2017 ഏപ്രിൽ 6, വ്യാഴാഴ്‌ച

കാക്കോത്തി

കാക്കോത്തി 

ഉച്ചയൂണും കഴിഞ്ഞു അയാൾ ഉമ്മറത്തേ മര ബെഞ്ചിൽ  കാലുകൾ നീട്ടിവച്ചു വരാന്തയിലെ കഴുക്കോലിന്റെ മുകളിലൂടെ  ഓടിനടക്കുന്ന അണ്ണാൻകുഞ്ഞിനേയും നോക്കി കിടന്നു.  അതിനിടയിൽ എപ്പോഴോ കർണ്ണകഠോരമായ ശബ്‌ദത്തോടെ  കൂർക്കം വലിയോടെ  ഉച്ചയുറക്കത്തിലേക്കു പ്രവേശിച്ചു .

അപ്രതീക്ഷിതമായ ആ ശബ്ദം അയാളുടെ ഉറക്കത്തിന് ഭംഗം വരുത്തി .

അയാൾ മനസ്സില്ലാമനസ്സോടെ ഉറക്കം മതിയാക്കി എഴുന്നേറ്റിരുന്ന് മുറ്റത്തേക്ക് നോക്കി. 

 "അമ്മാ ... അമ്മാ ...ഇവിടെ ആരുമില്ലേ ..." എന്നും പറഞ്ഞുകൊണ്ട്  തോളിൽ ഞാന്ന് കിടക്കുന്ന തത്തക്കൂടു മായി  ഒരു നാടോടി സ്ത്രീ നിൽക്കുന്നു. 

അയാൾ തല മേലോട്ടാട്ടിക്കൊണ്ട്  അവരോടു ചോദിച്ചു " ഹും...എന്ത് വേണം? " 

അവർ വിളിച്ചു പറഞ്ഞു " സാമീ .. തത്തേ കൊണ്ട് ഒര് ചീട്ടെടുങ്ങോ ...നിജമേ പേസും പൊഴി ശൊല്ലമാട്ടേ .. " 

അതികേട്ടുകൊണ്ടു  അകത്തുനിന്നും മുടിയും ചു റ്റിക്കെട്ടിക്കൊണ്ട്  ഭാര്യ അനിതയും  മകൾ സ്വപ്നയും  ഇറങ്ങിവന്നു. 

സ്വപ്ന  അയാളുടെ അടുത്ത് വന്നു ബെഞ്ചിൽ ഇരുന്നു കഴുത്തിലൂടെ കയ്യിട്ട് അമ്മയെനോക്കി  .  

അനിത അയാളെ നോക്കി ചിരിച്ചുതലയാട്ടിക്കൊണ്ട്  സമ്മതം ചോദിച്ചു. 

 അയാൾ സ്വപ്നയുടെ മുഖത്തേക്ക് നോക്കി . അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു " നല്ല അച്ഛനല്ലേ ഈ ഒരുപ്രാവശ്യം പ്ളീസ്" അയാളുടെ മുഖത്ത് പുഞ്ചിരി പ്പടർന്നു .

അയാൾ പുഞ്ചിരിച്ചുകൊണ്ട്   "ഹും " എന്ന് ശബ്ദമുണ്ടാക്കി   സമ്മതവും നൽകി ക്കൊണ്ടു ബെഞ്ചിൽനിന്നും എഴുന്നേൽക്കാൻ തുടങ്ങി. 

സ്വപ്ന അയാളെ ചേർത്തുപിടിച്ചു കൊണ്ടു  പറഞ്ഞു" എന്റെ പുന്നാര  അച്ഛനാ".

അയാൾ  ചിരിച്ചുകൊണ്ടു എഴുന്നേറ്റു  അകത്തേക്ക് നടന്നു . 

ആ നാടോടിസ്ത്രീയോട്‌  ഇപ്പൊ വരാം എന്ന്  പറഞ്ഞു അനിത യും  അയാളെ പിന്തുടർന്നു .

 അയാൾ അവരോട് "പണം വേണ്ടിവരും ഇല്ലേ ...ഷിർട്ടിന്റെ പോക്കറ്റിന്ന്  എടുത്തോ "എന്നും പറഞ്ഞു അവിടെക്കണ്ട  കസേരയിൽ ഇരുന്നു  ടി വി ഓൺ ചെയ്‌തു.

അനിത  ഷിർട്ടിന്റെ പോക്കറ്റിൽ നിന്നും പണവുമെടുത്തു ബ്ലൗസിന്റെ ഉള്ളിലേക്ക് തിരുകികൊണ്ടു വരാന്തയിലേക്കു നടന്നൂ . 

വരാന്തയിലേക്കുള്ള  കൽപടവിന്റെ ഒരു വശത്തായി ആ നാടോടിസ്ത്രീയും അതിനടുത്തായി സ്വപ്നയും ഇരുന്നൂ .

നാടോടിസ്ത്രീ അവരുടെ തോളിലുണ്ടായിരുന്ന തത്തക്കൂട് വരാന്തയുടെ ഒരു വശത്തായി വച്ചു  .

ആ സ്ത്രീ  തത്തക്കൂടിനോടൊപ്പമുള്ള  ഒരു കള്ളിതുറന്നു അതിൽ നിന്നും ചീട്ടുകൾ എടുത്തു തറയിൽ വിരിച്ച  തുണിക്കഷണത്തിൽ നിരത്തി.

അതിനുശേഷം ആ തത്തക്കൂടിന്റെ മുന്നിലായുള്ള വാതിൽ ഒരു വശത്തേക്ക് തുറന്നു. അതിൽ നിന്നും ഒരു തത്തമ്മ കുണുങ്ങിക്കുണുങ്ങി ഇറങ്ങി വന്നു. 

ആ തത്തമ്മ ചുറ്റിലും തലചെരിച്ചുനോക്കികൊണ്ടിരുന്നപ്പോൾ ആ സ്ത്രീ വിരൽ ചീറ്റിന്‌ നേരേ  നീട്ടിക്കൊണ്ടു പറഞ്ഞു " എൻ  രാസാത്തി.. ഇന്ത അമ്മാവുക്ക് ഒര് നല്ല  ശീട്ടെടുത്ത്‌ കൊടുങ്കമ്മാ  "  

തത്തമ്മ കുറച്ചു സമയം ചീട്ടിനടുത്തുനിന്ന് തല ഇരുവശവും തിരിച്ചു നോക്കിയശേഷം ഒരു ചീട്ട് കൊത്തിയെടുത്തു ആ സ്ത്രീയുടെ കൈയിൽ വച്ചുകൊടുത്ത്‌  കൂട്ടിനകത്തേക്കു ഓടിക്കയറി.

ആ സ്ത്രീ  കൂടിന്റെ  വാതിൽ അടച്ചുകൊണ്ട് കൈവെള്ളയിലെ ചീട്ട് എടുത്തു തുറന്നുനോക്കി. അതിൽ ശ്രീരാമന്റെയും ലക്ഷ്മണനെയും സീതയുടെയും ഹനുമാന്റെയും  ചിത്രമാണ് ഉണ്ടായിരുന്നത്.

അതിൽ നോക്കി ആ സ്ത്രീ ഓരോരോകാര്യങ്ങൾ പറഞ്ഞു തുടങ്ങി. 

അനിതയും സ്വപ്നയും ആ സ്ത്രീ പറയുന്ന കാര്യങ്ങൾ കേട്ട് ആശ്ചര്യത്തോടെ  ഇരുന്നു . 

ആ അത്ഭുതം അവരുടെ കണ്ണുകളിൽ ഒരു തിളക്കത്തിൽ  വ്യക്തമായി കാണാമായിരുന്നൂ .  

സ്ത്രീ കാര്യങ്ങൾ  പറഞ്ഞു തീർന്നപ്പോൾ  സന്തോഷത്തോടെ യാത്രയാക്കാൻ അവർ മറന്നില്ല .

അനിതയും സ്വപ്നയും വീട്ടിനകത്തേക്ക് കയറി അയാളോട് അത്ഭുതത്തോടെ പറഞ്ഞു " ആ സ്ത്രീ പറഞ്ഞതെല്ലാം ഞങ്ങളുടെ കാര്യത്തിൽ വളരെ ശരിയാണ്  , എത്ര കൃത്യമായാണ് അവർ എല്ലാ കാര്യങ്ങളും പ്രവചിച്ചത്, "

അയാൾ ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല .

സ്വപ്ന പറഞ്ഞു " എന്റെ കല്യാണം അടുത്ത് നടക്കുമെന്നും വിദേശത്തു് പോകുമെന്നും പറഞ്ഞു, അച്ഛൻ വിശ്വസിക്കണ്ട , ഞങ്ങൾക്ക് വിശ്വാസമാ, നല്ല സ്ത്രീയാ  അച്ഛൻ പോലീസായതുകൊണ്ടാ ആരെയും വിശ്വാസമില്ലാത്തെ "


അയാൾ പറഞ്ഞു " അങ്ങനെ പക്ഷിശാസ്ത്രക്കാരി കാരണം ഒരു വഴക്കിനു ഞാൻ നിന്നോടില്ല , ഞാനും വിശ്വസിക്കുന്നു  നിന്റെ സുഖമുള്ള ആ വിശ്വാസത്തെ"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അവഹേളന രാഷ്ട്രീയം

അവഹേളന രാഷ്ട്രീയം സംശുദ്ധ രാഷ്ട്രീയ ചിന്ത എന്നൊന്ന് നമ്മുടെ സമൂഹത്തിൽ ഒരു കാലത്തും നിലനിന്നിരുന്നില്ല. പക്ഷേ ഇന്നത്തെ സാക്ഷര ലോകത്തിൽ കുറക്ക...