക്കാലത്തേക്ക് അവസാനിപ്പിച്ചു . അതിനിടയിൽ ചന്തുവിനും റഷീദിനും മാഷിന്റെ " നാളെ ഇരുവരും അച്ഛനെയും വിളിച്ചുകൊണ്ട് വന്നു ക്‌ളാസിൽ കയറിയാൽ മതി എന്ന "കർശന നിർദേശവും ലഭിച്ചു . കീറിപ്പറിഞ്ഞ ഷർട്ടുമായി അവർ എല്ലാവരും വീടുകളിലേക്ക് നടന്നു നീങ്ങിയപ്പോൾ അവരുടെ ഉള്ളിൽ പകയുടെ കനൽ പുകയുന്നുണ്ടായിരുന്നൂ .
തുടരും
അങ്ങനെ ആ വേനലവധിക്കാലം വളരെ പെട്ടെന്ന് കടന്നുപോയതും സ്കൂൾ ദിനങ്ങൾ വേഗം തന്നെ ആരംഭിച്ചതും ചന്തുവിലും കൂട്ടുകാരിലും വളരെ നിരാശയാണ് ഉണ്ടാക്കിയത് . അങ്ങനെ മനസ്സില്ലാ മനസ്സോടെ ആദ്യദിനം സ്കൂളിലേക്ക് യാത്ര തിരിച്ച അവരെ കണ്ടപ്പോൾ നാട്ടുകാർക്കും വീട്ടുകാർക്കും എന്തോ ഒരു മനസ്സുഖം ലഭിച്ചിരുന്നൂ എന്ന് അവരുടെ മുഖത്ത് തെളിഞ്ഞു കണ്ടിരുന്നൂ .അവരുടെ കൊച്ചുകൊച്ചു വികൃതികൾ നാട്ടുകാർക്കും വീട്ടുകാർക്കും അത്രയ്ക്കും തലവേദനയായിരുന്നല്ലോ സമ്മാനിച്ചത് .
സ്കൂളിൽ ചെന്ന് കയറിയപ്പോൾ മുതൽ കൂട്ടുകാരോടൊപ്പം തങ്ങളുടെ അവധിക്കാല വിശേഷങ്ങൾ തമ്മിൽ പങ്കുവച്ചപ്പോൾ ആ ക്ലാസ്സ് മുറി ശബ്ദമുഖരിതമായിമാറി . ഹെഡ് മാസ്റ്ററായ കണ്ണൻമാഷും നാരായണി ടീച്ചറും കുറെ പരിശ്രമിച്ച ശേഷമാണ് ആ പരിസരത്തു ഒരു നിശബ്ദത കൈവന്നത് .
ഉച്ചയ്ക്ക് യു എൻ സ്കൂൾ കുട്ടികൾക്ക് സംഭാവന ചെയ്ത ഉപ്പില്ലാത്ത ഉപ്പുമാവും മഞ്ഞനിറമുള്ള പാലും കഴിച്ചു ഉറക്കം പിടിച്ച ചന്തുവിന്റെ തല ഒന്ന് രണ്ടു പ്രാവശ്യം താഴേക്കു താണു . കുട്ടികളിൽ അവരോടു ശത്രുത വച്ച് പുലർത്തുന്ന അബ്ദുള്ളയും പ്രദീപും ശബ്ദം താഴ്ത്തി അവനറിയാതെ ആ തലയുടെ താഴ്ച ഒന്ന് ... രണ്ട് .... എന്ന് പറഞ്ഞു എണ്ണിയപ്പോൾ സുഹൃത്തിന്റെ രക്ഷയ്ക്കായി റഷീദി ന്റെ മനസ്സ് പിടച്ചു . അവൻ അബ്ദുള്ളയുടെ തുടയിൽ അമർത്തി നുള്ളി . അബ്ദുല്ല വേദനകൊണ്ട് വേദനകൊണ്ട് പുളയുന്നത് ശ്രദ്ധിച്ച ടീച്ചർ അങ്ങോട്ടേക്ക് വന്നു അവരോട് കാര്യമാരാഞ്ഞു . എല്ലാം കെട്ടുകഴിഞ്ഞപ്പോൾ തന്നെ ടീച്ചർ കയ്യിലെ ചൂരൽ വായുവിൽ ഉയർത്തി റഷീദിന്റെ തുടയിൽ ആഞ്ഞടിച്ചു . റഷീദ് വേദനകൊണ്ടു പുളഞ്ഞു പിന്നെ റഷീദിനെയും ചന്തുവിനെയും ബഞ്ചിന്റെ മുകളിൽ കയറ്റി നിറുത്തിച്ചു .
നേരം സായാഹ്നത്തോടടുത്തു മണിമുഴക്കം മുഴങ്ങി. അപ്പോഴേക്കും ടീച്ചർ റഷീദിനെയും ചന്തുവിനെയും ബെഞ്ചിൽ നിന്നും താഴെയിറക്കി . അങ്ങനെ അടുത്ത ബെല്ലോടുകൂടി എല്ലാ കുട്ടികളും എഴുന്നേറ്റുനിന്ന് ഏകസ്വരത്തിൽ ഉച്ചത്തിൽ ദേശീയ ഗാനം ചൊല്ലാൻ ആരംഭിച്ചു . എങ്ങനെയോ ദേശീയ ഗാനം പാടി അവസാനിപ്പിച്ചപ്പോഴേക്കും അടുത്ത ബെല്ലും മുഴങ്ങി . അങ്ങനെ കാക്ക കൂട്ടത്തിൽ കല്ലെറിഞ്ഞ കണക്കു കലപില ശബ്ദത്തോടെ എല്ലാ കുട്ടികളും ക്‌ളാസ്സുകളിൽനിന്നും ഇറങ്ങി ഓടി . റഷീദും ചന്തുവും സ്കൂളിന് പുറത്തു കടന്ന് അബ്ദുള്ളയെയും പ്രദീപിനെയും കാത്ത് വഴിയരികിൽ ആരോ കൂട്ടിയിട്ട കരിങ്കൽ കൂമ്പാരത്തിനു മുകളിലായി ഇരുന്നൂ .
അല്പസമയത്തെ ഇടവേളയ്‌ക്കൊടുവിൽ അബ്ദുള്ളയും പ്രദീപും നടന്നു അവരുടെ അടുത്തു കളിയാക്കി ചിരിച്ചുകൊണ്ട് വന്നപ്പോൾ റഷീദും ചന്തുവും പുസ്തകകെട്ടുകൾ ശാന്തിയെയും റസിയയേയും ഏൽപ്പിച്ചു .പിന്നെ അവിടെനടന്നത് ശരിക്കും ഒരു സിനിമാ സ്റ്റൈൽ അടിപിടി തന്നെയായിരുന്നൂ . ചാടുന്നു ഓടുന്നൂ തുടങ്ങിയ എല്ലാവിധ സ്റ്റേജുകളും അതിൽ അടങ്ങിയിരുന്നൂ . അതിനിടയിൽ ചുറ്റിലും മറ്റുകുട്ടികളും കൂട്ടം കൂടിനിന്നപ്പോൾ തന്നെ ഒരു ഷൂട്ടിങ്ങിനുള്ള ആളുകൾ അവിടെ ഉണ്ടായിരുന്നൂ . അതിനിടയിൽ അതിലെ വന്ന കണ്ണൻ മാസ്റ്ററുടെ കർശന നിർദേശത്തിനൊടുവിൽ സംഘർഷം തൽക്കാലത്തേക്ക് അവസാനിപ്പിച്ചു . അതിനിടയിൽ ചന്തുവിനും റഷീദിനും മാഷിന്റെ " നാളെ ഇരുവരും അച്ഛനെയും വിളിച്ചുകൊണ്ട് വന്നു ക്‌ളാസിൽ കയറിയാൽ മതി എന്ന "കർശന നിർദേശവും ലഭിച്ചു . കീറിപ്പറിഞ്ഞ ഷർട്ടുമായി അവർ എല്ലാവരും വീടുകളിലേക്ക് നടന്നു നീങ്ങിയപ്പോൾ അവരുടെ ഉള്ളിൽ പകയുടെ കനൽ പുകയുന്നുണ്ടായിരുന്നൂ .
തുടരും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ