2017 ഏപ്രിൽ 15, ശനിയാഴ്‌ച

എട്ടിന്റെ പണി

എട്ടിന്റെ പണി 

അപ്രതീക്ഷിതമായി ഫോൺ ഉറക്കെ ശബ്ദിക്കുന്നത് കേട്ടുകൊണ്ടാണ് മോഹൻ മയക്കത്തിൽനിന്നും ഉണർത്തിയത് .

 കമ്പനിയുടെ വാഹനത്തിൽ  സാധനം വിതരണം  ചെയ്തു വരുമ്പോൾ നന്നേ താമസിച്ചിരുന്നൂ.

 വന്നു കയറി ദേഹം വൃത്തിയാക്കി  വന്നു കിടന്നതേ ഉണ്ടായിരുന്നുള്ളൂ.

 നിറുത്താതെ അടിക്കുന്ന ഫോൺ ബെൽ അയാളെ നിർബ്ബന്ധപൂർവ്വം കട്ടിലിൽനിന്നും എഴുന്നേൽപ്പിച്ചു.

റിസീവർ കാതിനോട് ചേർത്തുപിടിച്ചു കൊണ്ട് ചോദിച്ചു "ഹലോ ... ആരാ ..."

 മറുവശത്തുനിന്നും "മോഹനേട്ടാ... ഇത് ഞാനാ പ്രവീൺ പിന്നെ ഇവിടെ ഓഫീസിൽനിന്നും കുറച്ചു പണം നഷ്ടപ്പെട്ടിട്ടുണ്ട്, അതുകൊണ്ടു  പോലീസും മറ്റും ഏതുനിമിഷവും  അന്വേഷണത്തിന്റെ ഭാഗമായി അവിടെ വരും " എന്ന് പറഞ്ഞു.

മോഹനൻ ചോദിച്ചു" വന്നോട്ടെ... അതിനു എന്താ പ്രശ്‍നം?"

മറുവശത്തുനിന്നും "മോഹനേട്ടാ.. ദയവുചെയ്ത് പറയുന്നതൊന്ന് കേൾക്ക്, പിന്നെ  കണ്ണന്റെ കട്ടിലിന്റെ ചോട്ടിലുള്ള  എല്ലാ സാധനങ്ങളും മാറ്റുക"എന്നും പറഞ്ഞു ഫോൺ കട്ട് ആയി .

  അയാൾ വേഗം അടുത്ത കട്ടിലിൽ ഉറങ്ങുകയായിരുന്ന  ഉസ്മാനെ വിളിച്ചെഴുനേൽപ്പിച്ചു.

അവർ രണ്ടുപേരും  കണ്ണന്റെ കട്ടിലിന്റെ ചോട്ടിലേക്കു നോക്കി .

അവരുടെ കണ്ണുകളേ  അവർക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല , ലോകത്തിലുള്ള എല്ലാത്തരം അശ്ളീല കാസറ്റുകളും മദ്യക്കുപ്പികളും അവിടെ ചിതറിക്കിടന്നിരുന്നൂ.

മോഹനേട്ടൻ കാസറ്റുകളോരോന്നായി അതിലെ ചിത്രങ്ങൾ എടുത്തു ഒന്നോടിച്ചുനോക്കിയശേഷം   എല്ലാം കൂടി എടുത്ത് ഒരു പഴയ ലുങ്കിയിൽ പൊതിഞ്ഞു.  അതുമായി ഉസ്മാനോടൊപ്പം അടുത്തുള്ള പഴയപൊട്ടകിണറ്റിനടുത്തു കൊണ്ടുപോയി അതിൽ നിക്ഷേപിച്ചു

 അതിനു മുകളിലായി കുറച്ചു പ്ലാസ്റ്റിക് ബാഗിൽ കെട്ടിയ ഭക്ഷണത്തിന്റെ വേസ്റ്റും നിക്ഷേപിച്ചശേഷം താമസിക്കുന്ന വില്ലയിലേക്കു തിരിച്ചുവന്നു .

 മുറി തൂത്തുവൃത്തിയാക്കിയശേഷം അവർ പോലീസ് വരുന്നതും കാത്തു അങ്ങനെ കിടന്നു.

 പക്ഷെ ഉച്ച സമയം വരെ ആരും വന്നില്ല.

ഉച്ചയ്ക്ക് ജോലിക്കു കണക്കാക്കി ഓഫീസിൽ എത്തിയപ്പോൾ എല്ലാവരും അവരെ നോക്കി ചിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു.

 മോഹനൻ നേരെ റിസപ്ഷനിൽ ചെന്ന് അവിടെയുള്ള മല്ലികയോട് കുറച്ചു ഗൗരവത്തിൽ ചോദിച്ചു "WHAT HAPPEND MADAM"

അവളും അയാളെ നോക്കി ചിരിച്ചു പിന്നെ ശബ്ദം കുറച്ചു തലയാട്ടിക്കൊണ്ട് ചോദിച്ചു  "YOU DON'T KNOW? "

 അയാൾ അറിയില്ലെന്നർത്ഥത്തിൽ തലയാട്ടി.

 അവൾ പറഞ്ഞു തുടങ്ങി " TODAY IS APRIL 1"

അപ്പോഴാണ് അയാൾക്ക്‌ മനസ്സിലായത് എല്ലാരും കൂടി തന്നെ ഏപ്രിൽ ഫൂളാക്കിയതാണെന്നു.


അയാൾ മെല്ലെ തലയും താഴ്ത്തി പുറത്തേക്കു നടന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അവഹേളന രാഷ്ട്രീയം

അവഹേളന രാഷ്ട്രീയം സംശുദ്ധ രാഷ്ട്രീയ ചിന്ത എന്നൊന്ന് നമ്മുടെ സമൂഹത്തിൽ ഒരു കാലത്തും നിലനിന്നിരുന്നില്ല. പക്ഷേ ഇന്നത്തെ സാക്ഷര ലോകത്തിൽ കുറക്ക...