ഓർമ്മയിലേ തെയ്യം
ചെമ്പട്ട് പാവാടചുറ്റിക്കൊണ്ടങ്ങനെ
തെയ്യമാ ദൈവമായ് മാറിടുന്നൂ
വാദ്യഘോഷങ്ങളോ-
ടോത്തൊരുമിച്ചൊരു
താളലയങ്ങൾ മുറുകിടുന്നൂ
ചെണ്ടയും കൊമ്പും കുഴലുമായിന്നലെ
തെയ്യമതങ്ങനെ ആടിടുമ്പോൾ
തെയ്യത്തിൻ ചാട്ടുളി നോട്ടവും ചാട്ടവു -
മെൻ കണ്ണിനെന്താനന്ദമായിരുന്നു
മനതാരിലൊത്തിരി ഓർമ്മകളുണ്ടതിൽ
എൻ ബാല്യമെഴുന്നുവന്നൂ
വേദനയുള്ളൊരു സത്യമതൊന്നുണ്ട്
എൻ ബാല്യമെങ്ങോ കളഞ്ഞുപോയി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ