ഇന്നിന്റെ നോവ്
സൂര്യ കിരണാവലികൾ
സ്ഫടികം കണക്കെ ചിതറിടുന്ന
പ്രഭാതത്തിൻ ജ്വാലക്കെന്തുതീഷ്ണത
ഏറുമോ അതിൻ കാന്തിയും ചൂടും
സഹിക്ക വയ്യെന്റെ കൂട്ടരേ
എങ്ങു തിരിഞ്ഞാലുമൊരു
ശീതളച്ഛായ ഇല്ലാത്ത കേര നാട്ടിൻ
ഹരിതമയം എങ്ങോ പോയ്മറഞ്ഞു
ഹരിതമയം എങ്ങോ പോയ്മറഞ്ഞു
ഈ മരുപ്പച്ചയിൽ ഉഷ്ണത്തെ ഉഷ്ണത്താൽ
സ്വന്തമാക്കീടുക വേണം ആസ്വദിക്കുക
കോൺക്രീറ്റിൻ സൗധങ്ങളിൻ ഭംഗി
ഈ എരിഞ്ഞടങ്ങുന്ന പ്രകൃതിയിൽ
മനുഷ്യാ നിൻ ഹൃദയം മരിച്ചു ജീവിക്കുകിൽ
തിരിച്ചൊരറിവിനാൽ പറ്റുകിൽ ശ്രമിക്കുക
പുതിയൊരു പ്രകൃതിയുടെ പുനഃ സൃഷ്ടിക്കായ്
വരിക ഒരുമിക്കാം ഒരു പുതിയ പ്രഭാതത്തിനായ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ